Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

പ്രൊപ്പിയോണിക് അസീഡിമിയ എന്ന രോഗത്തിന് ഒന്നരവയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചത് രോഗത്തിന്റെ തീവ്രതപോലും മനസ്സിലാക്കാതെ; എംപിമാരും മന്ത്രിമാരും വരെ ആദരിച്ചിട്ടുണ്ടെന്നും ഇരുപതാം വയസ്സിൽ പാരമ്പര്യ വൈദ്യം ആരംഭിച്ചതാണ് എന്നുമുള്ള വാദം മുഖവിലയ്ക്കെടുക്കാതെ കോടതി; കുട്ടിയുടെ മരണകാരണം പുറത്തറിഞ്ഞത് ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റോടെ; ശൈലജ ടീച്ചറുടെ പരാതിയിൽ ഒടുവിൽ മോഹനൻ വൈദ്യർ അറസ്റ്റിൽ

പ്രൊപ്പിയോണിക് അസീഡിമിയ എന്ന രോഗത്തിന് ഒന്നരവയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചത് രോഗത്തിന്റെ തീവ്രതപോലും മനസ്സിലാക്കാതെ; എംപിമാരും മന്ത്രിമാരും വരെ ആദരിച്ചിട്ടുണ്ടെന്നും ഇരുപതാം വയസ്സിൽ പാരമ്പര്യ വൈദ്യം ആരംഭിച്ചതാണ് എന്നുമുള്ള വാദം മുഖവിലയ്ക്കെടുക്കാതെ കോടതി; കുട്ടിയുടെ മരണകാരണം പുറത്തറിഞ്ഞത് ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റോടെ; ശൈലജ ടീച്ചറുടെ പരാതിയിൽ ഒടുവിൽ മോഹനൻ വൈദ്യർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വിവാദ വൈദ്യൻ മോഹനൻ വൈദ്യർ അറസ്റ്റിൽ. ഒന്നര വയസ്സുകാരി മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കായംകുളം പൊലീസാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തത്. ചികിത്സാ പിഴവുമൂലം മരണം സംഭവിച്ചതിനെ തുടർന്ന് നിരവധി പരാതികൾ ഇയാൾക്കെതിരെ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തിരുന്നു. മോഹനൻ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ഇത് തള്ളുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ കൊണ്ട് മരിച്ചു എന്ന് പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നരഹത്യക്ക് കേസെടുത്തത്.

ആലപ്പുഴ ഓച്ചിറ കൃഷ്ണപുരത്ത് ജെ.എൻ. നാട്ടുവൈദ്യശാല നടത്തുകയാണ് മോഹനൻ നായർ എന്ന മോഹനൻ വൈദ്യർ. താൻ ഇരുപതു വയസുമുതൽ പ്രകൃതി ചികിൽസ നടത്തുന്ന ആളാണെന്നു ജാമ്യഹർജിയിൽ വൈദ്യർ പറയുന്നു. പത്താംക്ലാസ് മാത്രമാണു വിദ്യാഭ്യാസയോഗ്യത. പരമ്പരാഗതമായാണ് നാട്ടുവൈദ്യം അഭ്യസിച്ചത്. മരുന്നു കുറിച്ചുകൊടുക്കാറില്ല. പ്രകൃതിജീവനം, ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ഭേദമാക്കാമെന്ന ആശയത്തിൽ ഊന്നിയാണ് പ്രവർത്തനം. അപൂർവവും ചികിൽസിച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾക്കാണ് ചികിൽസ നൽകിയിരുന്നത്. നിരവധി പേർക്ക് സൗഖ്യം പകർന്നിട്ടുണ്ട്. എംപിമാർ, എംഎ‍ൽഎമാർ, വിവിധ എൻ.ജി.ഒകൾ അടക്കമുള്ളവർ തന്നെ ആദരിച്ചിട്ടുമുണ്ട്. ഒന്നര വയസുകാരിയായ കുട്ടി മരിക്കാനിടയാക്കിയത് തന്റെ ചികിത്സാ പിഴവുമൂലമല്ല. കുട്ടിക്ക് യാതൊരുവിധ മരുന്നും കുറിച്ചുനൽകിയിട്ടില്ലെന്നും മുൻകൂർ ജാമ്യഹർജിയിൽ മോഹനൻ നായർ വ്യക്തമാക്കിയിരുന്നു.

കുഞ്ഞു മരിച്ചതോടെ പ്രതിഷേധവുമായി ഡിവൈഫ്‌ഐയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി പാരമ്പര്യ വൈദ്യനാണ് എന്ന അവകാശവാദത്തോടെ ഇദ്ദേഹം ഇവിടെ ചികിത്സ നടത്തുകയാണ്. അദ്ദേഹത്തിന് പാരമ്പര്യ വൈദ്യൻ എന്ന അവകാശപ്പെടാൻ പോലും യോഗ്യതയില്ല. ഇയാളുടെ പിതാവ് എവിടെയും നാട്ടുവൈദ്യൻ ആയിരുന്നില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മോഹനൻ ചേർത്തലയിൽ വന്ന് താമസിക്കുന്ന വ്യക്തിയാണ്. ഇയാൾ പുരയിടം വാങ്ങിയ സ്ഥലത്ത് ഒരു വൈദ്യൻ താമസിച്ചിരുന്നു എന്നതും അവർ ഔഷധസസ്യങ്ങൾ അവിടെ നട്ടുപിടിപ്പിച്ചിരുന്നു എന്നതും നേരാണ്. എന്നാൽ മോഹനൻ നായരോ ഇയാളുടെ പൂർവികാരോ ആരും വൈദ്യന്മാർ അല്ല.- ഡിവൈഎഫ്‌ഐ നേതാക്കൾ ചൂണ്ടിക്കാട്ടി.

മുമ്പ് ഇതുപോലെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നപ്പോൾ മോഹനൻ നായർ ചികിൽസ നടത്തുന്നത് വിലക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. വീണ്ടും സ്വാധീനം ഉപായോഗിച്ച് പുനരാരംഭിക്കുകയായിരുന്നെന്നാണ് ശാസ്ത്ര പ്രചാരകർ പറയുന്നത്. നിരവധി പരാതികൾ ഉണ്ടായതിനെ തുടർന്ന് ഇയാളുടെ വീടിനുമുന്നിൽ വെച്ചിരുന്ന ഡോ.മോഹനൻ നായർ എന്നബോർഡ് മാറ്റി 'ഞാൻ ഒരു ഡോക്റ്ററോ വൈദ്യനോ അല്ല' എന്ന് ഒരു ബോർഡ് തൂക്കിയിരുന്നു. ചേർത്തല മതിലകത്ത് 'ജനകീയ നാട്ടുവൈദ്യശാല' എന്ന പേരിലാണ് ഇപ്പോൾ ചികിൽസാലയം പ്രവർത്തിക്കുന്നത്.നേരത്തെ നിപ്പവൈറസ് പടർന്നു പിടിച്ച സമയത്ത് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രചരണങ്ങൾ നടത്തിയത് മോഹനൻ വൈദ്യർക്കെതിരെ സർക്കാർ നടപി എടുത്തിരുന്നു. വവ്വാൽ കടിച്ചെന്ന് പറയുന്ന പഴങ്ങളും മാങ്ങകളും തിന്നുകൊണ്ട് വീഡിയോ ഇറക്കിയ സംഭവത്തിൽ മാപ്പു പറഞ്ഞാണ് മോഹനൻ വൈദ്യർ തടിയൂരിയത്.

പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലിരുന്ന ഒന്നരവയസ്സുകാരി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ഒന്നര വയസുകാരിയായ കുട്ടി മരിക്കാനിടയാക്കിയത് തന്റെ ചികിത്സാ പിഴവുമൂലല്ലെന്നും. കുട്ടിക്ക് യാതൊരുവിധ മരുന്നും കുറിച്ചുനൽകിയിട്ടില്ലെന്നും മുൻകൂർ ജാമ്യഹരജിയിൽ മോഹനൻ വൈദ്യർ വ്യക്തമാക്കുന്നു. തന്റെ ചികിൽസമൂലം നിരവധിപേർക്ക് അസുഖം മാറിയിട്ടുണ്ട്. എംപിമാർ, എംഎൽഎമാർ, വിവിധ എൻ.ജി.ഒകൾ അടക്കമുള്ളവർ തന്നെ ആദരിച്ചിട്ടുണ്ടെന്നും വൈദ്യർ ഹരജിയിൽ വ്യക്തമാക്കിയിരുന്നു.

പ്രൊപ്പിയോണിക് അസിഡീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ അവസാനം ചകിൽസിച്ച തൃശുർ മെഡിക്കൽ കോളജിലെ ഡോക്ടർ വിപിൻ കളത്തിലിന്റെ ഫേസബുക്ക് പോസ്റ്റോടെയാണ് സംഭവം വിവാദമാവുന്നത്. ഫിറോസ് കുന്നുംപറമ്പിലിന്റെ നിർദ്ദേശപ്രകാരമാണ് മാതാപിതാക്കൾ മോഹനൻ വൈദ്യരെ കാണിക്കുന്നത്. എന്നാൽ കുഞ്ഞിന് ഓട്ടിസം ആണെന്ന് പറഞ്ഞ് കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ പോലും മോഹനൻ നിർത്തുകയായിരുന്നെന്ന് കുട്ടിയുടെ മാതവിനെ ഉദ്ധരിച്ച് ഡോക്ടർ പറയുന്നു.ഇതോടെ കാൻസറിന് പോലും ചികിത്സ നൽകുമെന്ന് അവകാശപ്പെട്ട ഈ വൈദ്യനെ തുറന്നെതിർത്തു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. മോഹനൻ വൈദ്യരുടെ ചികിൽസകാരണം തന്റെ പ്രിയപ്പെട്ടവർക്ക് മരണം സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാലുപേർ ഇതിനുശേഷവും രംഗത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP