Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബലിദാൻ ബാഡ്ജ് കളത്തിൽ വേണ്ടെന്ന് ഐസിസി; ധോണി സൈനികർക്ക് നൽകുന്ന ആദരവാണെന്നും മാറ്റണ്ടെന്നും സോഷ്യൽ മീഡിയയുടെ പിന്തുണ; ഗ്ലൗസിലെ സൈനിക ചിഹ്നങ്ങൾ ഒഴിവാക്കണമെന്ന് ബിസിസിഐയെ ഐസിസി അറിയിച്ചു; സൈന്യത്തിൽ ബലിദാൻ ബാഡ്ജ് നൽകുന്നത് രാജ്യത്തിനായി ജീവൻ പോലും വെടിയാൻ തയ്യാറെടുത്തു വരുന്നവർക്ക്; ഐസിസിയുടെ നിർദ്ദേശം മുൻകൂർ അനുമതി വാങ്ങാത്ത സാഹചര്യത്തിൽ

ബലിദാൻ ബാഡ്ജ് കളത്തിൽ വേണ്ടെന്ന് ഐസിസി; ധോണി സൈനികർക്ക് നൽകുന്ന ആദരവാണെന്നും മാറ്റണ്ടെന്നും സോഷ്യൽ മീഡിയയുടെ പിന്തുണ; ഗ്ലൗസിലെ സൈനിക ചിഹ്നങ്ങൾ ഒഴിവാക്കണമെന്ന് ബിസിസിഐയെ ഐസിസി അറിയിച്ചു; സൈന്യത്തിൽ ബലിദാൻ ബാഡ്ജ് നൽകുന്നത് രാജ്യത്തിനായി ജീവൻ പോലും വെടിയാൻ തയ്യാറെടുത്തു വരുന്നവർക്ക്; ഐസിസിയുടെ നിർദ്ദേശം മുൻകൂർ അനുമതി വാങ്ങാത്ത സാഹചര്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

സതാംപ്ടൺ:വിക്കറ്റ് കീപ്പിങ് ഗ്ലൗവിലെ സൈനിക ചിഹ്നം നീക്കാൻ ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണിക്ക് ബിസിസിഐ നിർദ്ദേശം. ഇത്തരമൊരു ചിഹ്നം ധരിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങാത്ത സാഹചര്യത്തിലാണിത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ആവശ്യപ്രകാരമാണ് ബിസിസിഐ ധോണിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സൈനികരോടുള്ള ആദരസൂചകമായി വിക്കറ്റ് കീപ്പിങ് ഗ്ലൗവിൽ സൈനിക ചിഹ്‌നം ആലേഖനം ചെയ്ത ധോണിയുടെ നടപടിയെ പ്രകീർത്തിച്ച് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐസിസിയുടെ ഇടപെടൽ.ഐസിസിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ ക്ലെയർ ഫർലോങ്ങാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ ആർമിയുടെ പാരാ സ്‌പെഷ്യൽ ഫോഴ്‌സ് ബലിദാൻ ബാഡ്ജുള്ള ഗ്ലൗസായിരുന്നു മത്സരത്തിൽ ധോണി ധരിച്ചത്. താരത്തിന്റെ ഗ്ലൗസിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെ ധോണി സൈനികർക്ക് നൽകുന്ന ആദരവാണിതെന്നാണ് സോഷ്യൽമീഡിയയിൽ വരുന്ന കമന്റുകൾ. താരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് നിവധിപേരാണ് ഇത്തരത്തിൽ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഐസിസി തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.

2011 ൽ പാരാ റെജിമെന്റിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകി രാജ്യം താരത്തെ ആദരിച്ചിരുന്നു. തുടർന്ന് ധോണി ഹ്രസ്വകാല ട്രെയിനിങ്ങും പൂർത്തിയാക്കിയിരുന്നു. നേരത്തെ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ വീരമൃത്യുവരിച്ച സിആർപിഎഫ് ജവാന്മാർക്ക് ആദരവ് അർപ്പിച്ച് ഇന്ത്യൻ ടീം സൈനിക തൊപ്പി ധരിച്ച് കളത്തിലിറങ്ങുകയും ചെയ്തിരുന്നു.ഐസിസി ടൂർണമെന്റുകളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉപകരണങ്ങളിലും മതം, രാഷ്ട്രീയം, വർഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകരുതെന്ന നിയമമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ ഗ്ലൗസിലെ സൈനിക ചിഹ്നങ്ങൾ ഒഴിവാക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മൽസരത്തിനിടെയാണ് ധോണിയുടെ ഗ്ലൗവിലെ സൈനിക ചിഹ്‌നം വൈറലായത്. ദക്ഷിണാഫ്രിക്കയുടെ ആൻഡിലെ പെഹ്ലുക്വായോയെ സ്റ്റംപ് ചെയ്യുന്നതിനിടെ ധോണിയുടെ ഗ്ലൗസിലെ 'ബലിദാൻ ബാഡ്ജ്' ടിവി ക്യാമറകൾ ഒപ്പിയെടുക്കുകയായിരുന്നു. മൽസരത്തിനു തൊട്ടുപിന്നാലെ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ധോണിയെ രാജ്യസ്‌നേഹത്തെയും സൈനികരോടുള്ള ബഹുമാനത്തെയും പ്രകീർത്തിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി.ഭാരതത്തിനു വേണ്ടി ജീവൻ തൃജിക്കാൻ പോലും സന്നദ്ധരായി വരുന്ന ഇവരുടെ യൂണിഫോമിൽ നെഞ്ചോട് ചേർത്തുണ്ടാകും 'ബലിദാൻ ബാഡ്ജ്' .രാജ്യത്തിനായി ജീവൻ പോലും വെടിയാൻ മാനസികമായി തയ്യാറെടുത്തു വരുന്നവർക്കാണ് ബലിദാൻ ബാഡ്ജ് നൽകുന്നത്.

കമാൻഡോകൾ ഉപയോഗിക്കുന്ന കഠാര ചിറക് വിരിച്ച് താഴേക്ക് നിൽക്കുന്നത് പോലെയാണ് ഈ ചിഹ്നം. എന്നാൽ ഗ്ലൗസിലെ ഈ ചിഹ്നം നീക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ബിസിസിഐയ്ക്ക് നിർദ്ദേശം നൽകി. മുൻകൂർ അനുവാദമില്ലാതെ സന്ദേശങ്ങൾ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ല നിർദ്ദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇടപെടൽ..എന്നാൽ ഐസിസിയുടെ അനുവാദമില്ലാതെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചിഹ്നങ്ങൾ പതിക്കാനാവില്ല. സേവ് ഗസ്സ ആൻഡ് ഫ്രീ ഫലസ്തീൻ എന്നെഴുതിയ റിസ്റ്റ് ബാൻഡ് ധരിച്ച് കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് ഓൾ റൗണ്ടർ മോയിൻ അലിയെ മുൻപ് ഐസിസി വിലക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP