Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിധു വിൻസന്റിന്റെ 'സ്റ്റാൻഡ് അപ്പിൽ' മാക്ട ഫെഡറേഷൻ അംഗത്തെ രണ്ട് ദിവസം ഡ്രൈവർ ആയി ജോലി ചെയ്യിപ്പിച്ചത് വലിയ കുറ്റം; പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗം ആയ എൽദോ സെൽവരാജിന് ഫെഫ്കയുടെ കാരണം കാണിക്കൽ നോട്ടീസ്; ഫെഫ്കയിൽ അംഗത്വം എടുക്കാത്തവർക്ക് തൊഴിൽ നിഷേധിക്കുന്നതിന് എതിരെ പ്രതികരിച്ച തന്നെ പുറത്താക്കാൻ ബി.ഉണ്ണികൃഷ്ണന്റെ നീക്കമെന്ന് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഗിരീഷ് ബാബു; വീണ്ടും ഊരുവിലക്ക്

വിധു വിൻസന്റിന്റെ 'സ്റ്റാൻഡ് അപ്പിൽ' മാക്ട ഫെഡറേഷൻ അംഗത്തെ രണ്ട് ദിവസം ഡ്രൈവർ ആയി ജോലി ചെയ്യിപ്പിച്ചത് വലിയ കുറ്റം; പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗം ആയ എൽദോ സെൽവരാജിന് ഫെഫ്കയുടെ കാരണം കാണിക്കൽ നോട്ടീസ്;  ഫെഫ്കയിൽ അംഗത്വം എടുക്കാത്തവർക്ക് തൊഴിൽ നിഷേധിക്കുന്നതിന് എതിരെ പ്രതികരിച്ച തന്നെ പുറത്താക്കാൻ ബി.ഉണ്ണികൃഷ്ണന്റെ നീക്കമെന്ന് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഗിരീഷ് ബാബു; വീണ്ടും ഊരുവിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൊഴിൽ നിഷേധം മലയാള സിനിമയിൽ പുതിയ സംഭവമല്ല. സംഘടനകൾ പിടിമുറുക്കിയതോടെ സിനിമയുടെ വിവിധ മേഖലകളിൽ അതൊരുവെല്ലുവിളിയായി തുടരുകയാണ്. തന്റേടത്തോടെ അഭിപ്രായങ്ങൾ വിളിച്ചുപറഞ്ഞതിന് തിലകൻ, വിനയൻ എന്നിവർക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത് പഴങ്കഥയാണ്. അത് തൊഴിൽ നിഷേധത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും കഥ കൂടിയായിരുന്നു. ബിനീഷ് ബാസ്റ്റ്യൻ, ഷെയിൻ നിഗം പ്രശ്‌നങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ, ഇപ്പോൾ ഫെഫ്കയിലാണ് പുതിയ വിവാദം. ആരോപണ മുന ചൂണ്ടുന്നത് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് നേരേയാണ്. ഫെഫ്കയുടെ യൂണിൻ അംഗങ്ങൾ അല്ലാത്തവർക്ക് തൊഴിൽ നിഷേധം വീണ്ടും ശക്തമാക്കുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ പ്രതികരിച്ച തന്നെ ഉണ്ണികൃഷ്ണനും അനുയായികളും ചേർന്ന് ഫെഫ്കയിൽ നിന്ന് പുറത്താക്കാൻ നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായ ജി.ഗിരീഷ് ബാബു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.

ഗിരീഷിന്റെ പോസ്റ്റ് ഇങ്ങനെ:

ലക്ഷങ്ങൾ കൊടുത്തു ഫെഫ്കയിൽ അംഗത്വം എടുക്കാത്ത ആളുകൾക്ക് മലയാളസിനിമയിൽ ഫെഫ്ക നേതൃത്വം തൊഴിൽ നിഷേധിക്കുന്നതിന് എതിരെ പ്രതികരിച്ച എന്നെ ഫെഫ്ക നേതാവ് ബി.ഉണ്ണികൃഷ്ണനും അനുയായികളും ചേർന്ന് ഫെഫ്കയിൽ നിന്നും പുറത്താക്കുമെന്ന് ഫത്വവ പുറപ്പെടുവിച്ചിരിക്കുന്നു.

നേരത്തെ മാക്ട ഫെഡറേഷൻ അംഗത്തിനെ കേരളത്തിൽ നടന്ന സിനിമ ഷൂട്ടിംഗിൽ ജോലി ചെയ്യിച്ചതിന് ഫെഫ്ക അംഗം ആയ പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവ രാജിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ബി.ഉണ്ണികൃഷ്ണനും, പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റോ ജോസഫും ചേർന്ന് നിർമ്മിച്ച് ഡബ്ലുസിസി അംഗം വിധു വിൻസെന്റ് സംവിധാനം ചെയ്ത' സ്റ്റാൻഡ് അപ്പ്' എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി ജോലി ചെയ്തത് ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗം ആയ എൽദോ സെൽവരാജ് ആയിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മാക്ട ഫെഡറേഷൻ അംഗം ആയ ഒരാളെ രണ്ട് ദിവസം ആ സിനിമയിൽ ഡ്രൈവർ ആയി ജോലി ചെയ്യിപ്പിച്ചതിനാണ് ഫെഫ്കയിൽ നിന്നും എൽദോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഫെഫ്കയുടെ നിർദ്ദേശപ്രകാരം മാതൃസംഘടനയും എൽദോയോട് വിശദീകരണം തേടിയിട്ടുണ്ട്.

കേരളത്തിൽ മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ തൊഴിൽസംഘടനകളുമായി സഹകരിച്ചു പോകണം എന്നാണ്് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പരസ്യമായി നിലപാട് എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫെഫ്കയുടെ ഈ പിന്തിരിപ്പൻ നിലപ്പാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്. മോഹൻലാലിനെ വച്ച് സിനിമ ചെയ്യാൻ ഒരുങ്ങുന്ന മാക്ട ഫെഡറേഷന്റെ പഴയ നേതാവായ വിനയൻ മൗനം പാലിക്കുന്നതിനെയും ഗിരീഷ് ബാബുവിനെ പോലുള്ളവർ ചോദ്യം ചെയ്യുന്നു. ഏതായാലും പുതിയ വിവാദത്തിൽ ബി.ഉണ്ണികൃഷ്ണന്റെ പ്രതികരണമാണ് ഇനി അറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP