Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

14 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ 1000 രൂപ പിഴ; ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും; നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മമതയും അമരീന്ദറും ചന്ദ്രശേഖര റാവുവും; ഉപയോഗിക്കുന്നത് നിയമം കേന്ദ്രം പാസാക്കിയാലും പ്രാബല്യത്തിലെത്താൻ സംസ്ഥാന വിജ്ഞാപനം വേണമെന്ന പഴുത്; മോദിയുടെ നിയമത്തെ എതിർക്കാൻ മടികാട്ടുന്ന പിണറായി സർക്കാരിനെതിരെ ഉയരുന്നത് വ്യാപക വിമർശനം; കോടികൾ ഒഴുകിയെത്തുന്ന സന്തോഷത്തിൽ ഒഡീഷയും ഹരിയാനയും

14 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ 1000 രൂപ പിഴ; ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും; നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മമതയും അമരീന്ദറും ചന്ദ്രശേഖര റാവുവും; ഉപയോഗിക്കുന്നത് നിയമം കേന്ദ്രം പാസാക്കിയാലും പ്രാബല്യത്തിലെത്താൻ സംസ്ഥാന വിജ്ഞാപനം വേണമെന്ന പഴുത്; മോദിയുടെ നിയമത്തെ എതിർക്കാൻ മടികാട്ടുന്ന പിണറായി സർക്കാരിനെതിരെ ഉയരുന്നത് വ്യാപക വിമർശനം; കോടികൾ ഒഴുകിയെത്തുന്ന സന്തോഷത്തിൽ ഒഡീഷയും ഹരിയാനയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ പുതിയ ഗതാഗത നിയമം തൽക്കാലം നടപ്പാക്കില്ലെന്ന നിലപാടിലാണ്. അതായത് ബിജെപി സർക്കാരിനെ എതിർക്കുന്ന സംസ്ഥാന ഭരണ സംവിധാനങ്ങളിൽ കേരളം മാത്രമാണ് പുതിയ ഗതാഗത നിയമത്തെ നെഞ്ചോട് ചേർക്കുന്നത്. എന്തും കേന്ദ്ര സർക്കാരിനെ എതിർക്കുന്നവർ ഇവിടെ അതിനെ പിന്തുണയ്ക്കുന്നു. കേന്ദ്ര നിയമം നടപ്പാക്കുന്നു. കേന്ദ്രം നിയമം പാസാക്കിയെങ്കിലും ഓരോ സംസ്ഥാനവും വിജ്ഞാപനം ഇറക്കണം. ഈ പഴുതുപയോഗിച്ചാണ് മമതാ ബാനർജിയും കോൺഗ്രസും ഈ നിയമത്തെ ചെറുത്ത് തോൽപ്പിക്കുന്നത്. ജനങ്ങളുടെ എതിർപ്പ് മനസ്സിലാക്കിയാണ് ഇത്. എന്നാൽ കേരളത്തിലെ സർക്കാർ പ്രതിഷേധങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഉയർന്ന പിഴയിൽ കണ്ണുവച്ച് വരുമാനം ഉയർത്താനാണ് പിണറായി സർക്കാരിന്റെ തീരുമാനം.

അതിനിടെ ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 1000 രൂപ പിഴ മാത്രമല്ല, 3 മാസത്തേക്കു ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു. പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കും. കാറിൽ 14 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിലിരുത്തിയാൽ 1000 രൂപ പിഴ ഈടാക്കും. കുട്ടികൾക്കു പ്രത്യേക സീറ്റ് ഇല്ലാതെ യാത്രയ്ക്കും പിഴ 1000 രൂപയാണ്. എല്ലാ നിയമലംഘനങ്ങൾക്കുമുള്ള ഏറ്റവും കുറഞ്ഞ പിഴ നിരക്കുകളാണു പറഞ്ഞിരിക്കുന്നതെന്നും സംസ്ഥാനങ്ങൾക്ക് അതിന്റെ പത്തിരട്ടി വരെ നിശ്ചയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടെയാണ് പല സംസ്ഥാനങ്ങളും ഈ നിയമത്തിനെതിരെ എതിർപ്പ് ശക്തമാക്കിയത്. അപ്പോഴും ബിജെപിയെ എതിർക്കുമെന്ന് പറയുന്ന പിണറായി സർക്കാർ മാത്രം ഈ നിയമം നടപ്പാക്കുകയാണ്.

പുതിയ നിയമം ബാധകമാക്കിയ ശേഷമുള്ള ആദ്യ 4 ദിവസം ഏറ്റവുമധികം പിഴ ഈടാക്കിയത് ഒഡീഷയിൽ 88,90,107 രൂപയാണ്. ഹരിയാനയിൽ 52,32, 650 രൂപയും. ഭുവനേശ്വറിൽ ഒരാഴ്ച മുൻപ് 25,000 രൂപയ്ക്കു വാങ്ങിയ സെക്കൻഡ് ഹാൻഡ് ഓട്ടോയിൽ രേഖകളില്ലാതെ മദ്യപിച്ചു പോയ ആൾക്കു പിഴ 47,500 രൂപ ഈടാക്കി. ഹരിയാനയിൽ 15,000 രൂപയ്ക്കു വാങ്ങിയ ഇരുചക്രവാഹനത്തിൽ രേഖകളും ഹെൽമറ്റും ഇല്ലാതെ പോയതിനു കിട്ടിയത് 23,000 രൂപ പിഴ. സിഗ്‌നൽ ലംഘിക്കുകയും രേഖകളില്ലാതെ വാഹനം ഓടിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർക്കു കിട്ടി 37,000 രൂപ പിഴ. അങ്ങനെ ചില സംസ്ഥാനങ്ങൾ പിഴയിൽ വലിയ നേട്ടമുണ്ടാക്കുകയാണ്.

ഇതിനിടെയിലും പിഴയിലും അടിച്ചേൽപ്പിക്കുന്ന ചട്ടത്തിലും ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന ഇളവും ഇനിയില്ല. പുതുക്കുന്നതു കാലാവധി കഴിഞ്ഞാണെങ്കിൽ 1000 രൂപ പിഴയുമുണ്ട്. കാലാവധി കഴിഞ്ഞ് 5 വർഷം വരെ പിഴയടച്ചു പുതുക്കാമായിരുന്നത് ഒരു വർഷമായി ചുരുക്കി. അതു കഴിഞ്ഞാൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരാകണം. ഇതു പ്രവാസികളെയാണ് ഏറ്റവും ബാധിക്കുക. അതേസമയം കാലാവധി തീരുന്നതിന് ഒരു മാസം മുൻപേ ലൈസൻസ് പുതുക്കാമായിരുന്നത് ഇനി ഒരു വർഷം മുൻപേ പുതുക്കാം. പുതുക്കുന്ന ലൈസൻസിന്റെ കാലാവധി 50 വയസ്സ് വരെയില്ല, ഇനി 40 വയസ്സ് വരെ മാത്രം. ട്രാൻസ്‌പോർട്ട് വാഹന ലൈസൻസ് കാലാവധി 3 വർഷമായിരുന്നത് 5 വർഷമാക്കി. ലൈസൻസ് പുതുക്കൽ സുഗമമാക്കാൻ നടപടികൾ പൂർണമായും ഓൺലൈൻ വഴിയാക്കുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ വരുത്തി വാഹനമോടിച്ചാൽ 1000 രൂപ പിഴയും അപകടകരമായ രീതിയിൽ ചരക്ക് കൊണ്ടുപോയാൽ 3000 രൂപ പിഴ അല്ലെങ്കിൽ ഒരു വർഷം തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ ശിക്ഷ 5000 രൂപ പിഴയോ മൂന്നുവർഷം തടവോ ആയി മാറും. നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപ പിഴ ഈടാക്കാം. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനം പൂർവ്വസ്ഥിതിയിലാക്കി ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ ഹാജരാക്കുകയും വേണം. രജിസ്ട്രേഷൻ നടത്താത്ത വാഹനം ഓടിച്ചാൽ ഈ നിയമത്തിലെ 192 ാം വകുപ്പ് പ്രകാരം 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കാം. ഈ കുറ്റം ആവർത്തിച്ചാൽ ഒരു വർഷം തടവോ 5000 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയിൽ പിഴയോ ഈടാക്കാം.

മോട്ടോർവാഹന നിയമപ്രകാരം ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ രേഖകൾ, പുകപരിശോധന സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം. ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് സംബന്ധിച്ച രേഖകൾ, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളിൽ കണ്ടക്ടർ ലൈസൻസും പരാതി പുസ്തകവും ഇവയ്ക്കൊപ്പം ഉണ്ടാകണമെന്നാണ് ചട്ടം. രജിസ്ട്രേഷൻ, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകർപ്പോ വാഹനത്തിൽ സൂക്ഷിക്കാം. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനൽ ഇല്ലെങ്കിൽ 15 ദിവസത്തിനകം വാഹനത്തിന്റെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് ഹാജരാക്കിയാൽ മതി. രേഖകൾ കൈവശമില്ലെങ്കിൽ മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കാം. പരിശോധനസമയത്ത് ഉദ്യോഗസ്ഥന്റെ നിർദ്ദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയോ തെറ്റായ വിവരം നൽകുകയോ ചെയ്താൽ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ആണ് ശിക്ഷ.

നിയമപരമായി വാഹനം ഓടിക്കാൻ അധികാരമില്ലാത്ത ആൾ വാഹനം ഓടിച്ചാൽ മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 180 പ്രകാരം വാഹനത്തിന്റെ ചുമതലയുള്ള ആളിൽ നിന്നോ ഉടമയിൽ നിന്നോ 1000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവിനോ 500 രൂപ പിഴയ്ക്കോ ശിക്ഷിക്കാം. മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 182 പ്രകാരം ലൈസൻസ് അയോഗ്യമാക്കപ്പെട്ടയാൾ വീണ്ടും ലൈസൻസിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താൽ 500 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കും.

അമിതവേഗത്തിൽ വാഹനമോടിച്ചാൽ 400 രൂപയാണ് പിഴ. കുറ്റകൃത്യം ആവർത്തിച്ചാൽ 1000 രൂപ പിഴ ഈടാക്കും. അപകടകരമായും സാഹസികമായും വാഹനമോടിച്ചാൽ മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 184 പ്രകാരം 1000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ. മൂന്നുവർഷത്തിനകം കുറ്റകൃത്യം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 2000 രൂപ പിഴയോ ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതോടൊപ്പം ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയും സ്വീകരിക്കാം. മൂന്നുവർഷത്തിനകം ഇതേകുറ്റം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 190 പ്രകാരം വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ വരുത്തി വാഹനമോടിച്ചാൽ 1000 രൂപ പിഴയും അപകടകരമായ രീതിയിൽ ചരക്ക് കൊണ്ടുപോയാൽ 3000 രൂപ പിഴ അല്ലെങ്കിൽ ഒരു വർഷം തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ ശിക്ഷ 5000 രൂപ പിഴയോ മൂന്നുവർഷം തടവോ ആയി മാറും. ഈ നിയമത്തിലെ 191 ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപ പിഴ ഈടാക്കാം.

കൂടാതെ രൂപമാറ്റം വരുത്തിയ വാഹനം പൂർവ്വസ്ഥിതിയിലാക്കി ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ ഹാജരാക്കുകയും വേണം. രജിസ്ട്രേഷൻ നടത്താത്ത വാഹനം ഓടിച്ചാൽ ഈ നിയമത്തിലെ 192 ാം വകുപ്പ് പ്രകാരം 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കാം. ഈ കുറ്റം ആവർത്തിച്ചാൽ ഒരു വർഷം തടവോ 5000 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയിൽ പിഴയോ ഈടാക്കാം. ചരക്കുവാഹനങ്ങളിൽ ആദ്യത്തെ ഒരു ടൺ വരെയുള്ള അമിതഭാരത്തിന് 2000 രൂപയും പിന്നീടുള്ള ഓരോ ടണ്ണിനും 1000 രൂപ വീതവും പിഴയാണ് ശിക്ഷ. അമിതഭാരം വാഹനത്തിൽ നിന്ന് ഇറക്കിക്കുവാനും ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുവാനും മോട്ടോർവാഹന ആക്ട് വകുപ്പ് 194 വ്യവസ്ഥ ചെയ്യുന്നു.

കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന ഇളവും ഇനിയില്ല. പുതുക്കുന്നതു കാലാവധി കഴിഞ്ഞാണെങ്കിൽ 1000 രൂപ പിഴയുമുണ്ട്. കാലാവധി കഴിഞ്ഞ് 5 വർഷം വരെ പിഴയടച്ചു പുതുക്കാമായിരുന്നത് ഒരു വർഷമായി ചുരുക്കി. അതു കഴിഞ്ഞാൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരാകണം. ഇതു പ്രവാസികളെയാണ് ഏറ്റവും ബാധിക്കുക. അതേസമയം കാലാവധി തീരുന്നതിന് ഒരു മാസം മുൻപേ ലൈസൻസ് പുതുക്കാമായിരുന്നത് ഇനി ഒരു വർഷം മുൻപേ പുതുക്കാം. പുതുക്കുന്ന ലൈസൻസിന്റെ കാലാവധി 50 വയസ്സ് വരെയില്ല, ഇനി 40 വയസ്സ് വരെ മാത്രം. ട്രാൻസ്‌പോർട്ട് വാഹന ലൈസൻസ് കാലാവധി 3 വർഷമായിരുന്നത് 5 വർഷമാക്കി. ലൈസൻസ് പുതുക്കൽ സുഗമമാക്കാൻ നടപടികൾ പൂർണമായും ഓൺലൈൻ വഴിയാക്കുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

പുതുതായി ഉൾപ്പെടുത്തിയവ ഉൾപ്പെടെ ചില പ്രധാന നിയമലംഘനങ്ങളും പിഴയും:

  • റജിസ്‌ട്രേഷനില്ലാതെ വാഹന ഉപയോഗം: ആദ്യ തവണ 2000- 5000 രൂപ പിഴ; രണ്ടാം തവണ ഒരു വർഷം വരെ തടവോ 500 - 10,000 രൂപ വരെയോ പിഴ.
  • റജിസ്‌ട്രേഷന് അപേക്ഷ നൽകാതിരുന്നാൽ (ഉടമ): വാർഷിക റോഡ് നികുതിയുടെ അഞ്ചിരട്ടിയോ ആജീവനാന്ത നികുതിയുടെ മൂന്നിലൊന്നോ (ഏതാണോ അധികം)
  • റജിസ്‌ട്രേഷന് അപേക്ഷിക്കാതിരുന്നാൽ (ഡീലർ): വാർഷിക റോഡ് നികുതിയുടെയോ ആജീവനാന്ത നികുതിയുടെയോ 15 ഇരട്ടി (ഏതാണോ അധികം)
  • വാഹനത്തിന്റെ വശങ്ങളിലേക്കോ മുൻ, പിൻഭാഗങ്ങളിലേക്കോ ലോഡ് തള്ളിനിന്നാൽ: 20,000 രൂപയും അധിക ലോഡ് ഇറക്കാനുള്ള ചെലവും.
  • ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സർവീസ് വാഹനങ്ങൾക്ക് തടസ്സം: 10,000 രൂപയോ 6 മാസം വരെ തടവോ
  • റോഡ് നിർമ്മാണത്തിലെ അപാകത അപകടകാരണമായാൽ - ഒരു ലക്ഷം രൂപ വരെ.
  • നിർമ്മാണപ്പിഴവ്, അനധികൃത രൂപാന്തരവും വിൽപനയും: ഒരു വർഷം വരെ തടവ് അല്ലെങ്കിൽ ഒരു ലക്ഷം രൂപ വീതം പിഴ (നിർമ്മാതാക്കൾക്ക്)
  • വാഹനത്തിന് നിയമവിരുദ്ധ രൂപാന്തരം: ആറു മാസം വരെ തടവോ 5000 രൂപ വീതം പിഴയോ
  • വാഹനങ്ങൾക്കു നിശ്ചിത പരിധിയിലും വലുപ്പം: 5000 രൂപ
  • റോഡ് നിയന്ത്രണങ്ങളുടെ ലംഘനം: 500 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP