Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹജീവി സ്‌നേഹമാണ് പ്രാർത്ഥന...! ദക്ഷിണ കർണാടകയിലെ മുസ്ലിം പള്ളികൾ കോറോണ ബാധിതരുടെ സംരക്ഷണത്തിന് കോവിഡ് കെയർ സെൻട്രലുകളാക്കി മാറ്റി; ഓക്‌സിജൻ അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി സേവനത്തിനിറങ്ങിയ മംഗളൂരു മസ്ജിദ് അസോസിയേഷനെ അഭിനന്ദിച്ചു ജനങ്ങൾ

സഹജീവി സ്‌നേഹമാണ് പ്രാർത്ഥന...! ദക്ഷിണ കർണാടകയിലെ മുസ്ലിം പള്ളികൾ കോറോണ ബാധിതരുടെ സംരക്ഷണത്തിന് കോവിഡ് കെയർ സെൻട്രലുകളാക്കി മാറ്റി; ഓക്‌സിജൻ അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി സേവനത്തിനിറങ്ങിയ മംഗളൂരു മസ്ജിദ് അസോസിയേഷനെ അഭിനന്ദിച്ചു ജനങ്ങൾ

ബുർഹാൻ തളങ്കര

മംഗളൂരു: കർണാടക കോവിഡ് -19 രണ്ടാം തരംഗത്തെ നേരിടാൻ സമ്പൂർണ്ണ ലോക്‌ഡോൺ നടപ്പിലാക്കിയിട്ടും കോവിഡ് വ്യാപനം തടയാൻ സാധിച്ചിട്ടില്ല. ഓരോ ദിവസവും മരണ നിരക്ക് കൂടുകയും രോഗികളാൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു കൊണ്ടിരിക്കുകയാണ്. കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സർക്കാർ പറ്റാവുന്ന എല്ലാ മാർഗ്ഗങ്ങളിലൂടെ ശ്രമം നടത്തിവരികയാണ്. ഇതിനിടയിലാണ് സർക്കാരിനും ജനങ്ങൾക്കും ആശ്വാസം നൽകിക്കൊണ്ട് മംഗളൂരുവിലെ പള്ളികൾ കൊറോണ കെയർ സെന്ററുകളായി മാറ്റാൻ തയ്യാറായി പള്ളികമ്മിറ്റികൾ മുന്നോട്ടുവന്നത്.

ഇതിനോടനുബന്ധിച്ച് ഏകീകരണ രൂപം ഉണ്ടാക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും മംഗളൂരിലുള്ള പള്ളികളുടെ മസ്ജിദ് അസോസിയേഷൻ രൂപീകരിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡയിലെ മുഴുവൻ പള്ളികളും കോവിഡ് കെയർ സെന്ററുകൾ ആയി മാറ്റുവാൻ അസോസിയേഷൻ വിദഗ്ധരുമായി ചർച്ച ചെയ്യുകയാണ്. മാത്രമല്ല പരിചരണ കേന്ദ്രങ്ങളുടെ സജ്ജീകരണവും ഇവർതന്നെ ഒരുക്കാനുള്ള ശ്രമത്തിലാണ്.

ബന്ദറിനടുത്ത് ഒരു കോവിഡ് -19 കെയർ സെന്റർ, ജെപ്പിനാമോഗാരു, ബബ്ബുകാട്ടെ എന്നിവിടങ്ങളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി കോവിഡ് കെയർ സെന്ററുകളായി മാറ്റുവാനും അസോസിയേഷൻ തയ്യാറെടുക്കുന്നുണ്ട്. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. കിഷോർ പള്ളി കമ്മിറ്റി ഭാരവാഹികളെ അനുമോദിക്കുകയും പ്രവർത്തനങ്ങളിൽ പൂർണ സഹകരണം അറിയിക്കുകയും ചെയ്തു. പള്ളികളിൽ വാക്‌സിൻ കുത്തിവെപ്പ് ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ രക്തദാന ക്യാമ്പുകൾ നടത്തുവാനും തീരുമാനമായി.

മംഗളൂരു മസ്ജിദ് അസോസിയേഷനുമായി ചേർന്ന് അഖിലേന്ത്യാ മുസ്ലിം വികസന സമിതി (എ.ഐ.എം.ഡി.സി) - മസ്ജിദ് വൺ മൂവ്മെന്റ് ചാപ്റ്റർ പരിശീലനവും മാർഗനിർദ്ദേശവും ഇവർക്ക് നൽകും. ഇതിനകം 20 ലധികം ഡോക്ടർമാരുമായി അസോസിയേഷൻ ചർച്ച ചെയ്തിട്ടുണ്ട്. ഓക്‌സിജൻ ലഭിക്കാനുള്ള ക്രമീകരണമാണ് ആദ്യം ഇവിടങ്ങളിൽ ഒരുക്കുക. അഹമ്മദ് മൊഹിയുദ്ദീൻ കൺവെൻഷൻ ഓഫ് കൺവീനിയൻസിൽ അംഗമായിരുന്നു. ഡോ. ജലാലുദ്ദീൻ, ഡോ. സമീർ, ഡോ. അബ്ദുൽ സമദ്, ബി.എം.മുംതാസ് അലി കൃഷ്ണപുര, സക്കറിയ ഫെർവാസ് തുടങ്ങിയവരാണ് അസോസിയേഷന്റെ ഭാരവാഹികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP