Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

വിമർശനങ്ങളെ അഭിനന്ദനങ്ങളാക്കി മാറ്റാൻ കെൽപ്പുള്ള മാന്ത്രികൻ; പ്രതിനായകനിൽ തുടങ്ങി നായകനായി അവതരിച്ച വിസ്മയം; അഭിനയം അനായാസമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന പ്രതിഭ; കോടികളുടെ കിലുക്കം മലയാളത്തിന് സമ്മാനിച്ച താരം; ജാതിമത ഭേദമന്യേ മലയാളികൾ നെഞ്ചേറ്റിയ ഒരേ ഒരു വികാരം; മലയാളത്തിന്റെ സ്വന്തം ലാലേട്ടന് 59 വയസു തികയുമ്പോൾ; കംപ്ലീറ്റ് ആക്ടറിലേക്കുള്ള യാത്ര

വിമർശനങ്ങളെ അഭിനന്ദനങ്ങളാക്കി മാറ്റാൻ കെൽപ്പുള്ള മാന്ത്രികൻ; പ്രതിനായകനിൽ തുടങ്ങി നായകനായി അവതരിച്ച വിസ്മയം; അഭിനയം അനായാസമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന പ്രതിഭ; കോടികളുടെ കിലുക്കം മലയാളത്തിന് സമ്മാനിച്ച താരം; ജാതിമത ഭേദമന്യേ മലയാളികൾ നെഞ്ചേറ്റിയ ഒരേ ഒരു വികാരം;  മലയാളത്തിന്റെ സ്വന്തം ലാലേട്ടന് 59 വയസു തികയുമ്പോൾ; കംപ്ലീറ്റ് ആക്ടറിലേക്കുള്ള യാത്ര

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ദൈവത്തിന് അഭിനയിക്കണമെന്ന മോഹം തോന്നി.ദൈവം ഭൂമിയിൽ അവതരിച്ചു. അയാളെ ലോകം മോഹൻലാൽ എന്ന് വിളിച്ചു. അങ്ങനെ തുടങ്ങി ഈ വിസ്മയത്തെ വിശേഷിപ്പിക്കുന്ന വാക്കുകൾ തന്നെ ധാരാളം മോഹൻലാൽ എന്ന നടനെ വിലയിരുത്താൻ. നാലു പതിറ്റാണ്ട് നീണ്ട മലയാള സിനിമാ ലോകത്തിലെ പകരം വയ്ക്കാനില്ലാത്ത നടനായി വളരുമ്പോഴും  എന്ന പ്രതിഭ ഇപ്പോഴും വീഞ്ഞുപോലെയാണ്. കാരണം പഴകും തോറും ഇയാളുടെ പുതിയ ഭാവങ്ങൾ ആരാധകർക്കായി കാത്തിരിക്കുന്നു എന്ന് വ്യക്തം. ഇന്ന് 59ാം ജന്മദിനം ആഘോഷിക്കുന്ന ലാലേട്ടൻ എന്ന മോഹൻലാൽ വിശ്വനാഥൻ നായർ ആരാധകർക്ക് ഇന്നും വിസ്മയമാണ്. അഭിനയത്തെ ഇത്ര അനായാസമായി പ്രതിഫലിപ്പിക്കുന്ന പ്രതിഭ ഈ ലോകത്ത് തന്നെ ചുരുക്കം.

1978ൽ മഞ്ഞിൽ പിരിഞ്ഞ പൂക്കളിലൂടെ അഭിനയരംഗത്തേക്ക് കടന്നെത്തിയ നടൻ പിന്നിട്ട വഴികളിൽ അഭിനയിച്ചത് 330ലധികം മലയാള ചിത്രങ്ങളിലാണ് ഇതിന് പുറമേ... തമിഴ് ഹിന്ദി, തെലുങ്ക് എന്നീ ചിത്രങ്ങളിലൂടെയും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമായി മാറാൻ അദ്ദേഹത്തിന് ് സാധിച്ചു. 1960 മെയ് 21നാണ് പത്തനംതിട്ട ജില്ലയിൽ ഇലന്തൂരിൽ ലാലിന്റെ ജനനം. അച്ഛൻ വിശ്വനാഥൻ നായർ, അമ്മ ശാന്തകുമാരി. തിരുവനന്തപുരത്തായിരുന്നു പഠനം. പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ് കുമാർ എന്നിവരുമായി ചേർന്ന് സിനിമാ പ്രവർത്തനം ആരംഭിച്ചു. അശോക് കുമാർ സംവിധാനം ചെയ്ത 'തിരനോട്ടം' ആണ് ആദ്യ ചിത്രം. ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയായിരുന്നു മുഖ്യധാരാ രംഗപ്രവേശം.

Stories you may Like

വില്ലനായി തുടങ്ങി നായകനായി അവതരിച്ച വിസ്മയം

1978ൽ മഞ്ഞിൽ പിരിഞ്ഞ പൂക്കളിലൂടെ അഭിനയരംഗത്തേക്ക് കടന്നെത്തിയ ലാൽ സ്വത സിദ്ധമായ അഭിനയം കൊണ്ട് മലയാളികളെ അമ്പരപ്പിച്ചപ്പോൾ പേരിനെ ചുരുക്കി മലയാളികൾ സ്‌ഹേഹപൂർവം ഏട്ടനെന്ന് വിളിച്ചു. ജനിച്ചു വീണ കുട്ടിമുതൽ യൗവനങ്ങൾ വരെ സ്‌നേഹവും ആരാധനയും ഇഴ കലർന്ന് മോഹൻലാലിനെ ലാലേട്ടാ എന്ന് ആരാധനയോടെ നീട്ടിവിളിക്കും. തന്റെ സംസാരശൈലിയും വേറിട്ട അഭിനയരീതിയും ആരാധകരോടുള്ള ലാലിന്റെ കരുതലും തന്നെയാണ് മലയാളത്തിന്റെ ശക്തനായ നടനായി വളർന്നുവരാൻ മോഹൻലാലിനെ പ്രാപ്തനാക്കിയ പ്രധാനഘടകം.

നടൻ പിന്നിട്ട വഴികളിൽ അഭിനയിച്ചത് 330ലധികം മലയാള ചിത്രങ്ങളിലാണ് ഇനിന് പുറമേ.തമിഴ് ഹിന്ദി, തെലുങ്ക് എന്നീ ചിത്രങ്ങളിലൂടെയും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷമാണ് ലാലിനെ മലയാള സിനിമയിൽ ആദ്യം മുഖ്യാധാരറോളിൽ അവസരം നൽകിയതെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ കരിയർ ബ്രേക്ക് ചിത്രമായി മാറാൻ സാധിച്ചത് തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രമായിരുന്നു.

ശക്തനായ വില്ലനായി മാത്രമല്ല നായകനായി മാറുകയായിരുന്നു വിൻസെന്റ് ഗോമസിലൂടെ. പിന്നീട് ഭൂമിയിലെ രാജാക്കന്മാർ, അതിരാത്രം തുടങ്ങി നിരവധി വേഷങ്ങൾ താരത്തിന് താരമൂല്യം നേടിക്കൊടുത്തു. പ്രിയദർശൻ, ജോഷി ചിത്രങ്ങളിലെ കോമഡികളിൽ തീർത്ത വേഷങ്ങൾ മോഹൻലാലിന് സമ്മാനിച്ചത് ഒരു മലയാളത്തിന്റെ ഒരു ചോക്ലേറ്റ് ബോയി പരിവേഷമായിരുന്നു. ബോയിങ് ബോയിങ്ങ് ഉൾപ്പടെയുള്ള ചിത്രങ്ങളിൽ താരം മലയാളികളെ ചിരിപ്പിച്ചു. എങ്കിലും റൊമാന്റിക് സീനുകളിൽ വിസ്മയിപ്പിച്ചവ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, അരം പ്ലസ് അരം കിന്നരം, തുടങ്ങിയ 80 കളിലെ വിജയങ്ങളായിരുന്നു.

86ന് ശേഷം മോഹൻലാലിന് നടൻ എന്നതിനേക്കാൾ ഉപരി മലയാളത്തിലെ താരരാജക്കന്മാരിൽ ഒരാൾ എന്ന അംഗീകാരം നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരേ കാലഘട്ടത്തിൽ തന്നെ മോഹൻലാലിനും മമ്മൂട്ടിക്കും മലയാള സിനിമാ ലോകം കീഴടക്കാൻ സാധിച്ചു. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളും, സർവകാലാശാലയുമെല്ലാം 80കളുടെ അവസാനത്തിൽ മോഹൻലാലെന്ന നടനെ ഇമോഷണൽ ഷെയിഡുള്ള നായകറോളിൽ തിളക്കം നൽകിയപ്പോൾ കെ. മധുവിന്റെ സംവിധാനത്തിലിറങ്ങിയ ഇരുപതാം നൂറ്റാണ്ട് മലയാളികൾ ഇരുകൈയും നീട്ടി ഏറ്റെടുക്കുകയും ചെയ്തു.

പിന്നീട് ചിത്രം, താളവട്ടം, ആര്യൻ അധിപൻ, വെള്ളാനകളുടെ നാട്, ടിപി ബാലഗോപാലൻ എംഎ തുടങ്ങി എൺപതുകളുടെ അവസാനം സ്വർണനേട്ടം കൊയ്യുകയായിരുന്നു ലാൽ. വേണു നാഗവള്ളി പത്മരാജൻ, കെ മധു, പ്രിയദർശൻ ജോഷി തുടങ്ങി കേരളത്തിലെ മികച്ച സംവിധായകരെല്ലാം തിരഞ്ഞെടുക്കുന്ന പ്രിയനടനായി 90കളുടെ ആരംഭത്തോടെ ലാൽ മാറി.

ടി.പി ബാലഗോപാലൻ എം.എ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986ൽ തന്റെ 26ാം വയസിൽ മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം താരം സ്വന്തമാക്കി. പിന്നീട് 90കൾക്കിപ്പുറം മോഹൻലാലിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ ഒൻപത് കേരള സംസ്ഥാന പുരസ്‌കാരം, ഒൻപത് ഫിലിം ഫെയർ അവാർഡുകൾ ഇന്ത്യൻ ഫിലിം അക്കാദമി അവർഡ്. കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ താരത്തിനെ തേടിയെത്തി.

ഭരതത്തിലെ അഭിനയത്തിന് ആദ്യ ദേശീയ പുരസ്‌കാരം നേടി. കിരീടത്തിലെ അഭിനയത്തിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും വാനപ്രസ്ഥം, ജനതാ ഗ്യാരേജ് പുലിമരുകൻ എന്നിവയുടെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശവും മോഹൻലാലിന് ലഭിച്ചു. 2001ൽ പത്മശ്രി, 2009ൽ ലഫ്റ്റണന്റ് കേണൽ, 2010ൽ ഡി.ലിറ്റ്, 2019ൽ പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

1960 മെയ് 21നാണ് പത്തനംതിട്ട ജില്ലയിൽ ഇലന്തൂരിൽ ലാലിന്റെ ജനനം. അച്ഛൻ വിശ്വനാഥൻ നായർ, അമ്മ ശാന്തകുമാരി. തിരുവനന്തപുരത്തായിരുന്നു പഠനം. പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ് കുമാർ എന്നിവരുമായി ചേർന്ന് സിനിമാ പ്രവർത്തനം ആരംഭിച്ചു. 1988ൽ നിർമ്മാതാവ് സുരേഷ് ബാലാജിയുടെ മകളായ സുചിത്രയുമായി മോഹൻലാലിന്റെ വിവാഹം നടന്നു. തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു താരനിറവിലുള്ള വിവാഹം നടന്നത്. രണ്ടുമക്കളിൽ പ്രണവ് മോഹൻലാൽ 21ാം നൂറ്റാണ്ട്, ആദി എന്നി ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ചു. മകൾ വിസ്മയ ഇപ്പോളും പഠനത്തിലാണ്.

പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ ടൊവിനോ തോമസ്, മണിയൻപിള്ള രാജു, ഉണ്ണി മുകുന്ദുൻ,സൗബിൻ തുടങ്ങി, മഞ്ജു വാര്യർ മുതൽ ദുർഗാ ലക്ഷ്മി, ഹണി റോസ് തുടങ്ങി മുൻനിര താരങ്ങളെല്ലാം ലാലേട്ടന് ജന്മദിന ആശംസകൾ നേർന്ന് രംഗത്തെത്തുകയും ചെയ്തു. നന്ദി ലൂസഫർ നന്ദി സ്റ്റീഫൻ എന്നാണ് പൃഥ്വി ഇൻസ്റ്റയിൽ കുറിച്ചത്. മലയാളത്തിന്റെ നടന വിസ്മയത്തിന് ജന്മദിനാശംസകൾ എന്ന് ഉണ്ണി മുകുന്ദനും കുറിക്കുന്നു.

ലാലിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് മണിയൻ പിള്ള രാജുവും ആശംസകൾ നേർന്നു. മോഹൻലാലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ആൾ കേരള മമ്മൂട്ടി ഫാൻസിന്റെ ഫേസ്‌ബുക്ക് പേജിൽ ലാലേട്ടന്റെ ചിത്രം കവർ ചിത്രമാക്കിയാണ് മമ്മൂട്ടി ഫാൻസ് തകർപ്പൻ ജന്മദിന ആശംസകൾ ചെയ്തത്. മലയാളത്തിന്റെ പ്രിയതാരം നസ്‌റിയ ഫഹദിനും കുടുംബത്തിനുമൊപ്പമുള്ള മോഹൻലാലിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ അറിയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ മോഹൻലാൽ ഫാൻസ് പേജുകൾ അടക്കം താരത്തിന്റെ ജന്മദിനം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്.

കോടി ക്ലബുകളുടെ തമ്പുരാൻ

ജനകോടികളുടെ ആവേശവും ആരാധ്യപുരുഷനുമാണ് മോഹൻലാൽ. ഒപ്പം കോടിക്ലബുകളുടെ തമ്പുരാനും. 50, 100, 150, 200 അങ്ങനെ കോടികളുടെ വാതിലുകൾ തുറന്ന് മോഹൻലാൽ മലയാള സിനിമയെ മുന്നോട്ട് നയിക്കുകയാണ്. നാല് കോടിഅഞ്ചുകോടി മുതൽ മുടക്കിൽ സിനിമ എടുത്തിരുന്ന മലയാളം ഇൻഡസ്ട്രിക്ക് ദൃശ്യത്തിലൂടെ 50 കോടിയും പുലിമുരുകനിലൂടെ 150 കോടിയും ലൂസിഫറിലൂടെ 200 കോടിയും മോഹൻലാൽ മലയാള സിനിമയ്ക്കു സമ്മാനിച്ചു.

പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് മോഹൻലാൽ. ഓരോ വർഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ താരമൂല്യവും ഉയരുകയാണ്. സാറ്റ്‌ലൈറ്റ് റൈറ്റ്‌സ്, ഓവർസീസ് (വിദേശരാജ്യങ്ങളിൽ ചിത്രത്തിന്റെ വിതരണം) റൈറ്റ്‌സ്, റീമെയ്‌ക്ക് റൈറ്റ്‌സ്, ഡബ്ബിങ് റൈറ്റ്‌സ്, ഡിജിറ്റൽ റൈറ്റ്‌സ് ഇവയിലൂടെയെല്ലാം മോഹൻലാൽ സിനിമകൾക്കു ലഭിക്കുന്നത് കോടികളാണ്. സാറ്റ്?ലൈറ്റ് തുകകളിൽ കുടുങ്ങി കിടന്നിരുന്ന സിനിമാ ബിസിനസ്സിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയതും മോഹൻലാൽ സിനിമകളുടെ വാണിജ്യ വിജയം തന്നെ.

ലൂസിഫറും മലയാള സിനിമയുടെ വലുപ്പവും

ലൂസിഫറിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ച സമയത്തു തന്നെ ചിത്രത്തിന്റെ സാറ്റ്?ലൈറ്റ് അവകാശം വിറ്റുപോയിരുന്നു. പതിനഞ്ച് കോടിക്ക് മുകളിൽ നൽകിയാണ് റിലീസിനു മുമ്പേ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം കമ്പനി സ്വന്തമാക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ഓഡിയോ വിഡിയോ (ട്രെയിലർ, ഗാനങ്ങൾ) അവകാശവും വൻതുകയ്ക്കാണ് ഗുഡ്വിൽ എന്റർടെയ്ന്മെന്റ് സ്വന്തമാക്കിയത്. ചുരുക്കത്തിൽ മുടക്കുമുതലിനെക്കൾ കൂടുതൽ പണം റിലീസിനു മുമ്പ് തന്നെ നിർമ്മാതാവിന്റെ പെട്ടിയിൽ വീണെന്നു ചുരുക്കം.

കോടികൾ വാരിയ സിനിമകൾ

ദൃശ്യം: ജിത്തു ജോസഫും മോഹൻലാലും ഒന്നിച്ച ദൃശ്യം മലയാളത്തിൽ ആദ്യ 50 കോടി ക്ലബിൽ ഇടംനേടുന്ന ചിത്രമായിരുന്നു. മലയാളത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ കലക്ഷൻ റെക്കോർഡുകളെയും പഴങ്കഥയാക്കിയ ചിത്രം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമെയ്‌ക്ക് അവകാശം വിറ്റുപോയ സിനിമകളിലൊന്നാണ്. കേരളത്തിൽ മാത്രം 20,000 ഷോകളാണ് വിജയകരമായി പൂർത്തിയാക്കിയത്. ഏകദേശം 6 കോടി രൂപ ചെലവിൽ നിർമ്മിച്ച സിനിമ 66.25 കോടി രൂപയാണ് ബോക്സ്ഓഫീസിൽ നിന്നും േനടിയത്.

പുലിമുരുകൻ: മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രം. വൈശാഖ് സംവിധാനം ചെയ്ത പുലിമുരകനിലൂടെ ബ്രഹ്മാണ്ഡസിനിമകൾ മലയാളത്തിനും സാധ്യമാകും എന്നു തെളിയിച്ചു. ഇന്ത്യയ്ക്കു പുറമേ യൂറോപ്പിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ ചെലവേറിയ ചിത്രവും കൂടിയായിരുന്നു. വെറും 14 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി കലക്ഷൻ നേടിയത്. 25 കോടി രൂപ ചെലവിൽ ടോമിച്ചൻ മുളകുപാടമായിരുന്നു നിർമ്മാണം.

ഒപ്പം: മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ഒപ്പം. മോഹൻലാൽ അന്ധനായി അഭിനയിച്ച ഈ ചിത്രം 40 ദിവസം കൊണ്ട് 50 കോടി എന്ന നേട്ടം കൈവരിച്ചിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. 6.8 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം 50.47 കോടി രൂപയാണ് നേടിയത്.

അന്യഭാഷ സ്വാധീനം

ദൃശ്യത്തിനു ശേഷം ചെറുതും വലുതുമായി മോഹൻലാൽ അഭിനയിച്ചത് 23 സിനിമകളിലാണ്. മൈത്രി (കന്നഡ), വിസ്മയം (െതലുങ്ക്), ജനത ഗാരേജ് (തെലുങ്ക്), ജില്ല (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലൂടെ അവിടെയുള്ള ആരാധകരെയും അദ്ദേഹം സ്വന്തമാക്കി. സൂര്യ നായകനാകുന്ന കാപ്പാൻ എന്ന തമിഴ് ചിത്രമാണ് മോഹൻലാലിന്റെ പുതിയ പ്രോജക്ട്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ മോഹൻലാലിന്റെ പ്രതിഫലവും കോടികളാണെന്നാണ് റിപ്പോർട്ട്.

പുതിയ  സിനിമകൾ

നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന കോമഡി ചിത്രമാണ് മോഹൻലാലിന്റെ പുതിയ പ്രോജക്ട്. നൂറുകോടി ബജറ്റിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മറ്റൊരു മെഗാ സിനിമ. ചിത്രീകരണം പൂർത്തിയാക്കിയ മരക്കാർ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഇട്ടിമാണിക്കു ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിലാകും മോഹൻലാൽ അഭിനയിക്കുക. അതിനു പിന്നാലെ ഒക്ടോബറിൽ തന്റെ സ്വന്തം സംവിധാന സംരംഭത്തിലേക്കും താരം കടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP