Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കുടിച്ച് രണ്ടു പേർ മരിച്ചു: ഒരാൾ ഗുരുതരാവസ്ഥയിൽ: സ്പിരിറ്റ് എടുത്തു കൊണ്ടു വന്നത് ജനതാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മുരുകേന്ദ്രൻ

പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കുടിച്ച് രണ്ടു പേർ മരിച്ചു: ഒരാൾ ഗുരുതരാവസ്ഥയിൽ: സ്പിരിറ്റ് എടുത്തു കൊണ്ടു വന്നത് ജനതാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മുരുകേന്ദ്രൻ

ശ്രീലാൽ വാസുദേവൻ

അടൂർ: ആശുപത്രിയിൽ നിന്ന് എടുത്തു കൊണ്ടു വന്ന സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ടു പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. പത്തനാപുരം ജനതാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മുരുകേന്ദ്രൻ, സുഹൃത്ത് പ്രസാദ് എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മറ്റൊരു സുഹൃത്ത് രാജീവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

സെക്യൂരിറ്റി ജീവനക്കാരനായ മുരുകേന്ദ്രൻ രണ്ട് ദിവസം മുൻപാണ് സ്പിരിറ്റ് നാട്ടിലെത്തിച്ചത്. വീട്ടിൽ വച്ചാണ് കഴിച്ചത്. ഇന്ന് രാവിലെ മൂവരും അതീവ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് രണ്ടു പേർ മരിച്ചത്.

ഇവരുടെ നില ഗുരുതരമായപ്പോൾ അടൂർ മരിയ ആശുപത്രിയിലേക്ക് കയറ്റി. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രാജീവിനെ ഇവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP