Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂലിപ്പണിയെടുത്തും പണയം വച്ചും കണ്ണീരോടെ പാട്ടുപാടി; ജനലക്ഷങ്ങൾ സ്റ്റാർ സിംഗറിൽ ഹൃദയത്തിലേറ്റുവാങ്ങിയ പിന്നണി ഗായകൻ ജോബി ജോണിനെ കരുവാക്കി ഫേസ്‌ബുക്കിൽ സാമ്പത്തിക തട്ടിപ്പ്; വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിയെടുത്തത് മൂന്ന് ലക്ഷത്തോളം രൂപ; തട്ടിപ്പിനിരയാക്കിയത് ജോബിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും; തട്ടിപ്പുവീരനെ പിടിക്കാൻ സൈബർ സെൽ

കൂലിപ്പണിയെടുത്തും പണയം വച്ചും കണ്ണീരോടെ പാട്ടുപാടി; ജനലക്ഷങ്ങൾ സ്റ്റാർ സിംഗറിൽ ഹൃദയത്തിലേറ്റുവാങ്ങിയ പിന്നണി ഗായകൻ ജോബി ജോണിനെ കരുവാക്കി ഫേസ്‌ബുക്കിൽ സാമ്പത്തിക തട്ടിപ്പ്; വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിയെടുത്തത് മൂന്ന് ലക്ഷത്തോളം രൂപ; തട്ടിപ്പിനിരയാക്കിയത് ജോബിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും; തട്ടിപ്പുവീരനെ പിടിക്കാൻ സൈബർ സെൽ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ഐഡിയ സ്റ്റാർ സിംഗർ ഫെയിം പിന്നണി ഗായകൻ ജോബി ജോണിന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിൽ സാമ്പത്തിക തട്ടിപ്പ്. മൂന്ന് ലക്ഷത്തോളം രൂപയാണ് അജ്ഞാതൻ തട്ടിയെടുത്തത്.കോഴിക്കോട്ടുകാരനായ ജോബി ജോണിന്റെ പേരും ചിത്രവും ഉപയോഗിച്ച് മറ്റാരോ തുറന്നിരിക്കുന്ന ഫേസ്‌ബുക്ക് പേജാണ് ഇപ്പോൾ പ്രശ്‌നം സൃഷ്ടിച്ചത്. യഥാർഥ ജോബിയെന്ന തെറ്റിദ്ധാരണയിൽ ഫേസ്‌ബുക്ക് പേജിൽ പരിചയം സ്ഥാപിക്കുന്നവരിൽ നിന്ന് പണം തട്ടിയെടുക്കുകയാണ് വ്യാജൻ. തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവർ തട്ടിപ്പിനിരയായെന്ന് ജോബി പറയുന്നു. മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് ജോബി ജോൺ സൈബർ സെല്ലിൽ പരാതി നൽകി.

ബന്ധുവിന് അസുഖമാണെന്നും ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് വ്യാജ ഐഡിയിൽ നിന്ന് ഇയാൾ ജോബി ജോണിന്റെ സുഹൃത്തുക്കൾക്കും സന്ദേശം അയച്ചു. സന്ദേശം കണ്ട ചില സുഹൃത്തുക്കൾ വ്യാജൻ പറഞ്ഞ അക്കൗണ്ടിലേക്ക് പണവും അയച്ചു. എന്നാൽ സംശയം തോന്നിയ ഒരു സുഹൃത്ത് വിവരം ജോബിയോട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം മനസിലാകുന്നത്. ജോബിയുടെ ചിത്രം പ്രൊഫൈൽ ആക്കിയ വാട്ട്‌സ് ആപ്പ് നമ്പരിൽ നിന്നും വ്യാജൻ പലർക്കും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. വ്യാജപ്രൊഫൈൽ സംബന്ധിച്ച് കൊച്ചി സൈബർ സെല്ലിൽ ജോബി ജോൺ പരാതി നൽകി. വ്യാജനായുള്ള അന്വേഷണം ആരംഭിച്ചതായി സൈബർ പൊലീസ് അറിയിച്ചു.

തന്റെ സ്ഥലം കോഴിക്കോടാണെങ്കിലും വ്യാജ അക്കൗണ്ടിൽ സ്ഥലം കാണിച്ചിരിക്കുന്ന സ്ഥലം കൊല്ലമാണ്. വ്യാജ അക്കൗണ്ട് ഉടമയെ കുറിച്ച് ഫേസ്‌ബുക്കിലൂടെയും വാട്്‌സ് ആപ്പിലൂടെയും മുന്നറിയിപ്പ് നൽകിയെങ്കിലും തട്ടിപ്പ് നിർത്താൻ ഇയാൾ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരാതിയുമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചിരിക്കുന്നത്.

2009 ൽ ഏഷ്യാനെറ്റിലെ സ്്റ്റാർ സിംഗർ റിയാലിറ്റി ഷോ സീസൺ ഫോറിലെ ജേതാവായതോടെയാണ് ജോബി പ്രശസ്തിയിലേക്ക് ഉയരുന്നത്.മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്രങ്ങളിൽ നിരവധി ഗാനങ്ങൾ ജോബി ആലപിച്ചിട്ടുണ്ട്. ജോബി ജോൺ എന്ന ചെറുപ്പക്കാരൻ ജേതാവായപ്പോൾ മലയാളിസമൂഹം ഒന്നടങ്കം ആഹ്ലാദിച്ചിരുന്നു. കാരണം കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെയും വേദനയിൽ നിന്ന് പിച്ചവച്ച് കയറിവന്നവനാണ് ജോബി. എന്നാൽ ഒന്നാം സമ്മാനമായ ഒരുകോടി രൂപയുടെ വീട് സ്വന്തമായിട്ടും, അത് ഉപയോഗിക്കാനാവാത്ത നിസഹായാവസ്ഥയിലായിരുന്നു ജോബി.

ഒരുകോടി രൂപയുടെ വീടിന്റെ രേഖകൾ സ്റ്റാർസിംഗർ സ്‌പോൺസറായ ട്രാവൻകൂർ ബിൽഡേഴ്‌സ് പ്രതിനിധിയുടെ കൈയിൽ നിന്ന് ഗ്രാന്റ് ഫിനാലെ വേദിയിൽ ജോബി ഏറ്റുവാങ്ങി. പക്ഷേ ആ വീട്ടിൽ താമസമാക്കാൻ രജിസ്‌ട്രേഷനും നികുതിയുമൊക്കെയായി 40 ലക്ഷം രൂപ ജോബി അടയ്‌ക്കേണ്ടി വരുമെന്ന കാര്യം വാർത്തയായിരുന്നു.

കോഴിക്കോട് തൊട്ടിൽപ്പാലത്തിനടുത്ത് ചാപ്പാംതോട്ടമെന്ന മലയോര ഗ്രാമമാണ് ജോബിയുടെ ജന്മദേശം. അതിനടുത്തു തന്നെ സുഹൃത്തുക്കളുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ ലഭിച്ച ഒരു കൊച്ചുവീടും ജോബിയുടേതായുണ്ട്. യാതനയുടെയും വേദനയുടെയും ബുദ്ധിമുട്ടുകളുടെയും സാഹചര്യത്തിലാണ് ജോബി കേരളീയരുടെ പ്രിയ ഗായകനായി മാറിയത്. കണ്ണീരിന്റെ നനവുമായി പ്രേക്ഷകലക്ഷങ്ങളുടെ ആരാധനപാത്രമായി മാറിയ ജോബിക്കുവേണ്ടി ലോകമെങ്ങുമുള്ള മലായാളികൾ എസ്എംഎസ് അയച്ചിരുന്നു.

ജോബി ജോണിന്റെ സഹതാപതരംഗം ചാനൽ പരമാവധി മുതലാക്കിയിരുന്നു. ഗ്രാന്റ് ഫിനാലെയിൽ വന്ന 20 ലക്ഷത്തിലധികം എസ്എംഎസുകളിൽ പത്തുലക്ഷവും ജോബി ജോണിനായിരുന്നു. അങ്ങനെ ട്രാവൻകൂർ ബിൽഡേഴ്‌സിന്റെ ഒരു കോടിയുടെ ഫ്ളാറ്റ് ജോബിക്കു ലഭിച്ചത്. കൂലിപ്പണിയെടുത്തും സ്വർണം പണയംവച്ചും സ്റ്റാർ സിങ്ങറിലെത്താൻ വണ്ടികൂലിയൊപ്പിച്ച കഥകേട്ട് മലയാളികൾ കണ്ണീരണിഞ്ഞിരുന്നു.

ഏതായാലും ഫേസ്‌ബുക്ക് വ്യാജപ്രൊഫൈൽ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ് ഉയരങ്ങളിലേക്ക് കുതിക്കുന്ന ഈ യുവഗായകന്റെ ഉറക്കം കെടുത്തുകയാണ്.സൈബർ സെൽ ഊർജ്ജിതമായി അന്വേഷണം നടത്തി വ്യാജനെ പിടികൂടുമെന്നാണ് ജോബിയുടെ പ്രതീക്ഷ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP