Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്മോക്കും ലേസറും ചെണ്ടയുമൊക്കെയായി അടിച്ചുപൊളിച്ച് പോയാൽ ഇനി പിടിവീഴും; ഒറ്റദിവസത്തെ പരിശോധനയിൽ പിടികൂടിയത് 964 ടൂറിസ്റ്റ് ബസുകൾ; ചിലതിൽ നൃത്തം ചെയ്യുന്നതിനായി പ്രത്യേകം ഡാൻസ് ഫ്ളോറുകളും ലക്ഷങ്ങളുടെ സൗണ്ട് ബോക്സും ലൈറ്റും; വിനോദസഞ്ചാരത്തിന് സ്‌കൂളുകൾ ഇത്തരം വാഹനങ്ങൾ ഒഴിവാക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം

സ്മോക്കും ലേസറും ചെണ്ടയുമൊക്കെയായി  അടിച്ചുപൊളിച്ച് പോയാൽ ഇനി പിടിവീഴും; ഒറ്റദിവസത്തെ പരിശോധനയിൽ പിടികൂടിയത് 964 ടൂറിസ്റ്റ് ബസുകൾ; ചിലതിൽ നൃത്തം ചെയ്യുന്നതിനായി പ്രത്യേകം ഡാൻസ് ഫ്ളോറുകളും ലക്ഷങ്ങളുടെ സൗണ്ട് ബോക്സും ലൈറ്റും; വിനോദസഞ്ചാരത്തിന് സ്‌കൂളുകൾ ഇത്തരം വാഹനങ്ങൾ ഒഴിവാക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി ടൂറിസ്റ്റ് ബസുകളിൽ സ്മോക്കും ലേസറും, ചെണ്ടയുമൊക്കെയായി ആഘോഷമാക്കി പോയാൽ പിടിവീഴും!. നിയമവിരുദ്ധമായി ലൈറ്റുകളും സൗണ്ട് ബോക്സുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകാനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്.

നടപടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എൽ.ഇ.ഡി, ലേസർ ലൈറ്റുകൾ ഘടിപ്പിച്ച 964 ബസുകൾ അധികൃതർ പിടികൂടി. തെക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റ് ബസുകളിൽ നിയമവിരുദ്ധമായി സൗണ്ടും ലേസറും ഉപയോഗിക്കുന്നത്. കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് ബസുടമകൾ ഇത്തരത്തിൽ വൻതോതിൽ ഏക്സ്ട്രാ ഫിറ്റിങ്സുകൾ ഘടിപ്പിക്കുന്നത്.കോളജ് ടൂർ സമയങ്ങളിൽ ഇത്തരം സൗണ്ടും ലേസറും സ്മോക്കുമുള്ള ബസുകൾക്കാണ് ബുക്കിങ്ങും ഏറെയും. അതിനാൽ തന്നെ ലക്ഷങ്ങൾ മുടക്കിയാണ് വാഹനങ്ങളിൽ ഇത്തരത്തിലുള്ള ലൈറ്റുകളും സൗണ്ടുകളും സ്ഥാപിക്കുന്നത്. തീർത്ഥാടകരുമായി പോകുന്ന വാഹനങ്ങളിൽ പോലും അനിയന്ത്രിതമായ ഉപകരണങ്ങൾ പ്രവർത്തിക്കുന്നെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ചില ബസുകളിൽ യാത്രക്കാർക്ക് നൃത്തം ചെയ്യുന്നതിനായി പ്രത്യേകം ഡാൻസ് ഫ്ളോറുകൾ സജ്ജമാക്കിയിരുന്നതായും പരിശോധനയിൽ വ്യക്തമായി. നിയമം ലംഘിച്ച ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കാനാണ് വകുപ്പ് ആലോചിക്കുന്നത്.

കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നാണ് കൂടുതൽ ബസുകൾ പിടിച്ചെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് വിനോദയാത്ര പോകാൻ ഇത്തരം ബസുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. നിയമവിരുദ്ധമായി ലൈറ്റുകളും സൗണ്ട് ബോക്സുകളും ഘടിപ്പിച്ച വാഹനങ്ങളിലെ യാത്ര ഒഴിവാക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്നും മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കി. ഇതു സംബന്ധിച്ച കത്ത് ട്രാൻസ്പോർട്ട് കമ്മിഷണർ കെ.പത്മകുമാർ ഐപിഎസ് ഉടൻ കൈമാറും.
ടൂറിസ്റ്റു ബസുകൾ നിയമലംഘനം നടത്തുന്നതായി പരാതി വ്യാപകമായതിനെത്തുടർന്നാണ് രണ്ടു ദിവസം മുൻപ് പരിശോധന ആരംഭിച്ചത്. ബസിൽ അനധികൃതമായി സ്ഥാപിച്ച സൗണ്ട് ബോക്സിലെ ശബ്ദം താങ്ങാനാകാതെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ ഒരാളുടെ പരാതിയും വകുപ്പിന് ലഭിച്ചു.

നിയമപരമായി 125 ഡെസിബല്ലിനകത്തുള്ള ശബ്ദമാണ് വാഹനങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നത്. എന്നാൽ അഞ്ചു ലക്ഷത്തോളം രൂപയുടെ സൗണ്ട് ബോക്സും ലൈറ്റും ഘടിപ്പിച്ച ബസുകൾ പരിശോധനയിൽ കണ്ടെത്തി. പരിശോധന തുടരുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്ക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP