Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതോടെ നിഷ്‌ക്രിയ ആസ്തികൾ ഇല്ലാതെയായി; ആകെ ആസ്തിമൂല്യം 2,23 കോടി; കഴിഞ്ഞ വർഷത്തേക്കാൾ കൂടിയത് 26.13 ലക്ഷം; കൂടുതലും ബാങ്ക് നിക്ഷേപം; പ്രധാനമന്ത്രി മോദിയുടെ വരുമാനവും സ്വത്തും വീണ്ടും ചർച്ചകളിൽ; കേന്ദ്രമന്ത്രിമാർ സ്വത്ത് വെളിപ്പെടുത്തി തുടങ്ങുമ്പോൾ

ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതോടെ നിഷ്‌ക്രിയ ആസ്തികൾ ഇല്ലാതെയായി; ആകെ ആസ്തിമൂല്യം 2,23 കോടി; കഴിഞ്ഞ വർഷത്തേക്കാൾ കൂടിയത് 26.13 ലക്ഷം; കൂടുതലും ബാങ്ക് നിക്ഷേപം; പ്രധാനമന്ത്രി മോദിയുടെ വരുമാനവും സ്വത്തും വീണ്ടും ചർച്ചകളിൽ; കേന്ദ്രമന്ത്രിമാർ സ്വത്ത് വെളിപ്പെടുത്തി തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒന്നും സ്വന്തമായി ഇല്ലാത്ത പ്രധാനമന്ത്രി. രാജ്യത്തിന്റെ അധികാര കേന്ദ്രമായിട്ടും കണക്കുകൾ പ്രകാരം പ്രധാനമന്ത്രി മോദിക്ക് ആ്‌സ്തി വലുതായി കൂടുന്നില്ല. മോദിയുടെ കുടുംബാഗങ്ങൾക്കും വരുമാന വളർച്ച ഇല്ല. അങ്ങനെ പ്രധാനമന്ത്രി വീണ്ടും മാതൃകയാകുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെ ആസ്തിമൂല്യം 2.23 കോടി രൂപയെന്ന് കണക്കുകൾ. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം, 2022 മാർച്ച് 31 വരെ അദ്ദേഹത്തിന്റെ ആകെ ആസ്തി 2,23,82,504 രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 26.13 ലക്ഷം അധികമാണ്. ഇത് സ്വാഭാവിക ആസ്തി വർദ്ധനവ് മാത്രമാണെന്ന് വിലയിരുത്തുന്നു. പ്രധാനമന്ത്രിയുടെ ശമ്പളവും മറ്റും മൂലമുള്ള കൂടുതൽ.

2021 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം, 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കൾ മോദിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഗാന്ധിനഗറിലെ ഭൂമി കൂടി ദാനംചെയ്തതോടെ നിലവിൽ സ്ഥാവര സ്വത്തുക്കളൊന്നുമില്ല. 2.23 കോടി രൂപയിൽ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. സ്വന്തമായി വാഹനമില്ല. ബോണ്ടുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപമില്ല.

1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങളുണ്ട്. 2022 മാർച്ച് 31-ന് പ്രധാനമന്ത്രിയുടെ കൈയിലുള്ള പണം 35,250 രൂപയാണ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഓഫീസിലുള്ള നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റുകൾക്ക് 9,05,105 രൂപയാണ് മൂല്യം. 1,89,305 രൂപയുടെ മൂല്യമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളുമുണ്ട്. കേന്ദ്രമന്ത്രിമാരുടെ ആസ്തികൾ വെബ് സൈറ്റിൽ ലഭ്യമാണ്. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇതെല്ലാം.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് 2.54 കോടി രൂപയുടെ ജംഗമ വസ്തുക്കളും 2.97 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ട്. 29 കാബിനറ്റ് മന്ത്രിമാരിൽ ധർമേന്ദ്ര പ്രധാൻ, ജ്യോതിരാദിത്യ സിന്ധ്യ, ആർ.കെ. സിങ്, ഹർദീപ് സിങ് പുരി, പർഷോത്തം രൂപാല, ജി. കിഷൻ റെഡ്ഡി എന്നിവരും ആസ്തി വിവരക്കണക്കുകൾ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കാബിനറ്റ് മന്ത്രിയായിരുന്ന മുക്താർ അബ്ബാസ് നഖ്വിയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP