Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാമ്പത്തിക തട്ടിപ്പുകളുടെ രാജകുമാരന്മാർക്ക് എന്ത് ലോക്ക് ഡൗൺ? യെസ് ബാങ്കിനെയും പൊതുമേഖലാ ബാങ്കുകളെയും കബളിപ്പിച്ചതിന് അന്വേഷണം നേരിടുന്ന മുംബൈയിലെ ശതകോടീശ്വരന്മാർ അടിച്ചുപൊളിക്കാനായി യാത്ര ചെയ്തത് 250 കിലോമീറ്റർ; കുക്ക് ചെയ്യാൻ സൂപ്പർഷെഫും സുരക്ഷ ഒരുക്കാൻ ഇറ്റാലിയൻ ബോർഡി ഗാർഡ്‌സുമായി എത്തിയ വാധ്വാൻ സഹോദരങ്ങളുടെ മഹാബലിപുരത്തെ ഫാംഹൗസിലെ അടിച്ചുപൊളി പാർട്ടി തടഞ്ഞത് നാട്ടുകാരുടെ ഇടപെടലിൽ; ക്വാറന്റൈൻ ലംഘത്തിന് കേസെടുത്തു പൊലീസ്

സാമ്പത്തിക തട്ടിപ്പുകളുടെ രാജകുമാരന്മാർക്ക് എന്ത് ലോക്ക് ഡൗൺ? യെസ് ബാങ്കിനെയും പൊതുമേഖലാ ബാങ്കുകളെയും കബളിപ്പിച്ചതിന് അന്വേഷണം നേരിടുന്ന മുംബൈയിലെ ശതകോടീശ്വരന്മാർ അടിച്ചുപൊളിക്കാനായി യാത്ര ചെയ്തത് 250 കിലോമീറ്റർ; കുക്ക് ചെയ്യാൻ സൂപ്പർഷെഫും സുരക്ഷ ഒരുക്കാൻ ഇറ്റാലിയൻ ബോർഡി ഗാർഡ്‌സുമായി എത്തിയ വാധ്വാൻ സഹോദരങ്ങളുടെ മഹാബലിപുരത്തെ ഫാംഹൗസിലെ അടിച്ചുപൊളി പാർട്ടി തടഞ്ഞത് നാട്ടുകാരുടെ ഇടപെടലിൽ; ക്വാറന്റൈൻ ലംഘത്തിന് കേസെടുത്തു പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി പോലും തന്റെ വസതിയെ ഓഫീസാക്കി കഴിഞ്ഞു കൂടുകയാണ്. എന്നാൽ, പണത്തിന്റെ തിളപ്പിലും നാട്ടുകാരെ പറ്റിക്കല് പതിവാക്കിയ ചിലരുണ്ട്. ഇവർക്ക് ഇതൊന്നും ബാധകമല്ലെന്ന വിധത്തിലാണ് പെരുമാറുന്നത്. ഭവന വായ്പാ കമ്പനിയായ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ (ഡി.എച്ച്.എഫ്.എൽ) മേധാവികളായ വാധ്വാൻ സഹോദരങ്ങൾ ലോക്ക് ഡൗൺ കാലം അടിച്ചുപൊളിക്കാൻ വേണ്ടി നിയമങ്ങളെല്ലാം കാറ്റിപ്പറത്തി യാത്ര ചെയ്തത് 250 കിലോമീറ്റരാണ്. നിരവധി സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നവരാണ് മുംബൈയിലെ ശതകോടീശ്വരന്മാരായ വാധ്വാൻ കുടുംബം.

മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ ലോക്ക് ഡൗൺ ലംഘിക്കുകയും ക്വാറന്റൈൻ നിർദേശങ്ങൾ തെറ്റിക്കുകയും ചെയ്തതിന്റെ പേരിൽ മുംബൈയിലെ ബിസിനസ് ടൈക്കൂണായ കപിൽ വാധ്വാൻ, ധീരജ് വാധ്വാൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സർക്കാറിന്റെ നിർദേശങ്ങളെല്ലാം ലംഘിച്ച് 23 അംഗ സംഘവുമായി എത്തി ഫാം ഹൗസിൽ അടിച്ചുപൊളിക്കുന്നതിനിടെ നാട്ടുകാരുടെ ഇടപെടലിലെ തുടർന്നാണ് ഇയാൾക്കെതിരെ നടപടി ഉണ്ടായത്. മുംബൈയിൽ നിന്നും രാത്രി വാഹനം ഓടിച്ചാണ് വാധ്വാനും കൂട്ടരും ലോക്ക് ഡൗൺ ആഘോഷത്തിന് ഇറങ്ങിത്തിരിച്ചത്.

ഒരു മുതിർന്ന പൊലീസ് ഉദ്യോസ്ഥന്റെ അനുമതി കത്തോടെയായിരുന്നു ഇവരുടെ സഞ്ചാരം. ഈ കത്തിൽ താൻ അറിയുന്നവരാണ് എന്നു മാത്രമായിരുന്നു ഉദ്യോഗസ്ഥൻ എഴുതിയത്. ഈ കത്തുമായി പൊലീസ് പരിശോധനകൾ മറികടന്നാണ് വാധ്വാൻ കുടുംബം മഹാബലീശ്വറിൽ എത്തിയത്. എമർജൻസി ആവശ്യമെന്നം കത്തിലുണ്ടായിരുന്നു. എന്നാൽ, ഫാംഹൗസിൽ വെച്ച് അടിപൊളി പാർട്ട നടക്കുമ്പോഴാണ് ഇവരുടെ എമർജൻസി എന്താണെന്ന് നാട്ടുകാർക്കും പിടികിട്ടിയത്. അടിച്ചുപൊളിക്കാൻ വേണ്ട എല്ലാ സംവിധാനങ്ങളും ഇവർക്കൊപ്പം ഉണ്ടായിയിരുന്നു. ഒരു സ്‌പെഷ്യൽ കുക്കും സംരക്ഷണം ഒരുക്കാൻ ഇറ്റാലിയാൻ ബോഡിഗാർഢും ശതകോടിശ്വരന്മാർക്കൊപ്പം ഉണ്ടായിരുന്നു.

സാമ്പത്തിക തട്ടിപ്പു കേസിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് കപിൽ, ധീരജ് വാധ്വാന്മാർക്കെതിരെ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്നുമുണ്ട്. ഇതിനിടെയാണ് ഇവർ പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ ചുറ്റിത്തിരിഞ്ഞത്. ഇവർക്ക് യാത്രാ അനുമതി കൊടുത്ത ഉന്നത ഉദ്യോസ്ഥനെതിരെ സർക്കാർ നടപടി കൈക്കൊണ്ടിട്ടുണ്ട്. പാർട്ടി നടന്ന ഫാംഹൗസ് അടച്ചുപൂട്ടുകയും കാറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

യെസ് ബാങ്ക് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ) അടക്കം ആറു കമ്പനികൾക്കെതിരെയും സിബിഐ കേസെടുത്ത്. ഡിഎച്ച്എഫ്എൽ പ്രമോട്ടർ കപിൽ വാധ്വാൻ, ആർകെഡബ്ല്യു ഡെവലപ്പേഴ്‌സ് ഡയറക്ടർ ദീരജ് വാധ്വാൻ എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കെതിരെ സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഡിഎച്ച്എഫ്എല്ലിനു പുറമെ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ, ഡൂ ഇറ്റ് വെഞ്ചേഴ്‌സ്, റാബ് എന്റർപ്രൈസസ്, മോഗൻ ക്രെഡിറ്റ്‌സ്, ആർകെഡബ്ല്യു ഡെവലപ്പേഴ്‌സ് എന്നിവയാണ് സിബിഐ കേസിലുൾപ്പെട്ടിരിക്കുന്ന കമ്പനികൾ.

യെസ് ബാങ്കിൽ നിന്ന് ഡിഎച്ച്എഫ്എല്ലിനു 3000 കോടിയിലേറെ വായ്പ എടുത്തിരുന്നു. ഡി.എച്ച്.എഫ്.എല്ല് പൊതുമേഖലാ ബാങ്കുകളെയും കബളിപ്പിച്ചിരുന്നു. എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിക്കുക. എസ്.ബി.ഐ 11,000 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 4000 കോടി രൂപയുമാണ് വായ്പ നൽകിയിട്ടുള്ളത്. ഡി.എച്ച്.എഫ്.എൽ പ്രമോട്ടർമാരായ കപിൽ വാധ്വാൻ, അരുൺ വാധ്വാൻ, ധീരജ് വാധ്വാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഇത്രയും ഭീമമായ തുക കൈപ്പറ്റിയ കടലാസ് കമ്പനികൾ മാത്രമായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരികയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP