Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുള്ളിക്കാടിന് പിന്തുണയുമായി എംടി; സാഹിത്യത്തിന് ഇടമില്ലങ്കെിൽ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന് മലയാളത്തിന്റെ വിശ്വ സാഹിത്യകാരനും; കുട്ടികൾക്ക് ഭാഷയും സാഹിത്യവും അറിയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് ശരി; വിവാദങ്ങൾ കത്തുമ്പോഴും ഭാഷാ പഠനത്തിന്റെ നിലവാരത്തകർച്ചയിൽ പ്രതികരിക്കാതെ വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാന സർക്കാറും

ചുള്ളിക്കാടിന് പിന്തുണയുമായി എംടി; സാഹിത്യത്തിന് ഇടമില്ലങ്കെിൽ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന് മലയാളത്തിന്റെ വിശ്വ സാഹിത്യകാരനും; കുട്ടികൾക്ക് ഭാഷയും സാഹിത്യവും അറിയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് ശരി; വിവാദങ്ങൾ കത്തുമ്പോഴും ഭാഷാ പഠനത്തിന്റെ നിലവാരത്തകർച്ചയിൽ പ്രതികരിക്കാതെ വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാന സർക്കാറും

കെ വി നിരഞ്ജൻ

കോഴിക്കോട്: വിദ്യാഭ്യാസത്തിന്റെ മൂല്യത്തകർച്ചയിലും നിലവാരത്തകർച്ചയിലും പ്രതിഷേധിച്ച് തന്റെ കവിതകൾ ഇനി സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കേണ്ട എന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നിലപാടിന് സാഹിത്യലോകത്തുനിന്ന് പിന്തുണയേറുന്നു. പ്രശ്‌സത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം ചുള്ളിക്കാടിനെ ശക്തമായി പിന്തുണച്ച് രംഗത്തത്തെി. വിദ്യാഭ്യാസത്തിൽ സാഹിത്യത്തിന് ഇടമില്ലങ്കെിൽ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന് എം ടി, ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുട്ടികൾക്ക് ഭാഷയും സാഹിത്യവും അറിയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും, ഭാഷാപഠനത്തിന്റെ നിലവാരത്തകർച്ച അവിശ്വസനീയമാണെന്നും എം ടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കൊച്ചിയിലാണ് തന്റെ കവിതകൾ ഇനി മുതൽ സ്‌കൂളിലടക്കം പഠിപ്പിക്കരുതെന്നും, സർവ്വകലാശാലകളുടെ സിലബസിൽ നിന്ന് ഒഴിവാക്കണമെന്നും ഗവേഷണം നടത്തരുത് എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ആവശ്യപ്പെട്ടത്. ''മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാൻ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകരായി നിയമിക്കുകയാണ്. ഇവർ തന്റെ കവിതകളെയും മലയാളഭാഷയെയും നശിപ്പിക്കയാണ്.ബിരുദാനന്തര വിദ്യാർത്ഥികൾക്കുപോലും അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതിൽ മനം നൊന്താണ് ഞാൻ ഈ നിലപാടിലേക്ക് എത്തിയത്'- ചുള്ളിക്കാട് വ്യക്തമാക്കി.

എന്നാൽ ഗവേഷണ വിദ്യാർത്ഥികൾക്കുപോലും അക്ഷരമറിയാത്ത അവസ്ഥ എങ്ങനെയുണ്ടായെന്ന് പഠിക്കാൻ അധികൃതർ ഇതുവരെ ശ്രമിച്ചിട്ടില്ല. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രതികരിച്ചിട്ടുപോലുമില്ല.മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി മാത്രമാണ് ചുള്ളിക്കാട് തന്റെ പ്രസ്താവന പിൻവലിക്കണമെന്നും,അമൂല്യമായ കലാമൂല്യമുള്ള കവിതയാണ് അദ്ദേഹത്തിന്റെതെന്നും അത് പഠിപ്പിക്കാതിരക്കാൻ ആവില്‌ളെന്നും വ്യക്തമാക്കിയത്.പുതിയ സാഹചര്യത്തിൽ എം ടികൂടി പ്രതികരിച്ചതോടെ ഭാഷാപഠനത്തിന്റെ നിലവാരത്തകർച്ച ചർച്ചചെയ്യാൻ സർക്കാറും നിർബന്ധിതരായരിക്കയാണ്.

എല്ലാവരെയും ജയിപ്പിച്ചുക്കൊണ്ട്, പകുതി ഉത്തരം എഴുതിയാൽ പോലും മാർക്ക് നൽകുന്ന പുതിയ പാഠ്യ പദ്ധതിയുടെ പ്രധാന പോരായ്മായാണ് പലരും ഈ നിലവാരത്തകർച്ചയെ വിലയിരുത്തുന്നത്.ഡി.പി.ഇ.പി പദ്ധതിയുടെ തുടക്കത്തിൽതന്നെ അക്ഷരമറിയാത്ത കുട്ടികളെയാണ് ഇത് സൃഷ്ടിക്കുകയെന്നത് അടക്കമുള്ള വിമർശനങ്ങൾ പലകോണുകളിൽനിന്നും ഉയർന്നെങ്കിലും ഇടതുബുദ്ധിജീവികളുടെ സംഘടിതമായ പ്രചാരണത്തിൽ അവ എരിഞ്ഞടങ്ങുകയായിരുന്നു.ചുള്ളിക്കാട് ഉയർത്തിയ ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസത്തിന്റെ നിലാരത്തകർച്ച ചർച്ചയാകേണ്ടതിന് പകരം അദ്ദേഹത്തെ സീരിയൽ നടനെന്നും മറ്റും പറഞ്ഞ് ആക്ഷേപിക്കുന്ന പ്രവണതയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ബിരുദവും ബിരുദാനന്തര ബിരുദവും പി.എച്ച്ഡിയുമൊക്കെ കഴിഞ്ഞവർപോലും അക്ഷരത്തെറ്റും അറിവുകേടും വിളമ്പുന്നതു കണ്ട് സഹികെട്ടാണ് താൻ ഈ നിലപാടിൽ എത്തിയതെന്ന് ചുള്ളിക്കാട് വ്യക്തമാക്കിയിരുന്നു.'ആനന്ദധാര' എന്ന തന്റെ കവിതയെ 'ആനന്തദാര'യാക്കി ചുള്ളിക്കാടിന്റെ കൈയിൽ കൊടുത്തത് ബിരുദതലംവരെ എത്തിയ ഒരാളാണ്. പി.എച്ച്.ഡിക്ക് ചുള്ളിക്കാടിന്റെ കവിത തെരഞ്ഞെടുക്കുകയും നിറയെ അക്ഷരത്തെറ്റും വാക്യഘടനയില്ലാത്തതുമായ ചോദ്യാവലി തയാറാക്കി അയച്ചതും പി.ജി എങ്കിലും കഴിഞ്ഞ വിദ്യാർത്ഥിയാണ്.ഈ രീതിയിൽ അക്ഷരംപോലും അറിയാത്തവരായി കുട്ടികൾ എങ്ങനെ മാറുന്ന എന്ന ചുള്ളിക്കാടിന്റെ പ്രസക്തമായ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ മറുപടി പറഞ്ഞിട്ടില്ല.

മാത്രമല്ല കവിത പഠിപ്പിക്കുമ്പോൾ എഴുതിയ സന്ദർഭമൊന്നും ബോധമില്ലാതെ വായിൽ തോന്നിയത് പറഞ്ഞുകൊടുക്കുയാണ് അദ്ധ്യാപകർ ചെയ്യുന്നത് എന്നും ചുള്ളിക്കാട് പറയുന്നു.ചുള്ളിക്കാടിന്റെ 'സന്ദർശനം' എന്ന കവിത പഠിക്കാനുള്ള ഒരു വിദ്യാർത്ഥിനി ഒരു ദിവസം തന്നെ വിളിച്ച അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.'സന്ദർശനം' എന്ന കവിത ബാലചന്ദ്രൻ ചുള്ളിക്കാടും മാധവിക്കുട്ടിയം തമ്മിലുള്ള അവിഹിത ബന്ധത്തെതുടർന്നാണ് എഴുതിയത് എന്നാണത്രേ ടീച്ചർ തട്ടിവിട്ടത്.ഇത് കേട്ട് ഞെട്ടിയ ചുള്ളിക്കാട് തന്റെ നമ്പർ ടീച്ചർക്ക്‌കൊടുത്ത് ഒന്ന് വിളിക്കാൻ പറഞ്ഞ്, മാധവിക്കുട്ടിയുമായിരുന്നില്ല അവരുടെ അമ്മ ബാലാമണിയമ്മയുമായിട്ടായിരുന്നു അവിഹിതം എന്ന് പറഞ്ഞുവെന്ന് പറയാനും ആവശ്യപ്പെടുകയായിരുന്നു.വിവിരവും ബോധവുമില്ലാത്ത അദ്ധ്യാപകർ ഈ രീതിയിൽ വ്യക്തിഹത്യകൂടി നടത്തിയാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നതിലാണ് ചുള്ളിക്കാട് ഇനി തന്റെ കവിതകൾ പഠിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് എത്തിയത്.

എന്നാൽ അത് അർഹിക്കുന്ന രീതിയിൽ ചർച്ചചെയ്യാതെ ചുള്ളിക്കാട് സിനിമാ നടനാണ് സീരിയൽ നടനാണ് എന്നൊക്കെപ്പറഞ്ഞ് വിഷയം വഴിതിരിച്ചുവിടാനാണ് ചിലർ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP