Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോട്ട് പിൻവലിക്കൽ വിഷയത്തിൽ തോമസ് ഐസക്കിനെ മുഖ്യമന്ത്രിയാക്കാൻ രംഗത്തിറങ്ങിയ എംപി പരമേശ്വരന്റെ പിന്തുണ മോദിക്ക്; മോദിയെപ്പോലെ ചിന്തിക്കാനുള്ള ശേഷിയില്ലാത്ത കേരള പിണറായി ബുദ്ധദേവിനെ പോലെയെന്ന് ഇടത് ബുദ്ധിജീവി; വാർത്ത വിവാദമായപ്പോൾ ചില കാര്യങ്ങൾ നിഷേധിച്ച് രംഗത്ത്

നോട്ട് പിൻവലിക്കൽ വിഷയത്തിൽ തോമസ് ഐസക്കിനെ മുഖ്യമന്ത്രിയാക്കാൻ രംഗത്തിറങ്ങിയ എംപി പരമേശ്വരന്റെ പിന്തുണ മോദിക്ക്; മോദിയെപ്പോലെ ചിന്തിക്കാനുള്ള ശേഷിയില്ലാത്ത കേരള പിണറായി ബുദ്ധദേവിനെ പോലെയെന്ന് ഇടത് ബുദ്ധിജീവി; വാർത്ത വിവാദമായപ്പോൾ ചില കാര്യങ്ങൾ നിഷേധിച്ച് രംഗത്ത്

കെ വി നിരഞ്ജൻ

കോഴിക്കോട്: സിപിഎമ്മിൽ നിന്ന് പുറത്തായെങ്കിലും അറിയപ്പെടുന്ന ഇടതുബുദ്ധിജീവികളിൽ ഒരാളായാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റുകൂടിയായ ഡോ.എംപി പരമേശ്വരൻ അറിയപ്പെടുന്നത്. പക്ഷേ ആയിരം,അഞ്ചൂറുരൂപ നോട്ടുകൾ അസാധുവാക്കിയതെിനെ ചൊല്ലിയുള്ള സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ട് പരമേശ്വരൻ രംഗത്തത്തെിയത് ഇടതുബുദ്ധിജീവികളെതന്നെ അങ്കലാപ്പിലാക്കിയിരക്കയാണ്.പിണറായി ബുദ്ധദേവിനെപ്പോലെയാണെന്നും മോദിയെപ്പോലെ ചിന്തിക്കാനുള്ളശേഷി കേരള മുഖ്യമന്ത്രിക്കില്‌ളെന്നും പരമശ്വേരൻ പറഞ്ഞതായുള്ള അഭിമുഖമാണ് ഇന്നലെ ജന്മഭൂമിയിൽ വന്നത്. എന്നാൽ നോട്ടുനിരോധനത്തെ അനുകൂലിച്ചുവെങ്കിലും പിണറായിക്ക് മോദിയേപ്പോലെ ചിന്തിക്കാനുള്ള ശേഷിയില്‌ളെന്ന് താൻ പറഞ്ഞിട്ടില്‌ളെന്നാണ് ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ ഡോ.എംപി പരമേശ്വരൻ പ്രതികരിച്ചത്.

ജൻഭൂമിയിൽ വന്ന വർത്ത ഇങ്ങനെയാണ്. കള്ളപ്പണം തടയാനുള്ള കേന്ദ്രസർക്കാരിന്റെ നടപടി ശരിയെന്ന് ഡോ. എംപി.പരമേശ്വരൻ. ഇപ്പോൾ ചെയ്തതുപോലെ കറൻസികൾ നിരോധിക്കുകയല്ലാതെ അതിന് മറ്റ് വഴികളൊന്നുമില്ല. ശരിയായ തീരുമാനമാണിത്. ഇതുമൂലമുള്ള ബുദ്ധിമുട്ടുകൾ സഹിക്കാവുന്നതേയുള്ളുവെന്ന് പരമേശ്വരൻ വ്യക്തമാക്കി. പ്രമുഖ ഇടതു ചിന്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷനുമാണ് പരമേശ്വരൻ. നടപടി മോദിയുടെ വിശ്വസ്ത ഗ്രൂപ്പിൽ പെട്ടവർ വേണ്ടപ്പെട്ടവരെ അറിയിച്ചുവെന്ന ആരോപണം ഉയരുന്നുണ്ട്. ഇത് ശരിയോ തെറ്റോ എന്ന് അറിയില്ല. കൃത്യമായി അറിയാതെ ഒന്നും പറയാനാകില്ല. പിണറായി വിജയൻ ബുദ്ധദേവ് ഭട്ടാചാര്യയുടെ വഴിയിലാണെന്നും പരമേശ്വരൻ 'ജന്മഭൂമി'യോടു പറഞ്ഞു.

ബംഗാളിൽ സംഭവിച്ചത് കേരളത്തിലും ആവർത്തിക്കാം. പക്ഷെ കേരള ജനത കുറച്ചുകൂടി ബോധവാന്മാരായതുകൊണ്ട് പാർട്ടിനേതൃത്വത്തിന് കുറച്ച് ജാഗ്രതയുണ്ടാകും. വൻകിട വ്യവസായവൽക്കരണം, വൻ വിദേശ നിക്ഷേപം തുടങ്ങിയവയൊക്കെയാണ് ബുദ്ധദേവിനെപ്പോലെ പിണറായിയും ലക്ഷ്യമിടുന്നത്. ഇത് നാടിന് ചേർന്നതല്ല. പിണറായിക്ക് നരേന്ദ്ര മോദിയാകാൻ കഴിയില്ലെന്നെും മോദിയെപ്പോലെ വ്യാപകമായി ചിന്തിക്കാനുള്ള ശേഷി മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായിക്കില്ലന്നെും പരമേശ്വരൻ പറഞ്ഞു. നയങ്ങളിൽ ഇരുസർക്കാരുകളും തമ്മിൽ വലിയ വ്യത്യാസമില്ല.

നവലിബറൽ സാമ്പത്തിക നയങ്ങളാണ് ബിജെപി സർക്കാരും സിപിഐ(എം) സർക്കാരും പിന്തുണയ്ക്കുന്നത്. ലെനിൻ അടക്കമുള്ളവർക്ക് മാർക്‌സിനെ വിലയിരുത്തുന്നതിൽ തെറ്റുപറ്റിയെന്നും ആ തെറ്റാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആവർത്തിക്കുന്നതെന്നും ഡോ. പരമേശ്വരൻ അഭിപ്രായപ്പെട്ടു.ഇങ്ങനെയാണ് ജന്മഭൂമി വാർത്ത അവസാനിക്കുന്നത്.

പക്ഷേ ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ താൻ പിണറായി വിജയനെ ബോധപൂർവം താഴ്‌ത്തിക്കെട്ടിയിട്ടില്‌ളെന്നായിരുന്നു ഡോ.പരമേശ്വരന്റെ മറുപടി.'നയങ്ങളെയാണ് വിമർശിച്ചത്.മോദിയെപ്പോലെ ചിന്തിക്കാനുള്ള ശേഷി പിണറായിക്കില്‌ളെന്ന് പറഞ്ഞിട്ടില്ല. രണ്ടു സർക്കാറുകളും നിയോലിബറൽ നയങ്ങളാണ് പിന്തുടരുന്നതെന്നത് ഏക്കാലവുമുള്ള എന്റെ വിമർശനമാണ്' എംപി പമേശ്വരൻ പറഞ്ഞു.

വർഷങ്ങളായി ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃരംഗത്ത് പ്രവർത്തികയും സാക്ഷരത, ജനകീയാരോഗ്യം, മാലിന്യ നിർമ്മാർജനം, ദാരിദ്രലഘൂകരണം തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്ത ഡോ.പരേമശ്വരൻ, നാലാംലോകമെന്ന അദ്ദേഹത്തിന്റെ വിവാദ ആശയം മുൻനിർത്തിയുള്ള പുസ്തകത്തിന്റെ ഭാഗമായി സിപിഐ.എമ്മിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. പക്ഷേ ഇപ്പോഴും ഇടത് സഹയാത്രികനായി തുടരുന്ന അദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിൽ സജീവമാണ്. സിപിഐ (എം) കേന്ദ്രനേതാക്കളുമായി വളരെ അടുത്ത വ്യക്തി ബന്ധംകൂടി ഡോ.പരമേശ്വരൻ പുലർത്തുന്നുണ്ട്.അതുകൊണ്ടുതന്നെ പരമേശ്വരന്റെ വാദങ്ങളിൽ ശാസ്ത്രസാഹിത്യപരിഷത്തും ശരിക്കും വെട്ടിലായിരിക്കയാണ്.

നേരത്തെയും കേരളത്തിലെ സിപിഐ(എം)നേതാക്കളെ താരതമ്യം ചെയ്ത് ഡോ.പരമേശ്വരൻ വിവാദത്തിൽ പെട്ടിരുന്നു.വി എസ്സിനു വിവരമില്ലന്നെും പിണറായിക്കു മനുഷ്യബന്ധമില്ലന്നെും, ഇടതുപക്ഷത്തെ നയിക്കേണ്ടത് ഡോ.തോമസ് ഐസക്ക് ആണെന്നും ഡോ.പരമേശ്വരൻ തെരഞ്ഞെടുപ്പുകാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയത് വൻ വിവാദമായിരുന്നു.ഇതിനോട് പ്രതികരിച്ചുകൊണ്ട് 'ഇത്തരം സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ശത്രുക്കൾ വേറെന്തിനാണ്'എന്ന് ചോദിച്ച് ഡോ.തോമസ് ഐസക്ക് ഫേസ്‌ബുക്ക് പോസ്റ്റിട്ടതും വാർത്തയായിരുന്നു.

സംഭവം നവമാദ്ധ്യമങ്ങള്ൾ ഇക്കാര്യം ഏറ്റെടുത്തതോടെ വിശദീകരണുവുമായി എംപി രംഗത്തത്തെിയിരുന്നു. താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ആരെയും അധിക്ഷേപിച്ചതല്ലന്നെും ഒരു അഭിമുഖത്തിൽ ഡോ.എംപി പരമേശ്വരൻ വ്യക്തമാക്കി.'വി.എസിനോടും പിണറായിയോടും ആദരവുള്ള വ്യക്തിയാണ് ഞാൻ. വി.എസിനെയും പിണറായിയെയും എ.കെ.ജിയുമായും ഇ.എം.എസുമായും താരതമ്യം ചെയ്യാം. സഖാവ് ഇ.എം.എസ് ഒരു സൈദ്ധാന്തികനാണ്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പലപ്പോഴും വിവരങ്ങളെ ബന്ധപ്പെടുത്തിക്കോണ്ടാണ് അദ്ദേഹം സംസാരിക്കാറുള്ളത്.അതുകൊണ്ടുതന്നെ പിണറായിയെ ഇ.എം.എസിനോട് താരതമ്യപ്പെടുത്താം. വി.എസിനെ കൂടുതൽ സാദൃശ്യം എ.കെ.ജിയോടാണ്. ജനങ്ങളുമായിട്ട് സമ്പർക്കപ്പെടുന്ന വ്യക്തിയായതു കൊണ്ട്. വി.എസിന്റെ അടിത്തറ ജനബന്ധമാമാണ്' ഡോ.പരമേശ്വരൻ വ്യക്തമാക്കി.അതേസമയം കേരളത്തിനു ഇപ്പോൾ ആവശ്യം ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കഴിവുകൾ ഒത്തിണങ്ങുന്ന ഒരാളെയാണ്. തോമസ് ഐസക്ക് എന്തു കൊണ്ടും അതിനു യോഗ്യനാണെന്നും അദ്ദേഹം ആവർത്തിച്ചു.

വി എസ്സിനെക്കാളും പിണറായിയെക്കാളും മുഖ്യമന്ത്രിയാകാൻ യോഗ്യൻ തോമസ് ഐസക്കാണെന്ന് പരമേശ്വരന്റെ പ്രസ്താവന ഇടത്അനുഭാവികൾക്കും ബുദ്ധിജിവികൾക്കുമിടയിൽ വലിയ ചർച്ചയായതോടെയാണ് ഡോ.പരമേശ്വരന്റെ വിശദീകരണം പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും പിന്തുണച്ചാൽ തോമസ് ഐസക്കിന് കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഡോ.ഐസക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന് കാണിച്ച് താൻ സിപിഐ(എം) ജനറൽസെക്രട്ടറി സീതാറാം യെച്ചുരിക്ക് കത്തെഴുതിയതായും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഡോ.പരമേശ്വരൻ ചുണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP