Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജിയോയിൽ കോടികൾ വാരിയിട്ടും ഓൺലൈൻ വിപണന രംഗത്ത് വമ്പന്മാരായിട്ടും മാധ്യമ മേഖലയിൽ പച്ചപിടിച്ചില്ല; ഇന്ത്യ മുഴുവൻ വേരോട്ടമുള്ള 18 നെറ്റ് വർക്ക് വിൽക്കുവാനൊരുങ്ങി മുകേഷ് അംബാനി; കോടികളുടെ നഷ്ടവും ബാധ്യതകളും ഏറിയതോടെ 54 പ്രാദേശിക ചാനലുകളും വിൽക്കാൻ നീക്കം; ടൈംസ് ഗ്രൂപ്പുമായി ആദ്യഘട്ട ചർച്ച നടത്തി; കേരളത്തിലെ മാധ്യമലോകത്തിനും ആശങ്ക

ജിയോയിൽ കോടികൾ വാരിയിട്ടും ഓൺലൈൻ വിപണന രംഗത്ത് വമ്പന്മാരായിട്ടും മാധ്യമ മേഖലയിൽ പച്ചപിടിച്ചില്ല; ഇന്ത്യ മുഴുവൻ വേരോട്ടമുള്ള 18 നെറ്റ് വർക്ക് വിൽക്കുവാനൊരുങ്ങി മുകേഷ് അംബാനി; കോടികളുടെ നഷ്ടവും ബാധ്യതകളും ഏറിയതോടെ 54 പ്രാദേശിക ചാനലുകളും വിൽക്കാൻ നീക്കം; ടൈംസ് ഗ്രൂപ്പുമായി ആദ്യഘട്ട ചർച്ച നടത്തി; കേരളത്തിലെ മാധ്യമലോകത്തിനും ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ജിയോയിലും ഓൺലൈൻ വിപണന രംഗത്തും ഒന്നാമനായി കുതിക്കുമ്പോൾ മാധ്യമമേഖലയിൽ നഷ്ടക്കച്ചവടവുമായി അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും കോടീശ്വരനുമായ മുകേഷ് അംബാനി മീഡിയ ബിസിനസിൽനിന്ന് പിന്മാറുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നെറ്റ് വർക്ക് 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വിൽക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയുടെ പബ്ലിഷർമാരായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ബെന്നറ്റ് കോൾമാൻ അധികൃതർ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

നെറ്റ് വർക്ക് മീഡിയ കനത്ത നഷ്ടമുണ്ടാക്കിയതാണ് മറിച്ചുചിന്തിക്കാൻ മുകേഷ് അംബാനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി 178 കോടി രൂപ നഷ്ടമുണ്ടാക്കിയിരുന്നു. 2014ലിലാണ് റിലയൻസ് ഇൻഡസ്ട്രീസ് 56 പ്രാദേശിക ചാനലുകൾ ഉൾപ്പെടുന്ന നെറ്റ് വർക്ക് 18 സ്വന്തമാക്കിയത്. മണികൺട്രോൾ, ന്യൂസ് 18, സിഎൻബിസിടിവി18ഡോട്ട്കോം, ക്രിക്കറ്റ്നെക്സ്റ്റ്, ഫെസ്റ്റ്പോസ്റ്റ് തുടങ്ങിയവയും കമ്പനിയുടെ ഭാഗമാണ്. ന്യൂസ് 18 മലയാളം, തമിഴ്, തെലുങ്ക് എന്നീവയെല്ലാം ആരംഭിക്കുന്നത് 2016ന് ശേഷമാണ്.

54 പ്രാദേശിക ചാനലുകൾ, കേരളത്തിലും ചീറ്റിപ്പോയി

18 എന്ന മീഡിയ സ്ഥാപനത്തെ സ്വന്തമാക്കിയ മുകേഷ് അംബാനി സ്വന്തം മാധ്യമ ശൃംഖല ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ട് ചില വർഷങ്ങളായിരുന്നു. എന്നാൽ മറ്റ് മുൻനിര മാധ്യമങ്ങളോട് കിടപിടിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യയിലെ മുൻനിര ഇംഗ്ലീഷ് ചാനൽ സിഎൻഎൻ ഐബിഎൻ ആയിരുന്നു ഇത്തരത്തിൽ അംബാനിയുടെ അധീനതയിലായ ആദ്യ ചാനൽ. ഇപ്പോൾ അത് സി.എൻ.എൻ ന്യൂസ് 18 ആയിരിക്കുന്നു.അംബാനിഫിക്കേഷന്റെ രണ്ടാം ഘട്ടത്തിലാണ് കേരളം അടക്കമുള്ള പ്രാദേശിക ഭാഷകളിലേക്ക് ന്യൂസ് ബിസിനസ് അംബാനി കമ്പനി വ്യാപിപ്പിക്കുന്നത്. അതിന് കൂട്ടായി ഒപ്പമുള്ളത് ഈനാട് നെറ്റ്‌വർക്ക്. ഹൈദരബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇടിവിയാണ് കേരളത്തിൽ പുതിയ ന്യൂസ് ചാനൽ എന്ന ആശയം കൊണ്ടുവരുകയും അംബാനിയുടെ ന്യൂസ് 18 നെറ്റ്‌വർക്ക് അതിൽ പങ്കാളിയാക്കുകയും ചെയ്തത്.

എന്നാൽ തുടക്കത്തിൽ സാന്നിധ്യം എന്ന ഉദ്ദേശത്തിൽ തുടങ്ങിയ ന്യൂസ് 18 കേരളം വേണ്ടത്ര വിജയം നേടിയെടുക്കാൻ കഴിഞ്ഞില്ല. തലപ്പത്ത് രാജീവ് ദേവരാജ് അടക്കമുള്ള പ്രമുഖരെ നിർത്തി. സനീഷ്. ലല്ലു, ഗോപീകൃഷ്ണൻ തുടങ്ങി കേരളത്തിലെ മുൻനിര ജേർണലിസ്റ്റുകളെ കളത്തിലിറക്കിയാണ് ചാനൽ ആരംഭിച്ചത്. വിലപേശിയും വലവീശിപ്പിടിച്ചും മാധ്യമപ്രവർത്തകരെ തങ്ങളിലേക്ക് എത്തിച്ചെങ്കിലും മറ്റ് ചാനലുകളുടെ കടന്ന് വരവ് ന്യൂസ് 18നെ പിന്നോട്ടടിച്ചു നവമാധ്യമങ്ങളുടെ വാർത്താ സന്നിധ്യവും.

ഫ്‌ളവേഴ്‌സ് ഗ്രൂപ്പിന്റെ ന്യൂസ് ചാനലും ഹിറ്റായി മാറിയപ്പോൾ ന്യൂസ് 18 ബാർക്ക് റേറ്റിങ്ങിൽ പോലും പിന്തള്ളപ്പെട്ടു. കേരളത്തിൽ അടച്ച് പൂട്ടിയ ഇന്ത്യവിഷൻ, ടിവി ന്യൂ എന്നീ ചാനലുകളിലെ ജേർണലിസ്റ്റുകളെയാണ് ആദ്യഘട്ടത്തിൽ അവർ ഒപ്പം നിർത്തിയത്. എന്നാൽ ഇതുകൊണ്ട് ചാനലിന് ഒരു ഗുണവും ഉണ്ടായില്ല. കൃത്യമായ ശ്രദ്ധ ലോഞ്ച് ചെയ്ത് മൂന്ന് മാസത്തോളം ആയിട്ടു ന്യൂസ് 18 കേരളം നേടിയില്ല. 

അതിനായി ആദ്യം മുഖമാകുവാൻ കഴിയുന്ന ജേർണലിസ്റ്റുകൾ വേണം എന്ന തിരിച്ചറിവിൽ നിന്നാണ് ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ കെപി ജയദീപിനെയും, മനോരമ ന്യൂസ് റീജിനൽ തലവനും, തിരുവനന്തപുരം ബ്യൂറോ ചീഫുമായ രാജീവ് ദേവരാജിനെയും ന്യൂസ് 18 വാങ്ങിയത്. എന്നാൽ കൃത്യമായ ലക്ഷ്യം ഇവരുടെ റിക്രൂട്ട്മെന്റിന് ഉണ്ടായിരുന്നു. പ്രമുഖ ചാനലുകളിലെ പ്രമുഖ മുഖങ്ങളെ അടർത്തിയെടുത്ത് ന്യൂസ് 18 എത്തിക്കുക എന്നതായിരുന്നു ഇവരെ തിരഞ്ഞെടുത്തതിലെ കാര്യം.

ലോകസമ്പന്നന് മാധ്യമങ്ങളിൽ നഷ്ടം

ലോകത്തെ ഏറ്റവും വലിയ പത്ത് ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇടംപിടിച്ചത് ഈ വർഷമാണ്..ഹുറൂൺ റിസർച്ച് പുറത്തുവിട്ട 'ദ ഹുറൂൺ ഗ്‌ളോബൽ റിച്ച് ലിസ്റ്ര് 2019' പ്രകാരം 5,400 കോടി ഡോളറിന്റെ ആസ്തിയുമായി എട്ടാംസ്ഥാനത്താണ് മുകേഷ്. ആദ്യമായാണ് അദ്ദേഹം ആദ്യ പത്തിൽ ഇടംപിടിക്കുന്നത്. ഏഷ്യയിൽ നിന്ന് ആദ്യ പത്തിൽ ഇടമുള്ള ഏകയാളും മുകേഷാണ്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്രിന്റെ പ്രസിഡന്റായ സെർജീ ബ്രിൻ 5,400 കോടി ഡോളറിന്റെ ആസ്തിയുമായി എട്ടാംസ്ഥാനം പങ്കുവച്ചു.മുൻവർഷത്തെ അപേക്ഷിച്ച് മുകേഷിന്റെ ആസ്തിയിൽ 20 ശതമാനം (900 കോടി ഡോളർ) വർദ്ധനയുണ്ടായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അനുജൻ അനിൽ അംബാനിയുമായി പിരഞ്ഞശേഷം കഴിഞ്ഞ ഏഴുവർഷത്തിനിടെ മുകേഷിന്റെ ആസ്തിയിലുണ്ടായ വർദ്ധന 3,000 കോടി ഡോളറാണ്. ഇക്കാലയളവിൽ അനിൽ അംബാനിയുടെ ആസ്തിയിൽ 500 കോടി ഡോളറിന്റെ കുറവുണ്ടായി. ഹിന്ദുജ ഗ്രൂപ്പിന്റെ എസ്‌പി. ഹിന്ദുജ (40ാം സ്ഥാനം, ആസ്തി 2,100 കോടി ഡോളർ), വിപ്രോ തലവൻ അസീം പ്രേംജി (57ാംസ്ഥാനം, ആസ്തി 1,?700 കോടി ഡോളർ), സേറം ഗ്രൂപ്പിന്റെ സൈറസ് പൂനാവാല (100ാംസ്ഥാനം,? ആസ്തി 1,?300 കോടി ഡോളർ) എന്നിവരാണ് ആദ്യ 100ൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ കോടീശ്വരന്മാർ.

2017 ൽ ഫോബ്‌സിന്റെ പട്ടികയിൽ അംബാനി 33ാംസ്ഥാനത്തായിരുന്നു. അവിടെ നിന്നും തുടർച്ചയായി അദ്ദേഹം കുതിക്കുകയായിരുന്നു. ലോകത്തെ അതിസമ്പന്നരുടെ ഒന്നും രണ്ടും സ്ഥാനത്തുള്ളത് രണ്ട് ഓൺലൈൻ വ്യവസായികളാണ്. ഈ രംഗത്തേക്കും മുകേഷ് അംബാനി ചുവടു വെച്ചിട്ടുണ്ട്. ഇന്ത്യ തന്നെയാകും ഏറ്റവും വലിയ മാർക്കറ്റും. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അദ്ദേഹം അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തുമെന്നാണ് പ്രതീക്ഷി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓൺലൈൻ വ്യാപാരരംഗത്തേക്ക് ചുവടുവയ്ക്കുന്നത് ഗുജറാത്തിലാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആദ്യം അവതരിപ്പിക്കുക.

ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേർത്തുകൊണ്ടായിരിക്കും റിലയൻസിന്റെ ഇ-കൊമേഴ്‌സ് ചുവടുവെപ്പ്. ടെലികോം സംരംഭമായ ജിയോ, റീട്ടെയിൽ സംരംഭമായ റിലയൻസ് റീട്ടെയിൽ എന്നിവയുടെ പിന്തുണയോടെയാവും ഇത്. ജിയോയ്ക്ക് രാജ്യത്തൊട്ടാകെ 28 കോടി വരിക്കാരുണ്ട്. റിലയൻസ് റീട്ടെയിലിനാകനട്ടെ 6,500 ഓളം പട്ടണങ്ങളിലായി ഏതാണ്ട് 10,000 സ്റ്റോറുകളുണ്ട്. ജിയോയുടെ ആപ്പിലൂടെയും ഡിവൈസിലൂടെയും ചെറുകിട വ്യാപാരികളെ ബന്ധിപ്പിച്ച് അവർക്ക് കൂടുതൽ വരുമാന സാധ്യത ഒരുക്കിയാവും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുക.

വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിലാണ് മുകേഷ് അംബാനി തന്റെ ഇ-കൊമേഴ്‌സ് സ്വപ്നങ്ങൾ പങ്കുവച്ചത്. ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതാവും റിലയൻസിന്റെ ഇ-കൊമേഴ്‌സ് അരങ്ങേറ്റം എന്നതും ഉറപ്പാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ പണം വച്ച് ഇന്ത്യൻ സർക്കാരിന് 20 ദിവസം പ്രവർത്തിക്കാനാകും.

ഇന്ത്യയിലെ അതിസമ്പന്നൻ എന്നതിൽ ഉപരിയായി ജീവകാരുണ്യ രംഗത്തും മുന്നിലാണ് മുകേഷ് അംബാനി. 2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലയളവിൽ 437 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവിട്ടത്. വിദ്യാഭ്യാസ മേഖലയിലാണ് അദ്ദേഹം ഇതിൽ നല്ലൊരു പങ്കും ചെലവഴിച്ചത്. ഹുറുൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഇന്ത്യക്കാരുടെ ജീവകാരുണ്യ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്. ഒരു വർഷം കൊണ്ട് 10 കോടിയിലേറെ രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചവരാണ് പട്ടികയിൽ ഇടം പിടിച്ചത്.\

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP