Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈ സ്‌ഫോടനക്കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയെ പിന്തുണച്ച ലഫ് കേണൽ; പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച സൂഹൃത്ത്; ബോളിവൂഡിന്റെ 'ബാബ' സിദ്ദിഖിന്റെ ബിഗ് ബ്രദറിൽ ഇല്ല; ബിഗ് ബ്രദറും മുന്നാ ഭായിയും ഒരുമിക്കുക എമ്പുരാനിൽ; പൃഥ്വിരാജ് ചിത്രത്തിൽ സഞ്ജയ് ദത്ത് എത്തുക വില്ലനായോ? മൈസൂരിൽ നടന്നത് ഏറെ കാലമായി മോഹൻലാൽ ആഗ്രഹിച്ച കൂടിക്കാഴ്ച

മുംബൈ സ്‌ഫോടനക്കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയെ പിന്തുണച്ച ലഫ് കേണൽ; പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച സൂഹൃത്ത്; ബോളിവൂഡിന്റെ 'ബാബ' സിദ്ദിഖിന്റെ ബിഗ് ബ്രദറിൽ ഇല്ല; ബിഗ് ബ്രദറും മുന്നാ ഭായിയും ഒരുമിക്കുക എമ്പുരാനിൽ; പൃഥ്വിരാജ് ചിത്രത്തിൽ സഞ്ജയ് ദത്ത് എത്തുക വില്ലനായോ? മൈസൂരിൽ നടന്നത് ഏറെ കാലമായി മോഹൻലാൽ ആഗ്രഹിച്ച കൂടിക്കാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

മൈസൂർ: എല്ലാം ശുഭമാകും.... എമ്പുരാനിൽ മോഹൻലാലിനൊപ്പം സഞ്ജയ് ദത്തും ഉണ്ടാകും-മോഹൻലാലും സഞ്ജയ് ദത്തുമായുള്ള ഫോട്ടോയിലെ ചർച്ചകളോട് ലൂസിഫറിലെ അണിയറ പ്രവർത്തകരിൽ ഒരാൾ പ്രതികരിച്ചത് ഇങ്ങനെയാണ്. മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്ന ബിഗ് ബ്രദറിൽ സഞ്ജയ് ദത്ത് അഭിനയിക്കുന്നില്ലെന്നും ഉറപ്പായി. മൈസൂരിൽ മോഹൻലാൽ, ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിനെത്തിയതാണ്. കെജിഫ് എന്ന ചിത്രവുമായാണ് സഞ്ജയ് ദത്ത് എത്തിയത്. ഇരുവരും പരസ്പരം സംസാരിച്ചു. ഇതിന് മുമ്പ് തന്നെ പൃഥ്വിരാജ് അടുത്ത ചിത്രമായ എമ്പുരാനിലേക്ക് സഞ്ജയ് ദത്തിനേയും മനസ്സിൽ കണ്ടിരുന്നു. ഇത് നടക്കാൻ പോകുന്നുവെന്ന സൂചനയാണ് മോഹൻലാൽ-സഞ്ജയ് ദത്ത് കൂടിക്കാഴ്ച പറഞ്ഞു വയ്ക്കുന്നത്.

മുംബൈ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ സഞ്ജയ് ദത്തിനെ ഒരവസരത്തിൽ മോഹൻലാൽ പിന്തുണച്ച് വൻ വിവാദങ്ങൾ ഉയർത്തിയിരുന്നു. സഞ്ജയ് ദത്തിന് പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് ലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വിവാദങ്ങൾ ഉയർത്തിയത്. ലഫ്.കേണൽ പദവിയിലുള്ള മോഹൻലാൽ മുംബൈ സ്‌ഫോടനക്കേസിൽ പ്രതികളെ സഹായിച്ചകേസിൽ പ്രതിചേർക്കപ്പെട്ട സഞ്ജയ് ദത്തിനെ പിന്തുണച്ചത് ചോദ്യം ചെയ്തായിരുന്നു വിവാദം. 2014ലെ ആ വിവാദ സംഭവങ്ങൾക്ക് ശേഷം വീണ്ടും സഞ്ജയ്‌ക്കൊപ്പമെത്തിയിരിക്കുകയാണ് മോഹൻ ലാൽ.

മോഹൻലാൽ ഫോട്ടോ പങ്കുവച്ചതോടെയാണ് സഞ്ജയ് ദത്തും മോഹൻലാലും തമ്മിൽ കണ്ടത് ചർച്ചയായത്. മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒരിടവേളയ്ക്കും ശേഷം ഒരുമിക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിൽ സഞ്ജയും ഭാഗമാകുന്നോ എന്ന ആകാംഷയും ഉയർന്നു. എന്നാൽ ഇതിന് അടിസ്ഥാനമില്ലെന്ന് മറുനാടനോട് ബിഗ് ബ്രദറിലെ പ്രധാനിയും പറഞ്ഞു. ഇരുവരും അവിചാരിതമായി മൈസൂരിൽ ഒരേ സമയം എത്തിയതാണ്. അങ്ങനെ അവർ ഒത്തുചേർന്നു-ഇതാണ് ബിഗ് ബ്രദറിന് പിന്നിലുള്ളവരും നൽകുന്ന സൂചന. സഞ്ജയ് ദത്തിന്റെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു സടക്. അതിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിന്റെ തിരക്കുകൾക്കിടെയാണ് സഞ്ജയ് ദത്ത് മൈസൂരിൽ എത്തിയത്.

എമ്പുരാന്റെ താരനിർണ്ണയത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. അബ്രാം ഖുറേഷിയുടെ രണ്ടാം വരവിനെക്കുറിച്ച് പറയുന്ന ചിത്രത്തിൽ അധീരയും ഉണ്ടാവുമോയെന്ന തരത്തിലാണ് ചർച്ചകൾ. ഇന്ത്യൻ ബോക്‌സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച കന്നഡ ചിത്രമാണ് കെജിഎഫ്. ഇതിന്റെ രണ്ടാ ഭാഗത്തിൽ സഞ്ജയ് ദത്ത് ജോയിൻ െചയ്തിട്ടുണ്ട്. സിനിമയുടെ സംവിധായകൻ പ്രശാന്ത് നീലും നിർമ്മാതാക്കളും ചേർന്ന് ഗംഭീര സ്വീകരണമാണ് അദ്ദേഹത്തിന് ഒരുക്കിയത്. ആദ്യഭാഗത്തിൽ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലൻ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ലുക്ക് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തത്. ഈ കഥാപാത്രത്തിന് സമാനമായ വേഷം എമ്പുരാനിലും സഞ്ജയ് ദത്ത് ചെയ്യുമെന്നാണ് സൂചന.

കന്നഡയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. നായകൻ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തിൽ നിർണായകമായി മാറിയതെന്ന് കാഴ്ചക്കാർ പറയുന്നു. പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമ്മിച്ചത്. ഇതിന്റെ രണ്ടാം ഭാഗത്തിലും സഞ്ജയ് ദത്ത് എത്തുമ്പോൾ സിനിയുടെ മൂല്യം പുതിയ തലത്തിലെത്തുന്നു. ഇതിനിടെയാണ് എമ്പുരാനിലൂടെ സഞ്ജയ് ദത്ത് മലയാളത്തിലെത്തുന്നുവെന്ന സൂചനയും പുറത്തു വരുന്നത്. സഞ്ജയ് ദത്തിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോഹൻലാൽ എത്തിയതിന് പിന്നാലെയായാണ് ചർച്ചയും തുടങ്ങിയത്. നേരത്തെയും ഇത്തരത്തിലുള്ള റിപ്പോർട്ടുകളും ചർച്ചകളും അരങ്ങേറിയിരുന്നു.

എമ്പുരാനിലൂടെയല്ലെങ്കിൽ മറ്റൊരു ചിത്രത്തിലൂടെ ഇരുവരും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള പ്രതീക്ഷയും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് പൂർത്തിയാക്കിയതിന് ശേഷമാണ് മോഹൻലാൽ എമ്പുരാനിലേക്ക് എത്തുക. ബ്ലസി ചിത്രമായ ആടുജീവിതത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. മോഹൻലാലിന്റെ ബിഗ് ബ്രദർ അവസാന ഘട്ടത്തിലാണ്. അതിന് ശേഷം കുടുംബ സമേതം ന്യൂസിലണ്ട് യാത്ര. ഇതു കഴിഞ്ഞാകും ബറോസ്. ഇതിന് മുമ്പ് തന്നെ എമ്പുരാന്റെ താര നിർണ്ണയം പൂർത്തിയാകും. ഇതിൽ അഭിനയിക്കാമെന്ന് സഞ്ജയ് ദത്ത് സമ്മതിച്ചു കഴിഞ്ഞു. മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് എമ്പുരാൻ ഒരുങ്ങുക. അതുകൊണ്ട് തന്നെ ഹിന്ദി സംസാരിക്കുന്ന വില്ലനായാകും സഞ്ജയ് ദത്ത് എത്തുകയെന്നും സൂചനയുണ്ട്.

പ്രേക്ഷകരുടെ ആകാംഷ ഉയർത്തി ബോളിവുഡ്'ഖൽനായക്'സഞ്ജയ് ദത്തുമൊന്നിച്ചുള്ള ഒരു ചിത്രം മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കു വച്ചിരുന്നു.. ബാബാ സഞ്ജയ് ദത്തിനൊപ്പം എന്നു മാത്രമാണ് ചിത്രത്തിൽ കുറിച്ചിരിക്കുന്നത്. ബോളിവുഡിൽ സഞ്ജയുടെ വിളിപ്പേരാണ് ബാബ. മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒരിടവേളയ്ക്കും ശേഷം ഒരുമിക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിൽ സഞ്ജയും ഭാഗമാകുന്നോ എന്ന ആകാംഷയും ഉയർന്നു. എന്നാൽ ഇത് അണിയറക്കാർ തള്ളിക്കളഞ്ഞു. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണ് ബിഗ് ബ്രദർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP