Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഒരു ആശംസ തന്നാൽ മതി...അത് എനിക്ക് പറ്റില്ല..ഇപ്പോ ഞാൻ തിരക്കാണ് വാട്‌സാപ്പിൽ ഒരു വോയിസ് മതി ..ഒരു 35 സെക്കന്റ്; വളരെ ഹാസ്യാത്മകം ആയിരുന്ന ആ മറുപടി എന്നെ ഏറെ വേദനിപ്പിച്ചു; ശരിക്കും കണ്ണു നിറഞ്ഞു: മുകേഷ് എംഎൽഎയെ വിളിച്ചപ്പോൾ കൊല്ലം സ്വദേശിനി മുംതാസിന് ഉണ്ടായ ദുരനുഭവം

ഒരു ആശംസ തന്നാൽ മതി...അത് എനിക്ക് പറ്റില്ല..ഇപ്പോ ഞാൻ തിരക്കാണ് വാട്‌സാപ്പിൽ ഒരു വോയിസ് മതി ..ഒരു 35 സെക്കന്റ്; വളരെ ഹാസ്യാത്മകം ആയിരുന്ന  ആ മറുപടി എന്നെ ഏറെ വേദനിപ്പിച്ചു; ശരിക്കും കണ്ണു നിറഞ്ഞു: മുകേഷ് എംഎൽഎയെ വിളിച്ചപ്പോൾ കൊല്ലം സ്വദേശിനി മുംതാസിന് ഉണ്ടായ ദുരനുഭവം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൂട്ടുകാരന്റെ പഠന സഹായത്തിന് വേണ്ടി ഫോൺ കിട്ടുമെന്ന പ്രതീക്ഷയിൽ ഒറ്റപ്പാലം സ്വദേശിയായ കുട്ടി വിളിച്ചപ്പോൾ മുകേഷ് എംഎൽഎ മോശമായി പെരുമാറിയത് വിവാദം ആയിരിക്കുകയാണ്. സിപിഎം കുടുംബത്തിൽ പെട്ട ബാലസംഘം നേതാവായ കുട്ടി വിളിച്ചപ്പോൾ ഉണ്ടായ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പാർട്ടി ഇടപെട്ട് പ്രശ്‌നം ഒതുക്കിയെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. സോഷ്യൽ മീഡിയയിൽ മുകേഷ് എംഎൽഎയുമായി ബന്ധപ്പെട്ട നിരവധി കുറിപ്പുകളും വരുന്നു. കൊല്ലം സ്വദേശിയായ മംതാസ് റഹാസ് മുകേഷിനെ ഒരുപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോൾ ഉണ്ടായ ദുരനുഭവം ഫേസ്‌ബുക്കിൽ വിവരിച്ചു. കരുനാഗപ്പള്ളിയിൽ, കുലശേഖരപുരം ഗ്രാമ പഞ്ചായത്തു പ്രദേശത്തുള്ള കമ്മ്യൂണിറ്റി റേഡിയോയിൽ മുംതാസ് പ്രവർത്തിക്കുന്ന സമയത്താണ് മാലിന്യ നിർമ്മാർജനം ലക്ഷ്യമിട്ട് ക്യാമ്പയിൻ തുടങ്ങിയത്. ജനങ്ങളെ ബോധവത്കരിക്കാനുള്ള പരിപാടിയിൽ ആശംസകൾ നേരാൻ കൊല്ലം എംഎൽഎയെ വിളിച്ചപ്പോഴുണ്ടായ അനുഭവമാണ് മുംതാസ് റഹാസ് വിവരിക്കുന്നത്

മുംതാസ് റഹാസിന്റെ പോസ്റ്റ്:

മുകേഷ് എന്ന സെലിബ്രിറ്റി

ആദ്യം ഞാൻ എന്നെ കുറിച്ച് ഒന്ന് പറയാം എനിക്ക് വ്യക്തിപരമായി ആരോടും പിണക്കമില്ല, ദേഷ്യമില്ല, ശത്രുത ഇല്ല, എനിക്ക് പ്രേത്യേകിച്ചു രാഷ്ട്രീയം ഇല്ല, ഏതു പാർട്ടി ഏതു നല്ല കാര്യങ്ങൾ ചെയ്താലും ഞാൻ അംഗീകരിക്കും, മോശമാണെങ്കിൽ അതിനെ കുറിച്ച് പഠിച്ചിട്ടു പ്രതികരിക്കും. വ്യക്തി ജീവിതത്തിൽ നല്ല പ്രവർത്തികൾ ചെയ്യുന്നവരെ അംഗീകരിക്കും അല്ലാത്തവരെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കും, ഇല്ലങ്കിൽ പ്രതിഷേധം വളരെ സൗമ്യമായി അറിയിക്കും.

തികച്ചും ഒരു പച്ച മനു ഷ്യനായി ജീവിക്കാൻ ആഗ്രഹിക്കുന്നു, അങ്ങെനെ ആണ് ഇതുവരെയും.. ഇനി കാര്യത്തിലേയ്ക് കടക്കാം.. എന്റെ തലകെട്ടും ഈ പറയുന്നതുമായി എന്ത് ബന്ധം എന്ന് ചോദിക്കുന്നവർക്കായി ഞാൻ വിശദീകരിക്കാം.. ഞാൻ മാധ്യമ മേഖലയിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിൽ, കുലശേഖരപുരം ഗ്രാമ പഞ്ചയത്തു പ്രദേശത്തുള്ള കമ്മ്യൂണിറ്റി റേഡിയോയിൽ പ്രവർത്തിക്കുന്ന സമയം, നമുക്ക് എല്ലാം പ്രിയപ്പെട്ട മുകേഷേട്ടൻ എന്ന് സ്‌നേഹത്തോടെ നമ്മൾ വിളിച്ചിരുന്ന മുകേഷ് സർ, കൊല്ലം എംഎൽഎആയി ആദ്യമായി ഭരണത്തിൽ എത്തി. അദ്ദേഹത്തതിന്റെ ഒരുപാട് സിനിമകൾ അതും മനുഷ്യസ്‌നേഹമുള്ള മകനായും, അച്ഛനായും, സഹോദരൻ ആയും ഒക്കെ നമ്മൾ കണ്ടു, ആ കഥാപാത്രങ്ങൾ എല്ലാം അത്രമേൽ മനസിലുണ്ട്. ഇന്നു അദ്ദേഹം ഞാൻ വസിക്കുന്ന എന്റെ ജില്ലയായ കൊല്ലത്തിന്റെ നാഥൻ ആയി.. ഒരുപാട് സന്തോഷം തോന്നിയ നിമിഷം, അഭിമാനം തോന്നിയ നിമിഷം...

ഈ അവസരത്തിൽ ആണ് ഞാനും എന്റെ സഹപ്രവർത്തകരും ചേർന്നു കമ്മ്യൂണിറ്റി റേഡിയോയിലൂടെ മാലിന്യ നിർമ്മാർജനം ലക്ഷ്യമിട്ടു ഒരു ക്യാമ്പയിൻ തുടങ്ങിയത്. സമൂഹത്തിൽ നിന്നും പ്ലാസ്റ്റിക് ഉപയോഗം ഇല്ലായ്മ ചെയ്യുക , ജനങ്ങളെ ബോധവത്കരിക്കുക, ഇതാണ് പരിപാടിയുടെ ലക്ഷ്യം. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, കുലശേഖരപുരം ഗ്രാമപഞ്ചയത്തു, അന്നത്തെ ഫിഷറീസ് മന്ത്രി മെഴ്‌സികുട്ടി അമ്മ, കൃഷിമന്ത്രി വി എസ് സുനിൽ കുമാർ, കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ എല്ലാം ഈ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ആരെയും ഒരുപാട് ബുദ്ധിമുട്ടിക്കാതെ ഫോൺ വഴി ആയിരുന്നു വെറും ഒരു മിനിറ്റിൽ താഴെ ഉള്ള വോയിസ് ക്ലിപ്പുകൾ റെക്കോഡ് ചെയ്തത്. ഈ അവസരത്തിൽ നമ്മളോടൊപ്പം, കേന്ദ്ര സർക്കാരിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ആ ഗ്രാമത്തിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന റേഡിയോയിൽ ജില്ലാ കേന്ദ്രമായ കൊല്ലം എം ൽ എ യുടെ പങ്ക് എന്താണ്?

പരിപാടിക്കുള്ള ആലോചന യോഗത്തിൽ തന്നെ നിച്ഛയിച്ച പ്രകാരം ശ്രീ മുകേഷ് എംഎൽഎ യെ ആണ് ആദ്യം വിളിച്ചത്, അദ്ദേഹം വളരെ മാന്യമായി അടുത്ത ആഴ്ച വിളിക്കാൻ പറഞ്ഞു, ശെരി.. അടുത്ത ആഴ്ച പറഞ്ഞ സമയം വിളിച്ചു, കാര്യങ്ങൾ എല്ലാം ഒന്നേന്നു അദ്ദേഹത്തെ ബോധിപ്പിച്ചു, പരിപാടി തുടങ്ങാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രേമേ ഉള്ളൂ,, , സാർ ഒരു ബൈറ്റ് തന്നാൽ.... ഞാൻ കുറച്ചു ബിസി ആണ് കുറച്ചു കഴിഞ്ഞു വിളിക്കു.. ഫോൺ കട്ട് ആയി...

പിന്നെയും അന്നേദിവസം കുറെ സമയം കഴിഞ്ഞു അദ്ദേഹത്തെ വിളിച്ചു നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞു വിളിക്കു... ശെരി പ്രതീക്ഷ ഒട്ടും നശിക്കാതെ വീണ്ടും പറഞ്ഞ ദിവസം വിളിച്ചു... പിന്നെയും അവധികൾ, അപ്പോഴേക്കും പരിപാടി തുടങ്ങി.... സമൂഹത്തിലെ ബഹുമാനപ്പെട്ട നിരവധി ആളുകളും ഈ പരിപാടിയിൽ പങ്കെടുത്തു.

പ്രതീക്ഷയോടെ ഞങ്ങൾ വീണ്ടും വിളിച്ചു... അവസാനം വളരെ ദേഷ്യത്തിൽ എനിക്ക് അവിടെ വരാൻ ഒന്നും സമയം ഇല്ല കൊച്ചേ.,, ഇവിടെ ഇത്രേം തിരക്കിനിടയിൽ...സാർ വരേണ്ട,, പറ്റുമെങ്കിൽ , ഇപ്പൊൾ ഫോണിലൂടെ ഒരു ആശംസ തന്നാൽ മതി...അത് എനിക്ക് പറ്റില്ല, ഇപ്പോ ഞാൻ തിരക്കാണ്.. എങ്കിൽ സാർ തിരക്കൊഴിയുമ്പോൾ വാട്‌സാപ്പിൽ ഒരു വോയിസ് മതി ഒരു 35 സെക്കന്റ്....
അപ്പോൾ എനിക്ക് കിട്ടിയ മറുപടി..

വളരെ ഹാസ്യാത്മകം ആയിരുന്നു.. ആ മറുപടി എന്നെ ഏറെ വേദനിപ്പിച്ചു,, ശെരിക്കും കണ്ണു നിറഞ്ഞു... അദേഹത്തിന്റെ ഒരു ആശംസക്കായി ഇത്രയേറെ ദിവസങ്ങളിൽ ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു.. ഏകദേശം ഒരു മാസത്തിനു പുറത്തു അദ്ദേഹത്തെ വിളിച്ചു, അദ്ദേഹത്തിന് ആദ്യമേ പറയാമായിരുന്നു ,, എനിക്ക് പറ്റില്ല കുട്ടി നിങ്ങൾ വേറെ നോക്കു എന്ന്. മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ വരുന്ന വിവാദങ്ങൾ കണ്ടു പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്.

'കമ്മ്യൂണിറ്റി റേഡിയോകളിൽ ജനപ്രതിനിധികൾ തരുന്ന ആശംസ ഔദാര്യമല്ല, ഒരു ജനപ്രതിനിധി എന്ന നിലയിൽ അവരുടെ കടമയാണത്. ജനപ്രതിനിധിയായി നിലകൊള്ളുമ്പോൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ പൂർണ്ണ ബാധ്യസ്ഥനാണ്.'അതും കേരള സർക്കാർ പ്ലാസ്റ്റിക് ഉപയോഗത്തിൽ നിയന്ത്രണവും, പിഴയും ഈടാക്കുന്ന സമയത്തു ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതികരണം വളരെ ലജ്ജാവഹം ആയിരുന്നു...ഇപ്പോൾ നടക്കുന്ന വിവാദങ്ങളുടെ സത്യവസ്ഥ ഇത് വരെ പുറത്തു വന്നിട്ടില്ല.. അങ്ങനെ ഉള്ള സാഹചര്യത്തിൽ അതിനെ പോസ്‌റ്മാർട്ടം ചെയ്യാൻ ഞൻ ആരുമല്ല... ഇത്

എന്റെ ഒരു അനുഭവം മാത്രം..
മുംതാസ്..

മുകേഷിനെ ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥി വിളിച്ചപ്പോൾ സംഭവിച്ചത്

ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥി കൂട്ടുകാരന് വേണ്ടിയാണ് മുകേഷ് എം എൽ എയെ വിളിച്ചത്. വിളിച്ചത് സിപിഎം കുടുംബത്തിലെ അംഗമാണ്. ഫോൺ വിളിയിൽ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഗൂഢാലോചനയെന്ന മുകേഷിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

പുതിയ ഫോണിന് വേണ്ടിയാണ് വിളിച്ചത്. സിനിമ നടൻ ആയതിനാൽ ഫോൺ റെക്കോർഡ് ചെയ്തു. കുട്ടി ബാലസംഘം നേതാവ് ആണെന്നും വ്യക്തമായി. സിപിഎം നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ബാലസംഘം. കുട്ടിയുടെ അച്ഛൻ സിഐടിയു പ്രവർത്തകനാണ് .പ്രശ്നം പരിഹരിച്ചതായി ഒറ്റപ്പാലം മുൻ എംഎൽഎ എം ഹംസ പറഞ്ഞു. ഇതോടെ മുകേഷിന്റെ ചതി വാദം പൊളിഞ്ഞു.

തന്നെ കുടുക്കാൻ മറ്റു രാഷ്ട്രീയക്കാർ നടത്തിയ ഗൂഢാലോചനയാണ് ഫോൺ വിളി എന്നായിരുന്നു മുകേഷ് വിശദീകരിക്കാൻ ശ്രമിച്ചത്. പൊലീസിൽ പരാതി കൊടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. നടനായ മുകേഷിനെ എനിക്ക് ഇഷ്ടമായിരുന്നു അതുകൊണ്ടാണ് വിളിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു. ഇനി വിവാദത്തിനൊന്നും കുട്ടിയും കുടുംബവും ഉണ്ടാകില്ല. എല്ലാ പ്രശ്നവും പാർട്ടിക്കുള്ളിൽ പറഞ്ഞു തീർത്തു.

തനിക്കൊപ്പം ട്യൂഷൻ പിഠിക്കുന്ന കുട്ടിക്ക് ഫോൺ നമ്പർ ഇല്ലായിരുന്നു. അപ്പോഴാണ് മുകേഷ് എംഎൽഎയുടെ നമ്പർ കിട്ടിയത്. അപ്പോൾ ഇഷ്ടമുള്ള നടനായതു കൊണ്ട് വിളിച്ചു. അത് വൈറലായി എന്നും കുട്ടി പറയുന്നു. സിനിമാ നടനെ വിളിക്കുമ്പോൾ കാര്യം നടക്കുമെന്ന് കരുതി. അപ്പോൾ ജീവിത കാലം മുഴുവൻ ആ ശബ്ദം സൂക്ഷിച്ചു വയ്ക്കാമെന്ന് കരുതി-വിദ്യാർത്ഥി പറയുന്നു.

ഒറ്റപ്പാലം എംഎൽഎയുടെ ഫോൺ നമ്പർ തന്റെ കൈയിൽ ഇല്ലായിരുന്നു. അതുകൊണ്ടാണ് മുകേഷിന്റെ നമ്പർ കിട്ടിയപ്പോൾ വിളിച്ചത്. അതിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും കുട്ടി വിശദീകരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് മുകേഷിനെ വിളിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ വി.കെ.ശ്രീകണ്ഠൻ എംപി സന്ദർശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് മാറ്റുകയും ചെയ്തു. .

പാറപ്പുറം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം. അതേ സമയം തനിക്ക് വന്ന ഫോൺവിളിയിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുകേഷ് പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിരുന്നു. ഇനി പരാതി നൽകില്ല. പാലക്കാട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ വിദ്യാർത്ഥിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. കുട്ടിക്ക് ഫോൺ നമ്പർ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റിക്ക് അടിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ആസൂത്രിത രാഷ്ട്രീയ നീക്കമാണിതിനു പിന്നിലെന്നും ഇതേപ്പറ്റി പൊലീസിൽ പരാതി നൽകുമെന്നുമാണ് മുകേഷ് പ്രതികരിച്ചത്.

അത്യാവശ്യകാര്യം പറയാനാണെന്നു വിദ്യാർത്ഥി പറയുമ്പോൾ യോഗത്തിലാണെന്നും എന്തിനാണ് തുടർച്ചയായി വിളിക്കുന്നതെന്നും ചോദിച്ചതിനുപിന്നാലെയാണ് മുകേഷ് പൊട്ടിത്തെറിച്ചത്. തന്നെ വിളിച്ചയാൾ നിഷ്‌കളങ്കനാണെങ്കിൽ എന്തിന് കോൾ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുൻപ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുൻപും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോൺ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമമെന്നുമാണ് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. എനിക്കും മക്കളുണ്ട്. ചൂരൽവെച്ച് അടിക്കണമെന്നു പറഞ്ഞത് സ്‌നേഹശാസനയായാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും നിയമത്തിനുമുന്നിൽ കൊണ്ടുവരും. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കിൽ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP