Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാഹനങ്ങൾ മോഡിഫിക്കേഷനായി ഉപയോഗിക്കാവുന്ന എല്ലാ സാധനങ്ങളും നാട്ടിൽ സുലഭമായി വാങ്ങാൻ കിട്ടും; ഉപയോഗിച്ചാൽ മോട്ടോർ വാഹന വകുപ്പിന്റെ എട്ടിന്റെ പണിയും; ഡോക്ടർ സ്റ്റിക്കർ ഒട്ടിക്കുന്നത് പോലും നിയമവിരുദ്ധം; മോട്ടർവാഹന നിയമങ്ങൾക്കാണ് മോഡിഫിക്കേഷന്‍ വേണ്ടതെന്ന ആവശ്യവും ശക്തം; ടാക്സ് അടച്ച് വാങ്ങി ഫിറ്റ് ചെയ്തിട്ടും മോട്ടർവാഹന വകുപ്പ് പിഴ ഈടാക്കിയെന്ന പരാതിയുമായി സംഗീത സംവിധായകനും

വാഹനങ്ങൾ മോഡിഫിക്കേഷനായി ഉപയോഗിക്കാവുന്ന എല്ലാ സാധനങ്ങളും നാട്ടിൽ സുലഭമായി വാങ്ങാൻ കിട്ടും; ഉപയോഗിച്ചാൽ മോട്ടോർ വാഹന വകുപ്പിന്റെ എട്ടിന്റെ പണിയും; ഡോക്ടർ സ്റ്റിക്കർ ഒട്ടിക്കുന്നത് പോലും നിയമവിരുദ്ധം; മോട്ടർവാഹന നിയമങ്ങൾക്കാണ് മോഡിഫിക്കേഷന്‍ വേണ്ടതെന്ന ആവശ്യവും ശക്തം; ടാക്സ് അടച്ച് വാങ്ങി ഫിറ്റ് ചെയ്തിട്ടും മോട്ടർവാഹന വകുപ്പ് പിഴ ഈടാക്കിയെന്ന പരാതിയുമായി സംഗീത സംവിധായകനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി മോട്ടോർവാഹന വകുപ്പ് നടത്തുന്ന പരിശോധനയിൽ ചെറിയ മോഡിഫിക്കേഷന്‍ വരുത്തിയ വാഹനങ്ങൾക്ക് പോലും വലിയ പിഴയാണ് ഈടാക്കുന്നത്. ഈ സംഭവത്തിൽ കടുത്ത അമർഷം ഉടലെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഇതിന്റെ പ്രതികരണങ്ങൾ ശക്തമാണ്. ടാക്‌സ് അടച്ചു വാങ്ങാൻ സാധിക്കുന്ന മോഡിഫിക്കേഷന്‍ ഉപകരണങ്ങൾ എന്തുകൊണ്ട് ഉപയോഗിക്കാൻ സാധിക്കില്ലെന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്. അങ്ങനെയാണെങ്കിൽ ഇത്തരം മോഡിഫിക്കേഷന്‍ വസ്തുക്കളുടെ വിൽപ്പന തടയുക അല്ലേ നല്ലതെന്ന ചോദ്യവും വാഹന പ്രേമികൾ ഉയർത്തുന്നു.

ആഫ്റ്റർ മാർക്കറ്റ് ആക്‌സസറീസ് വിൽക്കാം, പക്ഷേ ഉപയോഗിക്കരുത് എന്ന വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. വാഹനങ്ങൾ മോഡിഫിക്കേഷന്‍ ഉപയോഗിക്കാവുന്ന എല്ലാ ഘടകങ്ങളും നാട്ടിൽ സുലഭമായി വാങ്ങാൻ കിട്ടും വിൽക്കുന്നതിലോ ടാക്‌സ് അടച്ച് വാങ്ങുന്നതിലോ പ്രശ്‌നമില്ല. ഉപയോഗിക്കുന്നത് മാത്രമാണ് നിയമവിരുദ്ധം. മോട്ടോർാ വാഹന നിയമങ്ങൾ പലതും ഇനിയും പരിഷ്‌ക്കരിക്കപ്പെടാത്ത അവസ്ഥയിലാണ്.

വാഹനത്തിൽ ഡോക്ടറാണെന്ന് തിരിച്ചറിയുന്ന സ്റ്റിക്കർ ഒട്ടിക്കുന്നതിൽ പോലും പ്രശ്‌നമാണ് എന്നതാണ് മറ്റൊരു കാര്യം. ഇത് പിഴ ഈടാക്കാവുന്ന കുറ്റമായി മറിയിട്ടുണ്ട്. ഡോക്ടർ സിറ്റിക്കർ അല്ല ഒരു സ്റ്റിക്കറും വാഹനത്തിൽ പാടില്ല എന്നാണ് നിയമം. അലോയ് വീലുകൾ, ബുൾബാറുകൾ, സ്റ്റിക്കറുകൾ... കുഴപ്പമുണ്ടാകില്ല എന്നു കരുതി വാഹനത്തിൽ വരുത്തുന്ന ഈ മാറ്റങ്ങൾ കീശയിലെ പണം ചോർത്തും, പിഴയുടെ രൂപത്തിൽ. മാറ്റങ്ങൾ വരുത്തിയ വാഹന ഉടമകളിൽ നിന്ന് മോട്ടർവാഹന വകുപ്പ് കനത്ത പിഴയാണ് ഈടാക്കുന്നത്.

ഇതരസംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളും സുരക്ഷിതമായ മോദിഫിക്കേഷൻ അനുവദിക്കുമ്പോൾ നമുക്ക് മാത്രമെന്താണ് ഈ നിയമം. ശരിക്കും മോഡിഫിക്കേഷന്‍ വേണ്ടത് മോട്ടർവാഹന നിയമത്തിനാണോ? എന്ന ചോദ്യവും ഇവിടെ ഉയർന്നു കഴിഞ്ഞു. ടാക്‌സും ജിഎസ്ടിയും അടക്കം നൽകി പുതിയൊരു അലോയ് വീലോ, വലുപ്പം കൂടിയ ടയറോ വാഹനത്തിൽ ഘടിപ്പിക്കുന്നത് കുറ്റകരമാണ്. അപ്പോൾ ഇതൊക്കെ വിൽക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നതാണ് മറുവാദം.

വാഹനത്തിൽ സൺഫീലിം ഒട്ടിക്കാൻ സാധിക്കില്ല പക്ഷേ വാഹന നിർമ്മാതാക്കൾ നൽകുന്ന ടിൻഡഡ് ഗ്ലാസാണെങ്കിൽ അതു നിയമ വിധേയം. മോഡിഫിക്കേഷന്‍ നിയമവിരുദ്ധമാണ് എന്ന സുപ്രീം കോടതി വിധിയെ ചുവടുപിടിച്ചാണ് മോട്ടർ വാഹന വകുപ്പ് പരിശോധനകൾ നടത്തുന്നത്. എന്നാൽ നിയമവിധേയമായി വിൽക്കുന്ന ഘടകങ്ങൾ വാഹനങ്ങൾ വാങ്ങി ഫിറ്റ് ചെയ്താൽ നിയമ വിരുദ്ധം. വാഹനത്തിന്റെ സുരക്ഷയ്ക്കും സ്റ്റബിലിറ്റിക്കും കുഴപ്പം വരാത്ത വാഹന മോഡിഫിക്കേഷന്‍ എന്തുകുഴപ്പമെന്നാണ് പൊതുജനം ചോദിക്കുന്നത്.

നേരത്തെ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ മുഖ്യമന്ത്രിവരെ അഭ്യർത്ഥിച്ചതിൽ പ്രകാരം രക്ഷിക്കാനായി മോദിഫൈഡ് വാഹനങ്ങൾ ഇറങ്ങിയിരുന്നു. അധികൃതരുടെ അഭ്യർത്ഥനയെത്തുടർന്ന് പെട്ടെന്നു തന്നെ സഹായ വാഗ്ദാനങ്ങളുമായി എത്തിയ ഇവരുടെ സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാനാകില്ല. എന്നാൽ അന്ന് ഈ സഹായങ്ങളെ വാനോളം വാഴ്‌ത്തിയവർ ഇന്ന് ഇവരെ തള്ളിപ്പറയുന്ന സാഹചര്യം ആണ്. ഇത് എങ്ങനെ അംഗീകരിക്കുമെന്നാണ് ചോദ്യം. ചിലർ കേരളാ പൊലീസിലെ വാഹനങ്ങളിലെ മോദിഫിക്കേഷനുകൾ നിയമപരമാണോ എന്നു പോലും ചോദ്യം ച്യെുന്നു.

ഈ സാഹചര്യത്തിൽ വാഹനങ്ങളിലെ മോദിഫിക്കേഷനുകൾ അപകടകരമാണോയെന്നു ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. എപ്രകാരമാണ് വാഹനങ്ങളിൽ മോദിഫിക്കേഷനുകൾ വരുത്തുന്നത്? ഈ മോഡിഫിക്കേഷനുകൾ അപകടങ്ങൾക്കു വഴിവയ്ക്കുന്നുണ്ടോ? മോദിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിർമ്മാതാക്കൾ തന്നെ വാഹനങ്ങളിൽ ചെയ്തുകൊടുക്കുന്നുണ്ട്. നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാർഹവുമല്ല. അപ്ഗ്രഡേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും നിർമ്മാതാക്കൾ നല്ല നിലവാരത്തിൽ നിർമ്മിക്കുന്നതും വിപണിയിൽ വിൽക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളതുമാണ്. എന്നാൽ അത് വാങ്ങി വാഹനത്തിൽ വയ്ക്കുമ്പോൾ കുറ്റകരമാകുന്നു.

ഒരേ വസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും വികസിത രാജ്യങ്ങളിൽ അനുവദനീയമായ കാര്യങ്ങൾ (വെഹിക്കിൾ മോദിഫിക്കേഷനുകൾ) ഇവിടെ കുറ്റകരമാണ്. അതുകൊണ്ടുതന്നെ നമ്മുടെ മോട്ടോർ വെഹിക്കിൾ നിയമത്തിന് കാലഘട്ടത്തിന് അനുസരിച്ച മാറ്റങ്ങൾ അനിവാര്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന 4ഃ4 ഓഫ്‌റോഡ് വാഹനങ്ങളെ കാലഹരണപ്പെട്ടതും ഭേദഗതി ചെയ്യേണ്ടതുമായ നിയമം മൂലം ദുരിതത്തിലാക്കാതെ, ശാസ്ത്രീയമായി പഠനം നടത്തി വേണ്ട അംഗീകാരം നൽകേണ്ടതാണ് എന്നാണ് ഇത്തരം വാഹനങ്ങളുടെ ഉടമകൾക്ക് പറയാനുള്ളത്.

പണികിട്ടിയവരിൽ സംഗീത സംവിധായകനും

വാഹനങ്ങളിലെ ആഫ്റ്റർ മാർക്കറ്റ് ഫിറ്റിങ്ങുകൾക്ക് മോട്ടർ വാഹന വകുപ്പ് പിഴ ഈടാക്കുന്നതിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നിയമം അനുശാസിക്കാത്തത് വാഹനത്തിൽ പിടിപ്പിച്ചാൽ പിഴ ഈടാക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. തന്റെ വാഹനത്തിന് പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുയാണ് സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്. കാറിൽ അലോയ് വീൽ ഘടിപ്പിച്ചതിനാണ് ചെയ്തതിനാണ് പിഴ ഈടാക്കിയതെന്നും സൂരജ് പറയുന്നു.

സൂരജിന്റെ പോസ്റ്റ് ഇങ്ങനെ:

കുമ്പിടിയാണ് കുമ്പിടി. ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട് ഒരു ദിവസം ഇങ്ങനെ വേണം തുടങ്ങാൻ. ഒരു എംവിഡി ലൈറ്റ് പിടിപ്പിച്ച വണ്ടി സൈഡിൽ കൂടെ പോയ പോലെ തോന്നി. പോയ വഴി ഒരു മെസേജ് അയച്ചേച്ചും ആണ് പൊയതെന്ന് തോന്നുന്നു. കാറിന്റെ അലോയ്സ് ഇഷ്ടപ്പെട്ടിട്ടാകും എന്നാണ് എന്റെ ഒരു ഇത്. കാശുകൊടുത്ത്, ടാക്‌സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറിൽ എക്‌സ്ട്രാ ഫിറ്റിങ്‌സ് പബ്ലിക് ആയിട്ട് ടാക്‌സും ഉൾകൊള്ളിച്ചു കടകളിൽ ആണല്ലോ വിൽക്കുന്നത്. ഡോണ്ട് വറി. അങ്ങനെ വിറ്റു പോയാലെ ഞമ്മക്ക് ഫൈൻ അടിക്കാൻ പറ്റു. ഹാ....പറ്റിയത് പറ്റി. എല്ലാരും തൈപ്പിച്ചോ ഒരെണ്ണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP