Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ലൈംഗികശേഷി വർദ്ധിപ്പിക്കാമെന്ന് പറഞ്ഞ് പരസ്യം ചെയ്ത കുറ്റത്തിന് മുസ്ലി പവർ എക്‌സ്ട്ര കമ്പനി ഉടമയ്ക്ക് മൂന്ന് മാസം തടവും പിഴയും; കുന്നത്ത് ഫാർമസ്യൂട്ടിക്കൽസ് ഉടമ കെ സി എബ്രഹാമിനെ കോടതി ശിക്ഷിക്കുന്ന രണ്ടാമത്തെ കേസ്; മാദ്ധ്യമങ്ങൾ പണം കൊടുത്താൽ ഏത് വിഷവും വിൽക്കാമെന്ന് അവസ്ഥ ഇനിയെങ്കിലും മാറുമോ?

ലൈംഗികശേഷി വർദ്ധിപ്പിക്കാമെന്ന് പറഞ്ഞ് പരസ്യം ചെയ്ത കുറ്റത്തിന് മുസ്ലി പവർ എക്‌സ്ട്ര കമ്പനി ഉടമയ്ക്ക് മൂന്ന് മാസം തടവും പിഴയും; കുന്നത്ത് ഫാർമസ്യൂട്ടിക്കൽസ് ഉടമ കെ സി എബ്രഹാമിനെ കോടതി ശിക്ഷിക്കുന്ന രണ്ടാമത്തെ കേസ്; മാദ്ധ്യമങ്ങൾ പണം കൊടുത്താൽ ഏത് വിഷവും വിൽക്കാമെന്ന് അവസ്ഥ ഇനിയെങ്കിലും മാറുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓരോ കാലത്തും മലയാളി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പലപ്പോഴും തട്ടപ്പ് ഉൽപ്പന്നങ്ങളുടെ പരസ്യക്കാരാണ്. മുഖ്യാധാരാ മാദ്ധ്യമങ്ങൾക്ക് ഇപ്പോഴത്തെ കൺകണ്ട ദൈവം ബോബി ചെമ്മണ്ണൂർ ആണെങ്കിൽ ഒരു കാലത്ത് അത് കെ സി എബ്രഹാം എന്ന മുസ്ലി പവർ എക്‌സ്ട്രായുടെ മുതലാളിയായിരുന്നു അക്കാലത്തെ പരസ്യ ദൈവം. ലൈംഗിക ശേഷി വർദ്ധിപ്പിക്കാമെന്ന് പറഞ്ഞ് മുസ്ലി പവർ എക്‌സ്ട്രയുടെ പരസ്യം ചാനലുകളിലും പത്രങ്ങളും കുത്തൊഴുക്കായി എത്തി. കമ്പനിയുടെ വിറ്റുവരന് തന്നെ കോടികൾ കുമിഞ്ഞു കൂടി. ആയുർവേദ ഉൽപ്പന്നമെന്ന വിധത്തിൽ ചൂടപ്പം പോലെ വിറ്റുപോയ മുസ്ലീ പവർ എക്‌സ്ട്രയ്ക്ക് പിന്നീടെന്തു പറ്റി?

ഒരു സുപ്രഭാതത്തിൽ വന്നകേട്ടത് ഈ ഉൽപ്പന്നം ഒരു തട്ടിപ്പായിരുന്നു എന്നായിരുന്നു. എന്നാൽ, മാദ്ധ്യമം ദിനപത്രം ഒഴികെയുള്ള പത്രങ്ങളെല്ലാം ഈ തട്ടിപ്പ് ഉൽപ്പന്നങ്ങൾക്കെതിരെ എഴുതിയില്ല. മറുനാടൻ മലയാളിയും  മാധ്യമം പത്രവും ദി ഹിന്ദുവും മുസ്ലിം പവറിന്റെ തട്ടിപ്പിനെ കുറിച്ച് നിരന്തം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ പണത്തിന് വേണ്ടി സാമൂഹ്യ പ്രതിബന്ധത മറന്ന് പരസ്യം സ്വീകരിച്ച മാദ്ധ്യമങ്ങൾക്ക് സ്വയം ലജ്ജിക്കാൻ ഒരു അവസരം കൂടി. വ്യാജ പരസ്യം നൽകിയെന്ന കുറ്റത്തിന് മുസ്ലി പവർ എക്‌സ്ട്ര കമ്പനിയുടെ ഉടമയെ തടവിനും പിഴയ്ക്കും ശിക്ഷിച്ചു. എന്നാൽ ഇതേക്കുറിച്ച് വാർത്ത നൽകാതെ മുൻകാല പരസ്യദാതാവിനെ തൃപ്തിപ്പെടുത്തുകയാണ് മാദ്ധ്യമം ഒഴികെയുള്ള മാദ്ധ്യമങ്ങൾ ചെയ്തത്.

ലൈംഗിക ഉത്തേജനം നൽകുമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തും വ്യാപകമായി വിറ്റഴിച്ച മുസ്ലി പവർ എക്‌സ്ട്രയുടെ നിർമ്മാതാവിന് മൂന്ന് മാസം തടവവിനാണ് ശിക്ഷിച്ചത്. മുസ്ലി പവർ എക്‌സ്ട്ര ഉൽപ്പാദകരായ കുന്നത്ത് ഫാർമ്മസ്യൂട്ടിക്കൽസ് ഉടമ മുടവൂർ സ്വദേശി കെ സി എബ്രഹാമിനെയാണ് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ആജ് സുദർശൻ ശിക്ഷിച്ചത്. 5000 രൂപ പിഴയും അടക്കണം. വിധി പറയുമ്പോൾ ഹാജരാവാതിരുന്ന എബ്രഹാമിനെതിരെ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു.

2007 ഫെബ്രുവരി 13ന് ഡ്രഗ് ഇൻസ്‌പെക്ടർ(ആയുർവേദം)കുന്നത്ത് ഫാർമ്മസ്യൂട്ടിക്കൽസിന്റെ എറണാകുളം മറൈൻ ഡ്രൈവ് ജിസിഡിഎ കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നടത്ിയ റെയ്ഡിനെ തുടർന്ന രജിസ്ട്രർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. ഇവിടെ നിന്ന് പിടിച്ചെടുത്ത മുസ്ലി പവർ എക്‌സ്ട്രാ പാക്കറ്റുകളിലും ബ്രോഷറിലും ലൈംഗിക ക്ഷമത വർദ്ധിപ്പിക്കുമെന്ന രീതിയിൽ പരാമർശമുണ്ടാിയുന്നു. 1954ല്െ ഡ്രഗ് ആൻഡ് മാജിക്കൽ ആക്ടിലെ മൂന്ന്, ഏഴ്(എ) വകുപ്പുകൾ പ്രകാരം ലൈംഗിക സുഖത്തിന് വേണ്ടി ശാരീരിക ക്ഷമത വർദ്ധിപ്പിക്കൽ, ഇതിന് സഹായകമാകുമെന്ന രീതിയിൽ പരസ്യം ചെയ്യൽ എന്നിവ കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലെ പരസ്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാജിക്കൽ റെമഡീസ് ആക്ടഡ് പ്രകാരം ഡ്രഗ് ഇൻസ്‌പെഷ്‌കടർ കേസ് രജിസ്റ്റർ ചെയ്തത്.

പരസ്യം അച്ചടിച്ചത് കടയുടമയാണെന്നും താനല്ലെന്നും കെ സി എബ്രഹാം വാദിച്ചെങ്കിലും ഇത് തെളിയിക്കാൻ തക്ക രേഖകൾ ഹാജരാക്കിയില്ല. ഇതോ തുടർന്ന് കോടതി വിചാരണ പൂർത്തിയാക്കി ശിക്ഷവിധിക്കുകയായിരുന്നു. അടുത്തമാസം ഒമ്പതിന് ഹാജരാകാൻ നിർദ്ദേശിച്ചാണ്് വാറന്റ് പുറപ്പെടുവിച്ചത്. നേരാത്ത എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും സമാനമായ മറ്റൊരു കേസിൽ എബ്രഹാമിനെ ശിക്ഷിച്ചിരുന്നു. സമാനമായ രീതിയിൽ തന്നെ ലൈംഗികക്ഷമത വർദ്ധിപ്പിക്കുമെന്ന് പരസ്യം നൽകി വാജിതൈലം അടക്കമുള്ള ഉൽപ്പന്നങ്ങളും പരസ്യം നൽകിയിരുന്നു.

ആയുർവേദ ഉൽപ്പന്നമെന്ന നിലയിൽ പരസ്യം നൽകിയ മുസ്ലീ പവറിൽ ഉപയോഗിച്ചിരുന്നത് തഡാലഫിൻ എന്ന ഉൽപ്പന്നമായിരുന്നു. ആരോഗ്യമുള്ള പുരുഷൻപോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫിൽ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉൽപ്പന്നം നിരോധിച്ചത്. കമ്പനിയുടെ ഉടമ കെ സി എബ്രഹാമിന്റേത് വ്യാജ ഡോക്ടറേറ്റ് ആണെന്ന തെളിവ് സഹിതമുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഒരു കാലത്ത് പത്രങ്ങളുടെ മുൻപേജ് പരസ്യങ്ങളിൽ പ്രധാനമായിരുന്നത് മുസ്ലി പവർ എക്‌സ്ട്രയായിരുന്നു.

ലൈംഗികശക്തി വർദ്ധിപ്പിക്കും എന്ന് അവകാശപ്പെട്ട് മുസ്ലി പവർ എക്‌സ്ട്രയുടെ പരസ്യത്തിൽ തന്റെ ചിത്രം ഉൾപ്പെടുത്തിയതിന് നടി ശ്വേതാ മേനോൻ പൊലീസിൽ പരാതി നൽകിയ സംഭവവും ഉണ്ടായിരുന്നു. എച്ച്‌ഐവി വാഹകർക്കും നല്ലതാണെന്ന വിധത്തിൽ പരസ്യം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചതോടെയാണ് മുസ്ലീ പവറിനും കുന്നത്ത് എബ്രഹാമിനും മേൽ പിടിവീണത്. മുംബൈ കേന്ദ്രമായ തൈറോകെയർ ടെക്‌നോളജിക്കൽസിനുവേണ്ടികുന്നത്ത് ഫാർമസ്യൂട്ടിക്കൽസിന്റെ സഹകരണത്തോടെ നടത്തിയ പഠന റിപ്പോർട്ടിൽ ഇല്ലാത്ത അവകാശവാദങ്ങളായിരുന്നു നടന്നത്.

മുസ്‌ലി പവർ ഊർജദായകമാണെന്നും വളരെ നല്ലതാണെന്നും സാക്ഷ്യപ്പെടുത്തുന്ന എച്ച്.ഐ.വി ബാധിതരുടെ ദൃശ്യചിത്രങ്ങളും ഇവിടെയുണ്ട്. ദേശാഭിമാനി പത്രത്തിലെ മുൻ ബിസിനസ് കറസ്‌പോണ്ടന്റ്, കേരള കൗമുദിയുടെ മുൻ റീജനൽ മാനേജർ എന്നിങ്ങനെ അവകാശപ്പെട്ട സി.വി. വിനായകനാണ് റിപ്പോർട്ട് തയാറാക്കിയിരുന്നത്. 2010 ഡിസംബർ ഒന്നിനാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫാ. തോമസ് വിളിച്ചുചേർച്ച വാർത്താസമ്മേളനം, എച്ച്.ഐ.വി ബാധിതരുടെ സാക്ഷ്യപ്പെടുത്തൽ എന്നിവ മരുന്നിന് അനുകൂലമായി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതിന് ശ്രമം നടന്നു. സംഭവം വിവാദമായതോടെ മുസ്ലി പവറിന് മേൽ പിടി വീണു.

എന്നാൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ നിരോധനത്തിൽ ഇളവ് വന്നതോടെ മുസ്‌ലി പവർ എക്‌സ്ട്ര വീണ്ടും വിപണിയിൽ എത്തിയിരുന്നു. എന്നാൽ, പിന്നീട് ഉൽപ്പന്നം പഴയതു പോലെ വിൽപ്പന തുടരാൻ സാധിച്ചില്ല. അമേരിക്കയിലെ റോക്ക വിൽ കേന്ദ്രമായ യൂനിവേഴ്‌സിറ്റി ഓഫ് മേരിലാൻഡ് യൂനിവേഴ്‌സിറ്റി കോളജിൽ നിന്നും ഡോക്ടറേറ്റ് നേടിയെന്നാണ് എബ്രഹാം അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇത് വ്യാജമാണെന്ന് വ്യക്തമായിരുന്നു. എന്നാൽ, ഇത്തരം ആരോപണങ്ങളെയെല്ലാം പത്രപരസ്യങ്ങളിലൂടെ മറികടക്കാനാണ് കുന്നത്ത് ഫാർമസ്യൂട്ടിക്കൽസ് ശ്രമിച്ചത്. തട്ടിപ്പുകാരനാണെന്ന് ബോധ്യമായിട്ടും മാദ്ധ്യമങ്ങൾ മുസ്ലീ പവർ എക്‌സ്ട്രയ്ക്ക് വേണ്ടി നിലകൊള്ളുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP