Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

വില ഗുളിക ഒന്നിന് രണ്ടുരൂപയും ഇഞ്ചക്ഷന് 10 രൂപയിൽ താഴെയും; ആസ്തമയ്ക്കും അലർജിക്കും വാതത്തിനും ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് ഡെക്‌സാമെത്താസോൺ കോവിഡ് ചികിത്സയ്ക്കും ഉപയോഗിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതോടെ വില ഉയർത്താൻ നീക്കം; മിതവും തീവ്രവുമായ രോഗലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് മരുന്ന് നൽകാം; നൽകേണ്ടത് വിദഗ്ധരുടെ മേൽനോട്ടത്തിൽ; ഡെക്‌സാമെത്താസോൺ പ്രതീക്ഷയായത് ബ്രിട്ടീഷ് ഗവേഷകരുടെ പരീക്ഷണത്തിൽ

വില ഗുളിക ഒന്നിന് രണ്ടുരൂപയും ഇഞ്ചക്ഷന് 10 രൂപയിൽ താഴെയും; ആസ്തമയ്ക്കും അലർജിക്കും വാതത്തിനും ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് ഡെക്‌സാമെത്താസോൺ കോവിഡ് ചികിത്സയ്ക്കും ഉപയോഗിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതോടെ വില ഉയർത്താൻ നീക്കം; മിതവും തീവ്രവുമായ രോഗലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് മരുന്ന് നൽകാം; നൽകേണ്ടത് വിദഗ്ധരുടെ മേൽനോട്ടത്തിൽ; ഡെക്‌സാമെത്താസോൺ പ്രതീക്ഷയായത് ബ്രിട്ടീഷ് ഗവേഷകരുടെ പരീക്ഷണത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചെലവ് കുറഞ്ഞ വ്യാപകമായി ഉപയോഗിച്ചുവരുന്ന സ്റ്റിറോയിഡായ ഡെക്സമെത്തസോൺ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകി. മിത-തീവ്രരോഗലക്ഷണങ്ങൾ ഉള്ളവരിൽ മറ്റുചികിത്സാനടപടികൾക്കൊപ്പം ഈ സ്റ്റിറോയ്ഡ് ഉപയോഗിക്കാം. മീതൈൽപ്രഡ്‌നിസോളോന് ബദലായാണ് ഡെക്‌സമെത്തസോൺ ഉപയോഗിക്കാൻ അനുമതി. ലഭ്യമായ ഏറ്റവും പുതിയ തെളിവുകളും വിദഗ്ധരുടെ ഉപദേശപ്രകാരവുമാണ് ചികിത്സാ പ്രോട്ടോക്കോളിലെ മാറ്റമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ ഒരു ടാബ്ലറ്റിന്റെ വില രണ്ടുരൂപയാണ്. ഇഞ്ചക്ഷൻ 10 രൂപയിൽ താഴെയും. വർദ്ധിച്ച ആവശ്യം വരുന്നതോടെ, ഡെക്‌സാമെത്താസോണിന്റെ വില ഉയരുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വില നിയന്ത്രിക്കാൻ ഡ്രഗ്‌സ് കൺട്രോൾ അഥോറിറ്റി നടപടികൾ സ്വീകരിച്ചേക്കും.

ശ്വാസകോശഅണുബാധയ്ക്ക് മരുന്നായി ഡെക്‌സാമെത്തസോൺ നൽകി വരുന്നുണ്ട്്. ജൂൺ 13ന് അടിയന്തരഘട്ടങ്ങളിൽ ആന്റിവൈറൽ ഡ്രഗായ റെംഡിസിസിവിറിന്റെ പരിമിതമായ ഉപയോഗവും, പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന ടോസിസിസുമാബിന്റെയുംകോവിഡ് രോഗാരംഭത്തിൽ ഹൈഡ്രോക്‌സിക്ലോറോക്വിന്റെയും പ്രയോഗത്തിനും അംഗീകാരം നൽകിയിരുന്നു,

ബ്രിട്ടനിൽ നടത്തിയ പരീക്ഷണങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ ഡെക്സമെത്തസോൺ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഡെക്സമെത്തസോൺ ഉത്പാദനം വർധിപ്പിക്കണമെന്ന ആഹ്വാനം ലോകാരോഗ്യ സംഘടന നടത്തുകയും ചെയ്തിട്ടുണ്ട്. മണവും രുചിയും നഷ്ടപ്പെടുന്നത് കോവിഡ് 19-ന്റെ പുതിയ ലക്ഷണങ്ങളായും ഈ മാർഗ നിർദ്ദേശത്തിൽ ചേർത്തിട്ടുണ്ട്.

ബ്രിട്ടനിൽ ഗുരുതര രോഗബാധയുള്ളവർക്ക് ചെറിയ ഡോസിൽ ഡെക്സാമെത്താസോൺ നൽകിയുള്ള മരുന്ന് പരീക്ഷണമാണ് ഫലം കണ്ടത്. 

ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നയിക്കുന്ന ക്ലിനിക്കൽ പരീക്ഷണമായ 'റിക്കവറി'യുടെ ഫലമാണ് നിർണായക വഴിത്തിരിവിലെത്തിച്ചത്. വൈകാതെ തന്നെ കോവിഡ് രോഗികളെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിക്കുമെന്നാണ് സൂചന. വെന്റിലേറ്ററിൽ കഴിയുന്ന രോഗികൾക്ക് ഡെക്സാമെത്താസോൺ നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയും. വളരെ കുറഞ്ഞ ചെലവിൽ ചികിത്സിക്കാൻ കഴിയുമെന്നതും സവിശേഷതയാണെന്ന് പരീക്ഷണത്തെ നയിക്കുന്ന ഓക്സഫഡ് സർവകലസാശല പ്രൊഫസർ മാർട്ടിൻ ലാൻ്രേഡ പറഞ്ഞു.

സഹഗവേഷകനായ പീറ്റർ ഹോർബിയുടെ നിരീക്ഷണത്തിൽ ഈ മരുന്ന് മാത്രമാണ് ഇതുവരെ മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുള്ളു. ഇത് സുപ്രധാന വഴിത്തിരിവാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെകോവിഡിന് ചികിത്സയായി ഇതുവരെ അംഗീകരിക്കപ്പെട്ട മാർഗ്ഗങ്ങളോ, വാക്സിനുകളോ ഇല്ലാത്ത സാഹചര്യത്തിലാണ് മരണനിരക്ക് കുറയ്ക്കുന്ന ഡെക്സാമെത്താസോണിന്റെ പ്രയോഗം ഫലം കണ്ടത്.

കഴിഞ്ഞ മാസം ചൈനയിൽ കൊറോണവാക്‌സിൻ പരീക്ഷണം വിജയകരമായത് പ്രതീക്ഷ നൽകിയിരുന്നു. നിരവധി പേരെ കൊറോണവൈറസിൽ നിന്ന് രക്ഷിക്കാൻ ഈ വാക്‌സിൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ശാസ്ത്രജ്ഞർ വിലയിരുത്തിയിരുന്നു, മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ ചൈന മുന്നിലെത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴും ആദ്യ ഘട്ട പരീക്ഷണമാണ് കഴിഞ്ഞിരിക്കുന്നത്. നിലവിൽ ഇത് പൂർണമായി വിജയകരമാണോ എന്ന് തിരിച്ചറിയാൻ കൂടുതൽ പേരിൽ ഈ വാക്‌സിൻ പരീക്ഷിക്കേണ്ടി വരും. ഇതുവരെ വളരെ സുരക്ഷിതമാണ് ഈ വാക്‌സിൻ.

നിരവധി ലബോറട്ടറികളിലെ ശാസ്ത്രജ്ഞരാണ് ഈ വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്തത്. 18നും 60നും ഇടയിൽ പ്രായമുള്ള 108 പേരിലാണ് വാക്‌സിൻ പരീക്ഷണം നടത്തിയത്. സിംഗിൾ ഡോസ് ലഭിച്ചവരിൽ രോഗ പ്രതിരോധ സെല്ലുകൾ പ്രകടമായതായി ഡോക്ടർമാർ പറഞ്ഞു. വെറും രണ്ടാഴ്‌ച്ച കൊണ്ടാണ് ഈ മാറ്റം വരുന്നത്. വാക്‌സിൻ നൽകി 28 ദിവസത്തിനുള്ളിൽ ആന്റിബോഡികളുടെ എണ്ണം ഏറ്റവും മുകളിലെത്തിയെന്നും പഠനത്തിൽ കണ്ടെത്തി. നിലവിൽ ലോകത്ത് പരീക്ഷണ ഘട്ടത്തിലുള്ള മരുന്നുകളിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന വാക്‌സിനാണിത്. ബോസ്റ്റണിലെ ബെത്ത് ഇസ്രയേൽ ഡീക്കോണസ് മെഡിക്കൽ സെന്ററിലെ ഡോ ഡാനിയൽ ബറൂച്ച് ഇതിനെ പ്രതീക്ഷ നൽകുന്നതെന്നാണ് വിശേഷിപ്പിച്ചത്.

വെന്റിലേറ്ററുകളിലെ രോഗികളുടെ മരണ സാധ്യത ഈ മരുന്ന് മൂന്നിലൊന്നായി കുറച്ചു. ഓക്സിജൻ സിലണ്ടറിന്റെ സഹായത്താൽ ചികിൽയിലുള്ള രോഗികളുടെ മരണ സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തു. കൊവിഡിന്റെ തുടക്കം മുതൽ യുകെയിലെ രോഗികളെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കിൽ 5,000 ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് ഗവേഷകർ പറയുന്നു.

ആസ്തമ, അലർജി തുടങ്ങിയവയുടെ ചികിൽസകൾക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് ഡെക്സാമെത്തസോൺ കോവിഡ് ചികിൽസയിൽ നിർണായക വിജയം കൊണ്ടുവരുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർക്കു പ്രതീക്ഷ.

കുറഞ്ഞ അളവിലുള്ള സ്റ്റിറോയിഡ് ആയ ഡെക്സമെതസോൺ 60 വർഷത്തിലേറെയായി വിപണിയിൽ ഉണ്ട്. ഗുരുതരാവസ്ഥയിലായ രോഗികൾക്ക് മാത്രമേ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഡെക്സമെതസോൺ നൽകാവൂ എന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കോവിഡ് ചികിത്സക്ക് 'ഡെക്‌സാമെത്താസോൺ' മരുന്ന് ഉപയോഗിക്കാൻ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP