Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരേസമയം നാലും അഞ്ചും ബാങ്കുകൾ ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന അവസ്ഥയുണ്ട്; ഇതര സമൂഹങ്ങളിൽ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച അലോസരമുണ്ടാക്കാൻ ഇത് അവസരം സൃഷടിക്കും'; മതപ്രഭാഷണങ്ങളിലും ഉച്ചഭാഷിണി ഉച്ചത്തിൽ ഉപയോഗിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്നും കേരള ഹജ്ജ കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ ഫൈസി; ഇത്തരം കാര്യങ്ങൾക്ക് മുൻകൈയെടുക്കുമെന്ന് എം.എസ്.എസും; ബാങ്കുവിളി ഏകീകരിക്കാൻ മുസ്ലിം സംഘടനകളുടെ നീക്കം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ബാങ്കുവിളി ഏകീകരിക്കാൻ മുസ്ലിം സംഘടനകളുടെ നീക്കം. നേരത്തെ ചർച്ച നടത്തി പരാജയപ്പെട്ട ഈ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് കേരള ഹജ്ജ കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ ഫൈസിയാണ. 'മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരേസമയം നാലും അഞ്ചും ബാങ്കുകൾ ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന അവസ്ഥയാണുള്ളത്.

ഇതര സമൂഹങ്ങളിൽ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച അലോസരമുണ്ടാക്കാൻ ഇത അവസരം സൃഷടിക്കും. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നത് ഇസലാമിക മര്യാദകൾക്ക വിരുദ്ധമാണ. അതുകൊണ്ടുതന്നെ മുസ്ലിം സംഘടനകൾ ഈ വിഷയത്തിൽ ഉണർന്ന പ്രവർത്തിക്കണം'- അദ്ദേഹം പറഞ്ഞു.കോഴിക്കോട്ട ഇന്ത്യൻ ഹജ്ജ ഉംറ ഗ്രൂപ്പ അസോസിയേഷൻ സംഘടിപ്പിച്ച ഹജ്ജ ഉംറ കോൺഫറൻസ ഉദഘാടന പ്രസംഗത്തിലാണ് മുഹമ്മദ ഫൈസി ഇക്കാര്യം വ്യക്തമാക്കിയത്. മതപ്രഭാഷണങ്ങളിലും ഉച്ചഭാഷിണി ഉച്ചത്തിൽ ഉപയോഗിക്കുന്നത ഒട്ടും ആശാസ്യമല്ല.

ഇത് മാറ്റിയെടുക്കാൻ സംഘടനകൾ കൂട്ടായി യതനിക്കണം. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന ഒന്നും മതം അനുശാസിക്കുന്നില്ലെന്ന എല്ലാവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏകീകരിക്കുന്നതിനെയും മതപ്രഭാഷണങ്ങളിൽ ശബ്ദശല്യം കുറക്കുന്നതു സംബന്ധിച്ചും സി. മുഹമ്മദ ഫൈസി നടത്തിയ അഭിപ്രായം സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ എം.എസ്.എസ ക്രിയാത്മകമായി ഇടപെടുമെന്നും സംസ്ഥാന പ്രസിഡന്റ സി.പി. കുഞ്ഞുമുഹമ്മദ വ്യക്തമാക്കി. ബാങ്കുകൾ ഏകീകരിക്കുക എന്നത അടിയന്തര പ്രാധാന്യമർഹിക്കുന്ന കാര്യമാണ.

ഈ വിഷയത്തിൽ മുസലിം സംഘടനകൾ കൂടിയിരുന്ന ചർച്ചചെയ്ത തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. ഇതിന സമുദായത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ഉന്നതിക്കുവേണ്ടിയുള്ള പൊതുവേദി എന്ന നിലയിൽ എം.എസ്.എസ് മുൻകൈയെടുക്കും. മറ്റുള്ളവർക്ക ശല്യമാവുന്ന ഒരു നടപടിയും മുസലിം സമുഹത്തിന്റെ ഭാഗത്തുനിന്ന ഉണ്ടാവാൻ പാടില്ലെന്നും സി.പി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP