Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുണ്ടു പൊക്കിയുടുത്ത് കൈ പിറകിൽ കെട്ടി വരുന്ന മഞ്ഞഷർട്ടുകാരനെ കാണുമ്പോൾ എന്തുകൊണ്ടാണ് പെൺകുട്ടികൾ ബസിൽ കയറാതെ ഓടുന്നത്? സ്‌കൂൾ കുട്ടികളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറി വിളിക്കുന്ന കിളി സംസ്‌കാരത്തിന്റെ നേർകാഴ്ചയായി മുക്കത്ത് നിന്നൊരു ചെറു വീഡിയോ

മുണ്ടു പൊക്കിയുടുത്ത് കൈ പിറകിൽ കെട്ടി വരുന്ന മഞ്ഞഷർട്ടുകാരനെ കാണുമ്പോൾ എന്തുകൊണ്ടാണ് പെൺകുട്ടികൾ ബസിൽ കയറാതെ ഓടുന്നത്? സ്‌കൂൾ കുട്ടികളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറി വിളിക്കുന്ന കിളി സംസ്‌കാരത്തിന്റെ നേർകാഴ്ചയായി മുക്കത്ത് നിന്നൊരു ചെറു വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്‌കൂൾ കുട്ടികൾ കയറിയാൽ ഫുൾ ടിക്കറ്റ് എടുക്കുന്നവർക്ക് നിൽക്കാൻ സ്ഥലം കിട്ടില്ല. അതുകൊണ്ട് എല്ലാവരേയും കയറ്റിയതിന് ശേഷം കുട്ടികളെ സ്ഥലം ഉണ്ടെങ്കിൽ കയറ്റും. അതിന് മുമ്പ് അവിടെ നിൽക്കുന്നവരെ അവൻ തെറിയും വിളിക്കും. അടിക്കുകയും ചെയ്യും. അതുകൊണ്ടാണ് കുട്ടികൾ ഓടി മറയുന്നത്-മുക്കത്തെ ഈ വിഡിയോ പറയുന്നത് ഈ കഥയാണ്. സ്വകാര്യ ബസുകളുടെ കള്ളക്കളിയുടെ നേർ ചിത്രം. സ്വകാര്യ ബസുകളിലെ കിളികളെ സ്‌കൂൾ കുട്ടികൾക്ക് പേടിയാണ്. അത് എത്രമാത്രമെന്ന് വിശദീകരിക്കുന്നതാണ് ഈ വീഡിയോ.

സ്‌കൂൾ കുട്ടികൾക്ക് ബസിലെ യാത്രാ സൗജന്യം അവകാശമാണ്. അത് നിഷേധിക്കാൻ ഒരു ബസുടമയ്ക്കും അധികാരമില്ല. എന്നാൽ കുറഞ്ഞ നിരക്കിൽ കുട്ടികളെ കൊണ്ടു പോകാൻ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്വകാര്യ ബസുകാർ തയ്യാറല്ല. ഇതാണ് യാഥാർത്ഥ്യം. വിദ്യാർത്ഥി സംഘടനകളുടെ എതിർപ്പുകളും സംഘടനകളുടെ പ്രതിഷേധ സമരങ്ങളുമൊന്നും ഫലം കണ്ടിട്ടില്ല. ഇതിന് തെളിവാണ് മുക്കത്തു നിന്നുള്ള ഈ വീഡിയോ. ഈ സാമൂഹിക പ്രശ്നത്തെ വേണ്ട രീതിയിൽ നോക്കികാണാൻ ബാലാവകാശ കമ്മീഷനും തയ്യാറാകുന്നില്ല. കുട്ടികളുടെ അവകാശ നിഷേധത്തിന്റെ നേർചിത്രമാണ് ഇത്.

ഈ മഞ്ഞ ഷർട്ട് കാരൻ വരുമ്പോൾ നമ്മുടെ മക്കൾ പേടിച്ചോടുന്നു. ഇത് മുക്കത്ത് അനുവദിച്ചു കൊടുക്കില്ല. ഇതാണ് നമ്മുടെ മക്കൾ അനുഭവിക്കുന്ന പ്രശ്‌നം പ്രതികരിക്കുകയെന്ന ഫെയ്‌സ് ബുക്ക് കുറിപ്പോടെയാണ് ഈ വിഷയം പൊതു സമൂഹം ചർച്ചയാക്കുന്നത്. ഇതിനെ എതിർത്തവർക്കും പണി കിട്ടും. ഇവരെ നേരിട്ടതിന് ബസ്സുകൾ വ്യാപാരികളുടെ ലഗേജ് കയറ്റുന്നില്ലെന്ന പരാതിയും സജീവമാണ്. അങ്ങനെ ഇടപെടാൻ എത്തുന്നവരേയും ചില ബസുകാർ കൈകാര്യം ചെയ്യുന്നു. മുക്കത്തെ തിരുവോണം എന്ന ബസിന്റെ രീതിക്ക് വിരുദ്ധമായി സാമൂഹിക ഇടപെടൽ നടത്തുന്നവരും ഉണ്ട്. എന്നാൽ ഭൂരിഭാഗം ബസുകാരും തിരുവോണത്തിന്റെ വഴിയേയാണ് യാത്ര. ഇതാണ് നാട്ടുകാരെ ആകുലരാക്കുന്നത്.

കുട്ടികൾക്ക് ഇരിക്കാൻ പാടില്ലയെന്ന് നിയമമില്ല അതൊന്നും നോട്ടീസിൽ എഴുതിയിട്ടില്ല. വ്യാപാരികൾക്കുള്ള ലഗേജുകൾ എത്തിക്കാനുള്ള മാർഗ്ഗമുണ്ടാക്കാം നിയമങ്ങളൊക്കെ പാലിച്ച് ബസ് ഓടിക്കാൻ മുതലാളിമാരും തയ്യാറായിക്കോളൂ....-ഇതാണ് മുക്കത്തുയരുന്ന പൊതു വികാരം.
ബസ്സ് ജീവനക്കാരുടെ ഇത്തരത്തിലുള്ള മനോഭാവം പ്രതിഷേധാർഹവും പ്രകോപനപരവുമാണ്. ഇതിനെ പൊതുജനം വേണ്ട രീതിയിൽ സമീപിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളൂ..-ഇങ്ങനെയാണ് ഈ വീഡിയോയിലെ സോഷ്യൽ മീഡിയ ചർച്ച പുരോഗമിക്കുന്നത്. ബസുകാരെ പിന്തുണയ്ക്കുന്നവരും ചർച്ചയ്ക്ക് എത്തുന്നു. മുക്കം സ്റ്റാൻഡിൽ സ്‌കൂൾ കുട്ടികളെ മര്യാധയ്ക്ക് ബസിൽ കയറ്റുന്ന വീഡിയോകളും ഇവർ സജീവമാക്കുന്നു.

മുക്കം സ്റ്റാന്റിൽ നല്ലൊരു ബസ്സ് വെയ്റ്റിങ് ഷെഡ് ഉണ്ടല്ലോ.. വദ്യാർത്ഥികൾക്ക് അവിടെ നിന്നാൽ പോരെ എന്തിനാ വെറുതെ മഴ കൊണ്ടു നിൽക്കുന്നത് പോവാൻ നേരം എല്ലാവരെയും കയറ്റിയിട്ടാണ് പോകുന്നത് ബസ്സിന്റെ വാതിൽ അടക്കാൻ കഴിയാതെ വരെ പോയിട്ടുണ്ട്.( ഞാനും ബസ്സിൽ ജോലി ചെയ്യുന്നുണ്ട് )എസ് ടി മാത്രം കയറിയാ മതിയോ ബസ്സിൽ.?-ഇതാണ് ബസുകാർക്ക് വേണ്ടി ഉയരുന്ന ചോദ്യം. അങ്ങനെ ഈ വീഡിയോയിൽ ചർച്ച മുറുകുകയാണ്.

നിലമ്പൂർ ബസ്റ്റാന്റിൽ തന്റെ ഊഴവുംകാത്ത് പെരുമഴയത്ത് നിൽക്കുന്ന കുട്ടികളുടെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ബസിൽ യാത്രക്കാർ മുഴുവൻ കയറിയ ശേഷം സ്ഥലം ഉണ്ടെങ്കിൽ മാത്രം കുട്ടികളെ കയറ്റുന്നതാണ് കീഴ് വഴക്കം. ഇതാണ് ഇവിടേയും സംഭവിച്ചത്. ഇതിന്റെ നേർ ചിത്രമാണ് സോഷ്യൽ മീഡിയയിലെ ഫോട്ടോ. കുട്ടികളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം തന്നെയാണ്. ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടൽ നടത്തി അവകാശം ഉറപ്പാക്കി നൽകാൻ ബാലാവകാശ കമ്മീഷനാകും. ഇതിലൂടെ മാത്രമേ സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമുണ്ടാകൂ. മോട്ടോർ വാഹനവകുപ്പിനും പൊലീസിനുമെല്ലാം ക്രിയാത്മക ഇടപെടലുകൾ നടത്താനാകും. എന്നാൽ ബസ് മുതലാളിമാരുമായി ഒത്തുകളിക്കുന്ന രീതിയാണ് പൊലീസിനും മോട്ടോർവാഹന വകുപ്പിനും ഉള്ളത്.

സ്‌കൂളിൽ പോകുന്ന കുട്ടികൾ സ്വകാര്യ ബസ് യാത്രകളിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ ചില്ലറയല്ല. കുട്ടികളെ കയറ്റാതെ പോകുന്ന ബസ്സുകൾ, കൺസെഷൻ നൽകാത്ത ബസ് ജീവനക്കാർ ഇങ്ങനെ നീളുന്നു ദുരിതങ്ങൾ. ഇതിന് പരിഹാരമുണ്ടാക്കിയത് കോഴിക്കോട് മാത്രമാണ്. കളക്ടർ പ്രശാന്ത് ക്രിയാത്മകമായി ഇടപെട്ടു. വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം എന്നും വലിയ ഒരു തലവേദനയാണ് ജില്ലാ ഭരണാധികാരികൾക്ക്. കോഴിക്കോടിന്റെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു. ഔദ്യോഗിക യാത്രക്കിടയിലും മറ്റും വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഈ ദുരിതം കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് നേരിട്ടു കാണുകയും ചെയ്തിരുന്നു.

അങ്ങനെ ചിന്തിച്ചു ചിന്തിച്ച് മുന്നേറിയപ്പോൾ അദ്ദേഹത്തിന് മുന്നിൽ ഒരു ഐഡിയ വന്നു. സവാരി ഗിരിഗിരി. വിദ്യാർത്ഥികൾക്ക് അന്തസ്സായി ബസ് യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ് സവാരി ഗിരി ഗിരി പദ്ധതി. ഇത് ഫലം കാണുകയും ചെയ്തു. എന്നാൽ കളക്ടർ പടിക്ക് പുറത്തായതോടെ ഈ പദ്ധതിയും താളം തെറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP