Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാക്കി ഉയർത്തിയത് ചരിത്രത്തിൽ ആദ്യമായി; ഡാമിന്റെ സംഭരണശേഷിയുടെ പരമാവാധിയിൽ എത്തിച്ച തമിഴ്‌നാട് നീക്കം കേരളത്തെ കടുത്ത ആശങ്കയിലാക്കുന്നു; 60 വർഷം മാത്രം കാലാവധി നിശ്ചയിച്ച് ബ്രിട്ടീഷുകാർ പണിത അണക്കെട്ടിന് 116 വർഷം ആയിട്ടും ഒരു പ്രശ്‌നവും ഇല്ലെന്ന് വരുത്താൻ അവസരം തേടിയത് സംസ്ഥാനം വെള്ളപ്പൊക്ക ദുരിതത്തിന്റെ മൂർദ്ധന്യത്തിൽ നിൽക്കവേ; കേരളത്തിലെ ജനലക്ഷങ്ങളുടെ ജീവൻ വെച്ച് തമിഴ്‌നാടിന്റെ ഞാണിന്മേൽ കളി

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാക്കി ഉയർത്തിയത് ചരിത്രത്തിൽ ആദ്യമായി; ഡാമിന്റെ സംഭരണശേഷിയുടെ പരമാവാധിയിൽ എത്തിച്ച തമിഴ്‌നാട് നീക്കം കേരളത്തെ കടുത്ത ആശങ്കയിലാക്കുന്നു; 60 വർഷം മാത്രം കാലാവധി നിശ്ചയിച്ച് ബ്രിട്ടീഷുകാർ പണിത അണക്കെട്ടിന് 116 വർഷം ആയിട്ടും ഒരു പ്രശ്‌നവും ഇല്ലെന്ന് വരുത്താൻ അവസരം തേടിയത് സംസ്ഥാനം വെള്ളപ്പൊക്ക ദുരിതത്തിന്റെ മൂർദ്ധന്യത്തിൽ നിൽക്കവേ; കേരളത്തിലെ ജനലക്ഷങ്ങളുടെ ജീവൻ വെച്ച് തമിഴ്‌നാടിന്റെ ഞാണിന്മേൽ കളി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടാൻ വിസമ്മതിച്ച് തമിഴ്‌നാട് സർക്കാർ. സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയായി. ജലനിരപ്പ് ഇപ്പോൾ പരമാവധിയിൽ എത്തിക്കഴിഞ്ഞു. സുപ്രീം കോടതി ഉത്തരവു പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയർത്താം. ആ ജലനിരപ്പ് എത്തിക്കാനാണ് തമിഴ്‌നാടിന്റെ ശ്രമിച്ചത്. ഇതു കൂടാതെ ഇനിയും അണക്കെട്ടിന്റെ സംഭരണ ശേഷി വർദ്ധിപ്പിക്കണം എന്നതാണ് തമിഴ്‌നാടിന്റെ ആവശ്യം. ഈ ആവശ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് തമിഴ്‌നാട് ഇപ്പോൾ നടത്തുന്നത്. പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കാൻ ധാരണയാകയിട്ടുണ്ട്. സെക്കൻഡിൽ 13,93,000 ലീറ്റർ വെള്ളമാണ് മുല്ലപ്പെരിയാറിൽ ഒഴുകിയെത്തുന്നത്. എന്നാൽ തുറന്നുവിടുന്നത് വളരെ കുറഞ്ഞ അളവു മാത്രമാണ്. ഇതോടെ കേരളം ഭീതയിലാകുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന് 116 വർഷത്തെ പഴക്കമുണ്ട്. ഈ അണക്കെട്ടിന്റെ കാലാവധി വെറും 60 വർഷമാണ്. അതുകൊണ്ട് തന്നെ വെള്ളം ഉയരുന്നതു മൂലമുണ്ടാകുന്നു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ലെന്നതാണ് കേരളത്തിന്റെ വാദം. നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ. ഇത് കാലപ്പഴക്കത്തെ അതിജീവിക്കുന്നില്ല , ഏറെ ഭാഗം ഒഴുകിപ്പോയി. അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും , അണക്കെട്ട് നിലം പതിക്കുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയും , നിരങ്ങിമാറുകയും ചെയ്യാം. ഇതാണ് കേരളത്തെ ഭീതിയിലാക്കുന്നത്. എന്നാൽ തമിഴ്‌നാടിന് കൃഷിക്കുള്ള വെള്ളമാണ് മുഖ്യം. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആവശ്യമൊന്നും അവർ അംഗീകരിക്കില്ല.

കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ തമിഴ്ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഇതൊന്നും പക്ഷേ അംഗീകരിക്കപ്പെട്ടില്ല. 2014 മെയ് 7 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി തമിഴ്‌നാടിന് അനുകൂലമായി വന്നു. ഈ വിധി കേരളത്തിനു പ്രതികൂലമായിരുന്നു. 136 അടിയിൽ നിന്നും 142 അടിയായി ജലനിരപ്പ് ഉയർത്താമെന്നും വിധി വന്നു. ഇതാണ് കേരളത്തെ ഇപ്പോൾ അങ്കലാപ്പിലാകുന്നത്.

2000ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് സുരക്ഷാ ചർച്ചകൾ സജീവമാകുന്നത്. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്‌നാട് വാദിക്കുന്നു. 1902-ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളം പറയുന്നത്. 1979- 81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചതെന്നതാണ് വസ്തുത.

15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ സംഭരണശേഷി. എന്നാൽ കോടതി നിർദ്ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 142 അടിയാണ്. ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. മുല്ലപ്പെരിയാർ ഡാമിൽ തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകുമെന്നതും കേരളത്തെ ആശങ്കപ്പെടുത്തുന്നു. വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനേയും അപകടത്തിലാക്കും. മുല്ലപ്പെരിയാർ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ(കോംപ്രഹൻസീവ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ ഫോർ മുല്ലപ്പെരിയാർ ഡാം ഹസാർഡ്) ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിൽ ഡാമിന്റെ തകർച്ചയെത്തുടർന്ന് 45 മിനിറ്റിനകം 36 കിലോമീറ്റർ താഴെയുള്ള ഇടുക്കി ഡാമിലേക്ക് ജലം ഒഴുകിയെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടറുകൾ പൂർണമായി തുറന്നാൽ പെരിയാറിലൂടെ 40 അടി ഉയരത്തിൽ വെള്ളം കുതിച്ചു പായും എന്നാണ് മറ്റൊരു നിഗമനം. കാലവർഷക്കാലത്താണെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. ഇതാണ് കേരളത്തെ എന്നും ആശങ്കപ്പെടുത്തുന്നതും.

നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുകയെന്നതാണ് കേരളത്തിന്റെ ആശങ്ക മാറ്റാനുള്ള സ്ഥായിയായ മാർഗ്ഗം. നിലവിലുള്ള ഡാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയണയാക്കി നിലനിർത്തുക, അപകട സാദ്ധ്യത കുറയ്ക്കുക. ജലനിരപ്പ് കുറയ്കുന്നതിനനുസരിച്ച് തമിഴ്‌നാടിനുള്ള ജലലഭ്യത ഉറപ്പുവരുത്താൻ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാൻ ആവശ്യമായ ആഴത്തിൽ പുതിയ ടണലുകൾ നിർമ്മിക്കുക. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിൽ സംഭരിക്കുക. അവിടെ നിന്നും പുതിയ ടണൽ മാർഗ്ഗം തമിഴ്‌നാടിന് വെള്ളം നൽകുക. മുല്ലപ്പെരിയാർ ഡാം നിർജ്ജീവമാക്കുക എന്നീ നിർദ്ദേശങ്ങളും സജീവ ചർച്ചയിലാണ്. എന്നാൽ തമിഴ്‌നാട്ടിന് മുല്ലപ്പെരിയാറിൽ ഉടമസ്ഥാവകാശം ഉണ്ട്. പുതിയ നിർദ്ദേശങ്ങളോടെ ഡാം കേരളത്തിന്റെ കൈക്കലാകും. അതുകൊണ്ട് ഒന്നും സമ്മതിക്കുന്നില്ല.

ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. തമിഴ്‌നാടിലെ വൈഗ നദിയുടെ താഴ്‌വരയിലെ പ്രദേശങ്ങൾക്ക് ജലസേചനത്തിനായി നിർമ്മിച്ചാണ് ഈ അണക്കെട്ട്. ഇപ്പോൾ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിനു വിഷയമായിരിക്കുകയാണ് ഈ അണക്കെട്ട്.

ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുകയും, എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് കേരള സർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്തു. 1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ചു പണിത ഈ അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ തടയാൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP