Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നുസംസ്ഥാനങ്ങളിൽ മാറിവീശിയ കാറ്റ് ഉഗ്രൻ ടീസറായി; അർണാബിന്റെ റിപ്പബ്ലിക് ടിവി അടക്കമുള്ള ചാനലുകൾ മറുകണ്ടം ചാടിത്തുടങ്ങി; നിലയില്ലാക്കയത്തിലായ അച്ചടിമാധ്യമങ്ങളെ പാട്ടിലാക്കാൻ പുത്തൻ അടവ്; പത്രങ്ങൾക്കുള്ള പരസ്യനിരക്ക് അടിയന്തരമായി 25 ശതമാനം കൂട്ടി കേന്ദ്ര സർക്കാർ; ന്യൂസ് പ്രിന്റ് വിലക്കയറ്റത്തിൽ പകച്ചുനിൽക്കുന്ന പത്രങ്ങൾക്ക് ഇത് കൈയടിച്ച് സ്വീകരിക്കാവുന്ന തീരുമാനവും

മൂന്നുസംസ്ഥാനങ്ങളിൽ മാറിവീശിയ കാറ്റ് ഉഗ്രൻ ടീസറായി; അർണാബിന്റെ റിപ്പബ്ലിക് ടിവി അടക്കമുള്ള ചാനലുകൾ മറുകണ്ടം ചാടിത്തുടങ്ങി; നിലയില്ലാക്കയത്തിലായ അച്ചടിമാധ്യമങ്ങളെ പാട്ടിലാക്കാൻ പുത്തൻ അടവ്; പത്രങ്ങൾക്കുള്ള പരസ്യനിരക്ക് അടിയന്തരമായി 25 ശതമാനം കൂട്ടി കേന്ദ്ര സർക്കാർ; ന്യൂസ് പ്രിന്റ് വിലക്കയറ്റത്തിൽ പകച്ചുനിൽക്കുന്ന പത്രങ്ങൾക്ക് ഇത് കൈയടിച്ച് സ്വീകരിക്കാവുന്ന തീരുമാനവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പിടിച്ചാൽ കിട്ടാത്തവണ്ണം ന്യൂസ് പ്രിന്റിന്റെ വില കുതിച്ചുയരുകയാണ്. എന്തുചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് പത്രങ്ങളും. ഒരുപരിധിയിൽ കൂടുതലൊക്കെ വരിസംഖ്യാനിരക്ക് കൂട്ടുന്നത് എങ്ങനെ? കഴിഞ്ഞ മാർച്ചിൽ കേന്ദ്ര സർക്കാർ ടെൻഡർ പരസ്യങ്ങൾ ഓൺലൈൻ വഴി മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്ന ഉത്തരവ് കൂടി ഇറക്കിയതോടെ ഇടി വെട്ടിയവനെ പാമ്പ് കടിച്ചത് പോലെയായിരുന്നു അച്ചടി മാധ്യമങ്ങൾ. എന്നാൽ, ഇപ്പോൾ നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ പ്രഖ്യാപനം നിലയില്ലാക്കയത്തിൽ നിൽക്കുന്ന പത്രങ്ങൾക്കൊരു ആശ്വാസമാണെന്ന് പറയാതെ വയ്യ.

ചോദിച്ച അത്രയും കിട്ടിയില്ലെങ്കിലും അച്ചടി മാധ്യമങ്ങൾക്കുള്ള പരസ്യ നിരക്കിൽ 25 ശതമാനം വർദ്ധനയാണ് കേന്ദ്ര സർക്കാർ വരുത്തിയിരിക്കുന്നത്. ഇത് പ്രത്യക്ഷത്തിൽ ആശ്വാസ നടപടിയാണെങ്കിലും, പത്രങ്ങളെ വരുതിക്ക് നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ്. ടെൻഡർ നോട്ടീസുകൾ അച്ചടി മാധ്യമങ്ങൾക്ക് നിഷേധിച്ച ശേഷമുള്ള പുതിയ തീരുമാനം ആപത് ബാന്ധവനെ പോലെയാണ് സർക്കാർ എന്ന് ധരിപ്പിക്കാനുള്ള ശ്രമം കൂടിയാണ്.

തിരഞ്ഞെടുപ്പ് അടുത്തതോടെ റിപ്പബ്ലിക് ടിവി അടക്കമുള്ള ഇംഗ്ലീഷ് ചാനലുകൾ നിലപാട് മാറ്റിയെന്ന വാർത്തകൾ പരന്നുകഴിഞ്ഞു. അർണാബ് ഗോസ്വാമി കഴിഞ്ഞ ദിവസത്ത 9 മണി ചർച്ചയിൽ ബിജെപിയെ വിമർശിച്ചതാണ് ഇതിന് കാരണം. സീ ചാനൽ തങ്ങൾക്ക് മേലുള്ള കോൺഗ്രസ് ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചതായും വാർത്തകൾ വന്നു. അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ, കാറ്റ് തങ്ങൾക്ക് അനുകൂലമല്ലെന്ന് ആശങ്ക മോദി സർക്കാരിനെ അലട്ടുന്നുണ്ട്. മാധ്യമങ്ങളുമായി പൊതുവെ അകന്ന് നിൽക്കുന്ന മോദി അടുത്തിടെ എഎൻഐക്ക് അഭിമുഖം നൽകിയതും ശ്രദ്ധേയമായി. ഇതിനൊപ്പം അച്ചടിമാധ്യമങ്ങളെ കൂടി പാട്ടിലാക്കിയാൽ ഇമേജ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്. പരസ്യനിരക്കിലെ വർദ്ധന ഇതിനായുള്ള വലിയ ചുവട് വയ്പാണ്.

ചൊവ്വാഴ്ച വിവരം പ്രഖ്യാപിച്ച വാർത്താവിനിമയ മന്ത്രാലയം ഇത് നടപ്പാക്കാൻ ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആൻഡ് കമ്യൂണിക്കേഷനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പഴയ ഡിഎവിപിയാണ് ഇപ്പോൾ ബിഒസിയായി മാറിയത്. ചൊവ്വാഴ്ച തന്നെ ഈ തീരുമാനം പ്രാബല്യത്തിലായി. ഇതിനുമുമ്പുള്ള പരിഷ്‌കരണം 2013 ലായിരുന്നു. അന്ന് 2010 ലെ പരസ്യനിരക്കിനേക്കാൾ 19 ശതമാനം വർദ്ധനവാണ് വരുത്തിയത്. ചെറുകിട-ഇടത്തരം പത്രങ്ങൾക്കാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം കച്ചിത്തുരുമ്പാവുക.

ഐ ആൻഡി ബി മന്ത്രാലയം രൂപവൽകരിച്ച എട്ടാമത് നിരക്ക് പരിഷ്‌കരണ സമിതിയുടെ ശുപാർശകൾ പ്രകാരമാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. സമിതി കണക്കിലെടുത്തത് പ്രധാനമായി ന്യൂസ് പ്രിന്റിന്റെ വിലക്കയറ്റം, പ്രോസസിങ് നിരക്കുകൾ, നിരക്കുകൾ കൂട്ടുന്ന മറ്റുഘടകങ്ങൾ എനന്നിവ കണക്കിലെടുത്താണ് തീരുമാനം. ബിഒസി, ഐ ആൻഡ് ബി, ധനമന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികൾ ചേർന്ന സമിതി കഴിഞ്ഞ വർഷമാണ് രൂപവത്കരിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് റിപ്പോർട്ട് നൽകിയത്.

പരസ്യനിരക്കുകൾ കൂട്ടണമെന്ന് ചെറുകിട-ഇടത്തരം പത്രങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി ചൈന ന്യൂസ്പ്രിന്റ് ഉത്പാദനം നിർത്തുകയും ഇറക്കുമതി തുടങ്ങുകയും ചെയ്തതോടെയാണ് ഇന്ത്യയിൽ പ്രതിസന്ധി രൂക്ഷമായത്. പരസ്യ നിരക്ക് 50-80 ശതമാനം വരെ കൂട്ടണമെന്നാണ് ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ന്യൂസ്പ്രന്റിന്റെ വില ടണ്ണിന് 200 ഡോളറിലേയായി ഉയർന്നു. നിലവിലുള്ള ചെലവ് ടണ്ണിന് 675 ഡോളർ മുതൽ 750 വരെയായി ഉയർന്നു.

സർക്കാരിന്റെ ടെൻഡർ നോട്ടീസുകൾ അച്ചടിമാധ്യമങ്ങൾക്ക് നിർബന്ധമായി പ്രസിദ്ധീകരിക്കാൻ നൽകണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഇത് മാർച്ചിൽ എടുത്തുകളഞ്ഞതോടെ പത്രങ്ങൾ വല്ലാതെ ബുദ്ധിമുട്ടി. ടെൻഡർ പ്രസിദ്ധീകരണം ഓൺലൈനിൽ മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. ഇത് ന്യൂസ്പ്രന്റിന്റെ ഉയർന്ന വിലയിൽ പൊറുതിമുട്ടിയിരുന്ന പത്രങ്ങൾക്ക് വൻതിരിച്ചടിയായി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും പരസ്യങ്ങൾ ഡിഎവിപി നിരക്കിലായിരുന്നില്ല, മറിച്ച് വാണിജ്യ നിരക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇത് ഡിജിറ്റൽ മീഡിയയ്ക്ക് വഴിമാറിയതോടെ പത്രവ്യവസായത്തിന് ഉറക്കം നഷ്ടപ്പെട്ടു.

അസംസ്‌കൃത വസ്തുക്കളുടെ കുതിച്ചുയരുന്ന വിലയും നിരവധി ആഭ്യന്തര മില്ലുകൾ അടച്ചുപൂട്ടിയതും ന്യൂസ് പ്രിന്റ് നിർമ്മാണത്തിനുള്ള ചെലവ് കൂട്ടി. ഇനിയും പിടിച്ചുനിൽക്കാവില്ലെന്ന ഘട്ടം വന്നപ്പോഴാണ് ഒരാശ്വാസമായി പരസ്യ നിരക്കുകൾ സർക്കാർ കൂട്ടിയത്. ഒരു വർഷത്തിനിടെ ന്യൂസ് പ്രിന്റ് ടണ്ണിന് 15,000 ത്തോളം രൂപയുടെ വർധനയുണ്ടായി. കൊറിയ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നായിരുന്നു ന്യൂസ് പ്രിന്റ് ഇന്ത്യയിലേക്ക് അധികവും ഇറക്കുമതി ചെയ്തിരുന്നത്. മുമ്പ് 30 ശതമാനം ഇറക്കുമതി തീരുവ ഉണ്ടായിരുന്നത് രണ്ടാം യുപിഎ സർക്കാർ പൂർണമായി എടുത്തുകളഞ്ഞു. ഇതോടെയാണ് രാജ്യത്ത് ന്യൂസ് പ്രിന്റ് ഉൽപാദന മേഖല പ്രതിസന്ധിയിലായത്. എന്നാൽ പിന്നീട് ഈ രാജ്യങ്ങളിൽ ഉൽപാദന മേഖലയിലുണ്ടായ പ്രശ്‌നങ്ങൾ മൂലം ഇറക്കുമതി ഇല്ലാതായി. കേരളത്തിലാണെങ്കിൽ അപ്രതീക്ഷിതമായി വന്നുപെട്ട മഹാപ്രളയം പത്രവ്യവസായത്തിന്റെ പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP