Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202302Thursday

സിനിമയിൽ തിളങ്ങി നിൽക്കവേ സരിതയുമായി വിവാഹം; കടുത്ത മദ്യപാനിയെന്നും പണത്തോട് ആർത്തിയെന്നും ആരോപിച്ചു ആദ്യ ഭാര്യ കൈവിട്ടു; മർദ്ദിച്ചെന്ന് പോലും ആരോപണം; മേതിൽ ദേവികയും മുകേഷിൽ നിന്നും വിവാഹ മോചനം തേടുമ്പോൾ ചർച്ചയാകുന്നത് മുമ്പ് സരിത ഉന്നയിച്ച ആരോപണങ്ങൾ

സിനിമയിൽ തിളങ്ങി നിൽക്കവേ സരിതയുമായി വിവാഹം; കടുത്ത മദ്യപാനിയെന്നും പണത്തോട് ആർത്തിയെന്നും ആരോപിച്ചു ആദ്യ ഭാര്യ കൈവിട്ടു; മർദ്ദിച്ചെന്ന് പോലും ആരോപണം; മേതിൽ ദേവികയും മുകേഷിൽ നിന്നും വിവാഹ മോചനം തേടുമ്പോൾ ചർച്ചയാകുന്നത് മുമ്പ് സരിത ഉന്നയിച്ച ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലകാരുടെ അഭിമാനമായിരുന്നു നാടകാചാര്യനായ ഒ മാധവൻ. നാടകവേദിയിൽ തിളങ്ങിയ വ്യക്തിത്വം. പിതാവിന്റെ പാതയിൽ കാലം മാറിയതോടയാണ് മകൻ മുകേഷ് സിനിമയിൽ ചുവടുവെച്ചത്. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള സൂപ്പർസ്റ്റാറായിരുന്നു മുകേഷ്. പിൽക്കാലത്ത് സിനിമയിൽ നായക വേഷം നഷ്ടമായെങ്കിലും സജീവ സാന്നിധ്യമായി തുടരുകയും ചെയ്തു. ഇതിനിടെയാണ് ഇടതുപക്ഷത്തേക്ക് ചേക്കേറിയതും കൊല്ലത്ത് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചതും.

മന്ത്രിയാകുന്നത് മുമ്പ് ഇടതു സാംസ്കാരിക വേദികളിലായിരുന്നു മുകേഷിന്റെ സ്ഥാനം. ലളിത കലാ അക്കാദമി ചെയർമാനായിരിക്കവേയാണ് മുകേഷുമായി നർത്തകിയായ മേതിൽ ദേവിക പരിചയപ്പെടുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. മേതിൽ ദേവികയുമായുള്ള വിവാഹം നടന്നതിന് പിന്നാലെ മുകേഷിനെതിതെ നിരവധി ആരോപണങ്ങളുമായി ആദ്യ ഭാര്യ സരിത രംഗത്തുവന്നിരുന്നു. ഇപ്പോൾ മേതിലുമായുള്ള മുകേഷിന്റെ വിവാഹ ബന്ധം മോചനത്തിലേക്ക് എത്തുമ്പോൾ മുമ്പ് സരിത ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും ചർച്ചയാകുകയാണ്.

മീ ടൂ കാമ്പയിന്റെ ഭാഗമായി മുകേഷ് മുറിയിലേക്ക് ക്ഷണിച്ചു എന്ന ടെസ് ജോസഫ് എന്ന യുവതി ആരോപണവുമായി വന്നിരുന്നു. അതിന് പിന്നാലെയാണ് അന്ന് മുകേഷിന്റെ മുൻഭാര്യ കൂടിയായ നടി സരിത വെളിപ്പെടുത്തലുമായി അന്ന് രംഗത്തുവന്നത്. അന്ന് സരിത ഉന്നയിച്ചതിന് സമാനമായ പരാതികളാണ് മേതിൽ വിവാഹ മോചനത്തിന് ഒരുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. അന്ന് മുകേഷിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളായിരുന്നു അന്ന് ദുബായിൽ വെച്ച് സരിത ഉന്നയിച്ചത്.

നിരവധി ചിത്രങ്ങളിൽ ഹിറ്റ് ജോഡികൾ ആയിരുന്ന സരിതയും മുകേഷും 1988ലാണ് പ്രണയവിവാഹിതരായത്. എന്നാൽ 2007 മുതൽ ഇവർ വേർപിരിഞ്ഞായിരുന്നു താമസം. പിന്നീട് നിയമപരമായി വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു. ശരവണൻ, ജീവ എന്നീ രണ്ട് മക്കളുമുണ്ട് ഇവർക്ക്. പിന്നീട് മുകേഷ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്തു. മുകേഷിനെ കൊല്ലം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുകേഷ് സ്ത്രീലമ്പടനാണ് എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് സരിത രംഗത്ത് വന്നത്.

മുകേഷ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നായിരുന്നു അന്ന് സരിത ഉയർത്തിയ പ്രധാന ആരോപണം. മുകേഷും സഹോദരിയും പണത്തോട് ആർത്തി കാണിക്കുന്നവരാണ്. തങ്ങളുടെ മക്കളെ നോക്കാൻ സഹോദരിക്ക് ശമ്പളം നൽകാൻ പോലും മുകേഷ് ആവശ്യപ്പെട്ടു. മുകേഷിന്റെ അച്ഛൻ ഒ മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യമൊക്കെ താൻ മൗനം പാലിച്ചത്. മക്കളെ പഠിപ്പിച്ചത് നടിമാർക്ക് ശബ്ദം നൽകി കിട്ടുന്ന സമ്പാദ്യം കൊണ്ടായിരുന്നു. കുട്ടികളുടെ അച്ഛൻ എന്ന നിലയ്ക്ക് ഒരു പിന്തുണയും മുകേഷ് നൽകിയിട്ടില്ല.

തന്നെ മുകേഷ് മർദ്ദിക്കുന്നത് കുട്ടികൾ കാണാതിരിക്കാനാണ് അവരെ ബോർഡിംഗിൽ ചേർത്തത്. കടുത്ത മദ്യപാനി കൂടിയാണ് മുകേഷ്. അന്യസ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരുന്നു. അവരെല്ലാം കുടുംബജീവിതം നയിക്കുന്നവർ ആയതുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നുമായിരുന്നു സരിത അന്ന് ആരോപണം ഉന്നയിച്ചത്. ലോകത്ത് മറ്റൊരു സ്ത്രീയും തന്നെ പോലെ ഭർത്താവിൽ നിന്ന് പീഡനം ഏറ്റിട്ടുണ്ടാവില്ല. സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്. വിവാഹം കഴിഞ്ഞത് മുതൽ അയാൾ തന്നെ ബുദ്ധിമുട്ടിച്ചിട്ടേ ഉള്ളൂ. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സത്യവാങ്മൂലത്തിൽ നിന്ന് തന്റെയും മക്കളുടേയും പേര് നീക്കം ചെയ്തത് ഞെട്ടിച്ചവെന്നും അവർ അന്ന് വെളിപ്പെടുത്തുകയുണ്ടായി.

മുകേഷ് വീണ്ടും വിവാഹം കഴിച്ച വിവരം ടിവിയിലൂടെയാണ് അറിഞ്ഞത്. മുകേഷിന് എതിരെ ഒരു വാർത്തയും പുറത്ത് വരാതിരിക്കാൻ അദ്ദേഹത്തിന് കേരളത്തിൽ നല്ല സ്വാധീനമുണ്ട്. അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരും മുകേഷിന് പിന്തുണയുമായി ഒപ്പമുണ്ട്. അതുകൊണ്ടാണ് ഒന്നും പുറത്തുകൊണ്ടുവരാൻ സാധിക്കാത്തത് എന്നായിരുന്നു സരിത ആരോപണിച്ചത്.

കഴിഞ്ഞ 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജുസ്റ്റ്‌മെന്റുകൾ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ.മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്‌നങ്ങൾ പുറത്തറിയാതിരിക്കാൻ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറയുകയുണടായി. താനുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെയാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചതെന്ന് കാട്ടിയായിരുന്നു അന്ന് സരിത കേസ് കൊടുത്തത്.

ഇപ്പോൾ മേതിൽ ദേവിക വിവാഹ മോചനത്തിന് കാരണമായി ഉന്നയിക്കുന്ന കാരണങ്ങൾ പലതും പണ്ട് സരിത ഉന്നയിച്ച ആരോപണങ്ങൾക്ക് സമാനമായരുന്നു. മാനസികമായ പീഡനവും മുകേഷിന്റെ മദ്യപാനവും പരസ്ത്രീ ബന്ധവും അടക്കം ഇവരുടെ ദാമ്പത്യത്തെ ഉലച്ചുവെന്നാണ് പുറത്തുവരുന്ന സൂചന. പരസ്ത്രീ ബന്ധവും മദ്യപാനവും തെറിവിളിയും പീഡനവുമൊക്കെ ഉൾപ്പെടുത്തി വിശദമായ വിവാഹമോചന ഹർജിയാണ് നർത്തകി കുടുംബകോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നാണ് സൂചനകൾ.

കുറച്ചുകാലമായി മുകേഷുമായി വേർപിരിഞ്ഞാണ് മേതിൽ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത മുകേഷിനെതിരേ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോൾ രണ്ടാംഭാര്യ ദേവികയും മുന്നോട്ടുവയ്ക്കുന്നത്. കോവിഡ് കാലത്തും പോലു കുടുംബത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ മുകേഷ് പരാജയമായിരുന്നു. സ്വന്തം കാര്യം മാത്രം നോക്കുന്ന ഭർത്താവാണ് മുകേഷ്. ഇങ്ങനെ അവഗണനകൾ സഹിച്ച് ഇനിയും മുന്നോട്ടു പോകാൻ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാൻ നർത്തകി തയ്യാറെടുക്കുന്നതെന്നണ് സൂചനകൾ. മലയാള മാസം ചിങ്ങം ഒന്ന് മുതൽ പൂർത്തമായും നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് ദേവിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP