Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏതുനിമിഷവും ഒറ്റപ്പെട്ടൽ പ്രതീക്ഷിച്ച് മുണ്ടേരി വാണിയംപുഴ ആദിവാസി കോളനി; ഏക ഗാതഗത മാർഗമായ റോഡ് തകർന്നിട്ട് വർഷം ഒന്ന് പിന്നിട്ടു; 32 കുടുംബങ്ങൾ കഴിയുന്നത് ഷീറ്റുകൊണ്ടുണ്ടാക്കിയ താൽക്കാലിക ഷെഡുകളിൽ; മഴപെയ്താൽ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും; ആശുപത്രിയിൽവരെപോകാൻ കഴിയില്ല; അടിയന്തിരമായിവേണ്ടത് ഊരിലേക്ക് ഗതാഗത സൗകര്യമെന്ന് ഊരുനിവാസി ബാബു

ഏതുനിമിഷവും ഒറ്റപ്പെട്ടൽ പ്രതീക്ഷിച്ച്  മുണ്ടേരി വാണിയംപുഴ ആദിവാസി കോളനി; ഏക ഗാതഗത മാർഗമായ റോഡ് തകർന്നിട്ട് വർഷം ഒന്ന് പിന്നിട്ടു; 32 കുടുംബങ്ങൾ കഴിയുന്നത് ഷീറ്റുകൊണ്ടുണ്ടാക്കിയ താൽക്കാലിക ഷെഡുകളിൽ; മഴപെയ്താൽ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും; ആശുപത്രിയിൽവരെപോകാൻ കഴിയില്ല; അടിയന്തിരമായിവേണ്ടത് ഊരിലേക്ക് ഗതാഗത സൗകര്യമെന്ന് ഊരുനിവാസി ബാബു

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ മുണ്ടേരി വാണിയംപുഴ കോളനിയിലേക്ക് ഗതാഗത സൗകര്യം ഇല്ലാതായിട്ട് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിലാണ് മുണ്ടേരി കോളനയിലേക്കുള്ള റോഡ് തകർന്നു പോയത്. ഈസമയത്ത് അപകടം മുൻകൂട്ടി കണ്ട് ഊരിലുള്ളവർ അവിടെ നിന്ന് മറ്റൊരു കുന്നിന്മുകളിലേക്ക് സുരക്ഷക്കായി മാറിയിരുന്നു. ഇതുകൊണ്ട് ആളപായം ഒന്നുമുണ്ടായില്ലെങ്കിലും പ്രദേശത്തു കനത്ത നാശ നഷ്ട്ടങ്ങളുണ്ടായി.

പുറംലോകവുമായി ബന്ധപ്പെട്ടാൻ ആകെയുണ്ടായിരുന്ന റോഡ് മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയതിനാൽ ഊരുകാർ ഒറ്റപ്പെട്ട അവസ്ഥയിലായി. ഭീകരതയുടെ ആ ദിനങ്ങൾ ഇവരുടെ മനസ്സിൽ ഇന്നും കെടാതെ കിടപ്പുണ്ട്. തുടർന്ന് സർക്കാർ ഇവരെ ക്യാമ്പിലേക്ക് വിളിച്ചെങ്കിലും ഊര്വിട്ട് വരാൻ ഇവർ തയ്യാറല്ലായിരുന്നു. കോളനിവാസികളുടെ ആവിശ്യം ഊരിലേക്ക് ഗതാഗത സൗകര്യം ഒരുക്കുകയെന്നത് മാത്രമാണ്. തങ്ങളുടെ ആചാരങ്ങളും. അനുഷ്ഠാനങ്ങളും വിട്ടുപോകാൻ തെയ്യാറാകിരുന്നതോടെ സർക്കാർ സംവിധാനങ്ങളും പിന്നീട് ഇവരുടെ രക്ഷക്കെത്തിയില്ല. നിലവിൽ ഊരിൽ താൽക്കാലികമായി പണിത ഷെഡുകളിലാണ് ഇവരുടെ താമസം.

പ്ലാസ്റ്റിക്ക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച കൂരകളിൽ 34ഓളം കുടുംബങ്ങളാണ് നിലവിൽ കഴിയുന്നത്. പ്രളയമുണ്ടാക്കിയ നാശ നഷ്ടങ്ങളിൽ നിന്ന് ഇവർ ഇതുവരെ കരകയറിയിട്ടില്ല. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ ശുചിമുറിയോ മറ്റു സൗകര്യങ്ങളോ ഇല്ലാതെയാണിവിടെ ജീവിക്കുന്നത്. കലക്ടർ, ഡി എഫ് ഒ എന്നിവർക്ക് പരാതി കൊടുത്തെങ്കിലും ഇത് വരെ പരിഹാരമൊന്നുമായില്ലെന്ന് ഊരുനിവാസിയായ ബാബു പറഞ്ഞു. ഇതിനിടെ കൈവശ രേഖയിലുള്ള ഭൂമി കൊടുക്കാമെന്ന് കളക്ടർ പറഞ്ഞിരുന്നു. പക്ഷെ അതിന്റെ തുടർനടപടികൾ ഒന്നും തന്നെ ആയിട്ടില്ല. ഇപ്പോൾ ഉപയോഗിക്കുന്ന താൽക്കാലിക ചങ്ങാടം പുഴയിൽ വെള്ളം കൂടിയാൽ ഉപയോഗിക്കാൻ സാധിക്കില്ല.

കുറച്ചുനാൾ മുൻപ് ഇവിടെ ഒരു സ്ത്രീക്ക് പ്രസവ വേദന വന്നപ്പോൾ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽതന്നെ വഴിയിൽ പ്രസവിക്കേണ്ട അവ്സ്ഥയുമുണ്ടായി. അപകടകരമായ അവസ്ഥയിൽ ചങ്ങാടം ഉപയോഗിച്ചാണ് ഇവരെ അക്കരെയെത്തിച്ചത്. അപ്പോഴേക്കും അവർ പ്രസവിക്കുകയായിരുന്നുവെന്നും ബാബു പറഞ്ഞു. പുഴയിൽ വെള്ളം കൂടിയാൽ ആർക്കെങ്കിലും അത്യാഹിതം സംഭവിച്ചാൽ രോഗിയെ അക്കരേക്ക് കൊണ്ട് പോവാൻ മറ്റു വഴികളില്ല. ഇങ്ങനെ ഒരു ദുരന്തം സംഭവിക്കുന്നതിന് മുൻപ് തന്നെ സർക്കാർ ഇതിന് ഒരു പരിഹാരം കാണണമെന്നാണ് ഊരുനിവാസികൾക്ക് പറയാനുള്ളത്. സ്‌കൂൾ തുറന്നാൽ വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പോവാനും മറ്റുവഴികളില്ല. കുത്തിയൊലിക്കുന്ന പുഴ മുറിച്ച് കടക്കാൻ ഇപ്പോഴുപയോഗിക്കുന്ന ചങ്ങാടം പോരാതെ വരും. ഇത് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാക്കും.

ദിവസങ്ങൾക്ക് മുമ്പ് ഊരിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി ടി.വിയും മറ്റു ഉപകരണങ്ങളും നൽകാനെത്തിയ തയൂത്ത്്ലീഗ് നേതാക്കൾ അതിസാഹസികമായി കോളനിവാസികൾ നിർമ്മിച്ച താൽക്കാലിക ചങ്ങാടത്തിലൂടെ എത്തിയത്.  കഴിഞ്ഞ പ്രളയത്തിൽ കോളനിയിലേക്കുള്ള നടപ്പാലം തകർന്നതോടൊപ്പം തന്നെ താൽക്കാലികമായി നിർമ്മിച്ച പാലവും ഏതാനും ദിവസങ്ങൾക്കകം നശിച്ചിരുന്നു. ഇതേ തുടർന്നാണ് മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ താൽക്കാലിക യാത്രകൾ നടത്തുന്നത്.
അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി ഈ കോളനികളിൽ പതിയേണ്ടതുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രളയദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി പ്രാദേശിക റോഡുകൾ നന്നാക്കുന്നതിനേക്കാളും പ്രാധാന്യവും, പരിഗണനയും ഈ കോളനയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകേണ്ടതുണ്ട്. കൊറോണ പ്രതിസന്ധി അവസാനിച്ച് സ്‌കൂളുകൾ ആരംഭിച്ചാലും മഴക്കാലത്ത് കുത്തിയൊലിക്കുന്ന ഈ പുഴ കടന്ന് സ്‌കൂളുകളിലേക്ക് ഇവർക്ക് പോകാനാകില്ല. അതുകൊണ്ട് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെട്ട് വേണ്ടപ്പെട്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യങ്ങളുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP