Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന മോദിയുടെ വാക്ക് പാഴ്‌വാക്കോ? രാജ്യത്ത് ഗുരുതര പ്രതിസന്ധി വിതച്ച് തൊഴിലില്ലായ്മ രൂക്ഷമാകുന്നു; മന്മോഹൻ വർഷം 10 ലക്ഷം തൊഴിൽ സൃഷ്ടിച്ചപ്പോൾ മോദിക്കു രണ്ടു ലക്ഷം പോലും ഉണ്ടാക്കാൻ കഴിയുന്നില്ല; ആശങ്കയിലാഴ്ന്ന് യുവജനത

വർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന മോദിയുടെ വാക്ക് പാഴ്‌വാക്കോ? രാജ്യത്ത് ഗുരുതര പ്രതിസന്ധി വിതച്ച് തൊഴിലില്ലായ്മ രൂക്ഷമാകുന്നു; മന്മോഹൻ വർഷം 10 ലക്ഷം തൊഴിൽ സൃഷ്ടിച്ചപ്പോൾ മോദിക്കു രണ്ടു ലക്ഷം പോലും ഉണ്ടാക്കാൻ കഴിയുന്നില്ല; ആശങ്കയിലാഴ്ന്ന് യുവജനത

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: വർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദിയുടെ ബിജെപി സർക്കാർ അധികാരത്തിലേറിയത്. മോദിയുടെ ഭരണം മൂന്നു വർഷം പിന്നിടുമ്പോൾ ലഭിക്കുന്ന കണക്കുകൾ പക്ഷേ വെളിപ്പെടുത്തുന്നത് മറ്റൊരു വസ്തുതയാണ്- രാജ്യത്ത് കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. കൊട്ടിഘോഷിക്കപ്പെട്ട മെയ്‌ക് ഇൻ ഇന്ത്യ പദ്ധതിയക്കമുള്ള രാജ്യത്ത് യുവാക്കൾക്ക് തൊഴിലുകൾ പ്രധാനം ചെയ്യുന്നതിൽ പരാജയപ്പെടുകയാണ്.

യുവാക്കൾക്ക് തൊഴിലവസരങ്ങളും രാജ്യത്തിനു മുഴുവൻ വികസനവും വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദി രാജ്യത്തുടനീളം ബിജെപിക്കായി വോട്ടുപിടിച്ചത്. എന്നാൽ യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മന്മോഹൻ സിംഗിന്റെ യുപിഎ സർക്കാരിനെക്കാളും മോശമായ പ്രകടനമാണ് മോദി കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാന തൊഴിൽ ദായക മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വൻ പരാജയം വ്യക്തമാക്കുന്ന കണക്കുകൾ ലഭ്യമായിരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ലേബർ ബ്യൂറോയിൽനിന്നു തന്നെയാണ്.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ എട്ടുവർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് 2015, 16 വർഷങ്ങളിൽ ഉണ്ടായതെന്ന് ലേബർ വകുപ്പിന്റെ കണക്കിൽ വ്യക്തമാകുന്നു. 2015 ൽ 1.55 ലക്ഷവും 2016 ൽ 2.31 ലക്ഷവും മാത്രം തൊഴിലുകളാണ് രാജ്യത്ത് പുതിയതായി സൃഷ്ടിക്കപ്പെട്ടത്. മന്മോഹൻസിങ്ങിന്റെ യുപിഎ സർക്കാർ ഭരിച്ച 2009 ൽ മാത്രം 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു.

പ്രധാന മേഖലകളിലെല്ലാം തൊഴിലവസരങ്ങൾ കുറഞ്ഞുവെന്നാണ് ലേബർ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2016ലെ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള എട്ടു മാസങ്ങളിൽ മൊത്തം 2.31 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ആരോഗ്യം(35,000), വിദ്യാഭ്യാസം(67,000), ഐടി-ബിപിഒ(22,000), ഹോട്ടൽ(-7000), ഗതാഗതം(18,000), കച്ചവടം(26,000), നിർമ്മാണം(-25,000), മാനുഫാക്ചറിങ്(95,000) എന്നിങ്ങനെയാണ് കണക്ക്.

ഐടി മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളടക്കം മനുഷ്യവിഭശേഷിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത് കുറച്ചുകൊണ്ടുവരുന്ന സാഹചര്യത്തിൽ രാജ്യം ഗുരുതര പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. കോൽക്കോത്തയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ടെിഗ്രാഫ്ഇന്ത്യ പത്രമാണ് വ്യാഴാഴ്ച ഒന്നാം പേജിൽ ഇക്കാര്യങ്ങൾ കണക്കുകൾ സഹിതം വിശദീകരിച്ചത്.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) വർധിക്കുമ്പോഴും തൊഴിലവസരങ്ങൾ കുറയുന്ന പ്രതിഭാഗമാണ് ദൃശ്യമാകുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തികവർഷം തന്നെ ജിഡിപി 7.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ജിഡിപിയിലെ വളർച്ച തൊഴിൽ വർധിപ്പിക്കുന്നില്ലെന്നതാണു സത്യം.

ശാസ്ത്ര, സാങ്കേതിക മേഖലയിൽ ഏറ്റവും അധികം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നത് ഐടി കമ്പനികളാണ്. ഈ സ്ഥാപനങ്ങളിൽനിന്ന് വൻതോതിൽ പിരിച്ചുവിടൻ നടക്കുന്നതായി പത്രത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വൻതോതിലുള്ള പിരിച്ചുവിടലുകളില്ലെന്ന് മോദി സർക്കാരും വ്യവസായ സംഘടനയായ നാസ്‌കോമും കൂടെക്കൂടെ അവകാശം മുഴക്കാറുണ്ടെങ്കിലും സത്യം മറിച്ചാണ്. വിപണിയിൽ മത്സരം വർധിച്ചുവരുമ്പോൾ കമ്പനികൾ ചെലവുചുരുക്കലിന്റെയും ഉത്പാദനം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി മനുഷ്യനു പകരം യന്ത്രങ്ങളുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്തുന്നതാണ് തൊഴിലവസരങ്ങളിൽ കുറവു വരുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

യുവാക്കളുടെ ബാഹുല്യമാണ് ഇന്ത്യയുടെ പ്ലസ് പോയിന്റെന്ന് പ്രധാനമന്ത്രി മോദി കൂടെക്കൂടെ പറയാറുണ്ട്. രാജ്യത്ത് തൊഴിലെടുക്കാൻ ശേഷിയുള്ളവരുടെ ശരാശരിപ്രായം 2020 ഓടെ 29 വയസ് ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1.2 മുതൽ 1.5 കോടി യുവാക്കളാണ് ഓരോ വർഷവും തൊഴിൽവിപണിയിൽ എത്തുന്നത്. സംഘടതിമേഖലയിലും അസംഘടിത മേഖലയിലും ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേന്ദ്രം പരാജയപ്പെടുമ്പോൾ രാജ്യം കടുത്ത അസ്വസ്ഥതയായിരിക്കും നേരിടാൻ പോകുന്നതെന്നും പത്രം മുന്നറിയിപ്പു നല്കുന്നു. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന മെയ്‌ക് ഇൻ ഇന്ത്യ പദ്ധതിയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഐടി മേഖലയിലുണ്ടാകുന്ന തിരിച്ചടിയാണ് ഇന്ത്യൻ യുവാക്കളെ കൂടുതലും പ്രതിസന്ധിയിലാക്കുക. ഇൻഫോസിസ്, വിപ്രോ, കോഗ്നിസാൻസ് തുടങ്ങിയവ അടക്കമുള്ള രാജ്യത്തെ മുൻനിര ഐടി സ്ഥാപനങ്ങളെല്ലാം തന്നെ ചെലവുചുരുക്കൽ നടപ്പാക്കുകയാണ്. ഈ വർഷം 56,000 എൻജിനിയർമാരെ പിരിച്ചുവിടാൻ രാജ്യത്തെ ഏഴു മുൻനിര ഐടി കമ്പനികൾ ആലോചിക്കുന്നതായും പത്രത്തിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പു നല്കുന്നു. പ്രമുഖ കമ്പനികൾ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് അടക്കമുള്ള മേഖലകളിലേക്ക് തിരിയുന്നതും യുഎസ് ഇന്ത്യൻ പ്രഫഷണലുകൾക്ക് വീസ നിയന്ത്രണം ഏർപ്പെടുത്തിയതുമെല്ലാം ഐടി മേഖലയ്ക്കു തിരിച്ചടിയായിക്കൊണ്ടിരിക്കുന്നു. ഉരുക്കു കമ്പനികൾ അടക്കം രാജ്യത്തെ മറ്റു പ്രധാന തൊഴിൽ ദാതാക്കളും ഉത്പാദനം വർധിപ്പിക്കാനായി സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുന്നതും തൊഴിലവസരങ്ങൾ കുറയാൻ കാരണമാകുന്നു.

വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക വിപണിയിൽ തൊഴിലില്ലായ്മ വർധിക്കുന്നത് വൻ ദുരന്തമായിരിക്കും വിതയ്ക്കുകയെന്ന് സാമ്പത്തികവിദഗ്ദരും സോഷ്യോളജി വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. തൊഴിൽ ചെയ്ത് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം നേടാൻ കഴിയാത്ത യുവാക്കൾ ക്രിമിനൽ പ്രവർത്തനങ്ങളടക്കമുള്ള സാമൂഹ്യവിരുദ്ധതയിലേക്കു കടക്കാൻ സാധ്യത ഏറെയാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP