Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹോട്‌സ്‌പോട്ട് മേഖലയായി പ്രഖ്യാപിച്ചത് ബൈസൺവാലിയിലും, അടിമാലിയിലും സേനാപതിയിലും; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽ പ്രാധാന്യം നൽകേണ്ട മൂന്നാർ, മറയൂർ മേഖലയെ ഹോട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയത് തലതിരിഞ്ഞ നടപടിയെന്ന് ആക്ഷേപവും; വിനോദ സഞ്ചാരികൾ തമ്പടിക്കുന്ന മൂന്നാറിനെ തുറന്ന് അപകടം സൃഷ്ടിക്കുമെന്ന സ്ഥിതിയും; ഇളവുകൾ പ്രാബല്യത്തിൽ വന്നപ്പോഴും മൂന്നാറിൽ ആശങ്ക

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: ഹോട്സ്പോട്ടുകൾ സംമ്പന്ധിച്ച ആശയക്കുഴപ്പം ഒഴിച്ചുനിർത്തിയാൽ ഇടുക്കിയിൽ എല്ലാം ഭദ്രമെന്ന് അധികൃതർ.അടിമാലി ,സേനാപതി ,ബൈസൺവാലി എന്നിവിടങ്ങൾ ഹോട്‌സ് സ്‌പോട്ടുകളായി പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെന്നാണ് അധികൃതരിൽ വ്യക്തമാക്കുന്നത്.ഇതിൽ ബൈസൺവാലി മാത്രമാണ് പേരിനെങ്കിലും കോവിഡ് ബാധിത മേഖലയായിട്ടുള്ളതെന്നും മറ്റുള്ള സ്ഥലങ്ങളിൽ നീരീക്ഷണങ്ങളിൽ പ്പോലും ആരെയും പാർപ്പിച്ചിരുന്നില്ലന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

സർക്കാർ ഉത്തരവിൽ മൂന്നാർ,മറയൂർ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.ഇത് തലതിരഞ്ഞ നടപടിയായി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽത്തന്നെ ഏറ്റവും പ്രാധാന്യം നൽകേണ്ട മൂന്നാർ മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ചതിൽ പരക്കെ ആശങ്കയുയർന്നിട്ടുണ്ട്.

അതിർത്തി പ്രദേശങ്ങൾ പങ്കിടുന്ന പ്രദേശമായതിനാൽ ഈ മേഖലയിൽ കൂടുതൽ കരുതൽ ആവശ്യമാണെന്ന് ജില്ലാഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.തമിഴ്‌നാട്ടിൽ നിന്നെത്തിയ 15 പേർ ഇവിടെ നിരീക്ഷണത്തിൽക്കഴിയുന്നുണ്ട്.ഇതിന് പുറമെ ഇന്നലെ രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നെത്തി മൂന്നാറിൽ കറങ്ങിനടന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

ഒരു വിഭാഗം വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന സർക്കാർ അറിയിപ്പ് മൂന്നാറിലെ വ്യാപാരികളിൽ ഇന്ന് രാവിലെ കടുത്തപ്രതിഷേധത്തിന് കാരണമായിരുന്നു്.ഇത് മനസ്സിലാക്കിയ ദേവികുളം സബ്ബ് കളക്ടറർ പ്രേം കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വ്യ്്ാപാരി സംഘടന പ്രതിനിധികളും മറ്റും ചർച്ചചെയ്തതിനെത്തുടർന്ന് ഇളവുകൾ പ്രഖ്യാപിക്ക്പ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ മാത്രം തുറന്നാൽ മതിയെന്ന് ധാരണയായി.

ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നറിഞ്ഞ മൂന്നാർ പട്ടണത്തിലേയ്ക്ക് പലഭാഗത്തുനിന്നും ആളുകൾ പ്രവഹച്ചത് അധികൃതരിൽ ആദ്യഘട്ടത്തിൽ ചെറിയ അമ്പരപ്പ് സൃഷ്ടിച്ചെങ്കിലും ഞൊടിയിടയിൽ എല്ലാം നിയന്ത്രണ വിധേയമാക്കി.പനിയുണ്ടോ എന്നുള്ള മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് മാർക്കറ്റിലേയ്ക്ക് ആളുകളെ പ്രവേശിപ്പിച്ചത്.ഒരു മണിക്കൂർ നേരത്തെ പാസ്സുകളാണ് പൊലീസ് ഇവിടേയ്ക്കെത്തിയിരുന്നവർക്ക് നൽകിയത്.

അതിനാൽ ഇത് പൂർത്തിയാവും മുമ്പുതന്നെ വിവിധ ആവശ്യങ്ങൾക്കായി പുറത്തേയ്ക്കുറങ്ങിയവരിൽ ഭൂരിപക്ഷവും പട്ടണം വിട്ടിരുന്നു.സമയപരിധി കഴിഞ്ഞ് നഗരത്തിൽ ചുറ്റിക്കറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു.നിയന്ത്രണങ്ങളുമായി ജനങ്ങൾ വേണ്ടവണ്ണം സഹകരിക്കുന്നുണ്ടെന്നും നിലവിൽ സ്ഥിതിഗതികളെല്ലാം സർക്കാർ നിർദ്ദേശങ്ങൾ പ്രകാരമാണ് മുന്നേറുന്നതെന്നും സബ്ബ് കളക്ടർ പ്രേം കൃഷ്ണൻ അറിയിച്ചു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP