Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2020 മെയ് 12ന് രാത്രി എട്ടുമണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്; അതിനെ ഇങ്ങനെ എഴുതിയാൽ അതായത് 1പ്ലസ് ടു+0+5പ്ലസ് ടു.0പ്ലസ് ടു+0+8=20 എങ്ങനെയുണ്ട്! 20 ലക്ഷം കോടിയെ 133 കോടി കൊണ്ട് ഹരിച്ചാൽ കിട്ടുക 15 ലക്ഷമോ? പാക്കേജ് പ്രഖ്യാപനത്തിൽ സംഖ്യാ ശാസ്ത്ര ലോകവും ചർച്ചകളിൽ; 20 ലക്ഷം കോടിയും ആ പഴയ 15 ലക്ഷവും! സോഷ്യൽ മീഡിയയിലെ വേറിട്ടൊരു ചർച്ച ഇങ്ങനെ

2020 മെയ് 12ന് രാത്രി എട്ടുമണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്; അതിനെ ഇങ്ങനെ എഴുതിയാൽ അതായത് 1പ്ലസ് ടു+0+5പ്ലസ് ടു.0പ്ലസ് ടു+0+8=20 എങ്ങനെയുണ്ട്! 20 ലക്ഷം കോടിയെ 133 കോടി കൊണ്ട് ഹരിച്ചാൽ കിട്ടുക 15 ലക്ഷമോ? പാക്കേജ് പ്രഖ്യാപനത്തിൽ സംഖ്യാ ശാസ്ത്ര ലോകവും ചർച്ചകളിൽ; 20 ലക്ഷം കോടിയും ആ പഴയ 15 ലക്ഷവും! സോഷ്യൽ മീഡിയയിലെ വേറിട്ടൊരു ചർച്ച ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡിൽ പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്യൽ ജ്യോതിശാസ്ത്രവും ഗണിത ശാസ്ത്രവും നോക്കിയാണെന്ന ചർച്ചകൾ വീണ്ടും സജീവം. പാക്കേജ് പ്രഖ്യാപനത്തിൽ പോലും ഗണിത ശാസ്ത്രത്തെ കാണുന്നവരുണ്ട്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട ഗണിത സവിശേഷതയെ ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനത്തോളം വരുന്ന 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിന് പിന്നിലെ ചില കണക്കുകളുടെ കളിയുണ്ടെന്നാണ് ഉയരുന്ന വാദം. മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സമയം, തുക, വർഷം എന്നിവയിലെ 20 എന്ന സംഖ്യയിലാണ് ചർച്ചകൾ.

മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് രാത്രി എട്ടുമണിക്കായിരുന്നു. 24 മണിക്കൂർ ക്ലോക്ക് അടിസ്ഥാനമാക്കിയാൽ ഈ സമയം 20 എന്ന് വ്യാഖ്യാനിക്കാം. മാത്രമല്ല അത് പ്രഖ്യാപിച്ച വർഷം 2020 ആണ്. 20 എന്ന സംഖ്യ ആവർത്തിക്കുന്നു. പാക്കേജ് പ്രഖ്യാപിച്ച ദിവസം, മാസം, വർഷം, സമയം തുടങ്ങിയവ ഉൾപ്പെടുത്തി അവയെ പിരിച്ച് കൂട്ടിയെടുത്താൽ ആകെ തുകയായി കിട്ടുന്നത് 20 ആണെന്ന വാദവും സംഖ്യാ ശാസ്ത്രജ്ഞന്മാർ ഉയർത്തുന്നു. 2020 മെയ് 12ന് രാത്രി എട്ടുമണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അതിനെ ഇങ്ങനെ എഴുതിയാൽ അതായത് 1പ്ലസ് ടു+0+5പ്ലസ് ടു.0പ്ലസ് ടു+0+8=20 എങ്ങനെയുണ്ട്?-ഇതാണ് ചോദ്യം.

ഇനി മോദിയുടെ പഴയ 15 ലക്ഷത്തിന്റെ കഥ ഓർമിപ്പിച്ചും ചില വിരുതന്മാർ രംഗത്ത് വന്നിട്ടുണ്ട്. ആകെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് 20 ലക്ഷം കോടി. ഇന്ത്യയിലെ ആകെ ജനസംഖ്യ 133 കോടി. അങ്ങനെയെങ്കിൽ 20 ലക്ഷം കോടിയെ 133 കോടി കൊണ്ട് ഹരിച്ചാൽ കിട്ടുക 15 ലക്ഷമാണെന്നാണ് ഇവർ പറയുന്നത്(എന്നാൽ യഥാർഥത്തിൽ ഹരിച്ചാൽ 15 ലക്ഷമല്ല 15,000 മാത്രമാണ് കിട്ടുകയെന്ന് ചിലർ ഓർമ്മിപ്പിക്കുന്നുമുണ്ട്). എല്ലാ ഇന്ത്യക്കാർക്കും 15 ലക്ഷം രൂപ വീതം നൽകുമെന്ന പഴയ വാഗ്ദാനം മോദി പാലിക്കുകയാണോയെന്ന ചർച്ചയും സജീവമാണ്.

നേരത്ത കോറോണയെ തോൽപ്പിക്കാൻ ദീപം കത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നപ്പോഴും സമാന ചർച്ചകൾ ഉയർന്നിരുന്നു. വിളക്ക് കത്തിക്കുമ്പോൾ ചലന സ്വഭാവമുള്ള ജ്വാലയിൽ നിന്ന് വമിക്കുന്ന രജോ കണങ്ങൾ അന്തരീക്ഷത്തിലെ നിർഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവർത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകൾ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങൾ അന്തരീക്ഷത്തെ മൊത്തത്തിൽ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുവെന്നായിരുന്നു വിശ്വാസ വഴിയേയുള്ള സോഷ്യൽ മീഡിയാ പ്രചരണം.

വിളക്ക് കത്തിക്കാനുള്ള ആഹ്വാന സമയത്ത് സോഷ്യൽ മീഡിയയിൽ എത്തിയ കുറിപ്പ് ഇങ്ങനെ

'ചൈത്രമാസത്തിലെ ദ്വാദശിയിൽ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രിൽ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓർക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത് സകല രോഗപീഡകൾക്കും പരിഹാരമാകുമെന്ന് ഋഷിമാർ ആയിരം വർഷങ്ങൾക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.
'സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ'

വിളക്ക് കത്തിക്കുമ്പോൾ ചലന സ്വഭാവമുള്ള ജ്വാലയിൽ നിന്ന് വമിക്കുന്ന രജോ കണങ്ങൾ അന്തരീക്ഷത്തിലെ നിർഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവർത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകൾ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങൾ അന്തരീക്ഷത്തെ മൊത്തത്തിൽ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങൾ ഏറ്റവും ഊർജ്ജസ്വലതയോടെ
അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്.

ഇപ്പോൾ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാൻ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാൻ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP