Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

മലയാളവും ഇംഗ്ലീഷും ശരിക്ക് അറിയില്ല; ഷാൻ സോഷ്യൽ മീഡിയയിൽ സജീവമെന്നതിൽ പൊരുത്തക്കേട്; സ്വന്തം ആവശ്യത്തിന് പോലും കാശില്ലാത്ത മകൻ പിടിക്കപ്പെട്ടത് കഞ്ചാവ് കേസിൽ; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാതാവ്

മലയാളവും ഇംഗ്ലീഷും ശരിക്ക് അറിയില്ല; ഷാൻ സോഷ്യൽ മീഡിയയിൽ സജീവമെന്നതിൽ പൊരുത്തക്കേട്; സ്വന്തം ആവശ്യത്തിന് പോലും കാശില്ലാത്ത മകൻ പിടിക്കപ്പെട്ടത് കഞ്ചാവ് കേസിൽ; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്തെ ഷാനിന്റെ കൊലപാതകത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാവ് ത്രേസ്യാമ രംഗത്ത്.ഇൻസ്റ്റഗ്രാമിൽ സൂര്യനൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചതിന്റെ പക മൂലമല്ല മകൻ കൊല്ലപ്പെട്ടത് ഇതൊരു കുട്ടേഷൻ ആക്രമണം തന്നെയാണ് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഇതിന്റെ പിറകിലുണ്ട് ഇതിനെ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും മാതാവ് ത്രേസ്യാമ്മ ആവശ്യപ്പെട്ടു.

ഷാൻ ബാബുവിന്റെ മൊബൈൽ ഫോൺ തകരാറിലായിട്ട് രണ്ട് മാസത്തിലധികമായി. ആയിരം രൂപയോളം വിലയുള്ള ഫോണാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മലയാളം ഷാന് എഴുതാനോ വായിക്കാനോ ബുദ്ധിമുട്ടായിരുന്നു. ഇംഗ്ലിഷ് ബുദ്ധിമുട്ടി വായിക്കും.പ്രത്യേക ഉത്തരവ് വാങ്ങി മറ്റൊരുകുട്ടിയുടെ സഹായത്തോടെയാണ് ഷാൻ പത്താം ക്ലാസ്സ് പരീക്ഷ എഴുതി പാസ്സായത്.അങ്ങിനെ ഉള്ളപ്പോൾ ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു എന്ന് പറയുന്നതിൽ പൊരുത്തക്കേടുണ്ടെന്ന് അമ്മ പറയുന്നു.

ഫോൺ തകരാറിലായതിനാൽ രണ്ടു മാസമായി സാധാരണ ഫോൺ മാത്രമാണ് ഇയാൾ ഉപയോഗിച്ചിരുന്നത് .അതുകൊണ്ട് തന്നെ ഒരാഴ്‌ച്ച മുൻപ് ഗുണ്ടാ നേതാവായ സൂര്യൻ എന്നു വിളിക്കുന്ന ശരത് പി രാജിനൊപ്പം കൊടൈക്കനാലിൽ പോയിരുന്നെങ്കിലും അവർ ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഷാൻ ആവാൻ സാധ്യതയില്ല.

തന്റെ മകൻ യാത്രകൾ ഒരുപാട് ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു.കൂട്ടുകാർക്കൊപ്പം പലയാത്രകളും വീട്ടിൽ പറയാതെയാണ് പോയിരുന്നതും. പലപ്പോഴും വണ്ടിക്കൂലിക്കു പോലും ഇയാളുടെ പക്കൽ പണവും ഉണ്ടായിരുന്നില്ല.പലപ്പോഴും യാത്രകൾ കഴിഞ്ഞ് തിരികെ വരാൻ വണ്ടിക്കൂലി ഏതെങ്കിലും കടയിലേക്ക് അയച്ചു കൊടുക്കേണ്ട സ്ഥിതി മാതാവിനും സഹോദരിക്കും ഉണ്ടായിട്ടുണ്ട്. ട്രെയിനിൽ ടിക്കറ്റ് എടുക്കാതെയും തിരികെ വന്നിട്ടുണ്ട്. ഇത്തരമൊരാൾ 30 കിലോ കഞ്ചാവ് പണം കൊടുത്ത് വാങ്ങി കടത്തി പിടിക്കപ്പെട്ടപ്പോൾ ഒന്നാം പ്രതി ആയതിലും പൊരുത്തക്കേടുള്ളതായി ഷാൻന്റെ മാതാവ് പറയുന്നു.

മെർലോൺ മാനുവൽ ,മുഹമ്മദ് ഷെമിൻ , എന്നി സുഹ്യത്തുക്കൾക്കൊപ്പം ബാഗ്ലുരിൽ നിന്നു മടങ്ങുമ്പോൾ വാളയാർ ചെക് പോസ്റ്റിൽ ഇവരുടെ പക്കൽ നിന്നും എക്‌സൈസ് 30 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയും ഷാനിനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു.
ഈ ഒരു കേസ്സിൽ മാത്രമാണ് ഷാൻ ബാബു പ്രതിയായിട്ടുള്ളത്.ഇതിൽ മൂന്നാം പ്രതിയായ മെർലിൻ മാനുവൽ റിട്ട എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകനാണ്.മുഹമ്മദ് ഷെമീനും സാമ്പത്തിക ചുറ്റുപാടുള്ള വീട്ടിലെയാണ്. ഇവർ രണ്ടുപേരും നിരവധി കേസ്സുകളിലെ പ്രതികളും സാമ്പത്തിക ചുറ്റുപാടുള്ളവരുമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഷാന്റെ ഫോട്ടോയോ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കളറോ കിട്ടാതിരുന്നതുകൊണ്ടാണ് രാത്രി സമഗ്ര അന്വേഷണം നടക്കാതിരുന്നതെന്നാണ് കോട്ടയം എസ് പി ഡി ശിൽപ്പ പറഞ്ഞത് ഇത് ശരിയല്ലെന്നും അമ്മ പറയുന്നു. രാത്രി ഒന്നരയ്ക്ക് തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി വാട്‌സാപ്പ് മുഖേന ചിത്രം കൈമാറിയിരുന്നു.ധരിച്ച വസ്ത്രത്തിന്റെ നിറവും അറിയിച്ചിരുന്നു.എന്നാൽ പൊലീസ് കാര്യമായ അന്വഷണം നടത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നു.

ലഹരിക്കടിമയായിരുന്ന ഷാൻ ബാബുവിനെ മാതാവും സഹോദരിയും കോട്ടയത്തെ മോചന എന്ന ലഹരി മുക്തി കേന്ദ്രത്തിലാക്കുകയും 30 ദിവസത്തോളം അവിടെ താമസിച്ച് പൂർണ്ണമായും അതിൽ നിന്നും മോചിതനായിരുന്നു കൂടാതെ വൈറ്റിലയിലുള്ള ഐഎസ്‌പിഎ എന്ന സ്ഥാപനത്തിൽ സ്പാ ആൻഡ് കോസ് മെറ്റോളജി കോഴ്‌സിനു ചേരാനും ഷാൻ തീരുമാനിച്ചിരുന്നു. ഇതിനായി എല്ലാ ഏർപ്പാടുകളും ചെയ്തത് സഹോദരി ഷാരോണാണെന്നും അമ്മ പറയുന്നു.ഈ സാഹചര്യത്തിലാണ് മരണത്തിൽ അമ്മ വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്.

അതേസമയം പ്രതിപക്ഷ നേതാവ് ഷൈനിന്റെ കുടുംബത്തെ സന്ദർശിച്ചു.ഷാൻ വധക്കേസിൽ പിടിയിലായ ഗുണ്ട അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.പ്രതിക്കായി കേസിൽ സിപിഎം ഇടപെടൽ നടന്നിട്ടുണ്ട്. കേരളത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തി ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. കേരള പൊലീസിന് ഇത്രയും അപമാനകരമായൊരു സംഭവം ചരിത്രത്തിൽ വേറെയില്ല.

പൊലീസ് കാര്യങ്ങളിൽ സിപിഎം നടത്തുന്ന അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളാണ് അവസ്ഥ ഇത്രയും വഷളാക്കിയത്. ഗുണ്ടാ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറയുമ്പോഴും 'ഒറ്റപ്പെട്ട സംഭവങ്ങൾ' എല്ലാ ദിവസവും ആവർത്തിക്കുകയാണ്. ടിപി വധക്കേസുൾപ്പെടെ വലിയ കേസുകളിലെ പ്രതികൾ ജയിലിനു പുറത്ത് അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രി ചികിത്സയ്ക്കു പോകുമ്പോൾ ആരാണ് കാര്യങ്ങൾ നോക്കുന്നത്? നാഥനില്ലാ കളരിയായി കേരളം മാറുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP