Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജയിൽ ചാടിയത് ഭാര്യയെ കാണാൻ; സെൻട്രൽ ജയിലിലെ അലക്ക് കേന്ദ്രത്തിൽ നിന്ന് ചാടി പോയ കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി; എത്തിയത് ഭാര്യയെയും മകനെയും കൂട്ടി

ജയിൽ ചാടിയത് ഭാര്യയെ കാണാൻ; സെൻട്രൽ ജയിലിലെ അലക്ക് കേന്ദ്രത്തിൽ നിന്ന് ചാടി പോയ കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി; എത്തിയത് ഭാര്യയെയും മകനെയും കൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഈ മാസം ഏഴിന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കീഴടങ്ങി. ഭാര്യയെ കാണാൻ വേണ്ടിയാണ് ഇയാൾ ജയിൽ ചാടിയത്. കീഴടങ്ങാനും ഭാര്യയെയും മകനെയും കൂട്ടിയാണ് ഇയാൾ എത്തിയത്. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ ജാഹിർ ഹുസൈനാണ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇയാൾക്കായി പൊലീസ് വിവിധ ഇടങ്ങളിൽ അന്വേഷിച്ചു വരികയായിരുന്നു.

താൻ ഭാര്യയെ കാണുന്നതിനായിട്ടാണ് ജയിലിൽ നിന്നും രക്ഷപ്പെട്ടതെന്ന് ജാഹിർ മൊഴി നൽകിയിട്ടുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിലെ അലക്കു കേന്ദ്രത്തിൽ ജോലിചെയ്യവേ, അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ കണ്ണുവെട്ടിച്ചാണ് ജീവപര്യന്തം തടവുകാരനായ ജാഹിർ ഹെൈുസൻ രക്ഷപ്പെട്ടത്. അലക്കാൻ കൊടുത്ത ഷർട്ടുമിട്ടാണ് ഇയാൾ കടന്നത്. ഇതിന് മുൻപും ഇയാൾ ജയിലിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. എന്നിട്ടും ജാഹിറിനെ പുറംജോലികൾക്ക് നിയോഗിച്ചത് ജയിലധികാരികളുടെ വീഴ്ചയായി കണ്ടെത്തിയിരുന്നു. തടവുകാരൻ രക്ഷപ്പെട്ടതിന് ഒരു മണിക്കൂറിന് ശേഷമാണ് പൊലീസിന് വിവരം ലഭിച്ചത്. ഈ സമയത്തിനുള്ളിൽ ഇയാൾക്ക് നഗരത്തിൽ നിന്നും രക്ഷപ്പെടാനുള്ള അവസരം ലഭിച്ചു.

തിരുവനന്തപുരത്തുള്ള സ്വർണക്കട ഉടമയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിയായ ഇയാൾ 2017 മുതൽ ജീവപര്യന്തം അനുഭവിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് അലക്ക് ജോലിക്കായി ജയിൽ കോമ്പൗണ്ടിന്റെ പുറക് വശത്തുള്ള അലക്ക് കേന്ദ്രത്തിലേക്ക് കൊണ്ടു വന്നപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്.

പിന്നാലെ പൂജപ്പുര പൊലീസ് കേസെടുത്ത് ജാഹിറിനായി വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ ഇയാൾ എവിടേക്കാണ് പോയത് എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് പൊലീസ് വ്യക്തതയുണ്ടായിരുന്നില്ല. അതിനിടെയാണ് ഇന്ന് 11.30യോടെ ഇയാൾ തിരുനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയാണ് കീഴടങ്ങിയത്. ജയിൽ ചാടിയ പ്രതിയാണെന്നും കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇയാൾ കോടതിയിൽ വ്യക്തമാക്കി. പൊലീസിന് കൈമാറിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP