Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് വ്യാപനം രാജ്യത്ത് വെല്ലുവിളി ഉയർത്തുന്നു; രോഗം പടരുന്നത് തടയാൻ പിന്തുടരേണ്ടത് 'ചെക്ക്, ട്രാക്ക്, ട്രീറ്റ്' എന്ന മാർഗം; തീവ്രവ്യാപനമുള്ള പ്രദേശങ്ങളെ മൈക്രോ കൺടെയിന്മെന്റ് സോണുകളാക്കണം; യുദ്ധസമാനമായ സാഹചര്യമില്ല; കൊവിഡിനെ നേരിടാൻ അനുഭവങ്ങളും വാക്‌സിനുകളുമുണ്ടെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാർക്ക് മുന്നോട്ടുള്ള വഴി കാട്ടി നരേന്ദ്ര മോദി

കോവിഡ് വ്യാപനം രാജ്യത്ത് വെല്ലുവിളി ഉയർത്തുന്നു; രോഗം പടരുന്നത് തടയാൻ പിന്തുടരേണ്ടത് 'ചെക്ക്, ട്രാക്ക്, ട്രീറ്റ്' എന്ന മാർഗം; തീവ്രവ്യാപനമുള്ള പ്രദേശങ്ങളെ മൈക്രോ കൺടെയിന്മെന്റ് സോണുകളാക്കണം; യുദ്ധസമാനമായ സാഹചര്യമില്ല; കൊവിഡിനെ നേരിടാൻ അനുഭവങ്ങളും വാക്‌സിനുകളുമുണ്ടെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാർക്ക് മുന്നോട്ടുള്ള വഴി കാട്ടി നരേന്ദ്ര മോദി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ വർഷം കോവിഡിനെ പരാജയപ്പെടുത്തിയ അതേ തത്വങ്ങൾ ഉപയോഗിച്ച് വേഗതയിലും ഏകോപനത്തോടെയും വീണ്ടും രാജ്യത്തിന് അത് ചെയ്യാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പരിഹാര മാർഗങ്ങളെ കുറിച്ച് മുഖ്യമന്ത്രിമാരോട് വിശദീകരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളെ മൈക്രോ കൺടെയിന്മെന്റ് സോണുകളാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ദേശീയ ശേഷി മുഴുവൻ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ കരുത്തോടെയുള്ള കോവിഡിന്റെ രണ്ടാം വ്യാപനം സംബന്ധിച്ചും വാക്സിനേഷൻ സംബന്ധിച്ചും മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

'പരിശോധന, ട്രാക്ക് ചെയ്യുക, ചികിത്സ എന്നിവയ്ക്ക് പകരമായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. രോഗം വ്യാപിക്കുന്നത് തടയാൻ കൺടെയിൻന്മെന്റ് സോണുകളിലാണ് കൂടുതലായും ഉപയോഗിക്കേണ്ടത്.

'വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളത്. യുദ്ധസമാനമായ സാഹചര്യമെന്ന നിലയിൽ കൊവിഡിനെ നേരിടേണ്ട ആവശ്യം ഇപ്പോൾ നമുക്കില്ല. വെല്ലുവിളികൾക്കെല്ലാം അപ്പുറത്ത്, കൊവിഡിനെ നേരിടാൻ നമുക്കിന്ന് കൂടുതൽ വിഭവങ്ങളുണ്ട്. അനുഭവങ്ങളും വാക്‌സിനുമുണ്ട്'. പ്രധാനമന്ത്രി പറയുന്നു.

കോവിഡ് രോഗികൾക്ക് ആശുപത്രി കിടക്കകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. പ്രാദേശിക ഭരണകൂടങ്ങൾ ജനങ്ങളുടെ ആശങ്കൾ സജീവവും സംവേദനക്ഷമതയോടെയും കൈകാര്യം ചെയ്യണം' പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

മുമ്പ് ഇന്ത്യയിലെ കോവിഡ് വ്യാപനം നാം കുറച്ചുകൊണ്ടുവന്നതാണെന്നും വീണ്ടും അതിന് സാധിക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം വാക്‌സിനില്ലാതെയാണ് രോഗവ്യാപനം കുറച്ചുകൊണ്ടുവാരാൻ കഴിഞ്ഞതെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് പറഞ്ഞു.

ഭയാനകമായ രീതിയിൽ രാജ്യത്ത് കോവിഡ് പകർന്ന് പിടിക്കുന്നതിനിടെ പ്രധാനമന്ത്രി മോദി ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഉന്നതതല യോഗം ചേർന്നത്.

കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി നിരവധി സംസ്ഥാനങ്ങൾ രാത്രികാലങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെ അദ്ദേഹം പിന്തുണച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവമാണ് രോഗവ്യാപനം വീണ്ടും രൂക്ഷമാകാൻ കാരണമായതെന്നും പ്രധാനമന്ത്രി പറയുന്നു.

ജനങ്ങളെ രോഗപരിശോധന നടത്താൻ പ്രേരിപ്പിക്കുന്നതിനായി വൻതോതിലുള്ള പ്രചാരണ പരിപാടികൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് പറഞ്ഞു.

രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. മോദി പറഞ്ഞു.ചില സംസ്ഥാനങ്ങളിലെ ഭരണകർത്താക്കൾ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ അയഞ്ഞ മനോഭാവം കാട്ടിയെന്നും മോദി സൂചിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾ കാരണം, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചർച്ചയിൽ പങ്കെടുത്തില്ല. മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ആലാപൻ ബന്ദ്യോപാധ്യായ് ആണ് ചർച്ചയുടെ ഭാഗമായത്.

റെംഡെസിവിർ അടക്കമുള്ള മരുന്നുകളുടെ വിതരണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തി. ഓക്സ്ജിൻ ലഭ്യത സംബന്ധിച്ചും അദ്ദേഹം നിർദ്ദേശങ്ങൾ നൽകി.

ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര ആരോഗ്യ സെക്രട്ടറി, ഫാർമ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP