Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ചു പോയ പിതാവ് അസുഖ ബാധിതനായപ്പോൾ ഏറ്റെടുക്കണമെന്ന് പൊലീസും നാട്ടുകാരും; പതിവായി വഴിയിൽ പതിയിരുന്ന് അമ്മയെ ആക്രമിക്കുന്ന പിതാവിനെ മകൻ ആശുപത്രിയിലാക്കിയത് പാതി മനസോടെ; തിരികെ വീട്ടിലെത്തിയ അമ്മയും മകനും ഒരു സാരിയിൽ തൂങ്ങി മരിച്ചു: സംഭവം കോന്നി അതിരുങ്കലിൽ

വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ചു പോയ പിതാവ് അസുഖ ബാധിതനായപ്പോൾ ഏറ്റെടുക്കണമെന്ന് പൊലീസും നാട്ടുകാരും; പതിവായി വഴിയിൽ പതിയിരുന്ന് അമ്മയെ ആക്രമിക്കുന്ന പിതാവിനെ മകൻ ആശുപത്രിയിലാക്കിയത് പാതി മനസോടെ; തിരികെ വീട്ടിലെത്തിയ അമ്മയും മകനും ഒരു സാരിയിൽ തൂങ്ങി മരിച്ചു: സംഭവം കോന്നി അതിരുങ്കലിൽ

ശ്രീലാൽ വാസുദേവൻ

കോന്നി: ചെറുപ്പത്തിൽ ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ചു പോയ പിതാവ് അസുഖ ബാധിതനായപ്പോൾ ഏറ്റെടുക്കാൻ പൊലീസിന്റെയും നാട്ടുകാരുടെയും നിർബന്ധം. വിസമ്മതം പ്രകടിപ്പിച്ചപ്പോൾ ഭീഷണി. ഒടുക്കം മനസില്ലാ മനസോടെ പിതാവിനെ ആശുപത്രിയിലാക്കിയ അമ്മയും മകനും വീട്ടിൽ മടങ്ങിയെത്തി തൂങ്ങി മരിച്ചു. അതിരുങ്കൽ കാരക്കാക്കുഴി പാക്കണ്ടത്തിൽ വസുമതി (55), മകൻ മനോജ് (31) എന്നിവരെയാണ് വീടിന്റെ അടുക്കള കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇരുവരും മാത്രമാണ് ഇവിടെ താമസിച്ചു വരുന്നത്. ഞായറാഴ്ച രാത്രി പത്തിനു ശേഷമാണ് സംഭവം.

ഒരു സാരി രണ്ടായി മുറിച്ച് കുരുക്കിട്ടാണ് ഇരുവരും തൂങ്ങിയത്. വസുമതിയെയും മക്കളെയും 20 വർഷം മുമ്പ് ഭർത്താവ് മോഹനൻ ഉപേക്ഷിച്ചിരുന്നു. വസുമതി ജോലിക്ക് പോയാണ് മക്കളെ പുലർത്തിയിരുന്നത്. മോഹനൻ ഇഞ്ചപ്പാറയിലെ ഷെ്ഡിൽ താമസിച്ചു വരികയായിരുന്നു.ഇതു വഴി ജോലിക്ക് പോകുമായിരുന്ന വസുമതിയെ മോഹൻ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് കൂടൽ പൊലീസിൽ പരാതികൾ ഉള്ളതായി പറയപ്പെടുന്നു. ശനിയാഴ്ച ഷെഡിനുള്ളിൽ അവശനിലയിൽ കാണപ്പെട്ട മോഹനെ ആശുപത്രിയിലെത്തിക്കാൻ ഗ്രാമ പഞ്ചായത്തംഗവും പൊലീസും ഇരുവർക്കും മേലേ സമ്മർദ്ദം ചെലുത്തി.

തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഞായറാഴ്ച സന്ധ്യയോടെ മോഹനന് മറ്റൊരാളെ കൂട്ടിരിപ്പിന് തയാറാക്കിയ ശേഷം ആശുപത്രിയിൽ നിന്നും മനോജ് വീട്ടിലെത്തിയിരുന്നു. ഇന്നലെ രാവിലെ പിറവന്തൂരിൽ വിവാഹം കഴിപ്പിച്ചയച്ച മകൾ മായ ഏറെ നേരം ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെ തുടർന്ന് അയൽക്കാരോട് തിരക്കാൻ പറയുകയായിരുന്നു. അയൽക്കാർ എത്തി ജനാലയിലൂടെ നോക്കുമ്പോഴാണ് ഇരുവരും തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. കൂടൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഹൃദയസംബന്ധമായ അസുഖം മൂർച്ചിച്ചതിനെ തുടർന്ന് മോഹനെ ജനറൽ ആശുപത്രിയിലെ കാത്ത് ലാബിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP