Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മുല്ലപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയേക്കൊണ്ടോ, ഹൈബിയെക്കൊണ്ടോ, വേണുഗോപാലിനെക്കൊണ്ടോ എനിക്കെതിരെ ആ വാക്ക് വിളിപ്പിക്കാമോ? എന്റെ മാത്രമല്ല, ഇനിയൊരു സ്ത്രീയേയും അപമാനിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാവ് പൊങ്ങരുത്; കെപിസിസി അധ്യക്ഷന്റെ അധിക്ഷേപ പരാമർശത്തിനെതിരെ പരാതിക്കാരി

'മുല്ലപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയേക്കൊണ്ടോ, ഹൈബിയെക്കൊണ്ടോ, വേണുഗോപാലിനെക്കൊണ്ടോ എനിക്കെതിരെ ആ വാക്ക് വിളിപ്പിക്കാമോ? എന്റെ മാത്രമല്ല, ഇനിയൊരു സ്ത്രീയേയും അപമാനിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാവ് പൊങ്ങരുത്; കെപിസിസി അധ്യക്ഷന്റെ അധിക്ഷേപ പരാമർശത്തിനെതിരെ പരാതിക്കാരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപ പരാമർശത്തിനെതിരെ അതിരൂക്ഷ പരാമർശവുമായി സോളാർ വിവാദവുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിലെ പരാതിക്കാരി. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം സ്വീകരിക്കുന്നില്ലെന്ന് അവർ പറഞ്ഞു. ബലാത്സംഗം ചെയ്യപ്പെട്ടാൽ ആത്മഹത്യ ചെയ്യണം എന്നു പറഞ്ഞ രാമചന്ദ്രന്റെ പാർട്ടി നേതാക്കളിൽ നിന്നാണ് തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. അത് ഉറക്കെ പറഞ്ഞതുകൊണ്ടാണോ അപമാനിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറയണം. പീഡനത്തിന് ഇരയായ സ്ത്രീ അല്ല അത് ചെയ്യുന്നവരാണ് രണ്ടാമത് സാഹചര്യമുണ്ടാകാതിരിക്കേണ്ടത്. മുല്ലപ്പള്ളിക്ക് അപമാനം തോന്നേണ്ടത് സ്വന്തം പാർട്ടിയിലെ നേതാക്കന്മാരെ ഓർത്താണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

മുല്ലപ്പള്ളി രാമചന്ദ്രന് ഉമ്മൻ ചാണ്ടിയേയോ അദ്ദേഹത്തിന്റെ പാർട്ടിയിലുള്ള കെ സി വേണുഗോപാലോ, ഹൈബി ഈഡനോ അനിൽകുമാറോ ആരെയെങ്കിലും കൊണ്ട് എന്നെ ആ മോശം വാക്ക് ഒരു പ്രാവശ്യം വിളിപ്പിക്കാൻ സാധിക്കുമോ? അല്ലെങ്കിൽ അവർ ആരെങ്കിലും അത് വിളിക്കുമോ? മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷനിലും ഡിജിപിക്കും പരാതി നൽകും. ഇനി ആർക്കെതിരേയും ഇത്തരം പരാമർശങ്ങൾ നടത്തരുത്. അമ്മയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം മുല്ലപ്പള്ളിക്കുണ്ടാകും. അവർ വീട്ടിൽ എത്രത്തോളം സുരക്ഷിതരാണ് എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിലായിരുന്നു അവരുടെ പ്രതികരണം

പരാതിക്കാരിയുടെ വാക്കുകൾ:

''മുല്ലപ്പള്ളിയുടെ പരാമർശം കണ്ടിരുന്നു. അത്രയും തരംതാണ മറുപടി പറയാൻ മനസ് അനുവദിക്കുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നത് ആദ്യമായിട്ടല്ല. ഇതിന് മുമ്പ് സമുന്നതരായ പല വനിതാ നേതാക്കളേയും മോശമായ രീതിയിൽ അദ്ദേഹം അപമാനിച്ചിട്ടുണ്ട്. നിർവ്യാജം ഖേദിക്കുന്നു എന്ന് പറയുന്നു. ആരെയെങ്കിലും ഒരു കുത്തിയിട്ട് അറിയാതെ കുത്തിയതാണെന്ന് പറഞ്ഞ് ഇനി അതിനേക്കുറിച്ച് സംസാരിക്കേണ്ട എന്ന് പറയുന്നതുപോലെയാണിത്.

എന്നെ വളരെ മോശമായ ഒരു വാക്ക് ഉപയോഗിച്ചാണ് അദ്ദേഹം എന്നെ വിളിച്ചത്. ആ വാക്ക് ഞാൻ വീണ്ടും ഉപയോഗിക്കുന്നില്ല. അങ്ങനുള്ള സ്ത്രീകൾക്ക് പ്രത്യേക മാനദണ്ഡം നിശ്ചയിക്കാൻ അദ്ദേഹത്തിന് എന്തെങ്കിലും മുൻ അനുഭവങ്ങളോ പരിചയങ്ങളോ അനുഭവസമ്പത്തോ കൈമുതലായുണ്ടോ? അങ്ങനുള്ള സ്ത്രീകളെ ഗ്രേഡ് ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി എന്താണെന്ന് പറഞ്ഞുമനസിലാക്കിയാൽ നന്നായിരുന്നു.

ഒരു പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞുപോയതെന്ന് പറയുന്നു. എന്താണ് സ്ത്രീകളെ അധിക്ഷേപിക്കാനുള്ള പ്രത്യേക സാഹചര്യം? അവരുടെ നേതാക്കന്മാർ ഒരുപാട് കേസുകളിൽ പ്രതിയാണ്. അതിൽ ചിലത് റേപ്പ് കേസുകളുണ്ട്. ഈ റേപ്പ് എന്ന് പറഞ്ഞാൽ എന്താണ്? ഒരു ദുർബലയായ സ്ത്രീയുടെ മേലേക്ക് ബലവനായ ഒരു പുരുഷൻ ശാരീരികമായി നടത്തുന്ന കടന്നുകയറ്റത്തെയാണ് റേപ്പ് എന്ന് പറയുന്നത്. അത് ആ സ്ത്രീക്ക് തടുക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് ഒരു കുറ്റകൃത്യമായിട്ട് വരുകയും ആ സ്ത്രീ അത് സമ്മതിക്കാത്തതുകൊണ്ട് അതി ഭീകരമായ ഒരു പ്രവൃത്തിയാകുന്നു. അങ്ങനെയുള്ള സ്ത്രീകളെല്ലാം മരിക്കണം ആത്മഹത്യ ചെയ്യണം എന്ന് പറയുന്ന പാർട്ടിയുടെ നേതാക്കന്മാരിൽ നിന്നാണ് ഒരു പ്രൊജ്ക്ടുമായി വന്നപ്പോൾ ദുരനുഭവങ്ങളുണ്ടായിട്ടുള്ളത്. അത് ഉറക്കെ സംസാരിച്ചതുകൊണ്ട് മാത്രമാണോ ആ മ്ലേച്ഛമായ വാക്കുപയോഗിച്ച് എന്നെ കുറ്റപ്പെടുത്തിയത്. എന്നെഅപമാനിച്ചത്. ഞാൻ അങ്ങനെയുള്ള ഒരു സ്ത്രീയാണെന്ന് ചൂണ്ടിക്കാണിക്കാൻ തക്ക വിധത്തിലുള്ള എന്തെങ്കിലും ഒരു തെളിവ് കൊണ്ടുവരാൻ സാധിക്കുമോ? മുല്ലപ്പള്ളി രാമചന്ദ്രന് ഉമ്മൻ ചാണ്ടിയേയോ അദ്ദേഹത്തിന്റെ പാർട്ടിയിലുള്ള കെ സി വേണുഗോപാലോ, ഹൈബി ഈഡനോ അനിൽകുമാറോ ആരെയെങ്കിലും കൊണ്ട് എന്നെ ആ മോശം വാക്ക് ഒരു പ്രാവശ്യം വിളിപ്പിക്കാൻ സാധിക്കുമോ? അല്ലെങ്കിൽ അവർ ആരെങ്കിലും അത് വിളിക്കുമോ?

സമുന്നതമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് കേരളത്തിലെ സ്ത്രീകളെ ഒന്നടങ്കം, ദുർബലരായ ഒരു വിഭാഗത്തെ, ഇങ്ങിനെ ഇരയാക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിലേക്ക് അദ്ദേഹം അധപതിച്ച് പോയോ എന്ന് മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്. ഇതിന്റെയെല്ലാം ഉത്തരം പറയേണ്ടത് കോൺഗ്രസ് പാർട്ടിയായതുകൊണ്ട് അവിടെ നിന്ന് ഒരു നടപടിയും ഞാൻ പ്രതീക്ഷിക്കുന്നില്ല. കാരണം ഏറ്റവും കൂടുതൽ സ്ത്രീകളെ അപമാനിച്ചിട്ടുള്ള സംഘടനയാണ് കോൺഗ്രസ്. എനിക്കതിൽ പുതുമ തോന്നുന്നില്ല.

പീഡനത്തിനെതിരെ പരാതിയുമായി മുന്നോട്ടുപോകുന്ന ഒരു സ്ത്രീ രണ്ടാമതൊരു സാഹചര്യമുണ്ടാകാതിരിക്കാൻ ശ്രമിക്കണമെന്ന് പറഞ്ഞു. അത് എന്നെയല്ല പഠിപ്പിക്കേണ്ടത്. അദ്ദേഹത്തിന്റെ പാർട്ടിയിൽ പെട്ട, പണവും അധികാരവും കൈയിൽ വരുമ്പോൾ അവരുടെ മുന്നിൽ വരുന്ന സാധാരണക്കാരായ സ്ത്രീകളെ ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി കടിച്ചുകീറാൻ നിൽക്കുന്ന അവരുടെ നേതാക്കന്മാരെയാണ് അത് പഠിപ്പിക്കേണ്ടത്. എന്നെപ്പോലുള്ള സാധാരണ സ്ത്രീ ജനങ്ങളെയല്ല ഇത് പറഞ്ഞുപഠിപ്പിക്കേണ്ടത്. അപമാനം തോന്നേണ്ടത് സ്വന്തം നേതാക്കന്മാരെ ഓർത്താണ്. അവരുടെ മുഖത്തേക്കാണ് കാർക്കിച്ച് തുപ്പേണ്ടത്. അതിനുള്ള ധൈര്യം മുല്ലപ്പള്ളിക്കില്ല എന്ന് വേണം കരുതാൻ.

മുല്ലപ്പള്ളി പറഞ്ഞ വാക്കുകളിൽ നിർവ്യാജം ഖേദിച്ചാലും ഖേദിച്ചില്ലെങ്കിലും ഇത് ഇനിയും ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് കാത്തിരുന്ന് കാണാം. തീർച്ചയായും നിയമനടപടികളുമായി മുന്നോട്ട് പോകും. നാക്കുപിഴയെന്നാണ് പറഞ്ഞത്. എന്താണ് നാക്കുപിഴ എന്ന് പോലും അറിയാത്തയാളാണോ വലിയ പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നത്. അത് കാണുമ്പോൾ നമുക്ക് തന്നെ ഒരു ലജ്ജ തോന്നുന്നില്ലെ? എത്രയോ വനിതാ പ്രവർത്തകരുള്ള സംഘടനയാണ്. അവരുടെ പാർട്ടിയിലുള്ള സ്ത്രീകൾക്ക് പോലും എന്ത് സ്ഥാനമാണ് നൽകുന്നതെന്ന് അദ്ദേഹം പറയാതെ പറയുകയാണ് ചെയ്തത്. എന്റെ മാത്രമല്ല, ഇനിയൊരു സ്ത്രീയേയും അപമാനിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാവ് പൊങ്ങരുത്. എന്തൊക്കെ കാര്യങ്ങൾ നിയമത്തിന് ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യാൻ തന്നെയാണ് എന്റെ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകും.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP