Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

നീട്ടി വളർത്തിയ മുടിയും താടിയും വെട്ടി ദൃശ്യം 2നായി തയ്യാറായെങ്കിലും ഷൂട്ടിങ് നീളാൻ കാരണമായത് താരത്തിന്റെ ആയൂർവേദ ചികിത്സ; വർഷങ്ങളായി പതിവുള്ള ആയൂർവേദ ചികിത്സയ്ക്ക് ശേഷം മാത്രം ഇനി ലാലേട്ടൻ ദൃശ്യത്തിലെ ജോർജൂട്ടിയായി സെറ്റിലേക്കെത്തു; ഇലക്കീറിലെ പ്രസാദം പുരോഹിതരിൽ നിന്ന് ഏറ്റുവാങ്ങുന്ന താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ; ചിത്രങ്ങൾ എവിടെയെന്ന് അറിയാൻ ആകാംഷയോടെ ആരാധകരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ബറോസ്, മരയ്ക്കാർ എന്നീ ചിത്രങ്ങൾ അണിയറയിൽ നിൽക്കുമ്പോഴാണ് ദൃശ്യം 2മായി മോഹൻലാലും ജിത്തു ജോസഫും എത്തുന്നത്. ചിത്രീകരണം ആയൂർവേദ ചികിത്സയ്ക്ക് ശേഷം മാത്രമേ തുടങ്ങു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ചിത്രീകരണം ആരംഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തിന്റെ ആയൂർവേ ചികിത്സയ്ക്ക് ശേഷം മാത്രമേ ചിത്രീകരണം ഉണ്ടാകു എന്ന് പുതിയ റിപ്പോർട്ടുകൾ എത്തുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ആയൂർവേദ ചികിത്സയ്ക്കായി താരം അവധിയിലാണ്. ഷൂട്ടിങ് തിരക്കുകളിൽ നിന്ന് അവധിയെടുത്താണ് താരം ചികിത്സയ്ക്കായി പോകുന്നത്. പൂജാധികമർമങ്ങളിൽ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

ദൃശ്യം 2നായിട്ടാണ് ചെന്നൈയിലെ വീട്ടിൽ നിന്ന് മോഹൻലാൽ കൊച്ചിയിലേക്ക് എത്തിയത്. പിന്നീട് താരം ക്വാറന്റൈൻ പോകുകയായിരുന്നു. പിന്നീടാണ് മുടിവളർത്തി താടി വളർത്തിയ മേക്ക് ഓവറിൽ നിന്ന് മാറി മോഹൻലാൽ ദൃശ്യം 2 മേക്കോവറുമായി രംഗത്തെത്തിയത്. എന്നാൽ ഷൂട്ടിങ് കർക്കിടക ചികിത്സയ്ക്കായി മാറ്റി വയ്ക്കുകയായിരുന്നു. കർക്കിടക ചികിത്സയ്ക്ക് മുൻപുള്ള പൂജാധികർമങ്ങളുമായിട്ടാണ് താരം മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായിട്ടുള്ള ചിത്രങ്ങളും പുറത്ത് വന്ന് കഴിഞ്ഞു. സ്ഥലം എവിടെയെന്ന് വ്യക്തല്ലെങ്കിലും. പൂജാരികൾക്ക് ഒപ്പം നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഇനി സെപ്റ്റംബർ അവസാന വാരമോ ഒക്ടോബർ ആദ്യ വാരമോ ഷൂട്ടിങ് ആരംഭിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.മോഹൻലാലിന്റെ നായികയായി മീനയും, മക്കളായി അൻസിബ ഹസനും എസ്തർ അനിലും തന്നെയാവും വേഷമിടുക. കോവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണകാലമത്രയും മോഹൻലാലും മീനയും പുറംലോകവുമായി ഇടപെടാത്ത രീതിയിലാകും തങ്ങുക.ചലച്ചിത്ര നിർമ്മാണ മേഖലയുടെ പ്രതിസന്ധി കണക്കിലെടുത്ത് സംവിധായകൻ ജീത്തു ജോസഫ് സ്വന്തം പ്രതിഫല തുക വെട്ടിക്കുറച്ചിരുന്നു.

ദൃശ്യത്തിന്റെ രണ്ടാം ഭാഗം സെപ്റ്റംബർ എഴിന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുകയാണ്. അതിന്റെ ഭാഗമായിക്കൂടിയാണ് മോഹൻലാലിന്റെ പുതിയ ലുക്ക്.ഏഴു വർഷങ്ങൾക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ.

ഇതിനു ശേഷമാകും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.2013 ഡിസംബറിലായിരുന്നു 'ദൃശ്യം' റിലീസിനെത്തിയത്. മോഹൻലാൽ, മീന, കലാഭവൻ ഷാജോൺ, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ത്രില്ലർ ചിത്രമായ ദൃശ്യത്തിലെ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ മികവു പുലർത്തിയിരുന്നു. 50 കോടിയോളം രൂപ ബോക്‌സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP