Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനക്കൊമ്പ് കേസിൽ ഏഴ് വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ പ്രതിയാക്കി കുറ്റപത്രം; സൂപ്പർതാരത്തിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ ലൈസൻസില്ല; കൊമ്പുകൾ സൂക്ഷിച്ചത് മറ്റ് രണ്ട് പേരുടെ പേരിൽ; വനംവകുപ്പ് മലക്കം മറിഞ്ഞതോടെ താരം വീണ്ടും കുരുക്കിൽ; പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വെട്ടിലാകുന്നത് ആനക്കൊമ്പുകൾ കൈവശം വെക്കാൻ അനുമതി നൽകിയ മുൻ സർക്കാറും; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് സഹായിച്ചിട്ടും സൂപ്പർതാരത്തെ വിടാതെ ആനക്കൊമ്പ് കേസ്

ആനക്കൊമ്പ് കേസിൽ ഏഴ് വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ പ്രതിയാക്കി കുറ്റപത്രം; സൂപ്പർതാരത്തിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ ലൈസൻസില്ല; കൊമ്പുകൾ സൂക്ഷിച്ചത് മറ്റ് രണ്ട് പേരുടെ പേരിൽ; വനംവകുപ്പ് മലക്കം മറിഞ്ഞതോടെ താരം വീണ്ടും കുരുക്കിൽ; പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വെട്ടിലാകുന്നത് ആനക്കൊമ്പുകൾ കൈവശം വെക്കാൻ അനുമതി നൽകിയ മുൻ സർക്കാറും; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് സഹായിച്ചിട്ടും സൂപ്പർതാരത്തെ വിടാതെ ആനക്കൊമ്പ് കേസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആനക്കൊമ്പു കൈവശം വെച്ച കേസിൽ നടൻ മോഹൻലാലിന് കനത്ത തിരിച്ചടി. ആനക്കൊമ്പ് കൈവശംവച്ച കേസിൽ ഏഴുവർഷത്തിനുശേഷം നടൻ മോഹൻലാലിനെ പ്രതിചേർത്ത് വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചു. ഇതോടെ കേസിൽ മോഹൻലാൽ പ്രതിസ്ഥാനത്തായി. ആനക്കൊമ്പ് കൈവ വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്നു പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. വനം വകുപ്പിന്റെ നിലപാട് മാറ്റമാണ് കേസിൽ വീണ്ടും സൂപ്പർതാരത്തിന് കുരുക്കായി മാറിയത്.

2012-ൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് നീണ്ടുപോകുന്നതിനെതിരേ െഹെക്കോടതി വിമർശനമുന്നയിച്ചിരുന്നു. ഇതേത്തുടർന്നാണു തിടുക്കത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മോഹൻലാലിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ മകൾ എത്തി വാദിച്ചതും വാർത്തയായിരുന്നു. എന്േനാൽ, ചീഫ് ജസ്റ്റിന്റെ മകൾ എത്തി വാദിച്ചിട്ടും കോടതി താരത്തോട് കനിവു കാട്ടിയില്ല. കേസ് എന്തുകൊണ്ടു തീർപ്പാക്കുന്നില്ലെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ മജിസ്ട്രേറ്റ് കോടതിയോടു ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. മോഹൻലാലിനെ പിന്തുണച്ച് ഹൈക്കോടതിയിൽ മൂന്ന് വട്ടമാണ് വനം വകുപ്പ് റിപ്പോർട്ടു നൽകിയത്. ഇതിന് ശേഷമാണ് ഇപ്പോൾ വീണ്ടും അധികൃതർ മലക്കം മറിഞ്ഞിരിക്കുന്നത്.

വന്യമൃഗസംരക്ഷണനിയമത്തിലെ വകുപ്പുകൾ ഈ കേസിൽ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഹർജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ഈ നിലപാടെല്ലാം തിരുത്തുന്നതാണ് ഇപ്പോഴത്തെ പുതിയ നിലപാട് മാറ്റം. സൃഹൃത്തുക്കളും സിനിമാനിർമ്മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാറും തൃശൂർ സ്വദേശി പി. കൃഷ്ണകുമാറുമാണു ലാലിന് ആനക്കൊമ്പ്‌ െകെമാറിയത്. കെ. കൃഷ്ണകുമാറിന്റെ കൃഷ്ണൻകുട്ടി എന്ന ആന ചരിഞ്ഞപ്പോൾ എടുത്ത കൊമ്പാണിതെന്നും വനംവകുപ്പ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റു രണ്ടുപേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസും മോഹൻലാലിന്റെ മൊഴിയെടുത്തെങ്കിലും തുടരന്വേഷണം നടത്തിയില്ല. 2011 ജൂെലെ 22-നാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്.

ഇതേത്തുടർന്നു കോടനാട്ടെ വനംവകുപ്പ് അധികൃതർ കേസെടുത്തെങ്കിലും പിന്നീടു റദ്ദാക്കി. തൊട്ടുപിന്നാലെ, ലാലിന് ആനക്കൊമ്പുകൾ കൈവശംവയ്ക്കാൻ സർക്കാർ അനുമതി നൽകി. അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. തുടർന്ന്, ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് 3 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

മോഹൻലാൽ ,സംസ്ഥാന സർക്കാർ, മുഖ്യവനപാലകൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പൗലോസ് ഹർജി സമർപ്പിച്ചിട്ടുള്ളത് മോഹൻലാലിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൗലോസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ചതിന് നിയമസാധുത നൽകിയെന്ന് സർക്കാർ നിലപാടറിയിച്ചതിനെ തുടർന്ന് കോടതി കേസ് തീർപ്പാക്കുകയായിരുന്നു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മോഹൻലാലിനുവേണ്ടി ഇത്തരത്തിൽ ഉത്തരവിറക്കിയത് വിവാദമായിരുന്നു. മറ്റുവ്യക്തികളുടെ ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷണത്തിലോ കോടതിയിൽ വിചാരണയിലോ ആയിരിക്കെ നടനെ സഹായിക്കാൻ മാത്രമാണ് പ്രത്യേക ഉത്തരവിറക്കിയതെന്നും സി.എ.ജി. കണ്ടെത്തി.

കൈവശമുള്ള വന്യജീവികളുടെയും വന്യജീവി ശേഷിപ്പുകളുടെയും വിവരം വെളിപ്പെടുത്തി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നേടാൻ 1972-ലും 1978 മുതൽ 1991 വരെയും 2003-ലും പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ, 2011 ഡിസംബറിലാണ് നടന്റെ വീട്ടിൽനിന്ന് നാല് ആനക്കൊമ്പുകൾ പിടിച്ചത്. 2012-ൽ വനംവകുപ്പ് നടനെതിരേ കേസെടുത്തു. എന്നാൽ, നടന് മാത്രമായി പ്രത്യേക ഉത്തരവിറക്കി ആനക്കൊമ്പുകളുടെ ഉടമസ്ഥത വെളിപ്പെടുത്താൻ വനംവകുപ്പ് അവസരം നൽകി. 2016 ഫെബ്രുവരിയിൽ ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾകൂടി കൈവശംവെയ്ക്കാനും അനുമതി നൽകി. അവയെല്ലാം പാരമ്പര്യസ്വത്താണെന്ന് വാദിച്ചാണ് നടൻ അപേക്ഷ നൽകിയത്.

കൈവശമുള്ള ആനക്കൊമ്പുകളും അതുകൊണ്ടുണ്ടാക്കിയ കരകൗശലവസ്തുക്കളും വെളിപ്പെടുത്താൻ പൊതുജനത്തിന് ഒറ്റത്തവണ അവസരം നൽകണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ 2015 ഡിസംബർ 15-ന് സർക്കാരിന് കരടുവിജ്ഞാപനം സമർപ്പിച്ചു. എന്നാൽ, എല്ലാവർക്കും അവസരം നൽകുന്നതിനുപകരം നടന് മാത്രമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനം-വന്യജീവി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമല്ല ഈ ഉത്തരവെന്നും സി.എ.ജി. കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP