Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ടിപ്പറിടിച്ച് മരിച്ച സംഭവം കൊലപാതകം; മനഃപൂർവ്വം ഉദ്യോഗസ്ഥനെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ടിപ്പർ ഡ്രൈവർ വാഹനമിടിച്ചത് എന്നാരോപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത്; ടിപ്പർ ലോറി അസോസിയേഷന്റെ സംഘടന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുന്നത് പതിവെന്നും ആക്ഷേപം; തങ്ങളുടെ ചൊൽപ്പടിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കുന്നതായും വെഹിക്കിൾ ഇൻസ്പെക്ടർമാർ

പാലക്കാട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ടിപ്പറിടിച്ച് മരിച്ച സംഭവം കൊലപാതകം; മനഃപൂർവ്വം ഉദ്യോഗസ്ഥനെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ടിപ്പർ ഡ്രൈവർ വാഹനമിടിച്ചത് എന്നാരോപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത്; ടിപ്പർ ലോറി അസോസിയേഷന്റെ സംഘടന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുന്നത് പതിവെന്നും ആക്ഷേപം; തങ്ങളുടെ ചൊൽപ്പടിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കുന്നതായും വെഹിക്കിൾ ഇൻസ്പെക്ടർമാർ

ആർ പീയൂഷ്

പാലക്കാട്: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ടിപ്പറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം. മനഃപൂർവ്വം ഉദ്യോഗസ്ഥനെ കൊല്ലുക എന്ന ഉദ്ധേശത്തോടെയാണ് ടിപ്പർ ഡ്രൈവർ വാഹനമിടിച്ചത് എന്നാരോപിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. ടിപ്പർ ലോറി അസോസിയേഷനായ കട്ട എന്ന സംഘടന കേരളത്തിലെ നിഷ്പക്ഷരായ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുന്നത് പതിവാണ്. നിയമം ലംഘിച്ച് ഓടുന്ന ടിപ്പർ ലോറികൾക്കെതിരെ കനത്ത തുക പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുന്നതാണ് ഉദ്യോഗസ്ഥരോട് വൈരാഗ്യം കൂടാൻ കാരണം.

തങ്ങളുടെ ചൊൽപ്പടിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥരെ കള്ളക്കേസുകളിൽ കുടുക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതി. വേലന്താവളം ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. അസർ ടിപ്പർ ലോറികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. അതിനാൽ എല്ലാ ടിപ്പർ ലോറിക്കാർക്കും ഒരു തലവേദനയായിരുന്നു. അതിനാലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇത് മനഃപൂർവ്വം ലോറികയറ്റി കൊന്നതാണ് എന്ന് പറയുന്നത്.

സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നീ വിഭാഗത്തിലുള്ളവർ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ്. പരിശോദന കർശനമാക്കുന്ന ഉദ്യോഗസ്ഥരെ ഇല്ലായ്മ ചെയ്യാൻ വേണ്ടി എന്തും ചെയ്യാനായി നടക്കുന്ന ഇത്തരം സംഘടനകൾ തങ്ങൾക്ക് സ്വതന്ത്രമായി ഡ്യൂട്ടി ചെയ്യാൻ തടസ്സമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതിനാൽ പലരും അസറിന്റെ മരണത്തോടെ മാനസികമായി ഏറെ തകർന്ന അവസ്ഥയിലാണ്. വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥർ അവധിയിലേക്ക് കടക്കും എന്നാണ് സൂചന. അതിനാൽ എത്രയും വേഗം അസറിന്റെ മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിലെത്തിച്ച് കടുത്ത ശിക്ഷ വാങ്ങി നൽകണമെന്നാണ് ആവശ്യം.

സംസ്ഥാന അതിർത്തിയിലെ വേലന്താവളം ചെക്‌പോസ്റ്റിനുമുന്നിൽ പരിശോധനയ്ക്ക് തടുത്തിട്ടും നിർത്താതെപോയ ടോറസ് ലോറിക്കടിയിൽപ്പെട്ടാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മലപ്പുറം ആർ.ടി.ഒ. ഓഫീസിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ കുറ്റിപ്പുറം സ്വദേശി വി. അസർ (24) മരിച്ചത്. കുറ്റിപ്പുറം തെക്കേ അങ്ങാടി വിരുത്തുള്ളിയിൽ അബ്ദുൽഗഫൂറിന്റെയും റംലയുടെയും മകനാണ്. കല്ലേക്കാട് എ.ആർ. ക്യാമ്പിലെ ഡ്രൈവർ എസ്‌ഐ.യാണ് (മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ) അബ്ദുൽഗഫൂർ.

കരിങ്കല്ല് കയറ്റിയ ലോറിയിൽ ഭാരക്കൂടുതലുണ്ടെന്ന് കണ്ടതിനെത്തുടർന്ന് പരിശോധിക്കാൻ ലോറിക്കുപിറകെ ബൈക്കിൽ പിന്തുടരവേയാണ് ലോറിക്കടിയിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7.10-ഓടെ വടകരപ്പതി നല്ലൂരിലാണ് അപകടം. അപകടം നടന്നയുടൻ ലോറിഡ്രൈവർ വണ്ടി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തമിഴ്‌നാട്ടിൽനിന്ന് കരിങ്കല്ല് കയറ്റി വരികയായിരുന്നു ലോറി. വേലന്താവളം ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് നിൽക്കുകയായിരുന്ന മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിർത്താതെ കടന്നുകളഞ്ഞു.

ഇതോടെ, ബൈക്കെടുത്ത് അസർ ലോറിയെ പിന്തുടരുകയായിരുന്നു. നല്ലൂർ റോഡിൽവെച്ച് ലോറിക്ക് കുറുകെ ബൈക്ക് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ ഇതേ ലോറിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റിപ്പുറത്തുനിന്ന് മൂന്നുമാസംമുമ്പാണ് അസർ പാലക്കാട്ടെത്തിയത്. മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്‌ക്കാരം നടത്തി. സഹോദരി: ദിൽറുബ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP