Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹാഭ്യർഥന നിരസിച്ചതിന് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും; നീതു വധക്കേസിൽ ശിക്ഷ ലഭിച്ചത് വടക്കാഞ്ചേരി സ്വദേശി നിതീഷിന്

വിവാഹാഭ്യർഥന നിരസിച്ചതിന് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും; നീതു വധക്കേസിൽ ശിക്ഷ ലഭിച്ചത് വടക്കാഞ്ചേരി സ്വദേശി നിതീഷിന്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: വിവാഹാഭ്യർഥന നിരസിച്ചതിന് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപയും. എൻജിനീയറിങ് വിദ്യാർത്ഥിനി നീതുവിനെ കൊലപ്പെടിത്തുത്തിയ കേസിൽ വടക്കേക്കാട് സ്വദേശി നിതീഷിനെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ കണ്ടെത്തിയിരുന്നു.

2019 ഏപ്രിൽ നാലിന് രാവിലെ 6.45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാടുള്ള ഐ.ടി. കമ്പനിയിൽ ജീവനക്കാരനായ നിധീഷ് കത്തിയും വിഷവും പെട്രോളും വാങ്ങിയാണ് സംഭവസ്ഥലത്തെത്തിയത്. പുലർച്ചെ ബൈക്കിൽ നീതുവിന്റെ വീടിന്റെ പിൻവശത്തെത്തിയ പ്രതി പിൻവാതിലിലൂടെ വീട്ടിൽ കയറി കുളിമുറിയിൽ കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചു എന്നാണ് കേസ്.

സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മിഷണറായ സി.ഡി. ശ്രീനിവാസനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കിയത്. 90 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുന്നത് അപൂർവമാണ്. 2020 ഓഗസ്റ്റ് 20 മുതൽ സാക്ഷിവിസ്താരം ആരംഭിച്ച കേസിൽ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂർത്തിയാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP