Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

പാർട്ടി രേഖകൾ പോലും ചോർത്തിയ ഇഡി; സിപിഎം നിയന്ത്രിത സഹകരണ സംഘത്തിലെ നിക്ഷേപ വിവരം കേന്ദ്ര ഏജൻസിക്ക് കിട്ടിയത് 'സഖാക്കളിലൂടെ'; അറസ്റ്റ് പേടിയിൽ സിപിഎം എംഎൽഎ; മുൻകൂർ ജാമ്യത്തിന് ശ്രമം; ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

പാർട്ടി രേഖകൾ പോലും ചോർത്തിയ ഇഡി; സിപിഎം നിയന്ത്രിത സഹകരണ സംഘത്തിലെ നിക്ഷേപ വിവരം കേന്ദ്ര ഏജൻസിക്ക് കിട്ടിയത് 'സഖാക്കളിലൂടെ'; അറസ്റ്റ് പേടിയിൽ സിപിഎം എംഎൽഎ; മുൻകൂർ ജാമ്യത്തിന് ശ്രമം; ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മുന്മന്ത്രി എ.സി. മൊയ്തീൻ ഇന്ന് ഇ.ഡി മുൻപാകെ ഹാജരാക്കില്ല. സിപിഎം നിർദ്ദേശ പ്രകാരമാണ് തീരുമാനം. നിയമസഭാ അംഗങ്ങളുടെ ഓറിയന്റേഷൻ ക്ലാസ് ഇന്നുണ്ട്. അതിൽ മൊയ്തീൻ പങ്കെടുക്കും. ഇതിന് വേണ്ടി തിരുവനന്തപുരത്ത് മൊയ്തീൻ എത്തി. എംഎൽഎയുടെ അവകാശം ഉയർത്തി ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഇഡിയെ അറിയിക്കും.

അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ആശങ്കയുള്ളതിനാൽ മുൻകൂർ ജാമ്യം തേടാൻ നിയമോപദേശം ലഭിച്ചതായും വിവരമുണ്ട്. രണ്ടുതവണ നോട്ടിസ് നൽകിയതിനുശേഷമാണു ആദ്യഘട്ട ചോദ്യംചെയ്യലിനു ഹാജരായത്. അന്ന് നിയമസഭ ചേരുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്പീക്കറുടെ അനുമതി അറസ്റ്റിന് അനിവാര്യമാണെന്നായിരുന്നു വിലയിരുത്തൽ. അന്ന് ചോദ്യം ചെയ്ത് വിട്ടയച്ച നേതാവിനോട് 19ന് വീണ്ടും എത്താൻ ഇഡി ആവശ്യപ്പെട്ടു. ഇതോടെ അറസ്റ്റ് സാധ്യത കൂടി. ഈ സാഹചര്യത്തിലാണ് മൊയ്തീൻ ചോദ്യം ചെയ്യൽ ഒഴിവാക്കുന്നത്.

നിക്ഷേപത്തിന്റെ രേഖകൾ ഇ.ഡി ആവശ്യപ്പെടുകയും ചില നിക്ഷേപങ്ങൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഒരു നിക്ഷേപം സംബന്ധിച്ച് മറുപടി തൃപ്തികരമായിരുന്നില്ലെന്നും സൂചനയുണ്ട്. അതിനിടെ കരുവന്നൂരിൽ ഇഡി നടപടികൾ കടുപ്പിച്ചു. മൊയ്തീനെതിരെ നിരവധി തെളിവും കിട്ടിയെന്നാണ് സൂചന. കരുവന്നൂരിലും അയ്യന്തോൾ ബാങ്കിലും അടക്കം ഇഡി പരിശോധന നടത്തി. കേരളാ ബാങ്ക് വൈസ് ചെയർമാൻ കണ്ണനെതിരേയും അന്വേഷണം എത്തി. മുൻ എംപി പികെ ബിജുവിനേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് മൊയ്തീൻ അറസ്റ്റിനുള്ള സാധ്യത തിരിച്ചറിയുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എ.സി.മൊയ്തീന് എതിരെയുള്ള തെളിവുകൾ ഇ.ഡിക്ക് ആദ്യം കിട്ടിയതു സിപിഎം കേന്ദ്രങ്ങളിൽനിന്നു തന്നെ എന്നാണ് സൂചന. പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ കോപ്പി പോലും ഇ.ഡിക്കു റെയ്ഡിനു മുൻപേ കിട്ടി. പാർട്ടി കേന്ദ്രങ്ങളിലൊന്നും പരിശോധന നടത്താതെയാണ് ഈ തെളിവുകൾ കിട്ടിയത്. ഈ സാഹചര്യത്തിലാണ് മൊയ്തീൻ കരുതൽ എടുക്കുന്നത്.

മൊയ്തീന്റെ വീട്ടിലെ റെയ്ഡിന് ഇത്തരം എല്ലാ വിവരവുമായായിരുന്നു ഇ.ഡി എത്തിയത്. മൊയ്തീൻ സിപിഎം നിയന്ത്രിത സഹകരണ സംഘത്തിൽ (സൊസൈറ്റി) നടത്തിയ നിക്ഷേപങ്ങളുടെ വിവരം പോലും ഇ.ഡിയുടെ കൈവശമുണ്ടായിരുന്നു. കുടുംബാംഗത്തിന്റെ പേരിൽ പത്തോളം അക്കൗണ്ടുകളിലായി നിക്ഷേപിച്ച തുകയുടെ വിവരമുൾപെടെ ഇ.ഡി മൊയ്തീനോടു ചോദിച്ചു. ഇതിനു മതിയായ രേഖ നൽകാൻ മൊയ്തീൻ സമയം ആവശ്യപ്പെട്ടത് ഇ.ഡി നൽകുകയും ചെയ്തു.

ബാങ്കുകളിലെ നിക്ഷേപം കണ്ടെത്താൻ ഇ.ഡിക്കു പ്രയാസമില്ല. മൊയ്തീന്റെ കെവൈസി വിവരം നോക്കിയാൽ കിട്ടും. എന്നാൽ സൊസൈറ്റിയിലെ നിക്ഷേപ വിവരം കെവൈസി രേഖപ്പെടുത്തിയിട്ടുള്ള നിക്ഷേപമല്ല. സൊസൈറ്റിക്കു മാത്രമേ ഇതിന്റെ വിവരം അറിയൂ. എന്നിട്ടുപോലും സിപിഎം ഭരിക്കുന്ന ഈ സൊസൈറ്റിയിൽ മൊയ്തീന്റ കുടുംബാംഗത്തിന്റെ പേരിലുള്ള നിക്ഷേപത്തിന്റെ വിവരം റെയ്ഡിനു മുൻപു തന്നെ പുറത്തുപോയി.

കരുവന്നൂരിലെ അഴിമതിയെപ്പറ്റി അന്വേഷണം നടത്തിയതു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി.കെ.ബിജുവും തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ.ഷാജനുമാണ്. അന്വേഷണ റിപ്പോർട്ട് ജില്ലയിലെ 16 ഏരിയ കമ്മിറ്റികളിലും വായിച്ചിരുന്നു. എന്നാൽ ഒരിടത്തും കോപ്പി കൊടുത്തിട്ടില്ല. ജില്ലാ കമ്മിറ്റിയിലും കോപ്പി വിതരണം ചെയ്തിട്ടില്ല. എന്നാൽ ഇ.ഡിക്ക് ഈ കോപ്പിയും കിട്ടി. തൃശൂർ സിപിഎമ്മിൽ വടക്കാഞ്ചേരി കേന്ദ്രീകരിച്ചു പാർട്ടിയിൽ ശക്തമായ ഗ്രൂപ്പിസം ഉണ്ടായിരുന്നു. ഇതാണ് ഇഡി ഫലപ്രദമായി ഉപയോഗിച്ചതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP