Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ലാലേട്ടാ....വളരെ മോശം.... ഇത്ര പ്രതീക്ഷിച്ചില്ല...; സിനിമയിൽ മാത്രം ഹീറോയിസം കാണിച്ചിട്ട് കാര്യമില്ല; ജീവിതത്തിലും കാണിക്കണം.... ക്യാഷ്നു വേണ്ടി ഇങ്ങനത്തെ നാറിയ കളി കാണിക്കാൻ പാടില്ലാരുന്നു; രജിത് സാർ നരസിംഹത്തിന്റ്റെ റീമേക്കിൽ അഭിനയിച്ചാൽ തീരാവുന്ന സ്റ്റാർ വാല്യൂ മാത്രമേ ലാലേട്ടന് ഉള്ളൂ എന്ന് ഓർത്തോണം! രജത് ആർമ്മയുടെ കലിപ്പ് തീരുന്നില്ല; മോഹൻലാലിന്റെ കൊറോണ വീഡിയോയിലും നിറയുന്നത് ബിഗ് ബോസ് പൊങ്കാല

ലാലേട്ടാ....വളരെ മോശം.... ഇത്ര പ്രതീക്ഷിച്ചില്ല...; സിനിമയിൽ മാത്രം ഹീറോയിസം കാണിച്ചിട്ട് കാര്യമില്ല; ജീവിതത്തിലും കാണിക്കണം.... ക്യാഷ്നു വേണ്ടി ഇങ്ങനത്തെ നാറിയ കളി കാണിക്കാൻ പാടില്ലാരുന്നു; രജിത് സാർ നരസിംഹത്തിന്റ്റെ റീമേക്കിൽ അഭിനയിച്ചാൽ തീരാവുന്ന സ്റ്റാർ വാല്യൂ മാത്രമേ ലാലേട്ടന് ഉള്ളൂ എന്ന് ഓർത്തോണം! രജത് ആർമ്മയുടെ കലിപ്പ് തീരുന്നില്ല; മോഹൻലാലിന്റെ കൊറോണ വീഡിയോയിലും നിറയുന്നത് ബിഗ് ബോസ് പൊങ്കാല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണ വൈറസിനെ നേരിടാനുള്ള മോഹൻലാലിന്റെ വീഡിയയോയിലും ബിഗ് ബോസ് പൊങ്കാല. ബിഗ് ബോസിൽ നിന്ന് രജത് കുമാറിനെ പുറത്താക്കിയാതണ് സോഷ്യൽ മീഡിയയിൽ മോഹൻലാലിന് വിമർശനം ഉയരാനുള്ള കാരണം. കൊറോണ വീഡിയോയിൽ എത്തിയ കമന്റുകൾ ഏറെയും രജത് കുമാറിനെ ഉയർത്തിക്കാട്ടുന്നതാണ്. കോറോണ പിടിച്ച് മരിക്കുന്നതിനു മുമ്പ് ഇങ്ങളു ഞങ്ങടെ രജിത്തണ്ണനെ ആ ബിഗ്ബോസ്സ് വീട്ടിലേക്ക് തിരിച്ച് കൊണ്ട് വരണേ...അദ്ദേഹമില്ലാത്ത ആ വീട് മരണ വീട് പോലെയായി...-ഇതാണ് രജത് കുമാർ ഫാൻസിന് മോഹൻലാലിനോട് പറയാനുള്ളത്. സുരേഷ് ഗോപി ആയിരുന്നു നല്ലത്... അദ്ദേഹത്തിന് നിലപാടുകൾ ഉണ്ട്. ജനങളുടെ പക്ഷത്തു നിന്ന് ചിന്തിക്കും... തങ്ങൾ ഏഷ്യാനെറ്റ് ഇന്റെ പക്ഷത്തു നിന്നും-എന്നൊരു തമാശ പോസ്റ്റും ചർച്ചയാകുന്നുണ്ട്. 

ബിഗ് ബോസിൽ നിന്ന് പുറത്തായി തിരിച്ചു വന്ന രജത് കുമാറിന് വമ്പൻ സ്വീകരണവും ലഭിച്ചു. ഇത് പുലിവാലുമായി. രജത്തിനെതിരെ കൊറോണ കാലത്തെ ആൾക്കൂട്ടത്തിന്റെ പേരിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രജത്തിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതിന് ശേഷമാണ് ലാലിന്റെ പേജിൽ പൊങ്കാല പ്രവാഹം തുടങ്ങിയത്.

മോഹൻലാലിന്റെ പേജിൽ എത്തുന്ന കമന്റുകളിൽ ചിലത്.

 • വളരെ മോശമായി നിങ്ങൾ ചെയ്തത്....... കുറെ ഫാൻസ് ഉണ്ട് എന്നു പറഞ്ഞു നിങ്ങൾ കിടന്നു അഹങ്കരിക്കല്ലേ...... ലാലേ........ നീ ഇതിനൊക്കെ കണക്കു കൊടുക്കേണ്ടി വരും... മുകളിൽ ഒരാൾ ഉണ്ട്
 • കോറോണ പിടിച്ച് മരിക്കുന്നതിനു മുമ്പ് ഇങ്ങളു ഞങ്ങടെ രജിത്തണ്ണനെ ആ ബിഗ്ബോസ്സ് വീട്ടിലേക്ക് തിരിച്ച് കൊണ്ട് വരണേ...അദ്ദേഹമില്ലാത്ത ആ വീട് മരണ വീട് പോലെയായി...
 • സുരേഷ് ഗോപി ആയിരുന്നു നല്ലത്... അദ്ദേഹത്തിന് നിലപാടുകൾ ഉണ്ട്. ജനങളുടെ പക്ഷത്തു നിന്ന് ചിന്തിക്കും... തങ്ങൾ ഏഷ്യാനെറ്റ് ഇന്റെ പക്ഷത്തു നിന്നും
 • മോഹൻലാലിനോട് ഒന്നേ പറയാൻ ഉള്ളു നിങ്ങൾ 40 വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഓളങ്ങളെക്കാൾ കൂടുതൽ 65 ദിവസം കൊണ്ട് സാറിന് ഉണ്ടാക്കാൻ കഴിഞ്ഞു
 • കൊറോണയെക്കാൾ കൂടുതൽ പേർ ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഒരു വാക്കുപോലും മിണ്ടാതെ പുതിയ ബോധവൽക്കരണവുമായി ഇറങ്ങിയതാണ് വിഗ്ഗ് വെച്ച ചാണകം!
 • ലാലേട്ടാ നിങ്ങൾ പുറത്താക്കിയത് കേരളത്തിൽ ഏട്ടനൊപ്പം ആരാധകരുള്ള ഒരു മനുഷ്യനെ ആണ്.അതുകൊണ്ട് 24മണിക്കൂർ സമയം തരാം അങ്ങേരെ തിരിച്ചെടുക്കാൻ.ഇല്ലേൽ ഏഷ്യാനെറ്റ് ഞങ്ങൾ കത്തിക്കും
 • ആന കൊമ്പ് കേസിലെ പ്രതി മുളക് പൊടി കേസിലെ പ്രതിയെ വിചാരണ ചെയ്യുന്നു ??
 • രജിത്തേ ഇത് കുടുംബക്കാർ ഒക്കെ കാണുന്ന പരിപാടി അല്ലേ... ഇങ്ങനെ ഒക്കെ ചെയ്യാമോ (എന്ന് സ്റ്റേജിൽ ഇരുന്നു കുലുക്കി വിട്ട മോഹൻലാൽ
 • രജിത് സാർ നരസിംഹത്തിന്റ്റെ റീമേക്കിൽ അഭിനയിച്ചാൽ തീരാവുന്ന സ്റ്റാർ വാല്യൂ മാത്രമേ ലാലേട്ടന് ഉള്ളൂ എന്ന് ഓർത്തോണം
 • ലാലേട്ടാ....വളരെ മോശം.... ഇത്ര പ്രതീക്ഷിച്ചില്ല... സിനിമയിൽ മാത്രം ഹീറോയിസം കാണിച്ചിട്ട് കാര്യമില്ല..ജീവിതത്തിലും കാണിക്കണം. ക്യാഷ്നു വേണ്ടി ഇങ്ങനത്തെ നാറിയ കളി കാണിക്കാൻ പാടില്ലാരുന്നു....ഞങ്ങളൊക്കെ തന്നെ അല്ലെ നിങ്ങളെ വലിയ ഒരു അവതാര പുരുഷൻ ആക്കി മാറ്റിയത്... പക്ഷെ പ്രേക്ഷകർ ആയ ഞങ്ങളുടെ സപ്പോർട്ട് ആ മനുഷ്യനോടു ഉണ്ടെന്ന് അറിഞ്ഞിട്ടും നീയും നിന്റെ ചാനൽ ഉം കാണിച്ച നെറികേട് ഞങ്ങൾ ജനങ്ങൾ ഒരിക്കലും ഒരിക്കലും അംഗീകരിക്കില്ല... ലേശം ഉളുപ്പ്.
 • 30 വർഷം കൊണ്ട് ലാലേട്ടൻ പ്രിയങ്കരനായി രജിത് 66 ദിവസം കൊണ്ട് പ്രിയങ്കരനായി . അപ്പോ അതിന്റെ ചൊറിച്ചില് ഏത് സൂപ്പർ സ്റ്റാറിനും ഉണ്ടാവും. മാന്താതെ ഇവൻ മാർ വിടില്ല. ആ മാന്തലാണ് ഇന്ന് രജിത്തിന് കിട്ടുന്നത്. അങ്ങേരടെ കയ്യും അടിച്ച് ഒടിച്ചപ്പഴും വയറ്റില് തൊഴി കിട്ടി കലങ്ങിയപ്പഴും ഈ പറയണ കഴപ്പ് അവടെ ആർക്കും കണ്ടില്ല. ശരിയല്ലേ...

മോഹൻലാലിന്റെ പേജ് നിറയെ ഇത്തരം കമന്റുകളാണ്. രജത് കുമാറിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയത് മോഹൻലാലിന്റെ കുഴപ്പമായി ചിത്രീകരിക്കുകയാണ് അവർ. കഴിഞ്ഞ ആഴ്ച ബിഗ് ബോസിൽ നിന്ന് പുറത്തു പോവുക പാഷാണം ഷാജിയെന്നതായിരുന്നു പൊതുവേയുള്ള ചർച്ച. എലിമിനേഷനിൽ പാഷാണം ഷാജി എത്തിയതോടെ ഇതിനുള്ള സാധ്യതകൾ ഉയരുകയും ചെയ്തു. ഇത്തവണ എലിമിനേഷൻ നോമിനികളെ കണ്ടെത്താൻ വേറിട്ട തന്ത്രമാണ് ബിഗ് ബോസ് തയ്യാറാക്കിയത്. ഇത് തീർത്തും ഇരുതല മൂർച്ചയുള്ള വാളായിരുന്നു. ഈ വാളു കൊണ്ട് രേഷ്മയെ ഫുക്രു വെട്ടി വീഴ്‌ത്തിയെന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. ഇതിലൂടെ പാഷാണം ഷാജിയെ രക്ഷിച്ചെടുക്കുകയായിരുന്നു ആര്യയുടെ നേതൃത്വത്തിലെ ടീമെന്നാണ് സൂചന. കാന്താരി മുളക് വിവാദത്തിൽ രജിത് കുമാർ പെട്ടതോടെ ഇവർ നന്നായി കളിച്ചു. രജിത്തിനെതിരെ നിലപാടും നിരീക്ഷണവും നടത്തി രേഷ്മ ബിഗ് ബോസിൽ നിറഞ്ഞു. ഇത് പ്രേക്ഷക വോട്ടിംഗിനെ സ്വാധീനിച്ചു. ഇന്ന് പുറത്തു വന്ന പ്രെമോ ശരിയാണെങ്കിൽ രേഷ്മയാണ് ഇന്ന് പുറത്താകുന്നത്. ഇതിന് കാരണം രജിത്തിനെ രേഷ്മ തള്ളി പറഞ്ഞതു തന്നെയാണെന്നാണ് വിലയിരുത്തൽ. അങ്ങനെ ഈ ആഴ്ച എലിമിനേഷനിൽ നിന്ന് പാഷാണം രക്ഷപ്പെട്ടു.

പാഷാണം ഷാജിയും രേഷ്മയും ആർജെ രഘുവും ദയയും അഭിരാമി-അമൃതയുമായിരുന്നു ഇലിമിനേഷനിൽ ഉണ്ടായിരുന്നത്. രണ്ട് പേർ കൺഫെഷൻ റൂമിൽ എത്തുന്നു. അതിന് ശേഷം രണ്ട് പേരും ചേർന്ന് ഒരാളെ എലിമിനേഷന് നോമിനേറ്റ് ചെയ്യുന്നു. അഭിരാമിയും അമൃതയും സിജോയും ഒരു ജോഡിയായി. ഇതിൽ സ്വയം എലിമിനേഷന് മത്സരിക്കാൻ അഭിരാമിയും അമൃതയും തയ്യാറായി. പ്രേക്ഷക പിന്തുണയിൽ വിശ്വാസം അർപ്പിച്ചായിരുന്നു ഇത്. പാഷാണം ഷാജിയും ആര്യയും ടീമായി. ഇതിൽ പാഷാണം ഷാജി ഉത്തരവാദിത്തം ഏറ്റെടുത്തു. ഫുക്രുവും രേഷ്മയുമാണ് വന്നത്. ഇതിൽ രേഷ്മയ്ക്ക് എലിമിനേഷനിൽ മത്സരിക്കാൻ താൽപ്പര്യമില്ലായിരുന്നു. ഇവിടെ അതിസമർത്ഥമായി ഫുക്രു ഇടപെട്ടു. രേഷ്മയ്ക്ക് നിരവധി ആരാധകരുണ്ടെന്നും എലിമിനേഷനെ അതിജീവിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തനിക്ക് രജിത് കുമാറുമായി പ്രശ്നമുള്ളതിനാൽ വോട്ട് കുറയുമെന്നും പറഞ്ഞുവച്ചു. ഇതോടെ മനസ്സില്ലാ മനസ്സോടെ എലിമിനേഷനിലേക്ക് പോകാൻ രേഷ്മ സമ്മതിച്ചു. അങ്ങനെ എലിമിനേഷനിൽ എത്തി. രജിത്തുമായുള്ള കാന്താരി മുളക് വിവാദം ചർച്ചയായതോടെ രേഷ്മയുടെ കഥ കഴിഞ്ഞു. അങ്ങനെ ആര്യയും ടീമും ഒരു വെടിക്ക് രണ്ട് പക്ഷിയെ വീഴ്‌ത്തി.

ബിഗ് ബോസിലെ ഓരോ എപ്പിസോഡിലും ഒളിപ്പിച്ചു വച്ചാണ് ഏഷ്യാനെറ്റ് ഓരോ എപ്പിസോഡും പുറത്തു വിടുന്നത്. രജിത് കുമാറിന്റെ പുറത്താകലും അങ്ങനെയായിരുന്നു. മോഹൻലാലിന്റെ മുഖത്ത് രജിത് കുമാർ പുറത്തു പോകുമ്പോൾ വേദനയും കാണാമായിരുന്നു. മുളക് തേയ്ക്കൽ വിവാദത്തിൽ രേഷ്മയ്ക്കൊപ്പമാണെന്ന് മോഹൻലാൽ ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മുഖഭാവം രജിത്തിനൊപ്പമാണെന്ന് പറയുന്നതരത്തിൽ നിലനിർത്തിയത്. ബിഗ് ബോസ് സീസൺ രണ്ടിലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ളയാളായിരുന്നു രജിത് കുമാർ. വന്നതുമുതൽ വേറെ ലെവൽ കളികൾക്ക് അവസരമൊരുക്കിയ മത്സരാർത്ഥിയായിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ നടന്ന അപ്രതീക്ഷിത സംഭവം രജിത് കുമാറിനെ വീട്ടിൽ നിന്ന് താൽക്കാലികമായി പുറത്തേക്കുള്ള വഴി തെളിച്ചു. പിന്നീട് രേഷ്മയുടെ നിലപാട് കാരണം സ്ഥിരമായും.

മോഹൻലാൽ എത്തിയ ഇന്നലത്തെ എപ്പിസോഡിൽ ഇത് തന്നെയാണ് ചർച്ചാ വിഷയം. രജിത് കുമാർ രേഷ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും വേദിയിലെത്തി മോഹൻലാലിനോട് ആദ്യമായി സംസാരിക്കുകയും ചെയ്തു. മത്സരാർത്ഥികളോടും മോഹൻലാൽ ഇക്കാര്യം സംസാരിച്ചിരുന്നു. ഫുക്രുവും രേഷ്മയും രഘുവും ഒഴികെയുള്ളവർ അദ്ദേഹത്തിന് പൂർണമായ പിന്തുണ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് രജിത് പറഞ്ഞ ഒരു ആഗ്രഹത്തിൽ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന് മോഹൻലാൽ രേഷ്മയോട് ചെദിച്ചു. കാര്യം മറ്റ് മത്സരാർത്ഥികളോടു സംസാരിച്ച ശേഷം തീരുമാനം പറയാമെന്നും മോഹൻലാൽ പറഞ്ഞു. അവിടേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പറഞ്ഞെന്ന് മോഹൻലാൽ ബ്രേക്കിന് ശേഷം അറിയിച്ചു. ഇക്കാര്യത്തിൽ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന ലാലിന്റെ ചോദ്യത്തിന്. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞു. വീണ്ടും രേഷ്മയുമായി സംസാരിക്കാൻ രജിത്തിന് മോഹൻലാൽ അവസരം നൽകി. രേഷ്മയുമായി സംസാരിച്ച രജിത് തനിക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു. അത് രേഷ്മ അംഗീകരിച്ചില്ല. ഇതിന് ശേഷം കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ടമൊഴിഞ്ഞ സദസിലൂടെ രജിത്ത് പുറത്തേക്ക് പോയി. അടുത്ത ദിവസം രേഷ്മയും.

ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ ഏറ്റവും അപ്രതീക്ഷിത സംഭവമായിരുന്നു ഒരു ടാസ്‌കിനിടെ രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേച്ചത്. അപ്പോൾത്തന്നെ രജിത്തിനെ താൽക്കാലികമായി പുറത്താക്കിയ ബിഗ് ബോസ് അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ല. തീരുമാനമെടുക്കും മുൻപ് അതിൽ രേഷ്മയുടെ അഭിപ്രായം അറിയണമായിരുന്നു ബിഗ് ബോസിന്. അതിനായിഅവതാരകനായെത്തിയ മോഹൻലാൽ ആദ്യം തന്നെ രേഷ്മയെ മാറ്റിയിരുത്തി ഇക്കാര്യം സംസാരിക്കുകയാണ് ചെയ്തത്. ഹൗസിലെ സ്‌ക്രീനിലൂടെ മത്സരാർഥികളെ കണ്ടയുടൻ മോഹൻലാൽ രേഷ്മയോട് മാത്രം ആക്റ്റിവിറ്റി ഏരിയയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രേഷ്മയോട് മാത്രമായി മോഹൻലാൽ സംസാരിക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്തു.

എങ്ങനെയുണ്ട് കണ്ണ് എന്നായിരുന്നു മോഹൻലാലിന്റെ ആദ്യ ചോദ്യം. കണ്ണ് ശരിയായെന്ന് പറഞ്ഞപ്പോൾ മനസ് ഓകെയാണോ എന്നും ലാൽ ചോദിച്ചു. മനസ് ശരിയായിട്ടില്ലെന്നും എന്നാൽ അതിന് ഇതല്ലാതെയുള്ള കാരണങ്ങളും ഉണ്ടെന്നും രേഷ്മയുടെ മറുപടി. 'സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. എനിക്കും ബിഗ് ബോസിലെ എല്ലാ പ്രവർത്തകർക്കും അതിൽ പ്രതിഷേധമുണ്ട്. പ്രേക്ഷകർക്കും പ്രതിഷേധമുണ്ട്. രേഷ്മയാണ് ഇനി തീരുമാനിക്കേണ്ടത്. രേഷ്മയ്ക്ക് എന്ത് വേണമെങ്കിലും സംസാരിക്കാം', മോഹൻലാൽ പറഞ്ഞു. ഏതുതരം വാദം ഉയർത്തിയാലും രജിത് കുമാർ ചെയ്തത് നീതീകരിക്കാനാവാത്ത കാര്യമാണെന്ന് രേഷ്മയുടെ മറുപടി. 'ഒട്ടും പ്രവോക്ക്ഡ് അല്ലാതെ നടന്ന ഒരു സംഭവമാണ്. സമാധാനപരമായ ഒരു ടാസ്‌കിനിടയിലാണ് ഇത് നടന്നത്. ഞാനും സാറും തമ്മിൽ ഇതിന് മുൻപുണ്ടായിരുന്നത് പോലത്തെ ഒരു റിലേഷൻഷിപ്പ് ആയിരുന്നില്ല ഈ ടാസ്‌ക് നടക്കുമ്പോൾ ഉണ്ടായിരുന്നത്. ഞങ്ങൾക്കിടയിലുള്ളതൊക്കെ പറഞ്ഞ് തീർത്തിരുന്നു. എല്ലാ തെറ്റിദ്ധാരണകളും.. അതിന് ശേഷമാണ് അപ്രതീക്ഷിതമായ ഈ സംഭവം നടന്നത്. എന്തൊക്കെ പറഞ്ഞാലും ആ ചെയ്തതിന് ന്യായീകരിക്കത്തക്ക ഒരു കാരണമുണ്ടെന്ന് ഞാൻ കരുതുന്നില്ല. കാരണം അഞ്ച് വയസ്സുള്ള ഒരു കുട്ടിക്ക് പോലും കണ്ണിൽ മുളക് തേച്ചാൽ വേദനിക്കുമെന്ന് അറിയാം. കണ്ണിനസുഖം മൂലം ഇവിടെനിന്ന് മാറിനിന്ന സമയം എനിക്ക് എങ്ങനെയായിരുന്നുവെന്ന് സാറിനോട് വിശദമായി സംസാരിച്ചിരുന്നു.

അതുകൂടി അറിഞ്ഞിട്ട് ഏത് രീതിയിലാണ് തമാശയാക്കാൻ ശ്രമിച്ചതെന്ന് എനിക്ക് അറിയില്ല. അതിലെനിക്ക് ഏത് രീതിയിലുള്ള വിശദീകരണം കിട്ടിയാലും അത് ന്യായീകരിക്കത്തക്കതാകുമെന്ന് തോന്നുന്നില്ല. നേരത്തേയുള്ള ഒരു റിലേഷൻഷിപ്പ് ആയിരുന്നെങ്കിൽ ഗിഫ്റ്റ് തരാനായി കൈയുമായി വന്നപ്പോൾ ഞാൻ ഇങ്ങനെ നിന്നുകൊടുക്കില്ല. പുതിയ ഒരു വിശ്വാസത്തിന്റെ പുറത്താണ് അവിടെ നിന്നുപോയത്. കൺമഷിയോ മഷിയോ ഒക്കെയായിരിക്കുമെന്നാണ് ഞാൻ കരുതിയത്', രേഷ്മ പറഞ്ഞു. എന്നാൽ രജിത്തിന് പറയാനുള്ളത് കേൾക്കാൻ താൽപര്യമുണ്ടോ എന്നായിരുന്നു മോഹൻലാലിന്റെ അടുത്ത ചോദ്യം. 'അത് ചെയ്ത ആൾക്കും വലിയ സങ്കടം ഉണ്ടാവാം. അതിനെക്കുറിച്ചും സംസാരിക്കാം. ഒരു പശ്ചാത്താപം ഉണ്ടാവാം. എന്ത് തന്നെ പറഞ്ഞാലും അത് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. അതുകൊണ്ടാണ് രേഷമയോട് ചോദിക്കുന്നത്. ചെയ്ത ആൾക്ക് രേഷ്മയോട് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ താൽപര്യമുണ്ടോ. കേൾക്കുന്നതിൽ കുഴപ്പമുണ്ടോ? അത് കേട്ടിട്ട് രേഷ്മയുടെ മനസ് മാറാം, മാറാതിരിക്കാം. അത് രേഷ്മയുടെ തീരുമാനമാണ്. വളരെയധികം സങ്കടമുണ്ട് ഞങ്ങൾക്ക്. സംഭവിക്കാൻ പിടില്ലാത്തതായിരുന്നു. ഞങ്ങളെല്ലാവരും രേഷ്മയ്‌ക്കൊപ്പമുണ്ട്', മോഹൻലാൽ പറഞ്ഞു.

രജിത്തിന് പറയാനുള്ളത് കേൾക്കാൻ താൽപര്യമുണ്ടെന്നായിരുന്നു രേഷ്മയുടെ പ്രതികരണം. 'ബുദ്ധിയും പ്രായവും വിവരവും ഒക്കെയുള്ള ഒരാൾ അബദ്ധത്തിൽ ചെയ്തു, റിഫ്‌ളെക്‌സിൽ ചെയ്തു എന്നൊക്കെ പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ പറ്റില്ല. പക്ഷേ മനപ്പൂർവ്വം ചെയ്തതാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. കാരണം മനപ്പൂർവം ചെയ്യേണ്ട ഒരു ആവശ്യം അവിടെയില്ല. പക്ഷേ അത് അനുഭവിച്ചയാൾ എന്ന നിലയിൽ എനിക്കത് മറക്കാനാവാത്ത ഒരു സംഭവമാണ്', രേഷ്മ പറഞ്ഞു. അതിന് ശേഷമാണ് രജിത് കുമാറിനെ പുറത്താക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP