Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലേഡി ഡോക്ടർ പരാതി നൽകിയത് ലൈംഗികാതിക്രമത്തിന്റെ അസ്വസ്ഥതകൾ തിരിച്ചറിഞ്ഞ്; സിഐയ്ക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് പറഞ്ഞത് തനിക്ക് നേരെ നടന്നത് ബലാത്സംഗ ശ്രമമെന്നും; കെജിഎംഒഎ ഡോക്ടറോട് അപ്പോയിന്റ്‌മെന്റ് എടുത്തത് കാര്യം പറയാതെ; സ്വാധീന കരുക്കൾ നീക്കാൻ പോലും അവസം നൽകാതെ നീങ്ങിയപ്പോൾ ഡോക്ടർ നേതാവ് ഞൊടിയിടയ്ക്കുള്ളിൽ അഴിക്കുള്ളിലും; നടപ്പാക്കിയത് വാളയാറിലെ പിഴവ് സംഭവിക്കരുതെന്ന നിർദ്ദേശം; ഡോ സനൽ കുമാറിനെ തുറന്ന് കാട്ടി മ്യൂസിയം സിഐയുടെ ഹീറോയിസം

ലേഡി ഡോക്ടർ പരാതി നൽകിയത് ലൈംഗികാതിക്രമത്തിന്റെ അസ്വസ്ഥതകൾ തിരിച്ചറിഞ്ഞ്; സിഐയ്ക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് പറഞ്ഞത് തനിക്ക് നേരെ നടന്നത് ബലാത്സംഗ ശ്രമമെന്നും; കെജിഎംഒഎ ഡോക്ടറോട് അപ്പോയിന്റ്‌മെന്റ് എടുത്തത് കാര്യം പറയാതെ; സ്വാധീന കരുക്കൾ നീക്കാൻ പോലും അവസം നൽകാതെ നീങ്ങിയപ്പോൾ ഡോക്ടർ നേതാവ് ഞൊടിയിടയ്ക്കുള്ളിൽ അഴിക്കുള്ളിലും; നടപ്പാക്കിയത് വാളയാറിലെ പിഴവ് സംഭവിക്കരുതെന്ന നിർദ്ദേശം; ഡോ സനൽ കുമാറിനെ തുറന്ന് കാട്ടി മ്യൂസിയം സിഐയുടെ ഹീറോയിസം

എം മനോജ് കുമാർ

തിരുവനന്തപുരം: ഫോർട്ട് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടർ സനൽകുമാറിന്റെ അറസ്റ്റിനു വഴി തെളിച്ചതിന് പിന്നിൽ മ്യൂസിയം സിഐ യു.ബിജുവിന്റെ ജാഗ്രതയേറിയ നീക്കങ്ങൾ. കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡനറും ജില്ലാ പ്രസിഡന്റുമായ സർക്കാർ ഡോക്ടറെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്യാനൊരുങ്ങുമ്പോൾ നീക്കങ്ങളെക്കുറിച്ച് ഒരു സൂചനയും സിഐ നൽകിയില്ല. സിഐയുടെ തന്ത്രപരമായ നീക്കങ്ങൾ ഡോക്ടറെ അഴിക്കുള്ളിൽ എത്തിക്കുകയും ചെയ്തു. പരാതി കിട്ടിയപ്പോൾ തന്നെ കേസിൽ ഡോക്ടറെ പ്രതി ചേർത്തു. അറസ്റ്റ് ഉടനെ രേഖപ്പെടുത്തുകയും ചെയ്തു. അറസ്റ്റ് വിവരം ലീക്കായാൽ പ്രതിയായ ഡോക്ടർ ഒളിവിൽ പോകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമായിരുന്നു. ഉടൻ അറസ്റ്റ് വന്നപ്പോൾ ഡോക്ടർക്കും ഉന്നതല ബന്ധങ്ങൾ ഉള്ളവർക്കും അനങ്ങാൻ സാധിച്ചില്ല. ഡോക്ടർ അഴിക്കുള്ളിലാകുകയും ചെയ്തു.

വാളയാറിലെ സഹോദരികളുടെ മരണത്തിനു ശേഷം കേരളാ പൊലീസ് കൈക്കൊണ്ട തീരുമാനം തന്നെയാണ് മ്യൂസിയം സിഐ നടപ്പിലാക്കിയതും. പോക്‌സോ, ബലാത്സംഗക്കെസുകളിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. വാളയാർ കേസിൽ സർക്കാർ കൂടി പ്രതിക്കൂട്ടിലായ സാഹചര്യം വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഈ കാര്യത്തിലുള്ള ശക്തമായ നിർദ്ദേശം ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് നേരിട്ട് നൽകുകയും ചെയ്തിരുന്നു. പൊലീസിനെതിരെ ഉയർന്ന ശക്തമായ വികാരം ഉൾക്കൊണ്ടാണ് കേരളാ പൊലീസ് ഈ നിലപാട് സ്വീകരിച്ചത്. കേരളമാസകലമുള്ള മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും എത്തിയിരിക്കുന്ന ഈ നിർദ്ദേശം തന്നെയാണ് മ്യൂസിയം സ്റ്റേഷനിൽ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കപ്പെട്ടത്.

വനിതാ ഡോക്ടറുടെ പരാതി വന്നപ്പോൾ പരാതിയുടെ ഗൗരവം ഉൾക്കൊണ്ട് മ്യൂസിയം സിഐ തന്നെ നേരിട്ടാണ് ഈ പരാതി കൈകാര്യം ചെയ്തത്. അന്വേഷണത്തിൽ തെളിഞ്ഞത് പ്രതിസ്ഥാനത്തുള്ള കെജിഎംഒയിലെ ഈ ഡോക്ടറുടെ ഉന്നത തല ബന്ധങ്ങളും. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന രീതിയിൽ സിഐ കരുതി നീങ്ങി. പരാതിയുടെ വിവരങ്ങൾ മുഴുവൻ രഹസ്യമായി സൂക്ഷിച്ചു. അറസ്റ്റുമായി ബന്ധപ്പെട്ടു എല്ലാ കരുതൽ നടപടികളും മുൻകൂർ തന്നെ കൈക്കൊണ്ടു. മ്യൂസിയം പൊലീസിലെ പലരും അറസ്റ്റ് വിവരം അറിഞ്ഞതുപോലുമില്ല. മെഡിക്കൽ വൃത്തങ്ങളിലെ ഉന്നതനെ പൊക്കുമ്പോൾ ഒരു വിവരങ്ങളും പുറത്തേക്ക് പോയില്ല.

അതുകൊണ്ട് തന്നെ പ്രശ്‌നത്തിൽ ഇടപെടാൻ ആർക്കും കഴിഞ്ഞതുമില്ല. അറസ്റ്റ് സൂചന ആരോപണ വിധേയനായ ഡോക്ടർ സനൽകുമാറിനും നൽകിയില്ല. ഒരു ലേഡി ഡോക്ടറുടെ പരാതി കിട്ടി. അത് അന്വേഷിക്കുന്നു എന്ന രീതിയിലാണ് പൊലീസ് നീങ്ങിയത്. അതുകൊണ്ട് തന്നെ തന്നെ തേടിയുള്ള മ്യൂസിയം സിഐയുടെ വരവിനു പിന്നിലും ഡോക്ടർ അപകടം മണത്തതേയില്ല. ബലാത്സംഗ ശ്രമത്തിനു പരാതി നൽകിയപ്പോൾ പരാതിയിലെ വിശദാംശങ്ങൾ ചികഞ്ഞ സിഐയ്ക്ക് പരാതിയിലെ വാസ്തവം ബോധ്യമായി. അതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

രണ്ടു ദിവസം മുൻപാണ് ലേഡി ഡോക്ടർ പരാതിയുമായി എത്തുന്നത്. ബലാത്സംഗശ്രമം ചൂണ്ടിക്കാട്ടിയാണ് വനിതാ ലേഡി ഡോക്ടർ സിഐയ്ക്ക് പരാതി നൽകിയത്. തനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിന്റെ അസ്വസ്ഥതകളുമായാണ് ലേഡി ഡോക്ടർ സിഐയെ കണ്ടത്. ഒരു ഡോക്ടർ എന്ന നിലയിൽ തനിക്ക നടത്തേണ്ട പരിശോധനയെക്കുറിച്ച് ധാരണകൾ ഉള്ളതിനാൽ ഡോക്ടറുടെ പെരുമാറ്റത്തിലെ അസ്വാഭാവികതകളും ലൈംഗിക അതിക്രമവുമാണ് വനിതാ ഡോക്ടർ ചൂണ്ടിക്കാട്ടിയത്. തനിക്ക് നേരെ നടന്നത് ബലാത്സംഗ ശ്രമം തന്നെയെന്നു വനിതാ ഡോക്ടർ ചൂണ്ടിക്കാട്ടുകയും ചെയ്തു. വാസ്തവം സിഐ ഉറപ്പു വരുത്തുകയായിരുന്നു. കേസിൽ ഗൈനക്കോളജിസ്റ്റിനെ പ്രതിചേർക്കുകയായിരുന്നു. പൊലീസ് അറസ്റ്റിലേക്കും നീങ്ങി. ആർക്കും ഇടപെടാനുള്ള ഒരു പഴുതും ഇതിനിടയിൽ നൽകിയതുമില്ല. ഇത് ഡോക്ടർക്ക് വിനയാവുകയും ചെയ്തു.

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മരിയൻ കോളെജ് വിദ്യാർത്ഥി അറസ്റ്റിലാകുന്നതിനു പിന്നിൽ പ്രവർത്തിച്ചതും ഇതേ മ്യൂസിയം സിഐയുടെ കരുനീക്കങ്ങൾ തന്നെയായിരുന്നു. വാളയാർ സംഭവങ്ങളെ തുടർന്ന് പൊലീസിന് ലഭിച്ച കർശനമായ നിർദ്ദേശം തന്നെയാണ് കണ്ണേറ്റുമുക്ക് വലിയശാല സ്വദേശി ജെറി പോക്സോ കേസിൽ അറസ്റ്റിലാകാനും കാരണമായത്. പരാതി നൽകി ആഴ്ചകൾ കഴിഞ്ഞാണ് ജെറി പിടിയിലായത്. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ജെറി കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ജെറിയെ രക്ഷിക്കാൻ വൻ സമ്മർദ്ദമാണ് പൊലീസിന് മേൽ വന്നത്. പക്ഷെ ബിജു കർശനമായ സമീപനം തന്നെയാണ് ഈ കേസിലും കൈക്കൊണ്ടത്. ഇതോടെയാണ് ജെറി പോക്‌സോ കേസിൽ അകത്തായത്.

പ്രണയം നടിച്ച് സ്‌കൂൾ വിദ്യാർത്ഥിനിയെ വശത്താക്കി ആൽത്തറയുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിൽക്കൊണ്ടുപോയാണ് കഴിഞ്ഞ ഓണക്കാലത്ത് ജെറി പീഡിപ്പിച്ചത്. കടയ്ക്കാവൂർ സ്വദേശിയായ ജെറി കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടിയാണ് കണ്ണേറ്റുമുക്കിലെ സുഹൃത്തിന്റെ വീട്ടിൽ താമസം തുടങ്ങിയത്. എതിന്നിടയിലാണ് പെൺകുട്ടിയുമായി ജെറി സൗഹൃദം തുടങ്ങുന്നത്. ഇത് പീഡനത്തിനുള്ള അവസരമാക്കി ജെറി മാറ്റുകയായിരുന്നു. സ്‌കൂൾ യൂണിഫോമിൽ പെൺകുട്ടിയെ സ്‌കൂളിനു മുന്നിൽ നിന്ന് കൂട്ടിക്കൊണ്ടു പോയാണ് ജെറി പീഡനത്തിനു വിധേയമാക്കിയത്. എന്നിട്ടും സ്വാധീനത്തിന്റെ ബലത്തിൽ പ്രതി രക്ഷപ്പെട്ടു നടക്കുകയായിരുന്നു. സ്‌കൂൾ അധികൃതർ സംഭവം അറിഞ്ഞതോടെ രക്ഷിതാക്കളെ സ്‌കൂളിൽ വിളിച്ചു വരുത്തി വിവരം പറഞ്ഞു. ഇതോടെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. പീഡനം നടന്നത് മ്യൂസിയം പൊലീസ് പരിധിയിൽ ആയതിനാൽ തമ്പാനൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. മ്യൂസിയം പൊലീസാണ് പരാതി ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജെറിയെ അറസ്റ്റ് ചെയ്യുന്നത്.

ട്യൂഷന് ക്ലാസിലെ പ്രണയമാണ് പീഡനത്തിലേക്കും ഒടുവിൽ പോക്സോ കേസിലെ അറസ്റ്റിലേക്കും വഴിവെച്ചത്. ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിൽ ബൈക്കിൽ എത്തിച്ചാണ് ഈ ഓണക്കാല വേളയിൽ ജെറി ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. സുഹൃത്ത് പുറത്ത് കാവൽ നിൽക്കുമ്പോഴാണ് ജെറി പീഡനം നടത്തിയത്. കഴിഞ്ഞ 14 നു തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഒൻപതാം ക്ലാസുകാരി മൊഴി നൽകിയത്. കേസ് വന്നപ്പോൾ മുങ്ങി നടക്കുകയായിരുന്ന ജെറിയെ കഴിഞ്ഞ ദിവസമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ജെറി സഞ്ചരിച്ചിരുന്ന ലൊക്കേഷൻ മനസിലാക്കി റോഡിൽ നിന്നാണ് ജെറിയെ സിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജെറിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രണയം പീഡനത്തിലേക്ക് മാറ്റിയതാണ് പോക്സോ കേസിൽ ജെറി കുടുങ്ങാൻ കാരണം.

പക്ഷെ വാളയാർ പീഡനങ്ങളുടെ പാശ്ചാത്തലത്തിൽ പൊലീസിന്റെ സമീപനം ജെറിക്കും വിനയായി. ഇതോടെയാണ് ജെറി റിമാൻഡിലായത്. ജെറിക്ക് പിന്നാലെ ഇപ്പോൾ മ്യൂസിയം സിഐ സ്വീകരിച്ച കടുത്ത നിലപാട് കാരണം കെജിഎംഒഎയിലെ ഒരുന്നതൻ കൂടി ബാലാത്സംഗക്കേസിൽ അഴിക്കുള്ളിലാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP