Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാന്ദ്യം മറികടക്കാൻ നിർമ്മലാ സീതാരാമന്റെ പൊടിക്കൈകൾ ഫലം കാണുന്നില്ല; സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ യാത്രാ വാഹനങ്ങളുടെ വിൽപ്പനയിൽ 23.69 ശതമാനത്തിന്റെ ഇടിവ്; ചരക്ക് വാഹനങ്ങളുടെ വിൽപ്പന കുറഞ്ഞത് 62.11 ശതമാനം; മോട്ടോർ സൈക്കിൾ വിൽപ്പനയും 23.29 ശതമാനമായി കുറഞ്ഞു; ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വാഹന നിർമ്മാണത്തിൽ 35 ശതമാനത്തിന്റെ കുറവ്; മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും രൂക്ഷമായ മാന്ദ്യം നേരിട്ട് വാഹനവിപണി

മാന്ദ്യം മറികടക്കാൻ നിർമ്മലാ സീതാരാമന്റെ പൊടിക്കൈകൾ ഫലം കാണുന്നില്ല; സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ യാത്രാ വാഹനങ്ങളുടെ വിൽപ്പനയിൽ 23.69 ശതമാനത്തിന്റെ ഇടിവ്; ചരക്ക് വാഹനങ്ങളുടെ വിൽപ്പന കുറഞ്ഞത് 62.11 ശതമാനം; മോട്ടോർ സൈക്കിൾ വിൽപ്പനയും 23.29 ശതമാനമായി കുറഞ്ഞു; ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വാഹന നിർമ്മാണത്തിൽ 35 ശതമാനത്തിന്റെ കുറവ്; മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും രൂക്ഷമായ മാന്ദ്യം നേരിട്ട് വാഹനവിപണി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയുടെ കഷ്ടകാലം തുടരുകയാണ്. സമാനതകൾ ഇല്ലാത്ത തിരിച്ചടിയിൽനിന്ന് അടുത്തകാലത്തൊന്നും വിപണി കരകയറില്ലെന്ന വ്യക്തമായ സൂചനയാണ് പുതിയ കണക്കുകളും നൽകുന്നത്.സൊസൈറ്റി ഓഫ് ഇന്ത്യൻ മാനുഫാക്ടറേർസിന്റെ റിപ്പോർട്ട് പ്രകാരം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ വാഹന വിപണി കടുത്ത മാന്ദ്യത്തിലൂടെയാണ് കടന്നു പോയത്.2019- 20 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ യാത്രാ വാഹനങ്ങളുടെ വിൽപ്പനയിൽ 23.69 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. ചരക്ക് വാഹനങ്ങളുടെ വിൽപ്പന 62.11 ശതമാനമായി കുറഞ്ഞു.ഇത് സൂചിപ്പിക്കുന്നത് മാന്ദ്യം മറികടക്കാൻ കേന്ദധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ സ്വീകരിച്ച നടപടികളൊന്നും തന്നെ ഫലം കണ്ടില്ലെന്നതാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും രൂക്ഷമായ മാന്ദ്യമാണ് വാഹന വിപണി നേരിടുന്നതെന്നാണ് എസ്ഐഎഎം റിപ്പോർട്ട്.

സെപ്റ്റംബറിൽ യാത്ര വാഹനങ്ങളുടെ വിൽപ്പന 2,23,317 യൂണിറ്റായാണ് കുറഞ്ഞത്. അതിൽ 33.4 ശതമാനം കാറുകളാണ്. അതായത് 131,281 യൂണിറ്റായാണ് കാർ വിൽപ്പന ഇടിഞ്ഞത്. മോട്ടോർ സൈക്കിൾ വിൽപ്പനയും 23.29 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ 13,60,415 യൂണിറ്റിനെ അപേക്ഷിച്ച് ഇത്തവണ് 10,43,624 യൂണിറ്റാണ് മോട്ടോർ സൈക്കിൾ വിൽപ്പന നടന്നത്.ഇരു ചക്രവാഹനങ്ങളുടെ വിൽപ്പനയുെ സെപ്റ്റംബറിൽ 22.09 ശതമാനമായി കുറഞ്ഞ് 16,56.774 യൂണിറ്റായി.അത്തരത്തിൽ സെപ്റ്റംബറിലെ യാത്ര വാഹനങ്ങളുടെ വിൽപ്പന 31.57 ശതമാനമായി കുറഞ്ഞ് 1,96,524 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 2,87,198 ആയിരുന്നു.

എസ്‌ഐ.എ.എം റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെ 'ഞാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹന നിർമ്മാതാക്കളുമായി സംവദിച്ചിരുന്നു. രണ്ട് തവണ ഡൽഹിയിൽ വെച്ച് കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഓട്ടോ മൊബൈൽ മേഖലയിൽ ഇതുവരെയും
കൺസ്യൂമർ ഡിമാൻഡ് വർധിച്ചിട്ടില്ല. ഈ മേഖലയ്ക്ക പ്രത്യേകമായി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അത് എന്നോട് ഉന്നയിക്കാമെന്നായിരുന്നു' നിർമ്മലാ സീതാരാമന്റെ പ്രതികരണം.

2019-20 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വാഹന നിർമ്മാണത്തിൽ 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 3.5 ലക്ഷം പേർക്ക് തൊഴിൽ നഷ്ടവും സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറുമാസത്തിനുള്ളിൽ മൂന്നര ലക്ഷത്തിലേറെ പേർക്കാണ് വാഹന വിപണിയിലെ മാന്ദ്യം മൂലം തൊഴിൽ നഷ്ടമായത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാക്കളായ മാരുതി സുസുക്കി പത്ത് ശതമാനത്തോളം താൽകാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മാന്ദ്യം രൂക്ഷമായതോടെ പല വാഹന നിർമ്മാതാക്കളും ഫാക്ടറികൾ ദിവസങ്ങളോളം അടച്ചുപൂട്ടാനും ഷിഫ്റ്റുകൾ വെട്ടിക്കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹന നിർമ്മാതാക്കൾ, വാഹനങ്ങളുടെ പാർട്‌സ് നിർമ്മിക്കുന്ന കമ്പനികൾ, ഡീലർമാർ എന്നിവർ ഏപ്രിൽ മുതൽ മൂന്നര ലക്ഷത്തോളം തൊഴിലാളികളെയാണ് പിരിച്ച് വിടാൻ നിർബന്ധിതമായതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.

കാർ ബൈക്ക് നിർമ്മാണ കമ്പനികൾ പതിനയ്യായിരത്തോളം പേരെയും മറ്റ് വാഹന ഭാഗങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ ഒരു ലക്ഷം പേരെയും പിരിച്ച് വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രമുഖരായ പല വാഹന നിർമ്മാതാക്കളും നിലവിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നതും ഈ സാഹചര്യത്തിലാണ്. 2018-19 ന്റെ അവസാന പാദത്തോടെ തുടങ്ങിയ പ്രതിസന്ധി കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. തൊഴിൽ നഷ്ടത്തിനൊപ്പം കുറഞ്ഞ ഉൽപ്പാദന നിരക്കും വാഹനവിപണിയെ അലട്ടുന്നു. സർക്കാർ പ്രശ്‌നപരിഹാരത്തിനായി ഉഴറുമ്പോൾ, തൊഴിൽ നഷ്ടപ്പെട്ടവർ ഭാവിയെ കുറിച്ചുള്ള ആശങ്കയിലുമാണ്.

ജപ്പാൻ വാഹന നിർമ്മാതാക്കളായ യമഹ, വാലിയോ സുബ്രോസ് എന്നീ കമ്പനികൾ വാഹന വിൽപ്പന കുറഞ്ഞതോടെ 1700ഓളം ജോലിക്കാരെ പിരിച്ചുവിട്ടു. ഹോണ്ട, ടാറ്റ മോട്ടോർസ്, മഹിന്ദ്ര, എന്നീ കമ്പനികൾ പലയിടത്തും ഫാക്ടറികൾ അടച്ചിട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP