Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൊറോക്കോയിലെ ആ അദ്ഭുത പ്രതിഭാസം സത്യം തന്നെ; ഒന്നിനുമേൽ ഒന്നായി 26 കാരി പ്രസവിച്ചത് 9 കുട്ടികളെ; ലോക റെക്കോർഡ് ഇട്ട അമ്മ നാപ്പി മാറി മടുത്ത കഥ

മൊറോക്കോയിലെ ആ അദ്ഭുത പ്രതിഭാസം സത്യം തന്നെ; ഒന്നിനുമേൽ ഒന്നായി 26 കാരി പ്രസവിച്ചത് 9 കുട്ടികളെ; ലോക റെക്കോർഡ് ഇട്ട അമ്മ നാപ്പി മാറി മടുത്ത കഥ

മറുനാടൻ ഡെസ്‌ക്‌

കൂടുതൽ പ്രസവിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന നാട്ടിലുള്ളവർക്ക് ഒരു പക്ഷെ അദ്ഭുതമായിരിക്കും. എന്നാൽ ഇത് സത്യമാണ്.മൊറൊക്കോയിൽ ആയതുകൊണ്ടുമാത്രം സമ്മാനം നഷ്ടപ്പെട്ട യുവതി ഒറ്റ പ്രസവത്തിൽ ജന്മ നൽകിയത് ഒമ്പത് കുഞ്ഞുങ്ങൾക്ക്. ദൈവാനുഗ്രെഹമെന്ന് പലരും പറയുമ്പോഴും തന്റെ കഷ്ടപ്പാടുകൾ വ്യക്തമാക്കുകയാണ് യുവതി. പ്രതിദിനം ഒമ്പതു കുട്ടികൾക്കുമായി ചുരുങ്ങിയത് 100 നാപ്കിനുകൾ മാറ്റേണ്ടതായിട്ടുണ്ട്. മാത്രമോ, പ്രതിദിനം ഏകദേശം 6 ലിറ്ററോളം പാലാണ് ഇവർക്കായി നൽകേണ്ടത്.

അക്ഷരാർത്ഥത്തിൽ തന്നെ ക്ഷീണിച്ചുപോയ അമ്മ ഇപ്പോൽ അധികസമയവും ഉറക്കവും ടി വി കാണലും മാത്രമാണ്. ഇക്കഴിഞ്ഞ മെയ്‌ മാസം 5 നായിരുന്നു മൊറോക്കയിലെ കസാബ്ലാൻകയിലെ എയിൻ ബോർജ ക്ലിനിക്കിൽ ഹലിമ സിസ്സെ എന്ന 26 കാരി ഒമ്പത് കുട്ടികൾക്ക് ജന്മം നൽകിയത്. ഒറ്റ പ്രസവത്തിൽ എട്ടു കുട്ടികളെ പ്രസവിച്ച് നാദ്യ സുലേമാൻ എന്ന യുവതി 2009 -ൽ കുറിച്ച ലോക റെക്കോർഡാണ് ഇതോടെ ഇവർ തകർത്തത്.

സ്വാഭാവിക ഗർഭധാരണമായിരുന്നു സിസ്സെയുടേതെന്ന് അവർ പറയുന്നു. ജനിച്ചപ്പോൾ 500 ഗ്രാം മുതൽ 1 കിലോ വരെ തൂക്കമുണ്ടായിരുന്ന ഒമ്പതു കുട്ടികളേയും ക്ലിനിക്കിലെ ഇൻകുബേറ്ററിൽ തന്നെയാണ് ഇപ്പോഴും കിടത്തിയിരിക്കുന്നത്. ഒരു സംഘം ഡോക്ടർമാർ ഇവരുടെ കാര്യത്തിൽ നിദാന്ത ശ്രദ്ധ പുലർത്തുന്നുണ്ട്. സിസേറിയനിലൂടെയായിരുന്നു സിസ്സെ ഇവർക്ക് ജന്മം നൽകിയത്. സിസേറിയന് അല്പം മുൻപ് മാത്രമാൺ്യൂ് തന്റെ ഉദരത്തിൽ ഒമ്പത് കുരുന്നു ജീവനുകൾ തുടിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞതെന്നും സിസ്സെ പറയുന്നു.

കുട്ടികളെ ഓരോരുത്തരെയായി പുറത്തെടുക്കുമ്പോൾ, നടക്കുന്നത് എന്താണെന്ന് തനിക്ക് അറിയാമായിരുന്നു എന്ന് അവർ പറഞ്ഞു. കൈയിൽ പിടിച്ച് ധൈര്യം പകരാൻ സഹോദരി കൂടെ ഉണ്ടായിരുന്നു. എന്നാലും, താൻ അപ്പോൾ ആലോചിച്ചത് ഒമ്പത് മക്കളെ എങ്ങനെ വളർത്തും എന്നതായിരുന്നു എന്നും അവർ പറയുന്നു. പ്രസവം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും സിസ്സെ പൂർണ്ണ ആരോഗ്യവതി ആയിട്ടില്ല. ശിശുപരിപാലനത്തിനുള്ള ആരോഗ്യം ഇനിയും ലഭിക്കാത്തതിനാൽ പ്രതിദിനം 30 മിനിട്ട് മാത്രമാണ് ഇപ്പോൾ ഇവർ ഇൻകുബേറ്ററിലുള്ള മക്കളുമായി ചെലവഴിക്കുന്നത്.

ഓരോ രണ്ടു മണിക്കൂറിലും ഒമ്പത് ശിശുക്കൾക്കും ഭക്ഷണം നൽകുന്നുണ്ട്. പ്രതിദിനം ഏകദേശം 6 ലിറ്ററിന്റെ ഫോർമുല മിൽക്ക് ആവശ്യമാണ്. മാത്രമല്ല നൂറോളം നാപ്പികളും മാറ്റേണ്ടതായി വരും. ഓരോ രണ്ടു മണിക്കൂറിലും നാപ്പികൾ മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഓരോ മൂന്നു മണിക്കൂറിലും ഡോക്ടർമാർ എത്തി കുട്ടികളെ പരിശോധിക്കും. ഇതുവരെയുള്ള ചെലവ് 1 മില്ല്യൺ പൗണ്ട് കടന്നുകഴിഞ്ഞു. മാലിയൻ സർക്കാരാണ് ഇത് വഹിക്കുന്നത്.

പ്രസവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ തന്റെ സ്തനം വറ്റി എന്ന് സെസ്സി പറയുന്നു. ഇനിയും രണ്ടുമാസം കൂടി അമ്മയും മക്കളും ആശുപത്രിയിൽ തന്നെ കഴിയേണ്ടതായി വരും. താൻ ശരിക്കും ക്ഷീണിതയാണെന്നും ഇനിയും വിശ്രമം ആവശ്യമാണെന്നും അവർ പറയുന്നു. ആശുപത്രി മുറിക്കുള്ളിൽ തന്നെ ദിവസം മുഴുവൻ ചെലവഴിക്കുന്ന സെസ്സി കുട്ടികളെ കാണുവാനായി മാത്രമാണ് മുറിവിട്ട് പുറത്തിറങ്ങാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP