Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ഡോ ഭുവനേശ്വർ മച്ചാനി നിർദ്ദേശിച്ചിരിക്കുന്നത് രണ്ടാഴ്ചത്തെ പൂർണ്ണ വിശ്രമം; ശസ്ത്രക്രിയ ചെയ്യേണ്ടി വന്നത് വേദന കടിച്ചമർത്തി ഫൈറ്റ് സീനുകളിൽ തകർപ്പൻ പ്രകടനം നടത്തിയതുകൊണ്ട് മാത്രം; ജിത്തു ജോസഫിന്റെ 'റാം'മിൽ സൂപ്പർതാരമെത്തുക പരിക്ക് പൂർണ്ണമായും ഭേദമായെന്ന് ഉറപ്പാക്കിയ ശേഷം; കുടുംബവുമായി ലാൽ കൊച്ചിയിൽ പറന്നിറങ്ങി; ആദ്യ പരിഗണന ഷെയിൻ നിഗം പ്രശ്‌നം പരിഹരിക്കൽ; മോഹൻ ലാലിന് ഇനി വീട്ടിൽ വിശ്രമകാലം

ഡോ ഭുവനേശ്വർ മച്ചാനി നിർദ്ദേശിച്ചിരിക്കുന്നത് രണ്ടാഴ്ചത്തെ പൂർണ്ണ വിശ്രമം; ശസ്ത്രക്രിയ ചെയ്യേണ്ടി വന്നത് വേദന കടിച്ചമർത്തി ഫൈറ്റ് സീനുകളിൽ തകർപ്പൻ പ്രകടനം നടത്തിയതുകൊണ്ട് മാത്രം; ജിത്തു ജോസഫിന്റെ 'റാം'മിൽ സൂപ്പർതാരമെത്തുക പരിക്ക് പൂർണ്ണമായും ഭേദമായെന്ന് ഉറപ്പാക്കിയ ശേഷം; കുടുംബവുമായി ലാൽ കൊച്ചിയിൽ പറന്നിറങ്ങി; ആദ്യ പരിഗണന ഷെയിൻ നിഗം പ്രശ്‌നം പരിഹരിക്കൽ; മോഹൻ ലാലിന് ഇനി വീട്ടിൽ വിശ്രമകാലം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തള്ളവിരലിലെ ലിഗ്മെന്റിനുണ്ടായ പരിക്ക് ഭേദമാക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം മോഹൻലാൽ കൊച്ചിയിൽ തിരിച്ചെത്തി. ഭാര്യ സുചിത്രയ്ക്കും മകൾക്കുമൊപ്പമായിരുന്നു ലാൽ ദുബായിൽ പോയതും ശസ്ത്രക്രിയയ്ക്ക് വിധേയനായതും. എംഎ യൂസഫലിയുടെ മരുമകൻ ഷംസീർ വയലിന്റെ ആശുപത്രിയിലായിരുന്നു ചികിൽസ. ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിനിടെയാണ് തള്ള വിരലിന് അസ്വസ്ഥതകൾ തോന്നി തുടങ്ങിയത്. ആദ്യം താരം കാര്യമാക്കിയെടുത്തില്ല. വേദന അസഹനീയമായി തുടങ്ങിയപ്പോൾ എക്‌സ്‌റേ എടുത്തു. ഇതോടെ ലിഗ്മെന്റിലെ പ്രശ്‌നം തിരിച്ചറിഞ്ഞു. കൈയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദഗ്ധനായ ഡോക്ടർ ഭുവനേശ്വർ മച്ചാനിക്ക് മുമ്പിൽ ലാൽ എത്തി. ശസ്ത്രക്രിയയും നടത്തി. ആരാധകർ പോലും ഈ വിവരം മോഹൻലാൽ പോസ്റ്റിട്ടപ്പോഴാണ് അറിഞ്ഞത്.

കൊച്ചിയിൽ എത്തിയ മോഹൻലാലിന്റെ കൈയിൽ ഇപ്പോഴും പ്ലാസ്റ്റുണ്ട്. രണ്ടാഴ്ച പൂർണ്ണ വിശ്രമം. അതിന് ശേഷം ജനുവരി ആദ്യ വാരം ജിത്തു ജോസഫിന്റെ പുതിയ സിനിമയിൽ ജോയിൻ ചെയ്യും. ബിഗ് ബ്രദർ സിനിമ പൂർത്തിയാകും വരെ മോഹൻലാൽ കൈയിലെ വേദന ആരോടും പങ്കുവച്ചിരുന്നില്ല. നിർമ്മാതാവിന് നഷ്ടമുണ്ടാകുമെന്ന കാരണത്താലായിരുന്നു അത്. ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാൽ ചികിൽസ തേടിയതും. ഇനി ജിത്തു ജോസഫിന്റെ റാം എന്ന സിനിമയിലാണ് മോഹൻലാൽ അഭിനയിക്കുക. ദൃശ്യം സിനിമയ്ക്ക് ശേഷം ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമയാണ് ഇത്. കുറ്റാന്വേഷണ പശ്ചാത്തലമാണ് ഈ സിനിമയ്ക്കുമുള്ളതെന്നാണ് സൂചന. ഷെയിൻ നിഗം വിവാദത്തിന് പരിഹാരമുണ്ടാക്കാനാകും മോഹൻലാൽ ശ്രമിക്കുക.

കൈയിലെ പരുക്കിന് വിദഗ്ദ ചികിത്സ നൽകിയ ഡോക്ടർക്ക് നന്ദി പറഞ്ഞു മോഹൻലാൽ പോസ്റ്റിട്ടിരുന്നു. ദുബായിലെ ബുർജീൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ്ഡ് സർജറിയിൽ, സർജനായ ഡോ.ഭുവനേശ്വർ മച്ചാനിക്കാണ് സമൂഹമാധ്യമങ്ങളിലൂടെ മോഹൻലാൽ നന്ദി പറഞ്ഞത്. ഡോക്ടർക്ക് ഒപ്പമുള്ള ഫോട്ടോ ഉൾപ്പെടെയാണ് മോഹൻലാലിന്റെ കുറിപ്പ് എത്തിയത്. 'താങ്കളുടെ വൈദഗ്ദ്യത്തിലൂടെ എന്റെ കൈ പരിചരിച്ചതിന് ഡോക്ടർ ഭുവനേശ്വർ മച്ചാനിക്ക് നന്ദി' മോഹൻലാൽ കുറിച്ചു. ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഔദ്യോഗിക പേജുകളിലാണ് മോഹൻലാൽ ഫോട്ടോയും കുറിപ്പും പങ്കുവെച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കയ്യിലെ പരുക്ക് വേഗത്തിൽ ഭേദമാകട്ടെയെന്ന ആശംസകൾ നേരുന്നത്.

യുവ സംരംഭകനായ ഡോ.ഷംസീർ വയലിലിന്റെ വിപിഎസ് ഹെൽത്ത്‌കെയറിനു കീഴിലെ പ്രമുഖ ആശുപത്രിയാണ് ദുബായിലെ ബുർജീൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ്ഡ് സർജറി. രണ്ടരപ്പതിറ്റാണ്ടിലധികം അനുഭവസമ്പത്തുള്ള അസ്ഥിരോഗ വിദഗ്ദനാണ് മോഹൻലാലിനെ ചികിത്സിച്ച ഡോ. ഭുവനേശ്വർ മച്ചാനി. ഏറെക്കാലം ബ്രിട്ടനിൽ സേവനമനുഷ്ഠിച്ച അദ്ദേഹം അവിടെ നിന്നാണ് ബുർജീൽ ആശുപത്രിയിൽ സർജനായെത്തിയത്. കൈയിലെ പ്രശ്‌നങ്ങൾ മാത്രമേ ഈ ഡോക്ടർ പരിശോധിക്കാറുള്ളൂ. ഇത് തിരിച്ചറിഞ്ഞാണ് മോഹൻലാൽ ഷംസീർ വയലിലിന്റെ ആശുപത്രിയിലെത്തിയത്. ഇന്ന് രാവിലെയാണ് ദുബായിൽ നിന്ന് മോഹൻലാലും കുടുംബവും കൊച്ചിയിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടൻ അനൂപ് മേനോന്റെ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയും ചെയ്തു. ഇരുവരും ഒരുമിച്ച് അഭിനയിച്ച റിലിസിനൊരുങ്ങുന്ന ചിത്രം ബിഗ് ബ്രദറിന്റെ ലൊക്കേഷനിൽ സംഭവിച്ച ഒരു കാര്യവും അനൂപ് പോസ്റ്റിൽ വിവരിക്കുന്നുണ്ട്.


സംവിധായകൻ സിദ്ദിഖിന്റെ 'ബിഗ് ബ്രദർ' എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിങ് നടക്കുന്നു ... എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ...ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്... കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം..... ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു...'എന്തു പറ്റി' എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു ഊയമശലേക്ക് ഒരു യാത്ര നടത്തിയിരുന്നു... അവിടെ വെച്ചൊന്നു വീണു...കൈക്ക് ഒരു ചെറിയ പൊട്ടൽ ഉണ്ടെന്നായിരുന്നു. 'ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ പോസ്റ്റ് എഴുതാൻ കാരണം. 'എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്‌ത്തിയത്...ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിങ് മാറ്റി വെച്ചേക്കാം...നിർമ്മാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം...നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിങ് നടക്കട്ടെ...കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം...-ഈ കുറിപ്പ് മോഹൻലാലിന്റെ ഡെഡിക്കേഷന് തെളിവായി സോഷ്യൽ മീഡിയ ചർച്ചയാക്കിയത്.

സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ 'ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ' എന്ന് മാത്രമാണ് പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടൻ...ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, സർജറി കഴിഞ്ഞു എന്നു പറഞ്ഞു...അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ. പ്രിയപ്പെട്ട ലാലേട്ടാ...ഇടയ്ക്കെങ്കിലും ഒന്ന് മുഡ് ഔട്ട് ഒക്കെ ആവണം...നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം...ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.-അനൂപ് മേനോൻ ഇങ്ങനെയാണ് കുറിച്ചത്.

ജനുവരി അഞ്ചിന് ചിത്രീകരണം തുടങ്ങുന്ന സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. ദൃശ്യത്തിനു ശേഷമാണ് മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. തൃഷയാണ് സിനിമയിലെ നായിക. 'ബിഗ് ബ്രദറാ'ണ് റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി അനൂപ് മേനോനും സർജാനോ ഖാലീദും എത്തുന്നു. ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനും ബിഗ് ബ്രദറിലുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത്. ഹണി റോസും ചിത്രത്തിലുണ്ട്. 2020 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP