Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202119Tuesday

'നരേന്ദ്ര മോദി, അനിഴം; ക്ഷേത്രങ്ങളിൽ വഴിപാടുകൾ'; ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പൂജകൾ; വാരണാസിയിൽ 71,000 വിളക്കുകൾ തെളിയും; കേരളത്തിൽ വിപുലമായ പരിപാടികൾ

'നരേന്ദ്ര മോദി, അനിഴം; ക്ഷേത്രങ്ങളിൽ വഴിപാടുകൾ'; ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പൂജകൾ; വാരണാസിയിൽ 71,000 വിളക്കുകൾ തെളിയും; കേരളത്തിൽ വിപുലമായ പരിപാടികൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പൂജകളും പ്രാർത്ഥനകളുമായി അനുയായികൾ. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലടക്കം പൂജകളും പ്രാർത്ഥനകളും നടക്കുന്നതായിട്ടാണ് വിവരം. അനിഴം നക്ഷത്രത്തിൽ നരേന്ദ്ര മോദിയുടെ പേരിൽ പ്രത്യേക വഴിപാടുകൾ ക്ഷേത്രങ്ങളിൽ നേർന്നതിന്റെ രസീതുകൾ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വാരണാസിയിൽ 71,000 വിളക്ക് കത്തിച്ചാണ് നരേന്ദ്ര മോദിയുടെ ജന്മദിനത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. കാശിയിലെ ഭാരത് മാതാ മന്ദിരത്തിലായിരിക്കും ആഘോഷം. 'നന്ദി മോദിജി' എന്ന് പ്രിന്റ് ചെയ്ത 14 കോടി റേഷൻ കിറ്റുകൾ വിതരണം ചെയ്യാനും ബിജെപി പദ്ധതിയിടുന്നുണ്ട്.

താങ്ക്യൂ മോദിജി എന്ന വാക്കുകൾ കിറ്റിന് മുകളിലെഴുതുമെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടുണ്ട്. 1950 സെപംറ്റബർ 17നാണ് നരേന്ദ്ര മോദി ജനിക്കുന്നത്. വെള്ളിയാഴ്ച അദ്ദേഹത്തിന് 70 വയസ് തികയും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് കേരളത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ ഓർമ്മ ദിവസമായ ഒക്ടോബർ 7 വരെ ആഘോഷ പരിപാടികൾ നടത്തും. ഒക്ടോബർ 7 ന് അദ്ദേഹം ഭരണ സാരഥ്യം ഏറ്റെടുത്തിട്ട് 20 വർഷങ്ങൾ തികയും.

സേവാ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് രാജ്യത്ത് ആഘോഷങ്ങൾ നടക്കുക. ഇന്ന് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥനകളും പൂജകളും നടത്തും. ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകളുണ്ടാകും. ഓരോസമുദായത്തിന്റെയും ആചാരങ്ങൾക്ക് അനുസരിച്ചുള്ള പ്രാർത്ഥനകളാകും നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു. മുതിർന്ന നേതാക്കൾ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.

സംസ്ഥാന അദ്ധ്യക്ഷൻ കാസർഗോഡും ഒ.രാജഗോപാൽ,കുമ്മനം രാജശേഖരൻ,പികെ കൃഷ്ണദാസ് എന്നിവർ തിരുവനന്തപുരത്തും, സികെ പത്മനാഭൻ കണ്ണൂരും സുരേഷ്‌ഗോപി എംപി ആലപ്പുഴയിലും പരിപാടികളിൽ പങ്കെടുക്കും.

കോവിഡ് പ്രതിരോധ, സേവന പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനം, കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതി ഗുണഭോക്താക്കളെ ആദരിക്കൽ, അവരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തും.

കേരളത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശവുമായി 25 ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കും. കേന്ദ്ര പദ്ധതി ഗുണഭോക്താക്കളും പാർട്ടി പ്രവർത്തകരും ഇതിൽ പങ്കാളികളാക്കും. 71 കേന്ദ്രങ്ങളിൽ നദീസംരക്ഷണ പരിപാടികൾ നടത്തും. പുഴകളിലും തോടുകളിലും മാലിന്യങ്ങളും പ്ലാസ്റ്റിക്കും നീക്കം ചെയ്യും. പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആവിഷ്‌കരിക്കും.

കേന്ദ്ര പദ്ധതികളെ കുറിച്ച് ജനങ്ങൾക്ക് അറിയുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകിയ മോദി നയത്തെ പ്രശംസിച്ച് വാക്‌സിൻ കേന്ദ്രങ്ങളിലും സൗജന്യ റേഷൻ നൽകുന്ന കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് പൊതുവിതരണ കേന്ദ്രങ്ങൾക്ക് മുന്നിലും പരിപാടികൾ സംഘടിപ്പിക്കും.

സമൂഹത്തിലെ വിവിധ തലത്തിലുള്ള ജനവിഭാഗങ്ങളെ പങ്കെടുപ്പിച്ചുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സാംസ്‌കാരികനായകർ, സിനിമാ പ്രവർത്തകർ , കലാകായികരംഗത്തെ പ്രമുഖർ, മത സാമുദായികാചാര്യരും നേതാക്കളും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ജന്മദിനാഘോഷപരിപാടികളിൽ പങ്കാളികളാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു.

7, 18, 19 തീയതികളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാനമന്ത്രിയുടെ ജീവിതവും ഭരണ നേട്ടങ്ങളും വിശദീകരിക്കുന്ന പ്രദർശിനികൾ പൊതുജനങ്ങൾക്കായി ഒരുക്കും. കർഷകമോർച്ചയുടെ നേതൃത്വത്തിൽ കർഷകരെയും സൈനികരെയും ആദരിക്കും. മഹിളാമോർച്ച വനിതകൾക്ക് ഒരു രൂപയുടെ സാനിട്ടറി നാപ്കിനുകൾ വിതരണം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP