Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മോഹൻ ലാലിനും ശ്രീനിവാസനും തകർത്ത് അഭിനയിക്കുമ്പോൾ പിന്നിൽ നിന്ന് ടേക്ക് ഓകെ പറഞ്ഞ പ്രിയദർശൻ; സൗഹൃദങ്ങളുടെയും കുടുംബ ബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരൽ വീണ്ടും; പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും നായകനും നായികയുമാകുമ്പോൾ സംവിധായകൻ വിനീത് ശ്രീനിവാസനും; ചിത്രത്തിന്റെ രണ്ടാം ഭാഗമോ ഹൃദയം? മെറിലാന്റ് തിരിച്ചെത്തുന്നത് മോഹൻലാലും പ്രിയദർശനും ലിസിയും ശ്രീനിവാസനും ആഘോഷമാക്കുമ്പോൾ

മോഹൻ ലാലിനും ശ്രീനിവാസനും തകർത്ത് അഭിനയിക്കുമ്പോൾ പിന്നിൽ നിന്ന് ടേക്ക് ഓകെ പറഞ്ഞ പ്രിയദർശൻ; സൗഹൃദങ്ങളുടെയും കുടുംബ ബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരൽ വീണ്ടും; പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും നായകനും നായികയുമാകുമ്പോൾ സംവിധായകൻ വിനീത് ശ്രീനിവാസനും; ചിത്രത്തിന്റെ രണ്ടാം ഭാഗമോ ഹൃദയം? മെറിലാന്റ് തിരിച്ചെത്തുന്നത് മോഹൻലാലും പ്രിയദർശനും ലിസിയും ശ്രീനിവാസനും ആഘോഷമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഹൻലാലും ശ്രീനിവാസനും പ്രിയദർശനും...... മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ നൽകിയ കൂട്ടുകെട്ട്. ചിത്രവും വെള്ളനാകളുടെ നാടും അക്കര അക്കരെ അക്കരെയും തേന്മാവിൻ കൊമ്പത്തും ഇങ്ങനെ മലയാളിയെ കുടുകൂടാ ചിന്തയിലൂടെ ചിരിപ്പിച്ച താര കൂട്ടായ്മ. ഇപ്പോഴിതാ ഇവരുടെ മക്കൾ ഒരുമിക്കുന്നു. മോഹൻലാലും പ്രിയദർശനും കലാലയ സുഹൃത്തുക്കളാണ്. ലാലിന്റെ ഭാര്യ സുചിത്രയും പ്രിയന്റെ പ്രിയതമയായിരുന്ന ലിസിയും ആത്മ മിത്രങ്ങൾ. പ്രിയനും ലിസിയും വിവാഹം വേർപിരിഞ്ഞെങ്കിലും വ്യക്തിപരമായി സൗഹൃദത്തിന് കോട്ടവുമില്ല. ഇങ്ങനെ മലയാളത്തിലെ അപൂർവ്വ സുഹൃത്തുക്കളുടെ മക്കളാണ് സിനിമയിൽ ഒന്നിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഹൃദയം എ്ന്നും സൂചനകളുണ്ട്. എന്നാൽ ഇത് ആരും സ്ഥിരീകരിച്ചിട്ടില്ല.

ഒരുകാലത്ത് മലയാള സിനിമയുടെ സ്പന്ദനമായിരുന്ന മെറിലാന്റ് സിനിമാസ് തിരിച്ചുവരുമ്പോൾ അതിനൊപ്പമാണ് താരങ്ങളുടെ മക്കളും ഒരുമിക്കുന്നത്.. 40 വർഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. ഹൃദയം എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ, ആരാധകർ ആവേശത്തോടെ കാത്തിരുന്ന താരജോഡികളായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ദർശന രാജേന്ദ്രനും ഒരു പ്രധാന വേഷത്തിലെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ഹൃദയത്തിന്റെ സഹനിർമ്മാതാവ് നോബിൾ ബാബു തോമസാണ്. 2020 ഓണം റീലീസായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് മോഹൻലാലാണ് ഈ വിവരം പുറത്ത് വിട്ടത്.

'തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിർമ്മാണ കമ്പനി മെറിലാന്റ് 40 വർഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിർമ്മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസനാണ് സംവിധായകൻ. പ്രിയദർശന്റെയും ലിസിയുടേയും മകൾ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകൻ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരൽ. ഹൃദയം!'...സ്വന്തം ശബ്ദത്തിൽ മോഹൻലാൽ വീഡിയോയിൽ പറയുന്നു. പ്രണവിന്റെ ആദ്യ നായക ചിത്രമായ ആദി വലിയ വിജയമായിരുന്നു. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്‌സോഫീസിൽ പരാജയമായി. കരുതലോടെ സിനിമകളെ സ്വീകരിക്കാനാണ് പ്രണവിന്റെ തീരുമാനം. അങ്ങനെ വിനീത് ശ്രീനിവാസനിൽ പ്രതീക്ഷ അർപ്പിക്കുകയാണ് പ്രണവ്.

ഭൂഗോളത്തിനു മുകളിലായി മയിലിനൊപ്പം വേലേന്തി നിൽക്കുന്ന മുരുകനായിരുന്നു മെറിലാന്റിന്റെ മുഖമുദ്ര. ഹിറ്റുകൾ തീർത്തിരുന്ന മെറിലാൻഡിന്റെ അവസാന ചിത്രം 1978-ൽ പുറത്തിറങ്ങിയ, മധു നായകനായുള്ള 'ഹൃദയത്തിന്റെ നിറങ്ങൾ' ആയിരുന്നു. മെറിലാൻഡിന്റെ സ്ഥാപകൻ പി.സുബ്രഹ്മണ്യത്തിന്റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. നേരത്തെ നടൻ അജു വർഗീസുമായി ചേർന്ന് നിവിൻപോളി ചിത്രം 'ലൗ, ആക്ഷൻ, ഡ്രാമ നിർമ്മിച്ചതും വിശാഖായിരുന്നു. ഇതിന് ശേഷമാണ് പ്രണവ് മോഹൻലാൽ ചിത്രവുമായി എത്തുന്നത്. ജേക്കബിന്റെ സ്വർഗ രാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.

മലയാള സിനിമയിലെ എന്നത്തേയും മികച്ച കൂട്ടുകെട്ടാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. ആ അടുത്ത സൗഹൃദം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും തമ്മിലുണ്ട്. കുറച്ചു നാൾ മുമ്പ് സോഷ്യൽ മീഡിയയിലടക്കം ചർച്ച വിഷയമായിരുന്നു ഇരുവരും തമ്മിൽ പ്രണയമാണെന്ന്.എന്നാൽ കല്യാണി തന്നെ അത് നിഷേധിക്കുകയും ചെയ്തു. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഏറെക്കുറേ ഒരേസമയത്താണ് സിനിമയിൽ നാന്ദി കുറിച്ചതും. തുടക്കത്തിൽ തന്നെ പുറത്തുവന്ന ചില ഫോട്ടോകളുടെ അടിസ്ഥാനത്തിൽ പ്രണവും കല്യാണിയും പ്രണയത്തിലാണെന്ന കിംവദന്തികൾ മലയാളത്തിലുണ്ടായിരുന്നു. എന്നാൽ തങ്ങൾ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കല്യാണി അത് നിഷേധിച്ചു. തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും വിശദീകരിച്ചു. ഈ സൗഹൃദമാണ് ഹൃദയത്തിൽ നായകനും നായികയുമാകുന്നത്.

പ്രണവ് മോഹൻലാലും പ്രിയദർശനും ചേർന്നുള്ള പ്രണയ രംഗങ്ങൾ നേരത്തേയും വൈറലായിട്ടുണ്ട്. പ്രിയൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ എന്ന സിനിമയിലെതായിരുന്നു ആ രംഗങ്ങൾ. മരയ്ക്കാരായി ലാൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കുന്നതു പ്രണവാണ്. സിനിമ തുടങ്ങുന്നതുതന്നെ പ്രണവിലൂടെയാണെന്നാണു സൂചന. കല്യാണിയുടെ ആദ്യ മലയാള സിനിമയാണിത്. തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളാണു കല്യാണി. കല്യാണിയെ കൂടാതെ സഹോദരൻ സിദ്ധാർത്ഥും 'മരക്കാറി'ൽ അസോസിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സാൻഫ്രാൻസിക്കോയിൽ നിന്നും വിഷ്വൽ ഇഫക്റ്റ് കോഴ്‌സ് പൂർത്തിയാക്കി അച്ഛന്റെ ചിത്രത്തിനൊപ്പം ചേർന്നിരിക്കുകയാണ് സിദ്ധാർഥ്. നിർമ്മാതാവ് സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും മകൾ കീർത്തി സുരേഷും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP