Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടി പി വധക്കേസ് പ്രതികൾക്കെന്താ ഡാൻസ് കളിച്ചൂടേ..? പാർട്ടി സെക്രട്ടറി തള്ളിപ്പറഞ്ഞാലും മുഹമ്മദ് ഷാഫി സിപിഎമ്മിന്റെ പ്രിയപ്പെട്ട ഡാൻസിങ് സഖാവ് തന്നെ! കല്യാണ വീട്ടിലെ പാട്ടിനൊപ്പം താളം വെച്ചത് പ്രചരിപ്പിക്കുന്ന നിങ്ങൾ ഇത് കൂടെ കണ്ണ് തുറന്നു കാണണം; ചൊക്ലിയിലെ ശ്രീ നിടുമ്പ്രം മടപ്പുര മഹോത്സവത്തിൽ വാദ്യമേളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഷാഫിക്ക, ഇതാണ് ഞങ്ങളുടെ സഖാവ്..! പുതിയ ഡാൻസിങ് വീഡിയോ സഹിതം സിപിഎം സൈബർ സഖാക്കളുടെ ന്യായീകരണ പോസ്റ്റ്

ടി പി വധക്കേസ് പ്രതികൾക്കെന്താ ഡാൻസ് കളിച്ചൂടേ..? പാർട്ടി സെക്രട്ടറി തള്ളിപ്പറഞ്ഞാലും മുഹമ്മദ് ഷാഫി സിപിഎമ്മിന്റെ പ്രിയപ്പെട്ട ഡാൻസിങ് സഖാവ് തന്നെ! കല്യാണ വീട്ടിലെ പാട്ടിനൊപ്പം താളം വെച്ചത് പ്രചരിപ്പിക്കുന്ന നിങ്ങൾ ഇത് കൂടെ കണ്ണ് തുറന്നു കാണണം; ചൊക്ലിയിലെ ശ്രീ നിടുമ്പ്രം മടപ്പുര മഹോത്സവത്തിൽ വാദ്യമേളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഷാഫിക്ക, ഇതാണ് ഞങ്ങളുടെ സഖാവ്..! പുതിയ ഡാൻസിങ് വീഡിയോ സഹിതം സിപിഎം സൈബർ സഖാക്കളുടെ ന്യായീകരണ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ ടി പി കുഞ്ഞനന്തൻ തെറ്റുകാരനല്ലെന്ന് കാലങ്ങളായി സിപിഎം ആവർത്തിച്ചു പറയുന്നതാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം ആവർത്തിക്കുകയുണ്ടായി. കൂടാതെ കൊടി സുനിയും സംഘവും സിപിഎം പ്രവർത്തകരല്ലെന്നും കോടിയേരി പറയുകയുണ്ടായി. എന്നാൽ, ഇത് കാസർകോട് ഇരട്ടക്കൊലപാതക കേസിൽ നിന്നും തടിയൂരാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നത് വ്യക്തമാണ്. ടിപിയുടെ കൊലയാളി മുഹമ്മദ് ഷാഫി അടക്കമുള്ളവർക്ക് സർക്കാർ പ്രത്യേക താൽപ്പര്യം എടുത്താണ് പരോൾ അനുവദിച്ചിരുന്നത്. അസുഖത്തിന്റെ പേരു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് പരോൾ നേടിയ ഷാഫി ഡാൻസ് ചെയ്യുന്ന വീഡിയോ രംഗങ്ങൾ പുറത്തുവന്നിരുന്നു.

കോടിയേരി തള്ളിപ്പറഞ്ഞാലും മാഹിയിലെയും കണ്ണൂരിലെയും സഖാക്കൾക്ക് ടിപിയുടെ ഘാതകൻ സഖാവ് ഷാഫി തന്നെയാണ് എന്നതാണ് വാസ്തവം. ഷാഫിയുടെ ഡാൻസിനെ ന്യായീകരിച്ചു കൊണ്ട് രംഗത്തുവന്നത് സിപിഎം സൈബർ സഖാക്കളായിരുന്നു. ഷാഫിയുടെ ഡാൻസുമായി ബന്ധപ്പെട്ട് വിവാദം സൈബർ ലോകത്ത് പടരുന്നതിനിടെ പുതിയ ഡാൻസ് അടക്കം പോസ്റ്റു ചെയ്തുകൊണ്ടാണ് ന്യായീകരണ തൊഴിലാളികൾ രംഗത്തുവന്നത്.

'ഡാൻസ് കളിക്കരുത് എന്ന വ്യവസ്ഥയിൽ ഒന്നും അല്ലാലോ പരോൾ അനുവദിച്ചത്. അദ്ദേഹത്തിനും ഉണ്ട് സ്വപ്നങ്ങളും മോഹങ്ങളും. അദ്ദേഹവും മനുഷ്യനാണ്. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കാൻ ആണെങ്കിൽ പരോളിന്റെ ആവശ്യം ഉണ്ടോ. വിയ്യൂർ ജയിലിൽ തന്നെ ഇരുന്നാൽ പോരെ.' ടി.പി ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ പരോൾ ജീവിതത്തെ കുറിച്ച് വാർത്തകൾ വന്നതിന് പിന്നാലെയുള്ള ന്യായീകരണ കുറിപ്പായിരുന്നു ഇത്.

ടി.പി ചന്ദ്രശേഖരൻ കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഈ വാർത്തയെ പരിഹസിച്ച് കൊണ്ടുള്ള പുതിയ വിഡിയോ എത്തുന്നത്. ഇന്നലത്തെ വീഡിയോയെ കുറിച്ച് വാർത്ത നൽകിയ മാധ്യമങ്ങൾ ഇതുകൂടി കാണുക എന്ന തരത്തിലാണ് മതേതര ചിന്തകൾ എന്ന പേജിൽ പുതിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 'ചൊക്ലിയിലെ ശ്രീ നിടുമ്പ്രം മടപ്പുര മഹോത്സവത്തിൽ വാദ്യമേളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഷാഫിക്ക. ഇതാണ് ഞങ്ങളുടെ സഖാവ്. വീണ്ടും പറയുന്നു, അദ്ദേഹം ഒരു മനുഷ്യനാണ്. തളർത്താൻ ആയിട്ടില്ല. എന്നിട്ടല്ലേ തകർക്കാൻ.' ഡാൻസ് കളിക്കരുത് എന്ന വ്യവസ്ഥയിൽ ഒന്നും അല്ലാലോ പരോൾ അനുവദിച്ചത് എന്നാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്.

ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. ടി.പി.വധക്കേസ് പ്രതികൾക്ക് സിപിഎം വഴിവിട്ട സഹായങ്ങളും പരോളുകളും അനുവദിക്കുന്നതായി മുൻപ് തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് പുതിയ ന്യായീകരണ പോസ്റ്റും വന്നത്.

ടിപി കേസ് പ്രതിയെ ന്യായീകരിച്ചുള്ള ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്:

ഇത് കെ മുഹമ്മദ് ഷാഫി. ഞങ്ങളുടെ പ്രിയ കൂടപ്പിറപ്പ്.

രണ്ടു ദിവസമായി ഷാഫി നാട്ടിലുള്ള ഒരു സഖാവിന്റെ കല്യാണത്തിന് ഡാൻസ് കളിച്ച ഒരു വീഡിയോ ചില മാമ മാധ്യമങ്ങൾ ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്ക കൂട്ടാൻ കിട്ടിയത് പോലെ ആഘോഷിക്കുന്നു മാധ്യമങ്ങളേ ഞങ്ങൾ ഒരു കാര്യം ചോദിക്കട്ടെ പരോളിൽ ഇറങ്ങിയ ഒരാൾ വീട്ടിൽ കതക് അടച്ചു ഇരിക്കണം എന്നാണോ നിങ്ങൾ പറയുന്നത് അല്ലെങ്കിൽ

ഡാൻസ് കളിക്കരുത് എന്ന വ്യവസ്ഥയിൽ ഒന്നും അല്ലാലോ പരോൾ അനുവദിച്ചത് അദ്ദേഹത്തിനും ഉണ്ട് സ്വപ്നങ്ങളും മോഹങ്ങളും അദ്ദേഹവും മനുഷ്യനാണ് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കാൻ ആണെങ്കിൽ പരോളിന്റെ ആവിശ്യം ഉണ്ടോ വിയ്യൂർ ജയിലിൽ തന്നെ ഇരുന്നാൽ പോരെ...

പിന്നെ കല്യാണ വീട്ടിലെ പാട്ടിനൊപ്പം താളം വെച്ചത് പ്രചരിപ്പിക്കുന്ന നിങ്ങൾ ഇത് കൂടെ കണ്ണ് തുറന്നു കാണണം ചൊക്ലിയിലെ ശ്രീ നിടുമ്പ്രം മടപ്പുര മഹോത്സവത്തിൽ വാദ്യമേളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഷാഫിക്ക ഇതാണ് ഞങ്ങളുടെ സഖാവ് വീണ്ടും പറയുന്നു അദ്ദേഹം ഒരു മനുഷ്യനാണ് തളർത്താൻ ആയിട്ടില്ല എന്നിട്ടല്ലേ തകർക്കാൻ.

നേരത്തെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖ ബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പുറത്ത് വന്നതിന് ശേഷം പങ്കെടുത്ത ചടങ്ങിലാണ് ഷാഫി യുവതികൾക്കൊപ്പം നൃത്തം ചെയ്ത് ആഘോഷിക്കുന്നത്. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോൾ അനുവദിച്ചിരുന്നു. എന്നാൽ ഷാഫിക്ക് അസുഖമൊന്നും ഇല്ലായിരുന്നെന്നാണ് വാർത്തകളിൽ നിന്നും വ്യക്തമായിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി ഷാഫി ചേർന്ന് നിൽക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഡാൻസ് കളി പാർട്ടിക്കിടെയാണ് ബിനീഷിനേയും ഷാഫി കണ്ടതെന്ന് വ്യക്തമാണ്.

പാർട്ടി പരിപാടികളിൽ ഷാഫി സജീവമാണെന്നു വ്യക്തമാകുന്ന ചിത്രങ്ങളും നവമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാദാപുരത്തെ ഷിബിൻ രക്തസാക്ഷി ദിനാചരണത്തിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഷാഫി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിമാന യാത്രയും നടത്തി. ഇതോടെ അസുഖമെന്ന കള്ളപ്പേരിലാണ് പരോൾ സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന ദൃശ്യങ്ങൾ. പരോളിലായിരിക്കെ നടന്ന ഷാഫിയുടെ വിവാഹച്ചടങ്ങിൽ തലശേരി എംഎൽഎ. എ.സി. ഷംസീർ പങ്കെടുത്തത് വാർത്തയായിരുന്നു. പുറത്തു വന്ന ചിത്രങ്ങളിലെ ബിനീഷ് കോടിയേരിയുമായുള്ള ഫോട്ടോയാണ് സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കുന്നത്.

സിപിഎം നേതൃത്വത്തിന് ഷാഫിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഇത്. ടിപിയുടെ കൊലയാളികൾക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും കുഞ്ഞനന്തനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും സിപിഎം പറയുന്നു. അതിനാൽ സഹതാപവും അനുതാപവും കുഞ്ഞനന്തനോട് ഉണ്ടെന്നും വിശദീകരിക്കുന്നു. അതിനിടെയാണ് ഷാഫിയുടെ സിപിഎം ബന്ധം വ്യക്തമാക്കുന്ന വീഡിയോകൾ പുറത്തു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP