Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകനുമായി എത്താൻ ആദ്യ നിർദ്ദേശം; സ്റ്റേഷനിലേക്ക് വരാമെന്ന് സമ്മതിച്ചെങ്കിലും മഫ്തിയിലെത്തിയവർ കുളിമുറിയിൽ നിന്നും വലിച്ചിറക്കി വീട്ടുകാർക്ക് മുന്നിലിട്ട് മർദ്ദിച്ചു; പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ച് വിവസ്ത്രനാക്കി രഹസ്യ ഭാഗങ്ങളിലും തല്ലി; മുല്ലവളപ്പിൽ നജ്മുദ്ദീൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; പൊലീസുകാരന് സസ്പെൻഷൻ

മകനുമായി എത്താൻ ആദ്യ നിർദ്ദേശം; സ്റ്റേഷനിലേക്ക് വരാമെന്ന് സമ്മതിച്ചെങ്കിലും മഫ്തിയിലെത്തിയവർ കുളിമുറിയിൽ നിന്നും വലിച്ചിറക്കി വീട്ടുകാർക്ക് മുന്നിലിട്ട് മർദ്ദിച്ചു; പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ച് വിവസ്ത്രനാക്കി രഹസ്യ ഭാഗങ്ങളിലും തല്ലി; മുല്ലവളപ്പിൽ നജ്മുദ്ദീൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; പൊലീസുകാരന് സസ്പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പൊന്നാനിയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പൊന്നാനി തെക്കേപ്പുറം സ്വദേശിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ മുല്ലവളപ്പിൽ നജ്മുദ്ദീനെ സ്റ്റേഷനിൽ വെച്ചും വീട്ടുകാർക്ക് മുന്നിൽ വെച്ചും മർദ്ദിച്ചതിന് തിരൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ അനീഷ് പീറ്ററെന്ന പൊലീസുകാരനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പെരുമ്പടപ്പ് പൊലീസ് ഇൻസ്‌പെക്ടർക്ക് എസ്‌പി.യു.അബ്ദുൾ കരീം നിർദ്ദേശം നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. സസ്പെൻഷനിലായി പൊലീസ് ഉദ്യോഗസ്ഥന്റെ സുഹൃത്തായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നജ്മുദ്ദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പിടിച്ചുകൊണ്ട് പോകുന്നത്. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് തന്നെ നജ്മുദ്ദീന്റെ പാതാവിനെ വിളിച്ച് ശനിയാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് വരണമെന്ന് നിർദ്ദേശം നൽകിയിരുന്നു.

എന്താണ് കേസ് എന്ന് നജ്മുദ്ദീന്റെ പിതാവ് ചോദിച്ചെങ്കിലും അതെല്ലാം സ്റ്റേഷനിലെത്തിയിട്ട് അറിഞ്ഞാൽ മതിയെന്നും പറഞ്ഞു. എങ്കിലും പൊലീസ് സ്റ്റേഷനിലേക്ക് വരാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനിടെയാണ് രണ്ട് പൊലീസുകാർ മഫ്തിയിൽ വീട്ടിലെത്തിയത്. നജ്മുദ്ദീനെ തിരക്കിയപ്പോൾ കുളിക്കുകയാണെന്ന് വീട്ടുകാർ മറുപടി നൽകി. ഈ സമയം കുളിമുറിയിൽ നിന്നും പൊലീസുകാർ നജ്മുദ്ദീനെ വിളിച്ചിറക്കി വീട്ടുകാർക്ക് മുന്നിൽ വെച്ച് മർദ്ദിക്കുകയും നജ്മുദ്ദീന്റെ തന്നെ ബൈക്കിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് പൊലീസ് നജ്മുദ്ദീനെ കൊണ്ടുപോയത് സമീപത്തെ ക്വാർട്ടേഴസിലേക്കായിരുന്നു. അവിടെ വെച്ചും നജ്മുദ്ദീനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. വിവസ്ത്രനാക്കി രഹസ്യഭാഗങ്ങളിലും പൊലീസ് മർദ്ദിച്ചു. ഈ സമയത്ത് നജ്മുദ്ദീനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ബന്ധുക്കൾ എത്തിയെങ്കിലും അങ്ങനൊരാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. നജ്മുദ്ദീന്റെ ബൈക്ക് സ്റ്റേഷൻ പരിസരത്ത് കണ്ടതോടെ ബന്ധുക്കൾ സമീപത്തെല്ലാം തിരച്ചിൽ നടത്തിയപ്പോഴാണ് ക്വോർട്ടേഴ്സിന് പുറത്ത് മർദ്ദനമേറ്റ് അവശനിലയിലായ നജ്മുദ്ദീനെ കണ്ടത്.

കസ്റ്റഡിയിലെടുത്തതിനോ അറസ്റ്റ് ചെയ്തതിനോ രേഖകകളുമില്ലായിരുന്നു. സ്റ്റേഷനിൽ മറ്റാരും ഇങ്ങനൊരു സംഭവം നടന്നത് അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞു. ഇതോടെ അവശ നിലയിലായ ബന്ധുക്കൾ നജ്മുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ക്വാർട്ടേഴ്സിൽ നിന്ന് മർദ്ദിക്കുന്നതിനിടയിലും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കാനായി പൊലീസ് നിർബന്ധിച്ചു. അനീഷ് പീറ്ററിന്റെ നേതൃത്വത്തിലാണ് മർദ്ദിച്ചത്.

അവശനിലിയൽ ആശുപത്രിയിൽ കഴിയുമ്പോഴും നജ്മുദ്ദീനെ അനിഷ് പീറ്റർ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാതലത്തിൽ അനീഷ് പീറ്ററിനെതിരെയും മറ്റ് പൊലീസുകാർക്കെതിരെയും നജ്മുദ്ദീന്റെ കുടുംബം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരൂർ പൊലീസ് സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

നജ്മുദ്ദീനെതിരെയ പരാതി നൽകിയ സ്ത്രീയുമായുള്ള സൗഹൃദതത്തിന്റെ പുറത്താണ് തിരൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന അനീഷ് പീറ്റർ തന്റെ സ്റ്റേഷൻ പരിധിക്കപ്പുറമുള്ള പൊന്നാനിയിലെത്തി അവിടുത്തെ പൊലീസുകാരുടെ സഹായത്തോടെ നജ്മുദ്ദീനെ മർദ്ദിച്ചത്. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിൽ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. നജ്മുദ്ദീനെതിരെ യുവതി നൽകിയ പരാതിയും അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP