Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുവജനോത്സവത്തിൽ എത്തിയ മൃദംഗം കലാകാരൻ 'രാഖി' അഴിച്ചില്ല; കാര്യവട്ടം ക്യാമ്പസിൽ യുവാവിനെ വളഞ്ഞിട്ട് തല്ലി വിദ്യാർത്ഥികൾ; അടികൊണ്ടിട്ടും കലാമണ്ഡലം രാജീവ് വേദിവിട്ടത് ഓട്ടൻതുള്ളലിനു മൃദംഗം വായിച്ചശേഷം; കൃത്യമായ കാരണം പറയാതെ രാഖി അഴിക്കില്ലെന്ന് പറഞ്ഞതോടെയാണ് മർദ്ദനം ആരംഭിച്ചതെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും രാജീവ്; തല്ലിയത് എസ്എഫഐക്കാരെന്ന് ആരോപണം

യുവജനോത്സവത്തിൽ എത്തിയ മൃദംഗം കലാകാരൻ 'രാഖി' അഴിച്ചില്ല; കാര്യവട്ടം ക്യാമ്പസിൽ യുവാവിനെ വളഞ്ഞിട്ട് തല്ലി വിദ്യാർത്ഥികൾ; അടികൊണ്ടിട്ടും കലാമണ്ഡലം രാജീവ് വേദിവിട്ടത് ഓട്ടൻതുള്ളലിനു മൃദംഗം വായിച്ചശേഷം; കൃത്യമായ കാരണം പറയാതെ രാഖി അഴിക്കില്ലെന്ന് പറഞ്ഞതോടെയാണ് മർദ്ദനം ആരംഭിച്ചതെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും രാജീവ്; തല്ലിയത് എസ്എഫഐക്കാരെന്ന് ആരോപണം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; കാര്യവട്ടം ക്യാമ്പസിൽ കേരള സർവകലാശാല യുവജനോത്സവത്തിൽ ഓട്ടൻതുള്ളലിനു മൃദംഗം വായിക്കാനെത്തിയ കലാകാരന് 'രാഖി' ധരിച്ചതിന്റെ പേരിൽ മർദനമേറ്റതായി പരാതി. കലാമണ്ഡലത്തിൽ നിന്നു മൃദംഗപഠനം പൂർത്തിയാക്കി വേദികളിൽ സജീവമായ ചെറുതുരുത്തി തൊയക്കാട്ട് രാജീവ് സോനയെ (കലാമണ്ഡലം രാജീവ്) ആണ് ഒരുകൂട്ടം വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലിയത്. മർദനത്തിനിടെ വിദ്യാർത്ഥിസംഘം രാഖി അഴിച്ചെടുത്തു.

അടികൊണ്ടിട്ടും ഓട്ടൻതുള്ളലിനു മൃദംഗം വായിച്ചശേഷമാണ് രാജീവ് മടങ്ങിയത്. രാജീവ് മൃദംഗം വായിച്ച കുട്ടിക്കു മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. കണ്ണൂരിൽ പിറ്റേന്നു മറ്റൊരു പരിപാടി ഏറ്റിരുന്നതിനാൽ പൊലീസിൽ പരാതി കൊടുക്കാൻ നിൽക്കാതെ രാജീവ് മടങ്ങി. പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നു രാജീവ് പറഞ്ഞു.

യുവജനോത്സവം നടന്ന കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസിലാണ് സംഭവം. മത്സരം ആരംഭിക്കുന്നതിനു മുൻപുള്ള ഇടവേളയിൽ വേദിക്കു പിന്നിലിരിക്കുമ്പോൾ ഒരാൾ അടുത്തെത്തി രാഖി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി രാജീവ് പറയുന്നു. കൃത്യമായ കാരണം പറയാതെ അഴിക്കില്ലെന്നായിരുന്നു രാജീവിന്റെ മറുപടി.

തൊട്ടുപിന്നാലെ ഒരു സംഘം വിദ്യാർത്ഥികളെത്തി ഷർട്ടിൽ കുത്തിപ്പിടിച്ചു വലിച്ചുമാറ്റിനിർത്തി രാഖി അഴിക്കാൻ ആവശ്യപ്പെട്ടതായി രാജീവ് പറയുന്നു. വിസമ്മതം പ്രകടിപ്പിച്ചപ്പോൾ മർദനം തുടങ്ങി. തലയിലും മുഖത്തും നെഞ്ചിലുമായിരുന്നു മർദ്ദനം. അടിക്കിടെ ഒരാൾ രാഖി അഴിച്ചെടുക്കുകയും ചെയ്തു. കണ്ണിനു മുകളിലും പുറത്തുമെല്ലാം അടിയേറ്റു. താൻ മൃദംഗം വായിക്കാതിരുന്നാൽ കലോത്സവത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കാനിരുന്ന കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെ രാജീവ് വേദിയിൽ കയറാൻ തയാറായി. തുടർന്ന് മത്സരം പൂർത്തിയായതിന് ശേഷമാണ് രാജീവ് വേജി വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP