Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

'ഭാരത് മാതാ കി ജയ്, ഭഗവാൻ ശ്രീറാം കി ജയ്, ഹനുമാൻ ജി മഹാരാജ് കി ജയ്' ചൊല്ലി അവസാനിപ്പിക്കുന്നത് 'കോൺഗ്രസ് പാർട്ടി സിന്ദാബാദ് എന്ന്; തീവ്രഹിന്ദുത്വം പേറുന്ന ഉമാഭാരതിക്ക് ബദലായി കോൺഗ്രസ് കണ്ടെത്തിയത് അതേ ലോധിവംശജയായ സന്യാസിനിയെ തന്നെ; കാഷായ വസ്ത്രത്തിൽ വോട്ടുപിടിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി; മൃദു ഹിന്ദുത്വവും ബിജെപിക്ക് ബദലും സാധ്വി റാം സിയ ഭാരതി തന്നെ; ബി,ജെ,പിക്കെതിരെ കോൺഗ്രസിന്റെ തുറുപ്പ് ഈ സന്യാസിനി  

മറുനാടൻ ഡെസ്‌ക്‌

ബീഹാർ: ബിജെപിയെ മറിച്ചിടാൻ കോൺഗ്രസിന്റെ സന്യാസ രൂപം. 34കാരിയായ സാധ്വി റാം സിയ ഭാരതി. മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൽഹര മണ്ഡലത്തിലെ പ്രചാരണം ഇപ്പോൾ മുഴുവൻ 'ശ്രീരാമ'മയമാണ്. കേൾക്കുന്നത് രാമകഥയും. കൈകൾ കൂപ്പി വീടുകൾതോറും കയറിയിറങ്ങുകയാണ് ഒരു സന്യാസിനി.സിയ ഭാരതി ബിജെപി സ്ഥാനാർത്ഥിയല്ല.ഛത്തർപുർ ജില്ലയിലെ മൽഹര മണ്ഡലത്തിൽനിന്ന് മ്ത്സരിക്കുന്നകോൺഗ്രസ് സ്ഥാനാർത്ഥിയാണ്്. ഉമാഭാരതിയിലുടെ തീവ്രഹിന്ദുത്വത്തിന് ബദലായി മൃദു ഹിന്ദുത്വം എന്ന രൂപത്തിലാണ് കോൺഗ്രസിന്റെ ഈ സ്ഥാനാർത്ഥി പകർച്ച.

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മൽഹര. ഭരണത്തിലിരുന്നപ്പോൾ 1000 ഗോശാല മുതൽ റാം വൻ ഗമൻ പഥ് വരെ പ്രഖ്യാപിക്കുകയും ശ്രീലങ്കയിലെ സീതാ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത് മധ്യപ്രദേശിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ് മൃദു ഹിന്ദുത്വം പരീക്ഷിക്കുകയാണ് എന്ന ആരോപണങ്ങൾക്കു ശക്തി പകർന്നാണ് ഈ ഉപതിരഞ്ഞെടുപ്പിൽ മൽഹരയിൽ സാധ്വി റാം സിയ ഭാരതിയെ നിർത്തിയിരിക്കുന്നതും. വളരെ ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്ത് കോൺഗ്രസ് ഒരു ഉമാ ഭാരതിയെ കണ്ടെത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കാവി ധരിച്ചിട്ടും എന്തുകൊണ്ട് കോൺഗ്രസിനൊപ്പം നിൽക്കുന്നുവെന്ന ചോദ്യമാണ് സിയ ഭാരതി നേരിട്ടത്. അതിനുള്ള വ്യക്തമായ ഉത്തരം സാധ്വി റാം സിയ ഭാരതിക്കുണ്ട്. 'എന്റെ മുത്തച്ഛൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. പിതാവും കോൺഗ്രസുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഞങ്ങൾ എല്ലായ്‌പ്പോഴും പാർട്ടിക്കൊപ്പമായിരുന്നു. കോൺഗ്രസിന്റെ ഇന്ത്യയെന്ന ആശയത്തോടാണ് താൽപര്യം. കാവി വസ്ത്രം ധരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നതിൽ തനിക്കൊരു പ്രശ്‌നവും തോന്നുന്നില്ല' അവർ മാധ്യമങ്ങളോടു വെളിപ്പെടുത്തി.

പതിവു ബിജെപി റാലികളിൽ കേട്ടിരുന്ന രാമരാജ്യ മുദ്രാവാക്യങ്ങൾ ഇപ്പോൾ മൽഹരയിലെ കോൺഗ്രസ് റാലികളുടെയും ഭാഗമാണ്. 'ഭാരത് മാതാ കി ജയ്, ഭഗവാൻ ശ്രീറാം കി ജയ്, ഹനുമാൻ ജി മഹാരാജ് കി ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അവസാനം 'കോൺഗ്രസ് പാർട്ടി സിന്ദാബാദ്' എന്നുംകൂടി കേൾക്കും. ശ്രീരാമന്റെ പേരും രാമചരിതമനസ്സിൽനിന്നുള്ള ഉദ്ധരണികളും ചൊല്ലിയാണ് റാം സിയ ഭാരതി പ്രചാരണ റാലികൾ ആരംഭിക്കുക. പിന്നീട് ഹനുമാന്റെ കഥകളിലേക്കും കോൺഗ്രസ് പാർട്ടി നേതൃത്വത്തിലേക്കും എത്തും. ബിജെപി നേതാക്കളെ മതപുസ്തകങ്ങളിലെ രാക്ഷസ കഥാപാത്രങ്ങളുമായാണ് റാം സിയ ഭാരതി ഉപമിക്കുന്നത്. പുരാണങ്ങളിലെ കഥകൾ ചൊല്ലി വോട്ടർമാരെ പാട്ടിലാക്കുകയാണ് ലക്ഷ്യം.

'ബിജെപി വോട്ടർമാരെ വഞ്ചിക്കുക മാത്രമല്ല, അവരുടെ വിശ്വാസത്തെ തകർക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. മതത്തിന്റെയും രാമന്റെയും ഗോമാതാവിന്റെയും പേരിൽ വോട്ടു തേടും എന്നിട്ട് കലാപമുണ്ടാക്കും. ഇന്ത്യക്കാർക്കിടയിൽ ശത്രുതയുണ്ടാക്കും. ഇതു ഹിന്ദുത്വത്തിന് എതിരാണ്. അതു മാറ്റാനാണ് ഞാൻ വന്നിരിക്കുന്നത്. രാഷ്ട്രീയവൽക്കരിക്കുകയല്ലാതെ ഗോക്കൾക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ 1000 ഗോശാലകൾ നിർമ്മിച്ചു. കാലിത്തീറ്റയ്ക്കുള്ള വിഹിതം ദിവസം 4 രൂപ എന്നതിൽനിന്ന് 20 ആക്കുകയും ചെയ്തു. അധികാരത്തിലിരുന്ന 15 മാസത്തിനകം 26 ലക്ഷം കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളി'യെന്നും അവർ റാലികൾ പ്രതികരിക്കുന്നു.

ഉമാഭാരതിക്ക് എതിരാളി

മധ്യപ്രദേശിന്റെ മുന്മുഖ്യമന്ത്രികൂടിയായ ഉമാഭാരതി ലോധി വിഭാഗത്തിലെ ശക്തയായ നേതാവാണ്.മൽഹരയിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ റാം സിയ ഭാരതിയും ലോധി വിഭാഗത്തിൽനിന്നുള്ളയാളാണ്. ഭാരതി എന്ന പേര് ഉള്ളതിനൊപ്പം നിരവധി സാമ്യതകളും ഇരുവർക്കുമുണ്ട്. ലോധി സമുദായത്തിന്റെ പിന്തുണയുള്ള ഇരുവരും കഥാ വാചക് എന്നാണ് അറിയപ്പെടുന്നത്. വ്യാഖ്യാനിച്ചു പറയുന്നവർ എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ഒരേ മണ്ഡലത്തിൽനിന്ന് സ്ഥാനാർത്ഥികളായ സന്യാസിനികളെന്നതും ഇരുവർക്കും ഒരുപോലെയുള്ള വിശേഷണങ്ങളാണ്.

ബിജെപി നേതാവായിരുന്ന അന്തരിച്ച വിജയ രാജെ സിന്ധ്യയായിരുന്നു കഥാ വാചക് ആയിരുന്ന ഉമാഭാരതിയെ ആദ്യമായി കണ്ടെത്തിയത്. സിന്ധ്യയാണ് ഉമാഭാരതിക്ക് രാഷ്ട്രീയത്തിൽ അവസരമൊരുക്കിക്കൊടുത്തത്. അതുപോലെ ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുണ്ടായിരുന്നു റാം സിയ ഭാരതിക്ക്. പക്ഷേ, സിന്ധ്യ ബിജെപി വഴി തേടിയപ്പോൾ ഇവർ കോൺഗ്രസിൽത്തന്നെ ഉറച്ചുനിന്നു.

2018ലെ തിരഞ്ഞെടുപ്പിൽ മൽഹരയിൽനിന്നു കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചയാളാണ് പ്രദ്യുമാൻ സിങ് ലോധി. ബിജെപിയുടെ ലളിത യാദവിനെ പരാജയപ്പെടുത്തിയ പ്രദ്യുമാൻ സിങ് ലോധി ഇപ്പോൾ ഉമാഭാരതിയുടെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. ജൂലൈയിലാണ് കോൺഗ്രസിൽനിന്ന് രാജിവച്ച് ഇയാൾ പോയത്. പിന്നാലെ സർക്കാർ സ്ഥാപനമായ സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ചെയർപഴ്‌സനായി നിയമിതനാകുകയും ചെയ്തു. ഇപ്പോൾ ബിജെപിയുടെ ടിക്കറ്റിൽ മൽഹരയിൽനിന്നു ജനവിധി തേടാനിറങ്ങിയിരിക്കുകയാണ് പ്രദ്യുമാൻ. ഉമാഭാരതി ഇയാൾക്കായി പ്രചാരണത്തിനിറങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2018ൽ മൽഹരയ്ക്കുള്ള പിടിവലിയിൽ റാം സിയ ഭാരതിയുടെ പേരും പറഞ്ഞു കേട്ടിരുന്നു. എന്നാൽ അന്ന് സീറ്റ് കിട്ടിയില്ല. പക്ഷേ. ശിവ്പുരിയിലെ കോലാറസ് മണ്ഡലത്തിലും അശോക് നഗറിലെ മുൻഗവോലി മണ്ഡലത്തിലും കോൺഗ്രസിനായി ഇവർ പ്രചാരണത്തിനിറങ്ങി. രണ്ടിടങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP