Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് മാസം മുമ്പ്; തൃശൂരിൽ ഭാര്യയും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകനും ജീവനൊടുക്കി; ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ

ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് മാസം മുമ്പ്; തൃശൂരിൽ ഭാര്യയും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകനും ജീവനൊടുക്കി; ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മണ്ണംപേട്ട പൂക്കോട് അമ്മയെയും മകനെയും വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരെയാണു രണ്ട് കിടപ്പുമുറിയിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ മുതൽ പുറത്തു കാണാതിരുന്നതോടെ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് ഉച്ചയോടെ മൃതദേഹങ്ങൾ കണ്ടത്. രണ്ടു മാസം മുൻപാണ് സുമേഷ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ അനിലയും മകനും മാത്രമായി വീട്ടിൽ. സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.

ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നിഷ്യനാണ് അനില. വരാക്കര ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. വരന്തരപ്പിള്ളി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP